Image

കൃപാഭിഷേകത്താൽ 29 കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഡാളസ്സ് ഇടവകയിൽ

Published on 02 May, 2026
 കൃപാഭിഷേകത്താൽ 29 കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഡാളസ്സ് ഇടവകയിൽ

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവകയിൽ ഇരുപത്തി ഒമ്പത് കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നടത്തപ്പെട്ടു.ഒരുവർഷത്തെ ഒരുക്കങ്ങൾക്കും പ്രാർത്ഥനയ്ക്കും ശേഷം നടത്തപ്പെട്ട ദിവ്യകാരുണ്യസ്വീകരണം കൃപാഭിഷേകത്തിന്റെ മുഹൂർത്തമായിരുന്നു.

ലിയാ മാടപറമ്പത്ത്, നേത്തൻ മാടപറമ്പത്ത്, നീയ തടത്തിൽ, മിലാഹ് എട്ടുപറയിൽ,അലക്സീസ് ചെമ്മാച്ചേൽ , നീവാഹ് വിരുത്തിക്കുളങ്ങര, ക്ളെയർ അരിച്ചിറ,നീയൽ ചെമ്മാച്ചേൽ, കാതറിൻ സ്രാമ്പിച്ചിറ, എലിയറ്റ് മുടിക്കുന്നേൽ, സഞ്ചന കാവിൽ, ജോഷ്വാ പുത്തൻപറവിൽ, ജോഷ്വാ ഏലൂർ, ജോർജ് കാരത്തുരുത്തേൽ, ജറമിയ ഓളിയിൽ, ഫെലിക്സ് കോയിത്തറ, അഷേർ തകടിയേൽ, ജെസിക്ക അറയ്ക്കപറമ്പിൽ, സെയിറ കുടിലിൽ, എയ്ഡൻ പൗവ്വത്തേൽ, ആഡ്രൂ പച്ചിക്കര, മിലൻ വിരുത്തിക്കുളങ്ങര, ജെമി കുഴിപ്പിൽ, ഗ്രയിസ് അത്തിമറ്റത്തിൽ , നിയ വിശാഖന്തറ, ജോഷ്യാ കണ്ടത്തിൽ, ബെഞ്ചമിൻ പയ്യമ്പള്ളിൽ, മലിയ ചേന്നക്കാട്ട്, സെറീന ചാമക്കാല തുടങ്ങിയ കുട്ടികൾ ദീവ്യകാരുണ്യ സ്വീകരിച്ചത്.

ഇവരുടെ മാതാപിതാക്കളുടെ വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രോഗ്രാമുകൾ നടത്തപ്പെട്ടു. ഈ വർഷത്തെ വിശുദ്ധ കുർബാന സ്വീകരണത്തിന്റെ ഓർമ്മയ്ക്കായി റീമോഡലിംങ്ങ് പൂർത്തിയാക്കിയ ചാപ്പലിന്റെ വെഞ്ചരിപ്പ് കർമ്മവും ഒപ്പം നടത്തപ്പെട്ടു. ഇന്നേ ദിവസത്തിന്റെ സന്ദേശം ചിക്കാഗോ രൂപത ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നൽകി. വിവിധ ഇടവകകളിൽ നിന്നും അനേകർ സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക