Image

റോ ഖന്നയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു യുഎസ് കോൺഗ്രസ് സമിതിക്കു പരാതി നൽകാൻ നീക്കം (പിപിഎം)

Published on 06 May, 2026
റോ ഖന്നയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു യുഎസ് കോൺഗ്രസ് സമിതിക്കു പരാതി നൽകാൻ  നീക്കം (പിപിഎം)

യുഎസ് കോൺഗ്രസിലെ പ്രമുഖ ഡെമോക്രാറ്റിക് അംഗമായ റോ ഖന്നയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രഷണൽ കണ്ടക്ക്റ്റ് ഓഫിസിൽ പരാതി നൽകാൻ നീക്കം. കെവിൻ ബാസ് തയാറാക്കിയ 239 പേജുള്ള പരാതിയിൽ ആരോപിക്കുന്നത് ഖന്ന കോൺഗ്രസ് അനുശാസിക്കുന്ന എത്തിക്‌സ് നിയമങ്ങളും  ഫെഡറൽ സെക്യൂരിറ്റീസ് ചട്ടങ്ങളും ലംഘിച്ചെന്നും സാമ്പത്തിക വിവരങ്ങൾ മറച്ചു വച്ചെന്നുമാണ്.  

ഹൗസ് എത്തിക്‌സ് കമ്മിറ്റിക്കും പിന്നീട് ജസ്റ്റിസ് ഡിപ്പാർട്മെന്റിനും ഫെഡറൽ ഇലക്ഷൻ കമ്മീഷനും പരാതി റഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഖന്നയുടെ കുടുംബം നടത്തിയ സ്റ്റോക്ക് ട്രേഡിങ്ങ് എടുത്തു കാട്ടി, അദ്ദേഹം ക്രിമിനൽ കുറ്റം ചെയ്തെന്നു ബാസ് ആരോപിക്കുന്നു. ഖന്നയുടെ ഭാര്യയുടെയോ കുട്ടിയുടെയോ പേരിലുള്ള ട്രേഡിങ്ങ് കുടുംബ ട്രസ്റ്റുകളാണ് നടത്തിയത്. അവ കോൺഗ്രസിന്റെ എത്തിക്‌സ് നിലവാരത്തിനു പൊരുത്തപ്പെടുന്നതാണോ എന്ന ചോദ്യം ഉയർത്തുന്നു.

അതേ സമയം, ഖന്നയ്ക്കെതിരെ കാലിഫോർണിയ ഡിസ്‌ട്രിക്‌ട് 17ൽ മത്സരിക്കുന്ന എതാൻ അഗർവാൾ തനിക്കെതിരെ ഖന്ന ഭീഷണി ഉയർത്തിയെന്നു ആരോപണം ഉന്നയിച്ചു. ഖന്നയ്ക്കെതിരായ എത്തിക്സ് പരാതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരാതികളൊന്നും പരിശോധിച്ചിട്ടില്ല.

2017 മുതൽ സിലിക്കൺ വാലിയുടെ പ്രതിനിധിയായ ഖന്ന ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. പരാതികളിൽ അന്വേഷണം ആരംഭിച്ചതായി സൂചനയുമില്ല.

Draft ethics complaint targets Ro Khanna

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക