Image

ആധ്യാത്മികതയും ശാസ്ത്രവും കൈപിടിച്ച് മുന്നേറാം: ഡോ. രാജു നാരായണ സ്വാമി ഐഎഎസ്

Published on 11 May, 2026
ആധ്യാത്മികതയും  ശാസ്ത്രവും കൈപിടിച്ച് മുന്നേറാം: ഡോ. രാജു നാരായണ സ്വാമി ഐഎഎസ്

ന്യൂയോർക്ക്:  കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വാർഷിക പ്രവർത്തനോദ്‌ഘാടനത്തിലും ഈസ്റ്റർ-വിഷു ആഘോഷത്തിലും  മുഖ്യാതിഥിയായി പങ്കെടുത്ത   ഡോ. രാജു നാരായണ സ്വാമി IAS  നൽകിയ ശ്രദ്ധേയമായ  ഈസ്റ്റർ-വിഷു സന്ദേശത്തിന്റെ ഏകദേശ രൂപം താഴെ .

സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ പെരിയാൽ, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെആർക്കെ, ട്രസ്റ്റി ബോർഡ് ചെയർ വർഗീസ് കെ ജോസഫ്, ഫോമാ സെക്രട്ടറി ബൈജു വർഗീസ്,  വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഫൊക്കാന നേതാവ് പോൾ  കറുകപ്പള്ളി, ലീല മാരേട്ട്   തുടങ്ങിയവർ  ചടങ്ങിൽ സംസാരിച്ചു.

സംഘടനയുടെ ആദ്യ പ്രസിഡന്റ് പ്രൊഫ. ജോസഫ് ചെറുവേലി ആദ്യ തിരി തെളിയിച്ചു.  ഡിൻസിൽ  ജോർജ് ആയിരുന്നു എംസി.

മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപർണിക ഡാൻസ് അക്കാദമി വിവിധ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു.

നിയമസഭാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഡോ. സ്വാമി  ചങ്ങനാശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്നും 1983-ൽ ഒന്നാം റാങ്കോടെ   SSLC  പരീക്ഷ പാസ്സായി. പിന്നീട് ചങ്ങനാശ്ശേരി S.B കോളേജിൽ നിന്നും പ്രീ ഡിഗ്രി പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കി. മദ്രാസ് IIT -ൽ നിന്നും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ വീണ്ടും ഒന്നാം റാങ്ക് നേടി. 1991-ൽ ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ അടുത്ത ഒന്നാംറാങ്കും കരസ്ഥമാക്കി ഐഎഎസ് ഉദ്യോഗസ്ഥനായി.  

രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിക്കെതിരെ നിരന്തരം നിലപാടുകൾ കൈക്കൊള്ളുന്ന ഡോ. സ്വാമി കേരളത്തിലെ അഞ്ചു ജില്ലകളിൽ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അതിൽ തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ കളക്ടർ എന്ന പദവിയിൽ അദ്ദേഹം വരുത്തിയ പരിഷ്‌കാരങ്ങൾ ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. നല്ലൊരു വാഗ്മിയും എഴുത്തുകാരനും കൂടിയായ ഡോ. സ്വാമി, നിരവധി പ്രമുഖ വേദികളിൽ പ്രഭാഷണം നടത്തിയും, 36 പുസ്തകങ്ങൾ രചിച്ചും ലോക പ്രശസ്തനാണ്.

വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ്, ജോയിൻറ് സെക്രട്ടറി ജോസി സ്കറിയ, ജോയിൻറ് ട്രഷറർ മാമ്മൻ എബ്രഹാം,  ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്,  ട്രസ്റ്റീ ബോർഡ് അംഗംങ്ങളായ പോൾ പി ജോസ്, വർഗീസ്  കെ ജോസഫ്, സിബി ഡേവിഡ്, സജി എബ്രഹാം,  മറ്റ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജു സാം, വർഗ്ഗീസ്  പോത്താനിക്കാട്, ബെന്നി ഇട്ടീര, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, ഏലിയാമ്മ അപ്പുകുട്ടൻ, സുനിൽ ചാക്കോ, ഓഡിറ്റർമാരായ സുജിത് മൂലയിൽ, ദീപു പോൾ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി 

ആധ്യാത്മികതയും  ശാസ്ത്രവും കൈപിടിച്ച് മുന്നേറാം: ഡോ. രാജു നാരായണ സ്വാമി ഐഎഎസ്

ഒരു മുളങ്കാടിന്റെ രോമഹര്‍ഷങ്ങളില്‍
മാധുര്യം തുടിക്കുന്ന ഈ മനോഹര യാമങ്ങളില്‍...എന്ന വള്ളത്തോളിന്റെ വരികളെ അന്വര്‍ത്ഥമാക്കുന്ന മനോഹരമാക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ The big apple, the city that never sleeps, the city of dreams, the magnetic destination എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിന്റെ ശ്വാസനിശ്വാസങ്ങളില്‍, ഗതിവിഗതികളില്‍, ആ ഗതിവിഗതികളുടെ സ്പന്ദമായി പരിലസിക്കുന്ന ഈ സംഘടന വളര്‍ച്ചയുടെ മറ്റൊരു പടവുകൂടി പിന്നിടുന്ന ഈ വേളയില്‍ നിങ്ങളോടൊപ്പം ഏതാനും നിമിഷങ്ങള്‍ പങ്കിടുവാന്‍ അവസരം ലഭിച്ചതില്‍ സംഘടനയുടെ ഭാരവാഹികളോട്  നന്ദി .

നിങ്ങളില്ലാത്തൊരു ഗാനപ്രപഞ്ചമില്ല, അംഗീകരിക്കുക എന്‍ ധന്യവാദങ്ങളെ എന്ന വയലാറിന്റെ വരികളെ അദ്ദേഹം അനുസ്മരിച്ചു. സിംഹത്തിന്റെ കരുത്തും ഹിമവാന്റെ ഔന്നത്യവും ഗംഗയുടെ പരിശുദ്ധിയും സമഞ്ജസമായി, സംമോഹനമായി സമ്മേളിക്കുന്ന ഈ സംഘടന ഇന്ന് 54 സംവത്സരങ്ങള്‍ സേവനത്തിന്റെ പാവനമായ പാതയില്‍ പിന്നിട്ടിരിക്കുന്നു.

പ്രകാശത്തിന്റെ കൈവിരലുകള്‍ കൊണ്ടെഴുതിയ കഥയാണ് സന്ന്ദ്ധസേവനം. സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ മനുഷ്യത്വത്തിന്റെ സമഭാവനയുടെ സത് ഭാവനയുടെ അധരസിന്ദൂരം കൊണ്ടെഴുതിയ ഒരു കവിത ധര്‍മ്മസ്വരൂപത്തിന്റെ അഗ്നിമുഖം, അങ്ങനെയാണ് ഈ സംഘടനയെ വിശേഷിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത് .

മഴ മണ്ണിനോട് എന്താണോ ചെയ്യുന്നത് അതാണ് ഈ സംഘടന ന്യൂയോര്‍ക്ക് സിറ്റിയോട് മന്‍ഹാട്ടനോട് ചെയ്തുകൊണ്ടിരിക്കുന്നത് .

അതിന്റെ ആഖ്യാനശില്പം ക്ഷേത്രകലയുടെ സൂക്ഷ്മത   പ്രകടിപ്പിക്കുന്നത്. പരോപകാരികളെ വാര്‍ത്തെടുക്കുന്ന ഒരു പ്രസ്ഥാനം.  അത്തൊരമൊരു സംഘടനയുടെ കൂടെ ഈസ്റ്റര്‍ വിഷു ആഘോഷത്തില്‍ പങ്കെടുക്കുന്നത് ആനന്ദകരം .

ഈസ്റ്റര്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉയര്‍ത്തെണീപ്പിന്റെയും  പ്രതീകമാണ്. യേശുദേവന്‍ പരിത്യാഗ സ്‌നേഹത്തിന്റെ പ്രതീകമാണ്. 2000 ആണ്ടുകള്‍ക്കു മുമ്പായ ആ മഹാത്യാഗത്തെ ഇപ്പോഴും നാം അനുസ്മരിക്കുന്നു. തിരുമാനകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ....  

ഈശ്വരനൊരു യാഥാര്‍ത്ഥ്യമോ കേവലമൊരു വിശ്വാസമോ, ഒരു തഥ്യയോ അതോ തഥ്യയായി തോന്നുന്ന മിഥ്യയോ  എന്ന് സംശയിക്കുന്ന സന്ദേഹിക്കുന്ന ഒരു കാലഘട്ടത്തിലൂടയാണ് നമ്മള്‍ കടന്നു പോകുന്നത്.  ശാസ്ത്രത്തിന്റെ അഭൗമമായ വളര്‍ച്ചയും ഭൗതികവാദത്തിന്റെ അനിതര സാധാരണമായ വികസനവും ആ സംശയത്തെ കൂടുതല്‍ ഫലവത്താക്കുന്നു. അങ്ങനെ സംശയിക്കുന്നവരോട് സ്വാമി വിവേകാനന്ദന്റെ ജീവിതസംഭവകഥയിലൂടെ മറുപടി നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നു. നരേന്ദ്രന്‍ എന്ന സ്വാമിജി തന്റെ ഗുരുഭൂതനായ ശ്രീരാമകൃഷ്ണ പരമഹംസനോട് ചോദിക്കുകയുണ്ടായി. താങ്കള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ. അദ്ദേഹം പറഞ്ഞു ഞാന്‍ കണ്ടിട്ടുണ്ടെന്ന്. ഈശ്വരന്‍ സത്യമാണ്, സ്‌നേഹമാണ്. നിരീശ്വരവാദിയുടെ നിശ്വീരതയും ദൈവമാണ്.

ഈ ആശയങ്ങളുടെ തീപന്തങ്ങള്‍ ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് പകരുന്ന ഒരു വേദിയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈസ്റ്ററിന്റെ സന്ദേശം സ്‌നേഹത്തിന്റെ സന്ദേശമാണ്.
സ്‌നേഹക്കുകയില്ല ഞാന്‍ നോവുമാത്മാവിനെ  സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും. സ്‌നേഹിക്കുകയില്ലീ ദ്രോഹിക്കും ജനത്തെയും... അങ്ങനെ പരക്കെ നമ്മെ പാലമൃതൂട്ടൂന്നു പാര്‍വണശശിബിംബമായ പരസ്പര സ്‌നേഹം.

കന്‍മതലുകളെ തച്ചുടച്ചുകൊണ്ട് മനുഷ്യത്വത്തിലധിഷ്ഠിതമായ സമൂഹത്തെ കെട്ടിപടുക്കുവാന്‍ കഴിയട്ടെ അതാകട്ടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ സന്ദേശം. ശാസ്ത്രം എത്ര വളര്‍ച്ച പ്രാപിച്ചാലും ഒരു നഗ്നസത്യത്തിനു നേരെ മുഖം തിരിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ല.  ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും ... ആധ്യാത്മികതയും ഭൗതികവും ശാസ്ത്രവും കൈകോര്‍ത്തുപിടിച്ച് ആരംഭകര്‍മ്മം ചെയ്യുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാം. അതായിരിക്കട്ടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷിക്കുന്ന സന്ദേശം.  

ഞാനറിഞ്ഞീല ഭവാന്റെ മോഹന ഗാനാലപന ശൈലി... ആകാശത്തേക്ക് നോക്കൂ ഗഗനം നമുക്കൊരത്ഭുതമാണ്. സമുദ്രവും അത്ഭുതമാണ്. സകലലോകജീവജാലജീവനുമെന്തൊരത്ഭുതം. താമരമൊട്ടിനകത്ത് അകപ്പെട്ട വണ്ടിന്റെ മാനസികാവസ്ഥയിലാണ് നാമിപ്പോഴും.  ഒരു സത്യം നമ്മള്‍ മനസിലാക്കിയില്ല. ദൈവത്തിന്‍ മനം ആരു കണ്ടു ആ താമര ചെടിയെ വേരോടെ ആന  പറിച്ചെടുത്തു.

ഏത് യന്ത്രവത്കൃതലോകത്തില്‍ വളര്‍ന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിന്‍ മണവും മമതയും ഇത്തരി കൊന്നപൂവും. ഭാരതം കാര്‍ഷികരാജ്യമാണ്.. കര്‍ഷകനാണ് നട്ടെല്ലും നെടുംതൂണും. കാര്‍ഷികരംഗത്ത് ഒരു വിപ്ലവകാഹളം ഉണ്ടാകാതെ അതിദൂരം പ്രയാണം ചെയ്യാന്‍ കഴിയില്ല എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരാഘോഷമാണ് വിഷു. നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം. ആ നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍ പുറത്ത്  സാധാരണക്കാരനായ കൃഷിവരന്റെ തൂമ്പപിടിച്ച തഴമ്പിച്ച കരങ്ങള്‍ക്ക് കരുത്ത് പകരണമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന കാര്‍ഷിക സമൃദ്ധിയുടെ ഉത്സവമാണ് വിഷു. മനുഷ്യത്വത്തിന്റെ പ്രതീകമാണ് വിഷു.

ട്രൈസ്റ്  വിത്ത്  ഡെസ്റ്റിനിയെ പണ്ഡറ്റിറ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത് Long years ago we made a tryst with destiny, and now the time comes when we shall redeem our...

ട്രൈസ്റ്  വിത്ത് ഡെസ്റ്റിനിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനായി  നാം ഓരോരുത്തരം അണ്ണാൻ കുഞ്ഞും തന്നാലായതു പോലെ  നമ്മളോരോരുത്തരം പ്രയത്‌നിക്കണം എന്നു ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ്. വിഷു. പ്രകൃതിയും മനുഷ്യനും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്ന് നിലനില്‍ക്കാന്‍ സാധ്യമല്ല.

പ്രകൃതീശ്വരി ഞാന്‍ ഒരാധകന്‍.... ഒരന്ധ ഗായകൻ യൂസഫലി കച്ചേരി ഏഴുംവര്‍ണ്ണങ്ങളും എഴു സ്വരങ്ങളും എന്‍ ഗാനങ്ങളില്‍.  ഈ ചിത്രങ്ങളും ഗാനങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സംരക്ഷിക്കുക. സസ്റ്റേനിബിലിറ്റിയുടെ സന്ദേശമാണ് യഥാര്‍ത്ഥത്തില്‍ വിഷുവിന്റെ സന്ദേശം.

നൊബേല്‍ സമ്മാനജേതാവ് വംഗാരി മാതായുടെ ഹൃദയഹാരിയായ പ്രസംഗം . (As I conclude I reflect on my childhood experience when I would visit a stream next to our home to fetch water for my mother. I would drink water straight from the stream. Playing among the arrowroot leaves I tried in vain to pick up the strands of frogs’ eggs, believing they were beads. But every time I put my little fingers under them they would break. Later, I saw thousands of tadpoles: black, energetic and wriggling through the clear water against the background of the brown earth. This is the world I inherited from my parents. Today 50 years later ....)

1972ല്‍ സ്്‌റ്റോഹോം കോണ്‍ഫ്രന്‍സില്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ പറഞ്ഞത് പോവര്‍ട്ടി ഈസ് ദ് ഗ്രേറ്റസ്റ്റ് പൊല്യൂട്ടര്‍ എന്നാണ്. അവിടിന്നിങ്ങോട്ട് 1974 വാട്ടര്‍ആക്ട്, 1981 എയര്‍ ആക്ട്,  1986 ലെ എന്‍വയണ്‍മെന്റര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്, 2002 ലെ ബയോജളിക്കല്‍ ഡൈവേര്‍സിറ്റി ആക്ട് .. ഇങ്ങനെ എത്രയോ നിയമങ്ങള്‍. ഇന്ത്യയില്‍ നിയമത്തിന്റെ അഭാവമല്ല. അവ നടപ്പാക്കുന്നതിനുള്ള അലംഭാവമാണ്  പ്രകൃതി സംരക്ഷണത്തിന് വിലങ്ങുതടങ്ങിയായി നില്‍ക്കുന്നത് . ഈ അലംഭാവം മാറ്റാന്‍ പ്രകൃതി സംരക്ഷകരാന്‍ ഒരു പ്രായോഗികമായ വികസനപ്രദമായ പ്രവര്‍ത്തന പന്ഥാവ് കെട്ടിപടുക്കുവാന്‍ നമ്മോളോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.

മദേഴ്‌സ് ഡേ ആഘോഷിക്കുവാന്‍ ഈ സംഘടന മുന്‍കൈയെടുത്തിരിക്കുന്നു. അതിന് സംഘടനയുടെ എല്ലാ ഭാരവാഹികളെയും അഭിനന്ദിക്കുവാനും അനുമോദിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നു. അമ്മയ്ക്ക് പകരം പറയാന്‍ മറ്റ് വാക്കുകളില്ല. മദേഴ്‌സ് ഡേയ്ക്ക് എല്ലാ അമ്മമാരെയും ആദരിക്കുവാനും മാതൃത്വത്തിനു മുന്നില്‍ തലകുനിയ്ക്കാനും ഈ അവസരം വിനിയോഗിക്കുന്നു .
സുഗതികുമാരിയുടെ കാളിയമര്‍ദ്ദനത്തിലെ വരികൾ . കുനിയ്ക്കുകയില്ലീ  പത്തികള്‍ കണ്ണാ....

കുരുന്നു നുള്ളുവാന്‍ കൈവിറയ്ക്കുന്ന  ദയാവരനായ ഗാന്ധിജി, അധ്വാനിക്കാതെ സമ്പാദിക്കുന്ന ധനം, മാനവ സേവയധിഷ്ഠിതമല്ലാത്ത മാധവ സേവ  ഇതെല്ലാം പൊള്ളയാണെന്ന് വിശ്വസിച്ചിരുന്ന ഗാന്ധിജി. ഗീതയും ബൈബിളും ഖുറാനും കാച്ചികുറുക്കിയെടുത്ത അമൃതായിരുന്ന ഗാന്ധിജി. ഒരേ സമയം ഹിന്ദുവും കൃസ്ത്യാനിയും മുസ്ലീമും ആയിരുന്ന ഗാന്ധിജി. സത്യം ഈശ്വരനാണെന്ന് വിശ്വസിച്ചിരുന്ന, അഹംസാശാസ്ത്രം ഏന്തിക്കൊണ്ട് ഒരു തുള്ളി രക്തം ചിന്താതെ ഭാരതത്തിന് സ്വാതന്ത്ര്യം നേടികൊടുത്ത ഗാന്ധിജി. വര്‍ക്ക് ഹാര്‍ഡ് വര്‍ക്ക് ഹാര്‍ഡ് ദേര്‍ ഈസ് നോ സീക്രട്ട്  ഫോർ  സക്‌സസ്.....

പ്രവാസികളാണ് ഒരു നാടിന്റെ സമ്പത്ത്. നാട്ടില്‍ നിന്ന് കിലോമീറ്ററുകൾ  യാത്രചെയ്ത് എത്തേണ്ട സ്ഥലങ്ങളില്‍ നിവസിക്കുന്ന പ്രവാസികള്‍, നാടിനുവേണ്ടി സ്പന്ദിക്കുന്ന പ്രവാസികള്‍.
വതന്‍കേ വാസ്ഥേ ജീനാ വതന്‍കേ വാസ്‌തേ മരനാ..... 
.
പാരതന്ത്ര്യത്തോട് വിടപറയാന്‍ കഴിഞ്ഞതിന് പിന്നില്‍ സേവനത്തിന്റെ, ത്യാഗത്തിന്റെ കഥയുണ്ട്. 
അതിന്റെ പിന്മുറക്കാരാവാൻ  ഭാഗ്യം ലഭിച്ചവരാണ് നാം.  രാഷ്ട്രീയ സ്വാതന്ത്ര്യം സാമ്പത്തികമായ സാമൂഹികമായ സ്വാതന്ത്ര്യത്തിലേക്ക് വഴിതെളിയിക്കാന്‍ നാം ഓരോരുത്തര്‍ക്കും കര്‍ത്തവ്യബോധമുണ്ടായിരിക്കട്ടെ. ഉച്ഛനീചത്വങ്ങള്‍ ഉച്ഛാടനം ചെയ്യുന്ന, ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം കുറയുന്ന നാളെ ഉണ്ടാവട്ടെ.

പ്രവാഹസമൂഹത്തിലെ അംഗങ്ങളെല്ലാവരും തന്നെ ഊര്‍ജ്ജത്തിന്റെ ഉറവിടങ്ങളാണ്. ശക്തിയുടെ സ്‌ത്രോതസ്സുകളാണ്. നൈര്‍മല്യത്തിന്റെ നിഷ്ങ്കളതയുടെ പ്രതീകമാണ്.  ഉറങ്ങിക്കിടക്കുന്ന കര്‍മ്മശേഷിയെ തട്ടിഉണര്‍ത്തി നേരായ മാര്‍ഗ്ഗത്തില്‍ തിരിച്ചുവിട്ട് അവരെ രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കുന്നു.

ലോകസംഘടനകളുടെതായാലും ഫൊക്കാന ഉള്‍പ്പെടുന്ന സംഘടനകളുടെ ആത്യന്തികമായ ലക്ഷ്യം അതാണ്. ഏതുതരത്തിലുള്ള ഒരു തലമുറയെയാണ് നാം വാര്‍ത്തെടുക്കാന്‍ പോകുന്നത്.... കാരുണ്യം ദര്‍ശനത്തിലും മാധുര്യം വാക്കിലുമുള്ളവരെയാണ് നാടിന് ആവശ്യം.  കാക സംസംര്‍ഗമുണ്ടായാല്‍ കുയിലിന് ശബ്ദം മാറുമോ.

മഹാന്മാരെ മഹതികളെ വാര്‍ത്തെടുക്കുന്ന പ്രസ്ഥാനമാണ് പ്രവാസി സംഘടനകള്‍. ഉപഭോഗസംസ്‌കാരത്തിന്റെ കൂലംകുത്തി ഒഴിക്കില്‍പെട്ട് ദിശാബോധം നഷ്ടപ്പെട്ട സമൂഹത്തിലേക്ക് ആ ദിശാബോധം ആവാഹിക്കുന്ന രാസത്വരഗങ്ങളാണ് പ്രവാസി സംഘടനകള്‍.

പ്രവര്‍ത്തിക്കുവാന്‍ എ്‌ന്തെങ്കിലും, സ്‌നേഹിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക. ഇതു മൂന്നും ന്നു ഇല്ലാതെ ദുരവസ്ഥയിലേക്ക് നമ്മുടെ യുവതലമുറ കടന്നുപോകുന്നു. വെഞ്ഞാറമൂട് കൊലപാതകങ്ങള്‍ ഉൾപ്പടെ  എത്രയെത്രെ സംഭവങ്ങള്‍.

എഐ.യുടെയും ഐ.ടിയുടെ കാലഘട്ടത്തില്‍ മനുഷ്യത്വം നമ്മിലേക്ക് ആവാഹിക്കുന്ന മൃതസഞ്ജീവികളാണ ്ഇത്തരം സംഘടനകള്‍. അവയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

സ്വര്‍ഗവാതില്‍ പക്ഷി ചോദിച്ചു ഭൂമിയില്‍ സത്യത്തിന് എത്ര വയസായി. അതുകൊണ്ട് സത്യത്തിന്റെ ധര്‍മ്മത്തിന്റെ  തെറ്റുകള്‍ വിളിച്ചുപറയുവാനും ശരിക്കുവേണ്ടി അത്മാഹൂതി ചെയ്യാവാനും തയ്യാറുള്ള ഒരു തലമുറ,  ലക്ഷ്യബോധമുള്ള തലമുറ, വര്‍ക്ക് ഹാര്‍ഡ്, ബിലീവ് ഇന്‍ ഗോഡ്, സക്‌സസ് വില്‍ കം ടു യു എന്ന് വിശ്വസിക്കുന്ന ഒരു തലമുറ.  

ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയും ഹരിചന്ദ്രന്റെ സത്യസന്ധതയും ക്രിസ്തുവുദേവന്റെ പരിത്യാഗവും ഉള്ള തലമുറ. അത്തരത്തില്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ 54 സംവത്സരങ്ങള്‍ പിന്നിട്ട ഈ സംഘടനയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

മാതാ അമൃതാനന്ദമയിയുടെ വരികള്‍. (ഇന്‍ ടു ഡേ സ് വേള്‍ഡ് ദേ ആര്‍ മെനി എയര്‍കണ്ടീഷന്‍ റൂഫ്...)
വിനയത്തിന്റെ  ഒരു തലമുറയെയാണ് ആവശ്യം ആ ശീലങ്ങള്‍ കുഞ്ഞുങ്ങളില്‍ ചെറുപ്പത്തിലെ വളര്‍ത്താന്‍ കഴിയണം.
മനസ്സുള്ള മനസാക്ഷിയുള്ള തലമുറയെയാണ് ആവശ്യം.

അധര്‍മ്മം വഴി ഇന്ദ്രപഥം മോഹിക്കാത്ത തലമുറ, ഏതെങ്കിലും ഒരു ദ്രവ്യം ബന്ധുക്കളുടെയോ മിത്രങ്ങളുടെയോ ക്ഷയം കൊണ്ടുണ്ടാകുന്നതാണെങ്കില്‍ അതിനെ വിഷം കലര്‍ന്ന ഭക്ഷണം പോലെ ത്യജിക്കുന്ന ഒരു തലമുറ, സഹാനുഭൂതിയുള്ള തലമുറയെ  വാര്‍ത്തെടുക്കാന്‍ ന്യൂയോര്‍ക്കിന്റെ അഭിമാന സ്തംഭമായ ഈ സംഘടനയ്ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സ്‌നേഹധനരായ ന്യൂയോര്‍ക്കിലെ മലയാളികളോടൊപ്പം പങ്കിടുവാന്‍ അവസരം തന്നതിന് സംഘടനയുടെ ഭാരവാഹികളോട് നന്ദി പറയുന്നു.

More photos. click

ആധ്യാത്മികതയും ശാസ്ത്രവും കൈപിടിച്ച് മുന്നേറാം: ഡോ. രാജു നാരായണ സ്വാമി ഐഎഎസ് (കൂടുതല്‍ ചിത്രങ്ങള്‍)  

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-12 04:17:12
💥🔥സ്വാമീ.. നാരായണാ, തേങ്ങാ ഉടയ്ക്കരുതേ‼️.....ശാസ്ത്രത്തിനു മുന്നോട്ടു നടക്കാൻ ആത്മീയതയുടെ ഊന്നു വടി ഒട്ടുമേ വേണ്ടാ ; മറിച്ച്, സയൻസ് എന്തൊക്കെ പുതിയതായി കണ്ടു പിടിക്കുന്നുവോ ,അതെല്ലാം തങ്ങളുടെ അക്കൗണ്ടിലേക്കു മുതൽ കൂട്ടാൻ വെമ്പുന്ന ഒരു എട്ടു കാലി മമ്മൂഞ്ഞ് ആണ് ആത്മീയത. കാരണം, ആത്മീയതയ്ക്ക് മനുഷ്യന് സഹായകരമായ, ഒരു മൊട്ടു സൂചി പോലും, ഒരു പാരസ്റ്റാമോള് പോലും, ഒരു അനസ്ഥേഷ്യ പോലും, ഒരു ബട്ടൻസ് പോലും, ഒരു സേഫ്റ്റി pin പോലും, എന്തിനേറെ, ഒരു സെൽ ഫോൺ പോലും കണ്ടു പിടിക്കാൻ കഴകത്തില്ല. അതു കൊണ്ട് ആത്മീയത സയൻസിന്റെ തോളിൽ കയ്യിട്ടു നടന്നില്ലെങ്കിൽ ഒരു മിനിറ്റ് പോലും ജീവിക്കാൻ സാധ്യതയില്ലാത്ത ചാപിള്ളയാണ്. ചുരുക്കി പറഞ്ഞാൽ, സയൻസ് എറിഞ്ഞിട്ടു കൊടുക്കുന്ന എച്ചിൽ നക്കി തിന്നുന്ന കൊടിച്ചി പട്ടിയാണ് ആത്മീയത. കടപ്പാട് -: [{ RC, മൈത്രേയൻ , ആരിഫ്, ലിയഖത്ത്, അരുൺ ഉമ്മൻ, tomy സെബാസ്റ്റ്യൻ.}]. ഇവിടം വരെ വന്ന് ,ഈ IAS വിഡ്ഢിത്തം എഴുന്നെള്ളിക്കാൻ എങ്ങനെ സ്വാമിക്ക് ധൈര്യം വന്നു???. ഏതായാലും മറ്റേ ആ IASവിഡ്ഢിയായ അലക്സാണ്ടർ Jacob-ന്റെ ആ ബാച്ചിൽ ഉള്ള ആളല്ല താങ്കൾ, അതു സമ്മതിച്ചു. By the way, അമ്മായിയപ്പനും ആയിട്ടുള്ള കേസ് എവിടം വരെ ആയി.? ഒന്നു Update ചെയ്യണേ... 'Appeal to Authority' ഇവിടെ വന്ന് പ്രയോഗിക്കരുതേ.... 🔆റെജീസ് ജോൺ✳️
chanakyan 2026-05-12 14:11:45
ബൈബിൾ ഉയർന്നുവന്നത്, സംസാരിക്കുന്ന പാമ്പുകൾ, രോഗം ഉണ്ടാക്കുന്ന ഭൂതങ്ങൾ, ആഗോള വെള്ളപ്പൊക്കങ്ങൾ, ഭൗതികശാസ്ത്രത്തെ താൽക്കാലികമായി നിർത്തിവയ്ക്കുന്ന അത്ഭുതങ്ങൾ, മുകളിൽ സ്വർഗ്ഗവും താഴെ പാതാളവും അടങ്ങിയ മൂന്ന് തലങ്ങളിലുള്ള പ്രപഞ്ചം എന്നിവയാൽ നിറഞ്ഞ ഒരു ശാസ്ത്രത്തിനു മുമ്പുള്ള ലോകവീക്ഷണത്തിൽ നിന്നാണ്. ആധുനിക ഭൂമിശാസ്ത്രം, പരിണാമ ജീവശാസ്ത്രം, നാഡീശാസ്ത്രം, പ്രപഞ്ചശാസ്ത്രം എന്നിവ ഇല്ലാത്ത പുരാതന സംസ്കാരങ്ങളിൽ ഈ കഥകൾ അർത്ഥവത്തായിരുന്നു.-chanakyan
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-13 02:46:51
💥🔥To@👉chanakyan-: അതേ, അന്നത്തെ മനുഷ്യ കുലത്തെ ആ പുസ്തകങ്ങൾ അത് വളരെ സഹായിച്ചിട്ടുണ്ട്. അതായിരുന്നു അന്നത്തെ Normalcy. മനുഷ്യന്റെ അന്നത്തെ അറിവിന്റെ Maximum അതിലുണ്ട്. അന്ന്, മതപുസ്തകമായിരുന്നു - ഫിസിക്സും മാത്‍സ് ഉം ബയോളജി യും കെമിസ്ട്രി യും നാച്ചുറൽ സയൻസും തത്വ ചിന്തയും - എല്ലാമെല്ലാം. ആ പുസ്തകങ്ങൾ അന്നത്തെ കാലഘട്ടത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു. ഇക്കാര്യം ഒരു വിശ്വാസിയും സമ്മതിക്കില്ല എന്നതാണ് പ്രശ്നം. ഈ പുസ്തകങ്ങൾ എല്ലാക്കാലത്തേക്കും, ഭൂമി ഉള്ളിടത്തോളം കാലത്തേക്ക് എഴുതിവച്ചിരിക്കുന്നു എന്നാണ് അവന്റെ പൊട്ട, പാട്ട, ലൊട്ട വിശ്വാസം അവനെ പഠിപ്പിച്ചിരിക്കുന്നത്. Up date ചെയ്യാൻ അവൻ സമ്മതിക്കില്ല.പക്ഷേ എന്ന് അവൻ സത്യം അംഗീകരിക്കുന്നുവോ, അന്ന് ആ സെക്കൻഡിൽ അവിടെ വച്ച് അവന്റെയും ,അവന്റെ മതത്തിന്റെയും, Especially അവന്റെ ദൈവത്തിന്റേയും വെടി തീരും. 🔆റെജിസ് john✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-13 11:28:28
💥🔥ഗോത്രകാലത്തെ പുരോഹിത ഭ്രമ- സങ്കൽപ്പങ്ങളെ ആത്മീയതയെന്നും, ദൈവമെന്നും, മതമെന്നും തെറ്റിദ്ധരിച്ചുപ്പോയ പാവം മനുഷ്യർ. എന്ത് ആവശ്യമാണ് ദൈവത്തെ കൊണ്ടോ, മാർപ്പാപ്പായെ കൊണ്ടോ ഇന്നത്തെ ആധുനീക മനുഷ്യന് നിറവേറ്റാനുള്ളത്???? ഒരു കുഞ്ഞു കാര്യത്തിന്റെ പേരെങ്കിലും ആർക്കെങ്കിലും ഇവിടെ പറയാമോ?? സ്വാമിക്ക് പറയാമോ?? ഈ പൊട്ട ,ലൊട്ട കഥകളാൽ സ്വാമി സ്വയം വഞ്ചിതനായി, എന്നിട്ട് അറിയാതെ മറ്റുള്ളവരെയും വഞ്ചിക്കുന്നു. സ്വമീ, നിങ്ങൾക്കുള്ള ആ പ്രത്യേക "സ്ഥാനികോർജ്ജം" ദുരുപയോഗം ചെയ്യരുതേ... അപേക്ഷയാണ്. അഭ്യർത്ഥനയാണ്. പാവങ്ങളാണ് ഇവിടുത്തെ മലയാളികൾ. അവരുടെ തലച്ചോറിനെ Manipulate ചെയ്യരുതേ..... 🔆റെജിസ്
Jayan Varghese 2026-05-13 14:20:36
ആരാണ് യഥാർത്ഥ ശില്പി ? ദൈവം ഒരു മൊട്ടുസൂചി നിർമ്മിച്ചിട്ടുണ്ടോ എന്നത് ഭൗതിക വാദികളുടെ ഒരു സ്ഥിരം ചോദ്യമാണല്ലോ ? ഇത് ചോദിക്കുന്ന വ്യക്തിയോട് സഖാവേ, നിങ്ങൾ ഒരു മൊട്ടുസൂചി നിർമ്മിച്ചിട്ടുണ്ടോ എന്ന ചോദ്യം തിരിച്ചു ചോദിച്ചാലും ഉത്തരമുണ്ടാവാൻ ഇടയില്ല. ശരാശരി ഇരുന്നൂറ് പൗണ്ട് തൂക്കം വരുന്ന സംസ്ക്കരിക്കപ്പെട്ട ഒരു പ്രപഞ്ച കഷണമാണല്ലോ മനുഷ്യൻ ? നീ നീയായിരുന്നുവെന്ന് നീയറിഞ്ഞ ഒരവസ്ഥയിൽ ഉണ്ടാക്കിയെടുക്കുകയോ കണ്ടെത്തിയെടുക്കുകയോ ചെയ്തവയാണല്ലോ മൊട്ടു സൂചി ഉൾപ്പടെയുള്ള നിന്റെ സ്വപ്‌നങ്ങൾ ? നീ നിന്റെ വർത്തമാനാവസ്ഥയിൽ നിനക്ക് ലഭ്യമായ അനേകം രൂപങ്ങളിൽ ചിലതിൽ ആയിരുന്നപ്പോൾ മാത്രമാണ് നിനക്ക് ഒരു മൊട്ടുസൂചി നിർമ്മിക്കാൻ സാധിച്ചത് എന്നതല്ലേ ശരി ? ഒരു പ്രോട്ടീൻ കണികയായി നീയുണ്ടായിരുന്നപ്പോളും നിസ്സഹായനായ ഒരു ശിശുവായി നീയുണ്ടായിരുന്നപ്പോളും നിനക്കതു സാധിച്ചില്ല. കാണപ്പെടുന്ന നീ എന്ന നിന്റെ ശരീരം മാറ്റമില്ലാതെ കാണപ്പെടുന്ന മരണാനന്തര മണിക്കൂറുകളിലും നിനക്കതു സാധിക്കുന്നില്ല. അവിടെ നിനക്ക് ജീവനുണ്ടായിരുന്നില്ല എന്നാണ് വാദമെങ്കിൽ ജീവനോടെ നീയായിരുന്ന പ്രോട്ടീൻ കണികയുടെയും ശിശുവിന്റെയും അവസ്ഥകളിൽ നിനക്കത് സാധിക്കുന്നുമില്ല. ഇതിനർത്ഥം നീയായി വിലയിരുത്തപ്പെടുന്ന നിന്റെ ശരീരമല്ല ഇത് ചെയ്തത് എന്നാകുന്നുവല്ലോ? നിന്നിലെ നീയായി നില നിന്നതും ലബോറട്ടറി പരിശോധനകൾക്കു വിധേയമാക്കാൻ സാധിക്കാത്തതും ദർശനത്തിനും സ്പര്ശനത്തിനും ശ്രവണത്തിനും വിധേയമാവാത്തതുമായ നിന്റെ ആത്മാവ് ശരീരമെന്നോ അവയവങ്ങൾ എന്നോ വിളിക്കാവുന്ന ടൂളുകൾ ഉപയോഗപ്പെടുത്തി മൊട്ടുസൂചി എന്ന രൂപത്തിൽ മറ്റൊരു പ്രപഞ്ച കഷണത്തെ രൂപപ്പെടുത്തുകയായിരുന്നു എന്നതല്ലേ സത്യം ? ( മൊട്ടുസൂചിയാക്കാൻ നീയുപയോഗിച്ച പദാർത്ഥവും നിനക്ക് സൗജന്യമായി ലഭിച്ചതായിരുന്നു എന്ന വസ്തുതയും നീ അംഗീകരിക്കേണ്ടതുണ്ട് ) ഇതിനർത്ഥം കാഴ്ചയ്ക്കും കേൾവിക്കും സ്പർശനത്തിനും ലബോറട്ടറി ടെസ്റ്റുകൾക്കും വിധേയമാക്കാനാവുന്നതുമായ സ്ഥൂല ഭാവത്തിലുള്ള നീയെന്ന പ്രപഞ്ച കഷണത്തിന് പ്രവർത്തിക്കുന്നതിന് ഇത്തരം യാതൊരു പ്രിക്രിയകൾക്കും വിധേയമാക്കാനാവാത്ത സൂക്ഷ്മം എന്ന പ്രപഞ്ച ഭാവം അനിവവാര്യമാണെന്നു വരുന്നു. ഈ സ്ഥൂല / സൂക്ഷ്മ ഭാവങ്ങൾ വേർപെടുത്താനാവാത്ത അദ്വൈതാവസ്ഥയിൽ ആണ് ഉള്ളത് എന്ന ആദിശങ്കര ദർശനം അംഗീകരിച്ചാൽ ഉത്തരമില്ല എന്ന് കരുതുന്ന പല ചോദ്യങ്ങൾക്കും ഉത്തരമാവും. സ്ഥൂലാവസ്ഥയിൽ സജീവമായിരിക്കുന്ന സകലതിനും പ്രവർത്തിക്കാൻ സൂക്ഷ്മാവസ്ഥയിലുള്ള ബോധം അനിവാര്യമായിരിക്കുന്നു എന്നത് കൊണ്ട് തന്നെ ആ സത്യം തന്നെയല്ലേ പ്രപഞ്ച മാസ്റ്റർ ? സൂക്ഷ്മത്തിന്‌ സ്ഥൂലത്തിന്മേൽ അവകാശവും അധികാരവും ഉണ്ടായിരിക്കുന്നത് കൊണ്ടു കൂടിയാണ് നമ്മുടെ വർത്തമാനാവസ്ഥ ഇതുപോലെ രൂപപ്പെടുന്നത് എന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതാണ്. പന്ത്രണ്ട് ഖനയടി വരുന്ന മനുഷ്യൻ എന്ന പ്രപഞ്ച കഷണത്തിൽ ഇവിടെ ഇപ്രകാരം സംഭവിക്കുന്നുണ്ടെങ്കിൽ പ്രപഞ്ചത്തോളം വലിയ ഇതിന്റെ വലിയ പതിപ്പായ മഹാ പ്രപഞ്ചത്തിലും ആനുപാതികമായി ഇത് വലുതായി സംഭവിക്കുന്നുണ്ടാവുമല്ലോ ? അതായിരിക്കണമല്ലോ നമ്മെയും നമ്മുടെ വർത്തമാനത്തെയും സജീവമാകുന്ന മഹാ പ്രപഞ്ച ബോധാവസ്ഥ ? ലോഗോ ബിൽഡിംഗ് ബ്ലോക്കുകൾ കൊണ്ട് കളിക്കുന്ന ഒരു കുട്ടിയുടെ സ്ഥാനത്താണ് മനുഷ്യൻ ഉള്ളത്. ഈ ബ്ലോക്കുകൾ കൊണ്ട് കുട്ടി പല രൂപങ്ങളും ഉണ്ടാക്കുന്നു. പക്ഷികൾ മൃഗങ്ങൾ വീടുകൾ വിമാനങ്ങൾ …. ഓരോ നിർമ്മിതിയിലും കുട്ടിയുടെ സംഭാവന വിലപ്പെട്ടത് തന്നെ എന്ന് എണ്ണുമ്പോളും ഇതിന് ഇങ്ങനെയാവാൻ വേണ്ടി ആ ബ്ലോക്കുകൾ നിർമ്മിച്ച പ്രതിഭാശാലി തന്നെയല്ലേ യഥാർത്ഥ ശില്പി? ജയൻ വർഗീസ്.
Sunil 2026-05-13 16:27:26
Hello Jayan Varghese, ATHMAVU [ spirit]. What the hell is that ? Would you please explain ?
Jayan varghese 2026-05-13 18:41:27
നീയാരാണ് എന്നും നിന്നെയൊന്നു കാണിച്ചു തരൂ എന്നും ഒരു നിരീശ്വര വാദിയോടോ യുക്തി വാദിയോടൊ സ്വതന്ത്ര ചിന്തകനോടോ ചോദിച്ചാൽ അതിന് ശരിയായ ഉത്തരം തരാനുള്ള ശ്രമത്തിൽ അവൻ പരാജയപ്പെടുകയേ നിവർത്തിയുള്ളു. ഇതാണ് ഞാൻ എന്ന് അവൻ നെഞ്ചിൽ കൈ വച്ച് പറഞ്ഞാൽ നിന്റെ ഭാഷയിൽ നീ നെഞ്ച്‌ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ശരീര ( പ്രപഞ്ച ) ഭാഗത്തിന് പുറത്തുള്ള തൊലിയാണ് അതെന്ന് ചോദിക്കുന്നവന് വാദിക്കാം, തെളിയിക്കാം. നീ തലയിലോ കയ്യിലോ കാലിലോ തൊട്ടു കാണിച്ചാലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ നീ പോലും കാണാതെ നീ പോലുമറിയാതെ നീയുണ്ട് എന്നതല്ലേ സത്യം ? ആ നീ എവിടെയാണ് ? ശരീരത്തിൽ ആണെന്ന് പറഞ്ഞാൽ അതല്ലെന്നു തെളിഞ്ഞു കഴിഞ്ഞു. മനസ്സിൽ ആണെന്ന് പറഞ്ഞാൽ മറ്റൊരാളെ കാണിക്കാൻ ആവാത്ത വിധം അത് അജ്ഞാതവുമാണ്. എന്നാൽ നിനക്കറിയാം നീ ഉണ്ടെന്ന്. നിന്നിൽ നീ ചിന്തിച്ചു നടപ്പിലാക്കിയ എത്രയോ കാര്യങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ് നീ എന്ന യാഥാർഥ്യം. നിന്റെ പ്രവർത്തികളുടെ പ്രസരണത്തിലൂടെ നിന്റെ സാന്നിധ്യം കുറച്ചൊക്കെ മറ്റുള്ളവർ ആസ്വദിക്കുന്നുണ്ട് എന്ന് അംഗീകരിക്കുമ്പോളും എന്താണ് നീ എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരുത്തരം നൽകാൻ നിനക്ക് സാധിക്കുന്നുമില്ല. നീയില്ല എന്ന് ഒരുത്തൻ വാദിച്ചാൽ അത് അവനിൽ രൂപപ്പെട്ട അവന്റെ ബോധ്യമാവാം. അവനെ തിരുത്താൻ നിന്റെ ഊർജ്ജം വെറുതേ ചെലവഴിക്കേണ്ടതില്ല. എന്നെങ്കിലും അവന് ബോധ്യം വന്നാൽ അവൻ തിരിച്ചു വന്നുകൊള്ളും എന്നാണ് ആദി ശങ്കരൻ പറഞ്ഞതിന് അർഥം. വിഗ്രഹങ്ങൾ തകർക്കരുത് എന്ന് അദ്ദേഹം ഉദ്ദേശിച്ചത് കല്ലിലും മരത്തിലും പണിഞ്ഞു വച്ച വിഗ്രഹങ്ങൾ ആയിരുന്നില്ല എന്നും ആത്മാവിലെ ബോധ്യങ്ങളുടെ വിഗ്രഹങ്ങൾ ആയിരുന്നുവെന്നും ഒരു വേദ പണ്ഡിതനും ആർക്കും പറഞ്ഞു കൊടുത്തതായി അറിയുന്നുമില്ല. ഭൗതികാവസ്ഥയിലുള്ള സ്ഥൂല പ്രപഞ്ചത്തിൽ നിന്ന് പന്ത്രണ്ട് ഖനയടി അളവിൽ വേർ തിരിക്കപ്പെട്ടിട്ടുള്ള പ്രപഞ്ച ഭാഗമായ നിന്നിൽ നിന്റെ നില നില്പിനും നിന്റെ വർത്തമാനത്തിന്റെ നില നില്പിനുമായി നിനക്കറിയുന്നതും നിനക്കറിയാത്തതുമായ എത്രയെത്ര സാഹചര്യങ്ങളുടെ സംക്രമണത്തിലൂടെയാണ് നീ നില നിൽക്കുന്നത് എന്നറിയുമ്പോൾ ആ സംവിധാനത്തോട് നീയറിയാതെ നിന്നിൽ രൂപപ്പെടുന്ന ആരാധനയാണ് നിന്റെ ജീവിതം. തനിക്ക് ഗുണകരം ആവുന്നുവെന്ന് നിസ്സഹായനായ ഗോത്രകാല മനുഷ്യന്‌ ബോധ്യപ്പെട്ട സംഗതികളോട് അവനു തോന്നിയ ആരാധനയാണ് വിഗ്രഹങ്ങളായും ക്ഷേത്രങ്ങളായും പ്രകൃതി വസ്തുക്കളായും പ്രതീകങ്ങളായും ഇന്നും നില നിൽക്കുന്ന ആരാധനാ അവശിഷ്ടങ്ങൾ. മഹാ പ്രപഞ്ചത്തിലെ കേവല കണിക മാത്രമായ നീയെന്ന പ്രതിഭാസത്തിൽ ഇവിടെ ഇത്രയൊക്കെ സംഭവിക്കുന്നുണ്ടെങ്കിൽ നിന്നെപ്പോലത്തെ അനേകം കണികകളുടെ സമാഹാരമായ പ്രപഞ്ചത്തിൽ ഇതെല്ലാം ആനുപാതികാവസ്ഥയിൽ സംഭവിക്കുന്നുണ്ട് എന്നതല്ലേ ശരി ? മഹാ വനത്തിലെ ഒരു ചെറു ചെടി മാത്രമായ ഭൂമിയിലെ ഒരിലയിലെ പൊടി എന്ന മാത്രയിലുള്ള നിന്റെ ചിന്തകളുടെ ചെറു ഫ്രെയിമുകൾക്ക് ഒരിക്കലും ആ മഹാവനത്തെ കാച്ചു ചെയ്യാനാവുന്നില്ല എന്നത് ആ മഹാവനത്തിന്റെ കുറ്റമായി ചിത്രീകരിക്കുന്നത് മാത്രമാണ് നിന്റെ ശാസ്ത്രബോധം. ആ ബോധം നിന്നെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിൽ നിനക്കതാവാം. നിനക്കറിയാത്ത ഏതെങ്കിലും ദാർശനിക ചോദനത്തോടെ ആരെങ്കിലും അവന് തൃപ്തികരമായ ആത്മ സംതൃപ്തി അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ അപഹസിക്കാൻ നിനക്കോ നീ ലിസ്റ്റു ചെയ്തിട്ടുള്ള മഹാന്മാർക്കോ അവകാശമില്ല. ഒരു സഹജീവി എന്ന നിലയിൽ അപരന്റെ അവകാശങ്ങളെ അംഗീകരിക്കാത്ത നടപടികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ തിരുത്തുവാനാണീ ബുദ്ധിജീവികൾ എന്നവകാശപ്പെടുന്നവർ ശ്രമിക്കേണ്ടത്. ഒരു പൊടിയായ നിനക്ക്, നിന്റെ കുഞ്ഞു മനസ്സിന് ആ മഹാവനത്തെ നിരീക്ഷിക്കാനാവാത്തതു പോലെ പ്രപഞ്ച സംവിധാനങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ നിന്റെ ശാസ്ത്ര ബോധത്തിനും സാധിക്കുന്നില്ല എന്നേയുള്ളു. ജയൻ വർഗീസ്.
ആത്‌മാവ്‌ [സോൾ] 2026-05-13 21:45:43
ആത്‌മാവ്‌ [സോൾ]: യുക്തിവാദിയും ഈശ്വര വിശ്വാസിയും ചത്ത് കഴിഞ്ഞാൽ ഒരുപോലെ, ചീഞ്ഞു നാറുന്ന വെറും ശവംമാത്രം. ആത്‌മാവ്‌ [സോൾ] ഇവയൊക്കെ ഉണ്ടെന്നുള്ളത് വിശ്വാസിയുടെ വെറും വിശ്വാസം. ഒരു ജീവിയെ നിലനിർത്തുന്ന എല്ലാ ജൈവ പ്രവർത്തനങ്ങളുടെയും മാറ്റാനാവാത്ത വിരാമം/വേർപാട് ആണ് മരണം. അതായത്; ഒരു വ്യക്തിയുടെ ബോധത്തിന്റെയും വ്യക്തിത്വത്തിന്റെയും ജീവിതത്തിന്റെയും, തത്വ ചിന്തകളുടെയും ദൈവവിശ്വാസത്തിന്റെയും 'ഞാൻ എന്ന ഭാവങ്ങളുടെയും അവസാനമാണിത്. മരണം എന്നാൽ മറ്റൊരു തരത്തിലുള്ള അസ്തിത്വത്തിലേക്കുള്ള പരിവർത്തനമല്ല, പുനർജൻമ്മത്തിനുള്ള സാദ്യതകളും ഇല്ല. മരണം എന്നാൽ സ്വാഭാവികവും ഒഴിവാക്കാനാവാത്തതുമായ ഒരു ജൈവ പ്രക്രിയ മാത്രമാണ്. ഇ ഭൂമിയിലെ ഘടകങ്ങൾ ബയോളജിക്കലായി സംയോജിക്കപ്പെട്ട ഒരു ഭൗതികമായ അവസ്ഥമാത്രാണ്‌ ജീവൻ. ഇ സംയോജനം നിത്യമല്ല, അവയുടെ കാലതികവിങ്കൽ അവ, അവയെ സംയോജിക്കപ്പെട്ട മൂല്യ ഘടകളായി ഭൂമിയിൽ ലയിക്കുന്നു. എല്ലാ ജീവജാലങ്ങളിലും ജീവൻ നിലനിൽക്കുന്നതിനാലാണ് അവയെ ജീവി എന്ന് വിളിക്കുന്നത്. മനുഷനും ഒരു ജീവി. ജൈവശാസ്ത്രപരവും ശാരീരികവുമായ നിത്യ വിരാമമാണ് മരണം. വീണ്ടും ഒരിക്കലും പുനർജീവിക്കാത്ത നിത്യമായ നിലയ്ക്കൽ ആണ് മരണം. തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം സ്ഥിരമായി നിലയ്ക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. തലച്ചോറിന് നിരന്തരം ഓക്സിജൻ ആവശ്യമാണ്; രക്തചംക്രമണത്തിന്റെ അഭാവം മൂലം ഓക്സിജൻ സപ്ലൈ ഓഫാകുമ്പോൾ, എല്ലാ ബോധപൂർവമായ അനുഭവങ്ങളും നിലയ്ക്കുന്നു. അതായത് ബയോ ഇലക്ട്രിസിറ്റിയുടെ പ്രവാഹം നിലക്കുമ്പോൾ മരണം സംഭവിക്കുന്നു. ജീവിയുടെ മരണശേഷം, ശരീര കോശങ്ങളും അടിസ്ഥാന മൂലകങ്ങളായി വിഘടിക്കുന്നു. വ്യക്തിത്വം, ഓർമ്മകൾ, ബോധം എന്നിവ തലച്ചോറിന്റെ ഘടനയുടെയും പ്രവർത്തനത്തിന്റെയും ഉൽപ്പന്നങ്ങളാണ്. തലച്ചോറ് ക്ഷയിക്കുമ്പോൾ, ഈ പ്രവർത്തനങ്ങൾ കുറയുന്നു, തലച്ചോറ് മരിക്കുമ്പോൾ വ്യക്തിത്വവും വിശ്വാസവും പൂർണ്ണമായും നിലയ്ക്കും. ഒരു ആത്മാവോ ബോധമോ മനുഷ്യന് ഉണ്ടെന്നുള്ളത് മതവിശ്വാസങ്ങളിലൂടെ നമ്മളിൽ ഉണ്ടായ ഒരു സംസ്ക്കാരത്തിന്റെ തുടർച്ച മാത്രമാണ്. ജീവിതചക്രത്തിന്റെയും പുനരുൽപാദനത്തിന്റെയും പരിണാമത്തിന്റെയും അനിവാര്യ ഭാഗമാണ് മരണം. വർത്തമാനകാലത്തിനു വേണ്ടി ജീവിക്കുക; മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലാതെ, പലരും ഇ ജീവിതത്തിന്റെ പരിമിതിയിൽ ജീവിക്കുക എന്നതാണ് യാഥാർഥ്യം. ഒരു വ്യക്തിയുടെ "മരണാനന്തര ജീവിതം" പലപ്പോഴും പ്രിയപ്പെട്ടവരുടെ ഓർമ്മകളും അവരുടെ ജീവിതം ലോകത്തിൽ ചെലുത്തിയ സ്വാധീനവുമാണ്. മരണത്തെയും മരണത്തെയും കുറിച്ചുള്ള പഠനം താനറ്റോളജി എന്നറിയപ്പെടുന്നു , ഇത് മരണത്തിന്റെ ജൈവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ വശങ്ങളെ ഒരു മതേതര വീക്ഷണകോണിൽ നിന്ന് പരിശോധിക്കുന്നു. ജീവശാസ്ത്രപരവും ബോധപൂർവവുമായ പ്രവർത്തനങ്ങളുടെ അവസാന സ്റ്റോപ്പായിട്ടാണ് ശാസ്ത്രം മരണത്തെ കാണുന്നത്. ജീവിച്ചിരിക്കുമ്പോൾ; ജീവിതത്തെ വിലപ്പെട്ടതും പരിമിതവുമായ ഒരു അനുഭവമായി കാണുന്നു. ''ആത്മാവ്" ഒരു അമർത്യവും അഭൗതികവുമായ വസ്തുവല്ല, മറിച്ച് മനുഷ്യബോധം, വ്യക്തിത്വം, ഓർമ്മ എന്നിവയുടെ ആകെത്തുകയുടെ ഒരു രൂപകമായിട്ടാണ് കാണപ്പെടുന്നത് . ശാരീരിക മരണത്തെ അതിജീവിക്കുന്ന ഒരു പ്രത്യേക അസ്തിത്വമല്ല അൽമാവ്. ഭൗതിക തലച്ചോറിന്റെ പ്രവർത്തനം നിൽക്കുന്നതോടെ എല്ലാം അവസാനിക്കുന്നു. തലച്ചോറിന്റെ സങ്കീർണ്ണമായ നാഡീ ശൃംഖലകളുടെപ്രവർത്തനം മാത്രമാണ് അൽമാവ് ഉണ്ടെന്നുള്ള തോന്നൽ. അത് മതവിശ്വാസ സംസ്കാരത്തിന്റെ ഒരു ബൈ -പ്രൊഡറ്റ് മാത്രമാണ്. പ്രതിഫലന പ്രതികരണം, അനുഭവങ്ങൾ, വികാരങ്ങൾ, ചിന്തകൾ എന്നിവ തലച്ചോറിലെ ഇലക്ട്രോ-കെമിക്കൽ പ്രവർത്തനങ്ങളാണ്ളു. ഈ പ്രവർത്തനങ്ങൾ നിലയ്ക്കുമ്പോൾ, ബോധം [അൽമാവ്] അവസാനിക്കുന്നു. തലച്ചോറിനുണ്ടാകുന്ന പരിക്കുകൾ, നമ്മൾ ഉപയോഗിക്കുന്ന മരുന്നുകൾ,ഭക്ഷണം , ജീവിത സാഹചര്യങ്ങൾ, സാമ്പത്തികം, ജീവിത സ്ട്രെസ്, രോഗങ്ങൾ എന്നിവ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഓർമ്മകളെയും മാറ്റിമറിക്കും, ഇത് സൂചിപ്പിക്കുന്നത് "ആത്മാവിന്റെ" ഘടകങ്ങൾ ഭൗതിക അവസ്ഥകൾക്കു അതിരുകടന്നതല്ല, മറിച്ച് അൽമാവ് എന്നത് തീർത്തും ഭൗതികമാണെന്ന് മനസ്സിലാകും. ആധുനിക ന്യൂറോ സയിൻസ്സ് & ജനിതക ശാസ്ത്രം കൂടുതൽ മനസ്സിലാക്കുമ്പോൾ അൽമാവ് വെറും ഒരു വിശ്വാസ സങ്കൽപ്പമാണ് എന്ന യാഥാർഥ്യം മനസ്സിലാകും. സർഗ്ഗാത്മകത, സഹാനുഭൂതി, അർത്ഥനിർമ്മാണം, യുക്തിബോധം ഇവയൊക്കെ അല്മമാവിൻറ്റെ ഫലങ്ങളാണ് എന്നത് വെറും തോന്നൽ മാത്രം. ഒരു ശാസ്ത്രീയ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ആത്മാവ് ഒരു സ്വതന്ത്ര അസ്തിത്വമായി നിലനിൽക്കുന്നില്ല, എന്നാൽ സ്നേഹം, ബോധം, ആഴത്തിലുള്ള അനുഭവം തുടങ്ങിയ "ആത്മീയ" ഗുണങ്ങൾ തലച്ചോറ് ഉത്പാദിപ്പിക്കുന്ന യഥാർത്ഥ പ്രതിഭാസങ്ങളാണ്. അത് നിങ്ങളുടെ "പാറ്റേൺ" വ്യക്തിതം ആണ്. നിങ്ങൾ മരിക്കുമ്പോൾ നിങ്ങളുടെ വികാര,വിചാര,വിശ്വാസങ്ങളും അവസാനിക്കുന്നു. -andrew
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-14 01:59:23
💥🔥അല്ലയോ ശ്രീ നാരായണ സ്വമീ, താങ്കൾ Data കളക്ഷനിലും , അറിവിലും, അറിയുന്നതിലും മുൻപന്തിയിൽ തന്നേ , എല്ലാ മത്സര ഇടത്തും ഒന്നാമനോ അതിലപ്പുറമോ ആയിരുന്നു , ആകുന്നു താനും.എന്നാലോ, ക്രിട്ടിക്കൽ Thinking-ലും, തിരിച്ചറിവിലും പുറകിൽ ആയിപ്പോകുന്നു. ഭാരത ഭരണ ഘടന Article 51 A(h) താങ്കൾ മനസ്സിരുത്തി ഒന്നു കൂടി വായിക്കണേ. Rejice ജോൺ
Jayan Varghese 2026-05-14 09:23:13
ചോക്കുമലയിൽ ചോക്കന്വേഷിച്ചു നടന്ന ഒരാളുടെ കഥ കേട്ടിട്ടുണ്ട്. ഫാക്ടറിയിൽ കൃത്യമായി കൂർപ്പിച്ചെടുത്ത ഒരു കഷണം ചോക്കാണ് അയാൾ അന്വേഷിച്ചു നടന്നത് എന്നതിനാൽ അയാൾക്കതു കണ്ടെത്താനായില്ല. ആ മലയിൽ നിന്ന്‌ അടർത്തിയെടുക്കാവുന്ന ഒരു ചെറു കഷണത്തിന് പോലും അയാളുടെ ആവശ്യം നിറവേറ്റാനാവുമായിരുന്നു എന്നയാൾ അറിഞ്ഞില്ല . അജൈവ വസ്തുക്കളിൽ ഉണ്ടായ രാസ / ജൈവ പരിണാമത്തിൽ നിന്നാണ് ജീവന്റെ മോളീക്യൂൾ രൂപപ്പെട്ടത് എന്ന് വാദിക്കുന്ന ശാസ്ത്രത്തിന് അതെ സാഹചര്യങ്ങൾ ലബോറട്ടറിയിൽ സൃഷ്ടിക്കാനുള്ള അറിവ് നേടിക്കഴിഞ്ഞിട്ടും ഇന്നുവരെ ഒരു ജൈവ മോളീക്യൂൾ സൃഷ്ടിക്കാനായില്ല എന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട് - അതിനു പരിശ്രമിച്ചു പരാജയപ്പെട്ടവർ ഏറെയുണ്ടെങ്കിലും ! അജൈവ വസ്തുക്കളിൽ നിന്ന് ജീവൻ ഉണ്ടായി എന്ന വാദം കൂർപ്പിക്കാത്തത് കൊണ്ട് ചോക്കുമലയിൽ ചോക്കില്ല എന്ന് ധരിച്ചുപോയ ആളെപ്പോലെയാണ്. നാനൂറ്റമ്പതു കോടി വർഷങ്ങൾക്കു മുൻപ് ഉരുകിത്തിളയ്ക്കുകയായിരുന്ന ഭൂമിയിൽ ജീവനുണ്ടായിരുന്നോ എന്ന ചോദ്യമുണ്ടാവാം. ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഉത്തരം. ഒരാളുടെ ഫോട്ടോയിൽ അയാളുണ്ട് എന്നത് പോലെ തന്നെ ഫോട്ടോയിൽ അല്ലാതെയും അയാളുണ്ടല്ലോ എന്നത് പോലെയേ അതുള്ളു. അത്‌ ഇന്നുള്ള എന്നെയും ആൻഡ്രുവിനെയും പോലെ ആയിരുന്നില്ല എന്നും അതിന് അതിന്റേതായ സവിശേഷതകൾ ഉണ്ടായിരുന്നു എന്നും അരിസോണാ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ തന്നെ ഈയിടെ കണ്ടെത്തിയിട്ടുണ്ട്. മരണ സമയത്തു ശരീരത്തിൽ നിന്ന് വേർപെടുന്ന അവസാന ഊർജ്ജം എന്ന നിലയിൽ, ശരീരത്തിൽ നില നിന്ന ആത്‌മാവ്‌ ആയി അവർ അതിനെ അംഗീകരിച്ചിട്ടുമുണ്ട്. ഇപ്പോൾ ലോക സമൂഹം വലിയ വായിലെ അതിനെപ്പറ്റി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിലെ ജൈവ ഘടകങ്ങളിൽ അപ്പപ്പോൾ രൂപപ്പെടുന്ന ഒന്നാണ് ആത്മാവും അതിന്റെ പ്രവർത്തനങ്ങളും എന്ന വാദം ഇവിടെ പൊളിയുന്നു. ഭൗതികമായ ഒരു പുറം തോടില്ലാതെയും അതിന് നില നിൽക്കാനാവും എന്ന് തന്നെയാണ് അവർ കണ്ടെത്തിയത് എന്നതിനാൽ.‘ ആത്മാവ് അമർത്യവും അഭൗതികവുമായ വസ്തുവല്ല, മറിച്ച് മനുഷ്യബോധം, വ്യക്തിത്വം, ഓർമ്മ എന്നിവയുടെ ആകെത്തുകയാണ് ‘ എന്ന ഭൗതിക വാദത്തിന് ഇവിടെ ഒരു പ്രസക്തിയും ഇല്ലാതാവുന്നു. ഊർജ്ജാവസ്ഥയിലുള്ള ഒരു പ്രതിഭാസം ആണ് ആത്മാവ് എന്ന് ശാസ്ത്രജ്ഞന്മാർ അംഗീകരിച്ച നിലയ്ക്ക് അത് പ്രപഞ്ചത്തോടൊപ്പം പ്രപഞ്ചത്തിൽ നില നിൽക്കുന്ന ഒന്നാണെന്നും ഓരോ പ്രപഞ്ച വസ്തുവിലും അതാതിനു അനുയോജ്യമായ നിലയിൽ ഉൾച്ചേർന്ന കൊണ്ട് അതിനെ പ്രവർത്തിപ്പിക്കുണ്ടെന്നും എത്രയോ കാലങ്ങൾക്കു മുൻപേ ദാർശനികർ പറഞ്ഞു വച്ചതു സത്യമായിരുന്നുവെന്ന് ഇപ്പോൾ നമുക്കും സമ്മതിക്കേണ്ടി വരുന്നു. Jayan Varghese
PhD is not foul proof. 2026-05-14 09:39:34
മനുഷ്യൻ്റെ ചിന്താശേഷിയിൽ ഉരുത്തിരിഞ്ഞ ഉൽകൃഷ്ടമായ ഭാവനാസൃഷ്ടിയാണ് ദൈവവിശ്വാസം. അതിലെ നായകനും വില്ലനും സഹനടന്മാരും ഒക്കെ അടങ്ങിയ വെറും കഥാപാത്രങ്ങൾ മാത്രമാണ് ദൈവവും പിശാചും മാലാഖമാരും ആത്മാക്കളും ഒക്കെ. മനുഷ്യൻ ഈ കഥയിൽ വെറും ഉപഭഗവസ്തുവായ അന്യഗ്രഹ ജീവികൾ* a Ph D any particular subject won't make that person omniscient. A wise man won't opine in any and all topic. Only a fool has opinion on any subject, - Paul Anthony. NJ
Gracey Mathews. 2026-05-14 09:41:22
മനുഷ്യന് ചിന്തിക്കാനുള്ള എന്ത് കഴിവാണ് ഉള്ളത്.. അതിനും പരിധി ഇല്ലേ 🤔 മനുഷ്യൻ ഒഴിച്ച് ബാക്കി എല്ലാ ജീവികൾക്കും അവരുടെ നിലനിൽപ്പിനുള്ള ബുദ്ധിയും ചിന്താ ശേഷിയും ഉള്ളു.. മനുഷ്യന് അതിൽ കൂടുതൽ ഉണ്ടെങ്കിലും ഒരു പരിധി വിട്ടു ചിന്തിക്കാൻ കഴിയില്ല..
ആത്മാവ് 2026-05-14 12:06:14
ആരാണ് ആത്മാവ്? ആ കക്ഷിയെ നമ്മൾ എന്തിനു മൈൻഡ് ചെയ്യണം? നമുക്ക് ഒരു അപകടം വന്നാൽ നമ്മെ വിട്ട് ഓടിപ്പോകുന്നവനാണ് ആത്മാവ്. നമ്മോട് ഒരു പ്രതിബദ്ധതയുമില്ല. അങ്ങനെയുള്ള ഒന്നിനു വേണ്ടി നാം എന്തിനു പരിശ്രമിക്കണം? അപ്പോൾ പിന്നെ നരകമുണ്ടെങ്കിൽ അവൻ നരകത്തിൽ കിടക്കട്ടെ.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-14 13:41:03
💥🔥ദൈവം, സ്വർഗ്ഗം, ആത്മാവ് ഇതൊക്കെ മനുഷ്യന്റെ Cerebral സൃഷ്ട്ടി ആകാനേ വഴിയുള്ളൂ. എന്തൊക്കെയായാലും ഒരു 🔸ഉണ്ടാക്കർ🔸 ഉണ്ടെങ്കിലേ, മനുഷ്യന് അവന്റെ Frontal Lob-ലെ ന്യൂറോൺസിന് Function ചെയ്യാൻ സാധിക്കൂ. Personal God ,{ in Semitic relegion } Deistic God, Immanent God - ഈ മൂന്നു പ്രബല ദൈവ ചിന്തകൾക്ക് മനുഷ്യ കേന്ദ്രീകൃത, ഭൂമി കേന്ദ്രീകൃത, സൂര്യ കേന്ദ്രീകൃത പ്രപഞ്ചത്തിൽ തീർച്ചയായും ഒരു സ്ഥാനം ഉണ്ട്.അവിടെ മാത്രമേ അവയ്ക്ക് സ്ഥാനമുള്ളൂ.പക്ഷേ പ്രപഞ്ചം പിന്നേയും ബാക്കി ഉണ്ടെന്നും , അതിൽ കോടിക്കണക്കിനു ഭൂമികളും, സൂര്യന്മാരും, ഗാലക്സികളും ഉണ്ടെന്നും മനുഷ്യൻ അറിഞ്ഞത് ഈ അടുത്ത സമയത്താണ്. അതു കൊണ്ട് തല്ക്കാലം നമുക്ക് ആത്മാവിനെയും, പ്രപഞ്ച ബോധത്തെയും, സ്വർഗ്ഗത്തെയും, പിന്നെ ആ പ്രത്യേക 🔹ഉണ്ടാക്കറിനെയും🔹 അങ്ങോട്ടു മാറ്റി നിർത്തുകയേ നിവൃത്തി ഉള്ളൂ. വരട്ടേ, സയൻസ് കൊണ്ട് വരട്ടേ, കൊണ്ട് വരാതിരിക്കില്ല ഈ പോക്ക് പോയാൽ. നമ്മുടെ മുന്നിൽ കൊണ്ടു വന്നു നിർത്തും സയൻസ് ആ ഉണ്ടാക്കറിനെ. അന്ന് അവന്റെ മോന്തയ്ക്കിട്ടു രണ്ടു തൊഴി കൊടുക്കും ഞാൻ എന്റെ ഇടത്തേ കാലു കൊണ്ട്...ഇങ്ങനെ ഒരു Oomഫിയ ഭൂമിയെ ഉണ്ടാക്കിയതിനും, അതിലും ഊംfia മനുഷ്യരെ ഉണ്ടാക്കിയതിനും. ( ശ്രീ.ജയൻ വർഗീസ് ക്ഷമിക്കണം.) {കടപ്പാട് -: esSENSE ചിന്തകൾ } 🔆റെജിസ് john✳️
Sunil 2026-05-14 14:03:49
Jayan Varghese, energy is not just faith. Soul is not energy. Soul is your faith. Energy is measurable and observable. It cannot be created or destroyed. Soul is only in your brain. Your soul does not exist outside of you. Chalk mountain example does not have any place in this subject.
Need proof. 2026-05-14 14:59:28
Mr.Jayan!: you claim that there is scientific evidence for the soul. Will you kindly provide the resources and information?. Otherwise, you are misleading readers. As per my information : it is not scientifically proven that humans have a soul. The soul is considered an immaterial, non-physical essence, which makes it impossible to directly test, measure, or falsify using the scientific method. While many hold personal or religious beliefs in a soul, there is no consensus or empirical data in science confirming its existence. Here is a breakdown of how science approaches the concept of the soul: Materialist/Neuroscience View: Most scientists argue that consciousness and the mind are products of physical brain activity. Evidence shows that brain injuries can fundamentally change personality and consciousness, suggesting the "self" is a biological, not spiritual, product. The Problem of Consciousness: While neuroscience links the brain to consciousness, there is no known, established, or accepted scientific mechanism explaining how physical brain cells create subjective experience (thoughts, emotions). Alternative Perspectives: Some researchers explore near-death experiences (NDEs) or the limitations of materialist neuroscience as potential, though not definitive, hints that consciousness might not be entirely dependent on the physical brain, allowing for philosophical debates on the subject. NDE is not death, it is just an experience. Ultimately, the existence of the soul is a matter of philosophy, theology, or personal faith rather than scientific fact. So Jayan; please provide information regarding the scientific claim you stated. If you don't have it, it is ok; in that case i am not interested in going round and round. Thanks-andrew {gracepub@yahoo.com}
Raju Thomas 2026-05-14 17:58:56
ആ പ്രസംഗം ഞാൻ കേട്ടു. ഹാവൂ! കവിതയും ദര്ശനവും നല്ല മലയാളവും! പക്ഷേ, നിങ്ങളിവിടെ കലഹിക്കുന്നത് ജയൻ വർഗീസിനോടാണ് . അതങ്ങ് നിറുത്തൂ. അദ്ദേഹത്തോടു പൊരുതി നിങ്ങൾക്കു ജയിക്കാനാവില്ല. രണ്ടുകൊല്ലംമുമ്പ് ഞാൻ ഈമലയാളിയുടെ കമന്റ് കോളത്തിലെഴുതി, അദ്ദേഹം മഹാതാർക്കികനാണെന്ന്. എന്നാൽ, എന്തു പറഞ്ഞാലും, തന്റെ നിലപാടാണു ശരി എന്നു പറഞ്ഞ് , കറങ്ങിത്തിരിഞ്ഞ് ആദിശങ്കരനിലെത്തുന്നു, കൂടിയാൽ ന്യൂട്ടൻ, ഐൻസ്റ്റീൻ വരെ. ബാക്കി യൂറോപ്യൻ ചിന്തകളൊന്നും അവിടില്ല. Even Hegel and Kant on the soul.സ്‌മൃതികളിൽനിന്നൊക്കെ ഉച്ചരിച്ച ഗുരുവിന് ഉപനിഷാദിയായി അഅമ്പരന്നിരുന്ന ശിഷ്യരെപ്പോലെയോ നിങ്ങളും! അദ്ദേഹം പറഞ്ഞതുതന്നെ വണ്ടുംവീണ്ടും പറയുന്നു. പൊടിപടല മുയർത്തി അദ്ദേഹം പൂഴിക്കടകൻ .ചാടുമ്പോൾ അല്പം മുളകുപൊടി എറിഞ്ഞുനോക്ക്‌--- അദ്ദേഹത്തിൻറെ മർമ്മം അറിയാതെയാണു നിങ്ങൾ അദ്ദേഹത്തെ കിട്ടിയിടത്തൊക്കെയിട്ടു പൂശുന്നത്.
Raju Thomas 2026-05-14 21:13:11
My initial focus, as I sat down to register my comment on the News Report in question, was on that great speech; but I digressed to the hilarious comment-war thereon. We should congratulate and thank Emalayalee for such a truthful report. (Mr. George Joseph was there!) Can any of you—much less myself—talk like that to a rich audience? That speech was a rich feast (of thought, great quotes, and stellar Malayalam) to the entire audience. I wanted to go and shake hands with him, but he was always too tightly surrounded by his admirers! I was going to tell him, to his own benefit, to correct the pronunciation of two words he used. You see, I am keen on grammar, including pronunciation, in both Malayalam and English. Quoting Nehru’s famous midnight speech of August15, 1947, he said the word ‘tryst’ wrong. “ We have a tryst with destiny.” Dr. Swamy said ‘tryst’ as traist (because of the y!) Sit with that for a moment, please. Even in British English, tryst is pronounced like trist. Again, ‘gesture’ is pronounced as ‘jescher’ with ‘je’ and not ‘ge’. The same they do with ‘target’— it is tasrget, not taarjet. So I deduct 10 marks right away. But that speech was super, memorably great ( meaning, we shall cherish it forever).
Matt 2026-05-15 00:14:05
Does science need to hold the hand of religion to stand on its own feet? I think not. More often than not, religion drags science into its own fold. The history surrounding the "God particle" makes this perfectly clear. A person of his caliber should never have stated that science and spirituality can go hand in hand. Science does not attempt to explain spirituality or creation; instead, it explains what already exists. They are merely diplomats who know exactly how to pander to an audience.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-15 03:19:00
💥🔥 കിളി പോയ ഈ നാരായണസ്വാമി എന്തൊക്കെ വിഡ്ഢിത്തരങ്ങൾ, വസ്തുതകളുമായി പൊരുത്തപ്പെടാത്ത, പരസ്പ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് ഈ പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്. പട്ടരിൽ പൊട്ടരില്ലെന്നു പണ്ടാരാണ്ടു വെറുതേ പറഞ്ഞതാ. ഇങ്ങനെയൊക്കെ പറയാൻ ഇങ്ങനെയൊക്കെയുള്ള പൊട്ടർക്കേ കഴിയൂ.ആ പ്രസംഗം ആരെങ്കിലും ഒന്നു മനസ്സിരുത്തി വായിച്ചേ, അപ്പോൾ മനസ്സിലാകും, റബ്ബിഷ് ആണ് മൊത്തവും പറഞ്ഞ് വച്ചിരിക്കുന്നതെന്ന്‌ . പ്രായമാകുന്ന IAS കാർക്കെല്ലാം ഇങ്ങനെ കിളി പോകുമോ??? അതു കേട്ടു തല കുലുക്കാൻ കുറേ മലയാളി ഊളകളും. പട്ടരിൽ പൊട്ടൻ പേഷ്‌ക്കാർ.. സത്യം.‼️‼️‼️. Appeal to Authority. ✳️റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-15 06:13:46
💥🔥സയൻസിന് ദൈവവുമായുള്ള ആ വൃത്തി കെട്ട കൂട്ട്, ഒട്ടുമേ വേണ്ടാ സ്വാമീ.... വെറുതേ ഓരോന്ന് പറഞ്ഞ് മനുഷ്യരെ വഴി പിഴപ്പിക്കരുതേ....കുടുംബത്തിൽ പിറന്നവർക്ക്, ഒറ്റ ഫാദറിന് ഉണ്ടായവർക്ക് ദൈവവുമായുള്ള ആ ബന്ധം അത്ര നല്ലതല്ല സ്വാമീ . വഷളന്മാരും മ്ലേച്ഛത പ്രവർത്തിക്കുന്നവരുമായി മാത്രം കൂട്ടു കൂടാൻ വേണ്ടി ഓടി നടക്കുന്ന അങ്ങാടിയിലെ തെമ്മാടി ആണ് ദൈവം. സയൻസ് ഡീസന്റ് ആണ്, കള്ളം പറയില്ല, മരിച്ചു കഴിഞ്ഞിട്ട് സമ്മാനം തരാം എന്നു പറഞ്ഞ് ആരെയും വഴിയാധാരം ആക്കില്ല, ഉറപ്പ്. അമ്മൂമ്മക്കഥകൾ പറഞ്ഞ് പരത്തത്തില്ല. തെളിവുകൾ ഇല്ലാതെ വിടുവായിത്തരം വിളിച്ചു പറയില്ല. ഒരുത്തന്റെയും തോളിൽ ചാരാതെ സ്വന്തം കാലിൽ ഉറച്ചു നിന്ന് , നട്ടെല്ല് നിവർത്തി സത്യം മാത്രം പറയുന്ന ഒരു സത്യസന്ധൻ.. ദൈവത്തിന് കള്ളം പറയാനല്ലാതെ എന്തെങ്കിലും അറിയാമോ , എഴുന്നേറ്റു നിക്കാൻ ജീവനുണ്ടോ?? പാവം മനുഷ്യരെ പറ്റിക്കുന്ന അസത്ത്. പിശാജ് ദൈവത്തേക്കാൾ ഒക്കെ എത്രയോ മാന്യൻ.💪💪💪 🔆റെജീസ്
Sree Vyasan 2026-05-15 14:10:08
ശ്രീ നെടുങ്ങാടപ്പള്ളി- നിങ്ങൾ ചീത്ത പറയുന്ന ദൈവം ആരാണ്? ഏതോ ഒരു മനുഷ്യൻ എഴുതിവച്ച കാര്യങ്ങളാണ്. അല്ലാതെ ദൈവം ആരോടെങ്കിലും സംസാരിച്ചോ ആർക്കെങ്കിലും എഴുതികൊടുത്തോ (അങ്ങനെ കൊടുത്തു എന്ന് പറയുന്നതും മനുഷ്യരാണ്) അതുകൊണ്ട് അറിയാത്ത ആളെപ്പറ്റി ആരെങ്കിലും എഴുതിവച്ചത് വച്ച് നിഗമനങ്ങളിൽ എത്തരുത്? ഓർക്കുക ഇന്നേവരെ ദൈവം ആരുടെ മുന്നിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. താങ്കൾ വിദ്യാസമ്പന്നനനും ബുദ്ധിയുള്ളവനുമാണ് ഉപദേശിക്കാൻ ഞാൻ ആരുമല്ല. ഒരു അഭിപ്രായം പറഞ്ഞുവെന്നു മാത്രം.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-15 14:33:15
💥🔥കേരളം ഇന്ന് "വിദ്യാസമ്പന്നരായ വിഡ്ഢി"കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് , ന്യൂയോർക്കും. ഇവർ ഇംഗ്ലീഷ് നല്ലതു പോലെ സംസാരിക്കും , എഴുത്തിലും പ്രസംഗത്തിലും impressive ആയിട്ട് സംസ്‌കൃതം ഇടയ്ക്ക് ഇടയ്ക്ക് കുത്തി തിരുകും....അങ്ങനെ Full of literate Fools. ആയുർവേദം, ആത്മീയം, ഹോമിയോ, പെന്തക്കോസ്ത്, മാർക്സിസം, കരിസ്മാറ്റിക്, പ്രാർത്ഥനാരോഗശാന്തി, ഓർഗാനിക്ക് കൃഷി, സ്വർണ്ണച്ചേന, Quantum Healing, എന്നു വേണ്ടാ ഇത്തരം എല്ലാ മഹാ ഉടായിപ്പുകളെയും കൊണ്ടു സമൂഹം അപകടകരമായി മുടിഞ്ഞു കൊണ്ടിരിക്കുന്നു.Confirmation bias,Pattern seeking bias, Authority bias, Immotional reasoning bias, Conspiracy thinking bias,ഇവയെല്ലാം പരിണാമവഴിയിൽ നമ്മെ അതിജീവനത്തിന് സഹായിച്ചെങ്കിലും നമ്മുടെ ബ്രെയിൻ ഇന്നും ഇവയുടെയൊക്കെ അടിമയാണ്. ഒരു IAS കൊണ്ടു മാത്രം ഇത്തരം bias- കളേയും മറ്റു Logical Fallacy-കളേയും മറികടക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടാണ്. അതാണ് ശ്രീ രാജൂ നാരായണ സ്വാമിക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. 🔆റെജിസ്✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-15 15:08:26
💥🔥To@👉 Sree Vyasan-: Yes, Yes, താങ്കൾ പറയുന്ന ആ ശരിക്കുമുള്ള 916 ഒറിജിനൽ ദൈവത്തോട് എനിക്ക് ഒരു പരാതിയുമില്ല.ബഹുമാനവും സ്നേഹവും ആദരവും മാത്രമേയുള്ളൂ. 🔺 എന്നാൽ താങ്കൾ രണ്ടാമത് Mention ചെയ്ത, ആ ഉടായിപ്പു ദൈവത്തെയും, ആ ഉഡായിപ്പു ആളുകളെയും പറ്റിയാണ് ഞാൻ ഇത്രയും നാൾ ഇവിടെ എഴുതികൊണ്ടിരിക്കുന്നത്. അവർ എന്നു എഴുത്ത് നിർത്തുന്നുവോ അന്ന് വരെ ഞാൻ ആ ദൈവത്തെ കൊഴി വെട്ടി എറിഞ്ഞു കൊണ്ടേയിരിക്കും. ആ മനുഷ്യരെ സ്നേഹിക്കും.. ദൈവം ഇതു വരെയും ആരുടേയും മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല, ആരോടും മിണ്ടിയിട്ടുമില്ല, ആർക്കും ഒന്നും എഴുതി കൊടുത്തിട്ടുമില്ല, ആ ദൈവം അത് ഏശുവുമല്ല, യഹോവയുമല്ല എന്ന് ആരെങ്കിലും ഇവിടെ ഒന്ന് എഴുതാമോ??? അന്ന് ഞാൻ എന്റെ പണി നിർത്താം, പോരേ ശ്രീവ്യാസാ???? റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക