
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ഒ മാധവന്‍ നഗറില്‍ നടന്ന സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ വിനീത് അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ ട്രഷറര്‍ അജേഷ് വി പി സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ പ്രസിഡന്റ് തോമസ് ബി കെ യും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ അജേഷ് വി പി യും സമ്മേളനത്തില്‍ അവതരിപ്പിച്ചു . തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോര്‍ട്ട് കെ.പി.എ ട്രഷറര്‍ മനോജ് ജമാലിനും കൈമാറി.

തുടര്‍ന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനില്‍കുമാര്‍, ഏരിയ കോഓര്‍ഡിനേറ്റര്‍ വിനീത് അലക്‌സാണ്ടര്‍ എന്നിവര്‍ വരണാധികാരികളായിരുന്നു. ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി തോമസ് ബി കെ യെ തിരഞ്ഞെടുത്തതായി വിനീത് അലക്‌സാണ്ടര്‍ പ്രഖ്യാപിച്ചു.

പുതിയ ഏരിയ ഭാരവാഹികളായി അജേഷ് വി പി (പ്രസിഡന്റ്), ശ്രീലാല്‍ ഓച്ചിറ (സെക്രട്ടറി), ജി വി രാജീവ് (ട്രഷറര്‍), അരുണ്‍ ജയകുമാര്‍ (വൈസ് പ്രസിഡന്റ്), ഉഷാന്ത് പ്രശാന്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി കെ.പി.എ സെക്രട്ടറി അനില്‍കുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധന്‍, മനോജ് ജമാല്‍, അനില്‍ കുമാര്‍, രജീഷ് പട്ടാഴി, സ്ഥാപക ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂര്‍, ബിജു ആര്‍ പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയുള്ള വിപുലമായ കര്‍മ്മപരിപാടികളുമായി പുതിയ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിയുക്ത ട്രഷറര്‍ ജി വി രാജീവ് നന്ദി രേഖപ്പെടുത്തിയതോടെ സമ്മേളന നടപടികള്‍ സമാപിച്ചു