
കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ ആഭിമുഖ്യത്തില്‍ ലോക തൊഴിലാളി വിപുലമായ ആഘോഷിച്ചു. ഗുദൈബിയയിലും കമ്മീസിലും ഉള്ള നൂറിലധികം വനിതാ തൊഴിലാളുകള്‍ മാത്രമുള്ള അക്കോമഡേഷനില്‍ സന്ദര്‍ശനം നടത്തുകയും അവരുമായി ലോക തൊഴിലാളി ദിനം ആഘോഷിക്കുകയും അവര്‍ക്കു ഭക്ഷണവിതരണവും നടത്തുകയും ചെയ്ത ചടങ്ങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രവാസി ശ്രീ ചെയര്‍ പേഴ്‌സണ്‍ പ്രദീപ് അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വൈസ് ചെയര്‍പേഴ്‌സണ്‍ ശാമില ഇസ്മയില്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ കെ പി എ വൈസ് പ്രസിഡന്റ് മുഹമ്മദ് കോയിവിള കെ പി എ സെക്രട്ടറി അനില്‍കുമാര്‍ പ്രവാസശ്രീ കോഡിനേറ്റര്‍ ആയ രഞ്ജിത്ത് ആര്‍ പിള്ളൈ പ്രവാസശ്രീ യൂണിറ്റ് ഹെഡുകള്‍ ആയ ബ്ലസി, റസീലാ മുഹമ്മദ് ,എന്നിവര്‍ ആശംസ അറിയിച്ചു. പ്രവാസി ശ്രീ ഹെഡുകളുടെ നേതൃത്വത്തില്‍ മുഴുവന്‍ പ്രവാസശ്രീ അംഗങ്ങളും ചേര്‍ന്നിട്ടാണ് ഈ ആഘോഷം നടത്തിയത്. എല്ലാവര്‍ഷവും തൊഴിലാളി ദിനത്തില്‍ ഈ ആഘോഷം പ്രവാസി യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിവരുന്നുണ്ട്.