Image

ചങ്ങനാശ്ശേരി എസ് ബി & അസംപ്ഷന്‍ കോളേജുകളുടെ സംയുക്ത അലുമ്‌നി സമ്മേളനവും, അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന് സ്വീകരണവും ഇന്ന് (മെയ് 2 ന്) ബെഡ്‌ഫോര്‍ഡില്‍

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 02 May, 2026
ചങ്ങനാശ്ശേരി എസ് ബി  & അസംപ്ഷന്‍ കോളേജുകളുടെ സംയുക്ത അലുമ്‌നി സമ്മേളനവും, അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന് സ്വീകരണവും ഇന്ന് (മെയ് 2 ന്) ബെഡ്‌ഫോര്‍ഡില്‍

ബെഡ്‌ഫോര്‍ഡ് : കേരളത്തിലെ പുരാതനവും, പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജുകളിലൊന്നുമായ  സെന്റ് ബെര്‍ക്മാന്‍സ് കോളേജിന്റെയും(എസ് ബി), അസംപ്ഷന്‍ കോളേജിന്റെയും സംയുക്ത അലുമ്‌നി സമ്മേളനവും, ചങ്ങനാശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന് ഊഷ്മള സ്വീകരണവും ഇന്ന് (മെയ് 2) വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെ ബെഡ്‌ഫോര്‍ഡിന് സമീപമുള്ള മാര്‍സ്റ്റണ്‍ മോര്‍ട്ടെയ്ന്‍ വില്ലേജ് ഹാളില്‍ വെച്ച് വിപുലമായി നടത്തപ്പെടുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലകളില്‍ ഉന്നത നിലവാരം പുലര്‍ത്തുകയും, ചരിത്രപരമായി ഏറെ പ്രാധാന്യവുമുള്ളതുമായ എസ് ബി, അസംപ്ഷന്‍ കോളേജുകളുടെ സംയുക്ത അലുമ്‌നി സമ്മേളനത്തില്‍ പ്രത്യുത കലാലയങ്ങളുടെ രക്ഷാധികാരിയും, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പുമായ അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവ് പങ്ക് ചേരുന്നതാണ്. തോമസ് പിതാവിന് അലുമ്‌നി സമ്മേളനത്തില്‍ വെച്ച് ഉജ്ജ്വല വരവേല്‍പ്പ് നല്കുമെന്നും, പിതാവിന്റെ മഹനീയ സാന്നിധ്യം സമ്മേളനത്തില്‍ ഏറെ സന്തോഷവും അഭിമാനവും ആവേശവും പകരുമെന്നും സംഘാടകര്‍ പറഞ്ഞു.  

അലുമ്‌നി സമ്മേളനത്തില്‍ പങ്കുചേരുവാനായി ഇതിനോടകം പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും, അവരുടെ കുടുംബാംഗങ്ങളെയും, അഭ്യുദയകാംക്ഷികളെയും സംഗമത്തിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്നും, സമ്മേളന വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

Venue: 
Marston Moretaine Village Hall
Bedford Road, Marston Moretaine, Bedford MK43 0LD
 

Join WhatsApp News
Raju Thomas 2026-05-25 23:27:52
എടോ റിപ്പോർട്ടറേ, ഈ alumni എന്നതിന്റെ ഉച്ചാരണത്തെപ്പറ്റി ഇവിടെ ഈമലയാളിയിൽ ഉണ്ടായ പ്രശനമൊന്നും അറിയാതെയാകും വീണ്ടും ഇത്ര വികലമായി ആ പദം നിങ്ങളെഴുതിയത്.--'ആലുംനി' തെറ്റ് . 'ആലംനി'യും തെറ്റ് . 'അലംനയ്' ഒന്നു പറഞ്ഞുനോക്ക , വെറുതേ പോയി അടിച്ചുവിടാതെ. e-lam-nai. I hope you got it. Please get it right.
Raju Thomas 2026-05-26 00:24:02
അഞ്ചാറു മണിക്കൂറായി ഞാൻ ഒരു അഭിപ്രായം എഴുതിയിട്ട്. ആരും പ്രതികരിച്ചില്ല. വിഷയം::പോപ്പ് ലിയോ എന്നത് 'ലെയോ' എന്നാക്കി റോമിൽനിന്നെഴുതിയ ഒരു കുറിപ്പിൽ ഒരു ആച്ഛൻകുട്ടി എഴുതിയ റിപ്പോർട്ടിനെ പറ്റി.യായിരുന്നു, നമ്മുടെ പണ്ഡിതമ്മന്യരോന്നൊന്നും പ്രതികരിച്ചുകണ്ടില്ല. നിങ്ങളൊക്കെ കൂടെക്കൂടെ നാട്ടിൽ പോകുന്നവരല്ലേ!. ഒന്നുരണ്ട് മലയാളം നിഘണ്ടുക്കൾ വാങ്ങിവയ്ക്കുക. അപ്പോൾ മനസ്സിലാകും എന്തെല്ലാം തെറ്റുകളാണ് നാമൊക്കെ എഴുതിവിട്ട് പുരസ്കാരങ്ങൾക്കാ യി സമര്പിക്കുത്തതെന്ന്. ഞാൻ എഴുതിയത് --പോപ്പ് 'ലിയോ'യെ 'ലെയോ' ആക്കരുതെന്നാണ്. കൂട്ടത്തിൽ ഞാനെഴുതി,: നമ്മുടെ പുരോഹിതരും മഹാ പുരോഹിതരും 'മദ്ബഹ'യിൽനിന്ന് 'ദൈവീകം'. ' വൈദീകം'. എന്നൊക്കെ നീട്ടിപ്പറയമ്പോൾ അവർക്കൊരു സംതൃപ്തി, നമുക്കൊരു ഉണർവ്.. പക്ഷേ, തെറ്റാണതൊത്തിരിയും ശുദ്ധ മലയാളത്തിൽ. സംസ്‌കൃതസംബന്ധിയാണ്‌ മലയാളത്തിലെ കുറെ പദങ്ങൾ. ..അതോന്നും അറിയാതെയോ നിങ്ങൾ? ഇപ്പോൾ നിങ്ങൾക്കു കിട്ടിയ ലാറ്റിൻ കാരണമോ 'ലെയോ'? -- അതവിടിരിക്കട്ടെ...വേണ്ട 'പോപ്പ് ലിയോ' എന്നേ ഏഴുതാ വൂ- മലയാളത്തിൽ ---എന്നെപ്പോലുള്ളവർ വേറെയും
Grammarian after funeral 2026-05-26 00:27:42
In Italian it is leyo. In English it is Liyo.
vayanakaaran 2026-05-26 00:45:06
കള്ളിച്ചെല്ലമ്മ എന്ന സിനിമയിൽ ജന്മിയുടെ മകൻ ചെല്ലമ്മയും കൂട്ടുകാരികളും ചായ കുടിക്കുന്ന കടയിൽ ചെന്ന് നൂറു രൂപക്ക് ചില്ലറയുണ്ടോ (പെണ്ണുങ്ങളെ ആകർഷിക്കാൻ) എന്ന് ചോദിക്കുമ്പോൾ കടയുടമ പറയുന്നു ആകെ അഞ്ചു രൂപക്ക് കച്ചവടം ഉള്ള ഇവിടെയാണ് നൂറു രൂപക്ക് ചില്ലറ. അതുപോലെ പത്തിൽ താഴെ വായനക്കാർ ഉള്ള അമേരിക്കൻ മലയാള സമൂഹത്തിലാണ് രാജു തോമസ് തന്റെ പാണ്ഡിത്യം കാണിക്കാൻ വ്യാകരണ ക്ളാസ്സുമായി വരുന്നത്. വെറുതെ അവനവന്റെ സമയം കളയാതെ രാജു. ആളുകൾ അവരുടെ അറിവനുസരിച്ച് എഴുതും. വലിയ ഹിമാലയൻ blunders ഒന്നും വരുത്തുന്നില്ലലോ ഒരു കോമ ഇട്ടില്ല അല്ലെങ്കിൽ എവിടെയോ ദീർഘം കൂടി. ആർ ഇതൊക്കെ ശ്രദ്ധിക്കുന്നു രാജു.
വർക്കിച്ചൻ മല്ലപ്പള്ളി 2026-05-26 02:59:51
ഹലോ രാജു തോമസ് ഇതാ ഒരു പ്രതികരണം തരുന്നു. ഈ കൂമ്പൻ തൊപ്പി ദൈവപുരുഷൻ എന്ന് കണക്കാക്കുന്നവരെ ഒക്കെ ഇങ്ങനെ വമ്പൻ സ്വീകരണം കൊടുക്കുന്നതും ആരാധിക്കുന്നതും ഒക്കെ അങ്ങ് നിർത്തണം. അവരും സാധാരണക്കാർ ആയി മനുഷ്യനിലേക്ക് ഇറങ്ങി വരണം. സാധാരണക്കാരായ വിശ്വാസികൾക്കും അഭിപ്രായം പറയാനും പ്രസംഗിക്കാനും പാട്ടുപാടാനും ഒക്കെ സൗകര്യം ഒരുക്കി കൊടുക്കണം. ഏതു മെത്രായാലും കൊള്ളാം ഏത് പള്ളിക്കാരായാലും കൊള്ളാം ഇത്തരക്കാരെ കാണുമ്പോൾ അവരുടെ കാലും കയ്യും മുത്താനും ഒത്തിരി പ്രാധാന്യം കൊടുക്കാനും നമ്മൾ പോകരുത്. എല്ലാം മനുഷ്യരെയും പണക്കാരനെയും ദരിദ്ര്യം എല്ലാം ഒരേ മാതിരി കാണുക.
Raju Thomas 2026-05-26 03:47:14
Why you attack me for trying to correct u guys? Please go back to my comment and see how nicely I pointed out some unpardonable mistakes in the Malayalam of that that even our anointed say from the pulpit. What a shame! I love Malayalam, and I shall keep correcting u guys.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-26 05:07:58
💥🔥ശ്രീമാൻ. തറയിൽ - ഇവൻമാർ എങ്ങനെയാണ് "പിതാവ് " എന്ന് എപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്??? മത്തായിയുടെ സുവിശേഷം അദ്ധ്യായം 6, ഇവന്മാരോ അൽമായരായ നിങ്ങളോ വായിച്ചിട്ടില്ലെന്നുണ്ടോ? രണ്ടു കൂട്ടരുടേയും കാണ്ടാമൃഗസമാനമായ Registered തൊലി - സമ്മതിക്കണം. ഞാൻ ഒരു വേദഭാഗം പറഞ്ഞു ; നിങ്ങൾക്ക് വിപരീതമായ വേദ ഭാഗം പറയാമോ ഇതിനെ സാധൂകരിക്കാൻ???? റെജീസ്✳️
പോൾ ഡി പനക്കൽ 2026-05-26 09:19:45
ഒരു രാജ്യത്തു കുടിയേറുമ്പോൾ നമ്മൾ എല്ലാവരും സ്വീകരിക്കേണ്ട, ഏല്ലാ രാജ്യങ്ങളും നിർബ്ബന്ധമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ആ ആ രാജ്യത്തെ ചട്ടക്കൂടുകൾക്കകത്ത് നിൽക്കണമെന്നത്. അമേരിക്കയിൽ കുടിയേറുമ്പോൾ സ്വീകരിക്കേണ്ട ഒരു കാര്യമാണ് ആ രാജ്യത്തെ ഭാഷ കൈവശമാക്കുക എന്നത് . ഭാഷ പഠിക്കുന്നതിനും ഭാഷയുടെ നല്ല പ്രയോഗം കൊണ്ടുള്ള ധിഷണാപരമായ മതിപ്പ്‌ നേടുന്നതിനും ഇവിടത്തെ സമൂഹം വളരെ തുറന്ന സൗകര്യം തന്നിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തുക ഓരോരുത്തരുടെയും discretion ആണ്. മൂന്നു ദശകങ്ങളിൽ അധികമായി അമേരിക്കയിൽ ജീവിച്ചിട്ടും, ഒരു adjunct faculty ആയി ഒരു സർവ്വകലാശാലയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും എന്നിൽ നിന്ന് പുറത്തു വരുന്ന ചില വാക്കുകളുടെ ഉച്ചാരണം മനസ്സിലാകാത്തവരെ ഇപ്പോഴും വിഷമത്തോടെ ഞാൻ അഭിമുഖീകരിക്കാറുണ്ട്. എന്നെ സ്വയം തിരുത്താൻ ആവർത്തിച്ചു ശ്രമിക്കുകയാണ് ഞാൻ ചെയ്യാറുള്ളത്. ആരെങ്കിലും അടുത്തവർ ശരിയായ ഉച്ചാരണം പറഞ്ഞുതന്നാൽ അത് നന്ദിയോടെ സ്വീകരിക്കുകയാണ് പതിവ്. അലംനയ് എന്ന പദം പല മലയാളികളും തെറ്റായി ഉച്ചരിക്കുന്നത് കേൾക്കാറുണ്ട്. അതിൻറെ ശരിയായ ഉച്ചാരണം രാജു തോമസ് പ്രതികരണ കോളത്തിൽ എഴുതിയത് പലർക്കും ഉപകാരപ്രദമായിട്ടുണ്ടാകും - തെറ്റായ ഉച്ചാരണം ഒഴിവാക്കാമല്ലോ!
Mr.correct 2026-05-26 09:44:51
see the above comment by Mr. grammar expert. -''Malayalam of that that'' what is it?. Before you correct ordinary people look at yours!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക