Image

RSS ചരിത്രം പറയുന്ന സഞ്ജയ് ദത്ത് സിനിമയുടെ ട്രെയിലറിന് അനുമതി നല്‍കാതെ സെന്‍സര്‍ ബോര്‍ഡ്

Published on 02 May, 2026
RSS ചരിത്രം പറയുന്ന സഞ്ജയ് ദത്ത് സിനിമയുടെ ട്രെയിലറിന് അനുമതി നല്‍കാതെ സെന്‍സര്‍ ബോര്‍ഡ്


 

സഞ്ജയ് ദത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ആഖ്രി സവാല്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആശങ്കയില്‍. മേയ് എട്ടിന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ട്രെയിലറിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതാണ് ഇതിന് കാരണം. ആര്‍എസ്എസിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ആഖ്രി സവാല്‍ എന്നതാണ് ശ്രദ്ധേയം. പുറത്തിറങ്ങാന്‍ ഒരാഴ്ച 
മാത്രം ബാക്കിനില്‍ക്കെ ട്രെയിലര്‍ സെന്‍സര്‍ കുരുക്കില്‍പ്പെട്ടത് ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

ട്രെയിലര്‍ സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ഇഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സാധാരണഗതിയില്‍ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളില്‍ ലഭിക്കേണ്ട അനുമതി, നാല് ദിവസം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ലെന്ന് സിനിമാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങള്‍ ഒഴിവാക്കാനായി രണ്ട് തവണ മാറ്റങ്ങള്‍ വരുത്തി ട്രെയിലര്‍ സമര്‍പ്പിച്ചെങ്കിലും ബോര്‍ഡിന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമുണ്ടായില്ല.

ഏപ്രില്‍ 20-നാണ് ചിത്രം ആദ്യമായി ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചത്. ഏപ്രില്‍ 27-ന് സിനിമയുടെ സ്‌ക്രീനിംഗ് നടന്നെങ്കിലും, ട്രെയിലറിനോ സിനിമയ്‌ക്കോ ഇതുവരെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ല.


ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ആഖ്രി സവാല്‍. അഭിജിത് മോഹന്‍ വാരംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാബറി മസ്ജിദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ളതും സെന്‍സിറ്റീവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. നിഖില്‍ നന്ദയും സഞ്ജയ് ദത്തും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക