
ന്യൂയോര്‍ക്ക്: മെയ് മാസത്തില്‍ അമേരിക്കയില്‍ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആന്‍ഡ് ടീം അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. ഷോയുടെ റിഹേഴ്‌സല്‍ കണ്ടവര്‍ ഒരേസ്വരത്തില്‍ പറയുന്നു ഈ ഷോ വന്‍പിച്ച വിജയമായിരിക്കുമെന്ന്.
ഷോകള്‍ കാണാന്‍ ഏത്ര മനോഹരമാണ്. അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്ടിക്കുന്ന കുറെ കലാകാരന്മാരും കാലകാരികളുമായി പ്രസിദ്ധസിനിമാതാരം അനു സിത്താര യുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. ഈ ഒരു മാസക്കാലം അമേരിക്കയില്‍ ഉടനീളം സ്റ്റേജ് ഷോകള്‍ കാഴ്ച വെക്കുന്നതിന്റെ ഭാഗമായി ഈ ശനിയാഴ്ച (മെയ് 2) ന്യൂ ജേഴ്‌സിയിലും (408 Getty Ave , Patterosn ) മെയ് 3ന് റോക്ലാന്‍ഡ് കൗണ്ടി ക്‌നാനായ സെന്ററിലും(400 Willow Grove Road ,Stony Point), മെയ് 8, വെള്ളിയാഴ്ച ഫിലാഡല്‍ഫിയയിലും (10100 Jamiosn Ave, Philadelphia )മെയ് 10 ഞായറാഴ്ച ന്യൂ യോര്‍ക്ക് സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച് ഓഡിറ്റോറിയം (1500 De Paul Street, Elmont)മെയ് 16ന് ഹ്യൂസ്റ്റണില്‍ സെന്റ് ജോസഫ് ഹാള്‍ (303 Present Street ,Miossuri City ), മെയ് 23ന് തമ്പായിലും (2620 Washington Road ,Valrico ) നടത്തുബോള്‍ നിങ്ങളുടെ ഏവരുടെയും സഹകരണം പ്രതിക്ഷിക്കുന്നു.

അമേരിക്കയില്‍ നിന്നും മധുനുകരുന്ന തേന്‍വണ്ടുകള്‍പോലെ കിളികൊഞ്ചലിന്റെ കുളിര്‍നാദവുമായി എത്തുന്ന അനു സിത്താര മെഗാ ഷോ. പഴയതുപോലെ സ്റ്റേജ് ഷോകളുടെ ഒരു പൂക്കാലം തന്നെ തിരിച്ചു വരുന്നു. ചിരിക്കാനും ചിന്തിക്കാനുമുള്ള സ്‌ക്രിപ്റ്റുകളും തമാശകള്‍ കേട്ട് കാണികളെ പ്രകമ്പനം കൊള്ളിക്കാനും അവര്‍ എത്തിക്കഴിഞ്ഞു. ഈ മാസം അമേരിക്കയില്‍ ഉടനീളം ഷോകള്‍ അവതരിപ്പിക്കുബോള്‍ നമുക്കും അതിന്റെ ഭാഗമാകാം.

സ്‌കൂള്‍ കലോല്‍സവ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നര്‍ത്തകിയായി സിനിമയിലെത്തിയ നടി അനു സിത്താര, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, അനുഗ്രഹീത ഗായകന്‍ വിപിന്‍ സേവ്യര്‍, ജൂനിയര്‍ വാനമ്പാടി എന്നറിയപ്പെടുന്ന കാര്‍ത്തിക ടെലിവിഷന്‍ ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിമിക്രി കലാകാരന്‍ രാജേഷ് അടിമാലി, എന്നിവര്‍ക്കൊപ്പം സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന്‍ പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് 'സിനി ഫ്യൂഷന്‍-2026'. റിഹേഴ്‌സല്‍ കണ്ടവര്‍ കണ്ടവര്‍ ഒരേ സ്വരത്തില്‍ നല്ല അഭിപ്രായം പറഞ്ഞ ഷോ .... നാളെ നിങ്ങളുടെ അടുത്തും എത്തുന്നു.

നമുക്ക് ഒരുമിച്ചു അടിച്ചുപൊളിക്കാം... നമുക്ക് ഇതൊരാഘോഷമാക്കാം... കണ്ടാലതും കണ്ടാലും മതിവരാത്ത കാഴ്ചകള്‍ ആണ് നമ്മെ കാത്തിരിക്കുന്നത്. ഹൃദയംകാണാന്‍ കൊതിക്കുന്ന കാഴ്ച്കള്‍ .. ആ കാഴ്ചകള്‍ കാണുവാന്‍ വേണ്ടി നിങ്ങള്‍ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.