Image

മാജിക്കും ആക്ഷനും സമന്വയിപ്പിച്ച് ആസിഫ് അലിയുടെ 'ഹൗഡിനി' വരുന്നു

Published on 02 May, 2026
 മാജിക്കും ആക്ഷനും സമന്വയിപ്പിച്ച് ആസിഫ് അലിയുടെ  'ഹൗഡിനി' വരുന്നു

 

കൊച്ചി: മാജിക് പ്രമേയമാക്കി ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. ഉടന്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഗംഭീര പെര്‍ഫോമന്‍സാണ് ആസിഫ് അലിയുടേതെന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും ഒക്കെ പ്രാധാന്യം നല്‍കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു.

ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം വരുന്നത്. ബ്ലൂ ഹില്‍ നൈലിന്റെ ബാനറില്‍ ജോബി പി. സാം ആണ് നിര്‍മാണം. പ്രജേഷ്‌സെന്‍ മൂവി ക്ലബാണ് സഹനിര്‍മാണം. അബ്ബാസ് സിറാജ്, ഷംസീര്‍ ഹംസ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്. സിനിമാറ്റോഗ്രാഫര്‍ -നൗഷാദ് ഷെരീഫ്, എഡിറ്റര്‍ -ബിജിത് ബാല, ആര്‍ട്ട് -ത്യാഗു തവനൂര്‍. ബിജിബാല്‍ ആണ് സംഗീത സംവിധാനം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക