
യു എ ഇയിൽ സിവിലിയന്മാർക്കു പരുക്കേറ്റ ഇറാന്റെ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. മൂന്ന് ഇന്ത്യക്കാർക്കു ഫുജൈറയിലെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുന്നത് അസ്വീകാര്യമാണെന്നു മോദി ചൂണ്ടിക്കാട്ടി. യു എ ഇക്കു ഐക്യദാർഢ്യം ആവർത്തിച്ചു പ്രഖ്യാപിച്ച അദ്ദേഹം എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണം എന്ന് ഊന്നിപ്പറഞ്ഞു.
മോദി എക്‌സിൽ കുറിച്ചു: "ഹോർമുസ് കടലിടുക്കിൽ കൂടി കപ്പലുകൾ സുരക്ഷിതമായും തടസം കൂടാതെയും കടന്നു പോകുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രാദേശിക സമാധാനവും ഭദ്രതയും ഊർജ സുരക്ഷയും ഉറപ്പാക്കാൻ അത് ആവശ്യമാണ്."
Modi condemns attack on UAE that injured 3 Indians