Image

ബി ജെ പിയുടെ ബംഗാൾ വിജയത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് ആഹ്‌ളാദം (പിപിഎം)

Published on 05 May, 2026
 ബി ജെ പിയുടെ ബംഗാൾ വിജയത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് ആഹ്‌ളാദം (പിപിഎം)

ബംഗാളിൽ ബി ജെ പി നേടിയ തിരഞ്ഞെടുപ്പ് വിജയം അമേരിക്കയിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു ആഹ്‌ളാദം പകർന്നു. സംസ്ഥാനത്തു വികസനവും സുരക്ഷയും ഉറപ്പാക്കുന്ന ഈ ഭരണമാറ്റം ചരിത്ര വിധിയെഴുത്താണെന്നു അവർ ചൂണ്ടിക്കാട്ടി.

പ്രമുഖ ഇന്ത്യൻ അമേരിക്കൻ സാമൂഹ്യ നേതാവ് ഡോക്ടർ ഭരത് ബറായി അത് ബംഗാളിലെ ജനങ്ങളുടെ വിജയമാണെന്നു ചൂണ്ടിക്കാട്ടി. മുൻ ഭരണകൂടം മാഫിയ വാഴ്ചയാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി പ്രസിഡന്റ് ഡോക്ടർ അടപ്പ പ്രസാദ് ബംഗാളിലെയും അസമിലെയും ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു. പുദുചേരിയിലും പാർട്ടി വലിയ വിജയം നേടുകയും കേരളത്തിൽ സുപ്രധാന നേട്ടം ഉണ്ടാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശഭക്തരായ ബംഗാളികൾ 50 വർഷത്തെ ദുരിതത്തിനു ശേഷം മോചിതരായെന്നു കാർഡിയോളോജിസ്റ്റ് ഡോക്ടർ ഇന്ദ്രാണി ബസു റേ പറഞ്ഞു.

ബംഗാൾ നഷ്ടപ്പെട്ട യശസ് വീണ്ടെടുക്കുമെന്നു സാമൂഹ്യ നേതാവ് അമിതാബ് മിത്തൽ പറഞ്ഞു.

Indian Americans hail BJP’s victory in Bengal   

Join WhatsApp News
അരാഷ്ട്രീയൻ 2026-05-05 16:07:48
എന്തോ ..ആരാണീ ഇന്ത്യൻ അമേരിക്കൻ സമൂഹം ? അവർ എവിടെയാണ് പ്രതികരിക്കേണ്ടതെന്നു പറയൂ .. നമ്മൾ ആരെയും ഏല്പിച്ചില്ലല്ലോ ആ ജോലി.
അബൂട്ടി 2026-05-05 17:05:21
BJP ടെഇലക്ഷനിലെ തിരുമറി Vote കട്ടെടുപ്പ്. റിയൽ ജനാധിപത്യവും മറ്റും അവിടെ അധപതിച്ചു കൊണ്ടിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക