
ടെക്സസ് ഹിൽ കൺട്രിയിലെ വിംബർലിയിൽ വ്യാഴാഴ്ച്ച രാത്രി വൈകി ചെറുവിമാനം തകർന്നു അഞ്ചു പേർ മരിച്ചു. രാത്രി 11 മണിയോടെയാണ് സെസ്‌ന 421 സി അപകടത്തിൽ പെട്ടതെന്നു ഹെയ്‌സ് കൗണ്ടി ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ആരും രക്ഷപെട്ടില്ല. ഓസ്റ്റിനു തെക്കുപടിഞ്ഞാറ് 3,000 പേർ ജീവിക്കുന്ന ചെറു പട്ടണമാണ് വിംബർലി.
വിമാനം അമിത വേഗത്തിലാണ് പറന്നതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമീപത്തു മറ്റൊരു വിമാനം പറന്നിരുന്നെങ്കിലും ആകാശത്തു കൂട്ടിയിടി ഒന്നും ഉണ്ടായിട്ടില്ല. ആ വിമാനം സുരക്ഷിതമായി ന്യൂ ബ്രോൺഫെൽസിൽ ഇറങ്ങി.
Five killed in small plane crash in Texas