Image

കുവൈറ്റിലെ ക്രിസ്തീയ കലാപ്രതിഭകൾ പങ്കെടുക്കുന്ന ‘പ്രവാസി സംഗീതം’ രണ്ടാം എപ്പിസോഡ് ശ്രദ്ധേയമാകുന്നു

Published on 21 May, 2026
കുവൈറ്റിലെ ക്രിസ്തീയ കലാപ്രതിഭകൾ പങ്കെടുക്കുന്ന  ‘പ്രവാസി സംഗീതം’ രണ്ടാം എപ്പിസോഡ് ശ്രദ്ധേയമാകുന്നു

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി ക്രിസ്തീയ കലാകാരന്മാരുടെ കഴിവുകളെ പ്രവാസലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ഹാർവെസ്റ്റ് ടിവി (Harvest TV) സംപ്രേഷണം ചെയ്യുന്ന ആത്മീയ സംഗീത പരിപാടി ‘പ്രവാസി സംഗീതം’ രണ്ടാം എപ്പിസോഡ് ശ്രദ്ധേയമാകുന്നു . 

Hymnphony Records കുവൈറ്റിന്റെ പ്രൊഡക്ഷനിൽ വിനോദ് ടി. ജേക്കബ് അവതരിപ്പിക്കുന്ന ഈ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡിൽ പ്രമുഖ സൗണ്ട് എൻജിനീയറും ടെക്നിക്കൽ ഹെഡുമായ വർഗീസ് പോൾ ആണ് അതിഥിയായി എത്തിയത്.

കഴിഞ്ഞ 34 വർഷമായി കുവൈറ്റിൽ പ്രവാസിയായ വർഗീസ് പോൾ, തന്റെ ഔദ്യോഗിക ജീവിതത്തെക്കുറിച്ചും സംഗീത വഴികളെക്കുറിച്ചും പ്രോഗ്രാമിൽ മനസ്സ് തുറന്നു


പ്രവാസി സംഗീതം ആത്മീയ സംഗീത പരിപാടിയുടെ
രണ്ടാമത്തെ എപ്പിസോഡ്  കാണാൻ താഴെ കാണുന്ന ലിങ്ക് click ചെയ്യുക.

https://youtu.be/I6D7F5PMF90?si=8H8-1zA2ht7G4evj

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക