Image

സനു മഠത്തിലിന്റെ മകൻ മൃദുലിന് നവയുഗം വിദ്യാഭ്യാസസഹായ ഫണ്ട് കൈമാറി

Published on 24 May, 2026
സനു മഠത്തിലിന്റെ മകൻ മൃദുലിന് നവയുഗം വിദ്യാഭ്യാസസഹായ ഫണ്ട് കൈമാറി

 


ദമ്മാം/ തിരുവനന്തപുരം: ഹൃദയാഘാതം മൂലം ദമ്മാമിൽ വെച്ച് നിര്യാതനായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല കമ്മിറ്റി പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകനുമായിരുന്ന സനു മഠത്തിലിന്റെ മകൻ മൃദുലിന് നവയുഗത്തിന്റെ വിദ്യാഭ്യാസസഹായം കൈമാറി.

സനുവിന്റെ മകന് തുടർവിദ്യാഭ്യാസത്തിനുള്ള  സഹായമായി നവയുഗം പ്രവർത്തകർ ശേഖരിച്ച ഫണ്ട്, തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴിയിലുള്ള സനുവിന്റെ വീട്ടിലെത്തി നവയുഗം ദല്ലാ മേഖല സെക്രട്ടറി നിസ്സാം കൊല്ലം കൈമാറി.

സിപിഐ കണ്ണംകോട് ബ്രാഞ്ച് സെക്രെട്ടറി വീണ ടി, ലോക്കൽ കമ്മിറ്റിഅംഗം സന്തോഷ് ആയിരക്കുഴി, നവയുഗം കോദരിയ യൂണിറ്റ് ട്രെഷറർ റഷീദ് പുനലൂർ, നവയുഗം നേതാക്കളായ താഹ, രവി, സജില നിസ്സാം, സീനത്ത് റഷീദ് എന്നിവർ പങ്കെടുത്തു. സനുവിന്റെ അമ്മ  രാധാമണി അമ്മയും, ഭാര്യ മിനിയും സന്നിഹിതരായിരുന്നു.

 നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ നട്ടെല്ല് സനുവിന്റെ പ്രവർത്തനങ്ങളായിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും, രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. സ്വന്തം വരുമാനത്തിൽ നിന്നും പണം ചിലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും, ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക