Image

കേരളത്തില്‍ സര്‍ക്കാര്‍ വൈകുന്നത് ഭരണ സ്തംഭനത്തിനിടയാക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍

Published on 12 May, 2026
കേരളത്തില്‍ സര്‍ക്കാര്‍ വൈകുന്നത് ഭരണ സ്തംഭനത്തിനിടയാക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: നിയമസഭാ തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനം വന്ന് ഒന്‍പത് ദിവസമായിട്ടും കേരളത്തില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാതെ യു.ഡി.എഫ് മന്ത്രിസഭ ചുമതലയേല്‍ക്കാത്തത് ഭരണ സ്തംഭനത്തിന് കാരണമാകുമെന്നും അത്തരം അവസ്ഥയുണ്ടായാല്‍ അത് ജനവിധിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു. കേരളത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ തമിഴ്‌നാട്, ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാരുകള്‍ രൂപീകരിച്ചു കഴിഞ്ഞു. പുതുച്ചേരിയില്‍ നാളെ സര്‍ക്കാര്‍ ചുമതലയേല്‍ക്കും. എന്നിട്ടും കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാത്തത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഭരണ നടപടികള്‍ അവതാളത്തിലാക്കുമെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍ ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലുമാണ്. സെക്രട്ടറിമാരും ഡയറക്ടര്‍മാരും അത്യാവശ്യം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തുന്നത്. സര്‍ക്കാര്‍ ചുമതലയേറ്റാല്‍ മാത്രമേ സെക്രട്ടേറിയറ്റ് പൂര്‍ണമായ അര്‍ത്ഥത്തില്‍ സജീവമാവുകയുള്ളൂ. കെയര്‍ ടേക്കര്‍ ഗവണ്‍മെന്റുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ള തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു. ഉന്നത ഉദ്യാഗസ്ഥര്‍ പലരും അവധിയിലായത് പ്രതിസന്ധി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നടപയിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മുതിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പൊതുജനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നതാണ്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വലിയ അതൃപ്തിയും ആശങ്കയുണ്ട്. ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിച്ചതിനാലാണ് വോട്ടര്‍മാര്‍ മിന്നുന്ന വിജയം യു.ഡി.എഫിന് സമ്മാനിച്ചത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് എത്രയു വേഗം സര്‍ക്കാര്‍ രൂപീകരിക്കേണ്ടതാണെന്നും അല്ലെങ്കില്‍ വിജയത്തിന്റെ തിളക്കം നഷ്ടപ്പെടുമെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു. 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-12 14:21:47
💥🔥ശ്രീ. ബേബി ആ രാഹുൽജിയെ ഒന്ന് ഫോണിൽ വിളിച്ചു പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. നിങ്ങൾ രണ്ടു പേരും ഒരേ Title -ൽ ഉള്ളവരല്ലേ?? ഒരാൾ ഫോമയുടെ ആഗോള പ്രസിഡന്റ്‌, മറ്റേ ആൾ, ഇന്ത്യൻ National കോൺഗ്രസ്സിന്റെയും. ശ്രീ. ബേബി ഇങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനെയാ??? മിണ്ട്. 💪കേരളത്തെ രക്ഷിക്കൂ. റെജിസ് ✳️
Foman 2026-05-12 14:52:39
I think you should go to Kerala and take over as CM, same way u took over FOMAA without any contribution to it, came in from nowhere.
കുഞ്ഞാപ്പൻ 2026-05-12 15:28:03
മുകളില്‍ റെജിസും, പിന്നെ FOMAN തുടങ്ങിയവർ എഴുതിയ അഭിപ്രായത്തോട് യോജിക്കുന്നു. ഇന്നലെ പൊക്കാനാ പ്രസിഡന്റിന്റെ പടവും പ്രഖ്യാപനവും ഉണ്ടായിരുന്നല്ലോ. പിന്നെ FOMA പ്രസിഡണ്ടും എന്തെങ്കിലും ഫോട്ടോ സഹിതം പറഞ്ഞില്ലെങ്കിൽ മോശമല്ലേ?. അധികം ചന്തി നനയാതെ പ്രസ്ഥാനങ്ങളുടെ പ്രസിഡണ്ട് ആയവരാണ് ഇവർ. പിന്നെ ഇവരൊക്കെ എവിടെ ചെന്നാലും സ്റ്റേജിലേക്കും മൈക്രോഫോണിലേക്ക് വലിഞ്ഞു കയറും. ഇവരൊക്കെ ഫോൺ എടുത്ത ഒരൊറ്റ call രാഹുൽ ഗാന്ധിയോട് നടത്തിയാൽ മതി. രാഹുൽജി മൂത്രമൊഴിച്ചു കൊണ്ട് ഇവരെ അനുസരിക്കും.
അവിരാച്ചൻ 2026-05-12 16:59:45
FOMA-FOKANA- പ്രസിഡണ്ട് മാർ കേരള മുഖ്യനെ പറ്റി സ്വന്തം ഫോട്ടോ വച്ച് വാർത്ത കൊടുത്ത വ്യാകുലപ്പെടേണ്ടതുമില്ല. അമേരിക്കൻ പ്രസിഡണ്ട് പദത്തേക്കാൾ വലിയ സ്ഥാനമാണല്ലോ കേരള മുഖ്യൻ എന്നുള്ളത്. അതിനാൽ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് അദ്ദേഹത്തിൻറെ സ്ഥാനം രാജിവച്ച് കേരള മുഖ്യമന്ത്രി ആയി ഒരു സ്ഥാനം കയറ്റം കിട്ടാൻ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ശ്രീമാൻ Donald Trump തന്നെ കേരള മുഖ്യനായി സത്യപ്രതിജ്ഞ എടുക്കട്ടെ. ഒരു അഞ്ചു കൊല്ലം കഴിഞ്ഞിട്ട് അതിലും വലിയ പൊസിഷൻ ആയ FOMA-FOKANA പ്രസിഡണ്ടായി അമേരിക്കയിൽ തിരിച്ചുവന്ന് ചാർജ് എടുക്കട്ടെ. അപ്പോ പിന്നെ അമേരിക്കയിലെ എല്ലാ മലയാളി പൊതു പരിപാടികളിലും ബഹുമാനപ്പെട്ട donald trump എല്ലാ മലയാളി പ്രോഗ്രാമുകളുടെ വേദികളിൽ ആധികാരികമായി കയറി കുത്തിയിരിക്കും, വിളക്കുകൾ കൊളുത്തും, മൈക്രോഫോൺ പിടിച്ച് നീണ്ട അട്ടഹാസങ്ങൾ നടത്തും. കൂട്ടത്തിൽ എല്ലാ മലയാളി elected officers വന്ന സ്റ്റേജിൽ കുത്തിയിരുന്ന് നമ്മുടെ പരിപാടികൾ കളർഫുൾ ആക്കും.
Foman 2026-05-12 17:23:18
I don't know what kind of contribution he is given for our community. No financial or any physical efforts from his side. Dear malayalees please do not contribute any money for these useless associations!!!
Matt 2026-05-12 18:43:41
This message is to my fellow Malayalee Americans. Many of us need to reflect honestly on how we live in this country. Once you become a U.S. citizen, your primary loyalty is to this nation and its Constitution. That is not a small responsibility. Yet a large number of Malayalees here remain emotionally tied to the political drama in Kerala. Many spend hours glued to Malayalam TV channels, and whenever possible, invite questionable political figures from Kerala to the U.S. for photo‑ops and social gatherings. Some do this to feel important through association, but that desire for borrowed power usually comes from an unresolved identity issue. Before getting involved in any political activity—American or foreign—ask yourself a simple question: Who are you, and where does your civic responsibility lie? Also remember under the Foreign Agents Registration Act (FARA), any U.S. citizen who acts under the direction or influence of a foreign government, political party, or foreign principal must register with the U.S. Department of Justice. This includes: Lobbying U.S. officials on behalf of a foreign government Distributing political material for a foreign political party Receiving money, guidance, or direction from a foreign political actor Failure to register can lead to serious criminal penalties. If you choose to be an American citizen, then honor that choice. Engage with the issues that affect your life, your family, and your community here. Everything else should come second.
തൂത്തു കുണുക്കി 2026-05-12 20:35:01
എല്ലാവരും തൂത്തു കുണിക്കി പക്ഷികൾ തന്നെ.
രായപ്പൻ 2026-05-13 03:26:11
Fomaമായിലും പൊക്കാനായാലും വേള്‍ഡ് മലയാളിയിലും ഒക്കെ ഒത്തിരി ഒത്തിരി തൂത്തുകുലുക്കി പക്ഷികളുണ്ട്. അവരെല്ലാം കുലുക്കി കുലുക്കി ഇവിടെയും ഇടിച്ച് കയറും ഏത് സ്റ്റേജിൽ കയറി കുത്തിയിരിക്കും. യാതൊരു അർത്ഥവും ഇല്ലാത്ത തൊണ്ണ തൊരപ്പൻ പ്രസംഗങ്ങൾ വെച്ച് കാച്ചി കൊടുക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക