Image

ഫൊക്കാന ടീം എംപവർ പ്രചാരണോത്ഘാടനം ആവേശോജ്ജ്വലമായി

(ജോർജ്ജ് ഓലിക്കൽ) Published on 30 April, 2026
ഫൊക്കാന ടീം എംപവർ പ്രചാരണോത്ഘാടനം ആവേശോജ്ജ്വലമായി

ന്യൂയോർക്ക്: ടീം എംപവർ ലീല മാരേട്ട് പാനലിൻ്റെ ഔദ്യോഗികമായി പ്രചാരണങ്ങളുടെ ആവേശോജ്ജ്വലമായ ഉത്ഘാടനവും പത്രസമ്മേളനവും ന്യൂയോർക്കിലെ കേരളാ സെൻ്ററിൽ ഏപ്രിൽ 25-ന് നടന്നു.

കേരളാ സെൻ്ററിൻ്റെ പ്രസ്സ് റൂമിൽ ചേർന്ന പത്രസമ്മേളനത്തിൽ ലീല മാരേട്ട് അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയിലെ പ്രമുഖ പത്രപ്രവർത്തകരായ ജോർജ്ജ് ജോസഫ്(ഈമലയാളി), ജോസ് കാടാപ്പുറം (കൈരളി), ടാജ് മാത്യു (ഐ.പി.സി.എൻ.എ) എന്നിവർ സന്നിഹിതരായിരുന്നു.

പത്രസമ്മേളനത്തിൽ ടീം എംപവറിൻ്റ പ്രകടനപത്രിക അവതരിപ്പിച്ചു. വ്യക്തമായ ദർശനവും ശക്തമായ ലക്ഷ്യബോധവും അതാണ് പ്രകടന പത്രികയുടെ ഉള്ളടക്ക മെന്നും, കൺവൻഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്‌ടു വർഷം നീളുന്ന കർമ്മ പരിപാടികൾ അംഗ സംഘടനകളുടെ സഹകരണത്തിലൂടെ നടപ്പിലാക്കുകയും യുവാക്കളെയും വനിതകളെയും മുഖ്യധാരയിലേക്ക് കൊണ്‌ടുവരുവാനുള്ള പ്രവർത്തനങ്ങളെ എകോപിപ്പിക്കുമെന്നും അതോടൊപ്പം ഫൊക്കാന തുടങ്ങി വിജയം വരിച്ച മെഡിക്കൽ പ്രിവിലേജ് കാർഡും, നിർദ്ധരരായിട്ടുള്ളവർക്കുള്ള ഭവന നിർമ്മാണ പദ്ധതികളും തുടരുമെന്നും ലീല മാരേട്ട് വ്യക്തമാക്കി
യുവതലമുറയിൽ നിന്നും മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാൻ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കാമ്പയിനുകളെ സഹായിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയും അതോടൊപ്പം അമേരിക്കയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി ചേർന്ന് സെമിനാറുകളും ജോബ് ഫെയറുകളും സംഘടിപ്പിച്ച് തൊഴിൽ രംഗത്തെ പുതിയ സാദ്ധ്യതകൾ പരിചയപ്പെടുത്തുമെന്ന് ജനറൽ സെകട്ടറി സ്ഥാനാർത്ഥി ജോർജ്ജ് ഒലിക്കൽ പറഞ്ഞു.

ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് കൈത്താങ്ങും അന്തിമഘട്ടങ്ങളിൽ കരുതലും കരുണാപൂർവ്വമായ പരിചരണവും സഹായങ്ങളും നൽകാനുള്ള പദ്ധതികൾ എകോപിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് ട്രഷറർ സ്ഥാനാർത്ഥി രേവതി പിള്ള ഉറപ്പുനൽകി.

യുവജനതയെ ഫൊക്കാനയലേക്ക് ആകർഷിക്കുന്നതിനും നിലനിറുത്തുന്നതിനും നിലവിലുള്ള ഫോറങ്ങളെ ശക്തിപ്പെടുത്തി റീജീയനുകളിൽ കായികമേളകൾ സംഘടിപ്പിക്കാൻ വേണ്‌ട ക്രമീകരണങ്ങൾ ചെയ്യുമെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ലാജി തോമസ്, ലിൻസ് ജോസഫ്, മാത്യു ചെറിയാൻ, നിജോ പുത്തൻപുരക്കൽ എന്നിവർ വ്യക്തമാക്കി.

അമേരിക്കയിലെ കലാസാംസ്ക്കാരിക സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ കലാസന്ധ്യകളും, സാഹിത്യ സമ്മേളനങ്ങളും, നാടകോത്സവങ്ങളും സംഘടിപ്പിക്കുകയും, സ്ത്രീ ശാക്ത‌ീകരണത്തിന് മുൻതൂക്കം കൊടുക്കുമെന്നും സ്ഥാനാർത്ഥികളായ ബ്രിജിറ്റ് ജോർജ്ജ്, ഫാൻസിമോൾ, ദേവസ്സി പാലാട്ടി, എന്നിവർ പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യൻ കോൺസിലേറ്റുമായി ബന്ധപ്പെട്ട് മലയാളികളുടെ കോൺസിലേറ്റ് സംബന്ധമായ പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുവാൻ ശ്രമിക്കുമെന്ന് ഷാജി സാമുവൽ, റോണി വറുഗീസ്, ഉഷ ജോർജ്ജ്, ശോശാമ്മ ആൻഡ്രൂസ് എന്നിവർ ഉറപ്പുനൽകി.
പത്രസമ്മേളനത്തിനു ശേഷം ചേർന്ന പൊതുയോഗത്തിൽ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും കിക്കോഫ് കോഡിനേറ്ററുമായ ലാജി തോമസ് ഏവരെയും സ്വാഗതം ചെയ്തു.ടീം എംപവർ ലീഡറും പ്രസിഡൻ്റു സ്ഥാനാർത്ഥിയുമായ ലീല മാരേട്ട് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ, വാഷിംങ്ടൺ റീജിയണുകളിലെ അംഗ സംഘടന പ്രതിനിധികളുടെയും, ഡെലിഗേററ്സിന്റെയും സജീവ സാന്നിദ്ധ്യമുണ്‌ടായിരുന്ന സമ്മേളനത്തിൽ അലക്സ് എസ്‌തപ്പാൻ (പ്രസിഡൻ്റ് കേരളാസെൻറർ), ഹേമചന്ദ്ര പണിക്കർ (പ്രസിഡൻ്റ്, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയേർക്ക്), രാജേഷ് പുഷ്‌പരാജൻ (പ്രസിഡൻ്റ്, ന്യൂയോർക്ക്, മലയാളി അസ്സോസിയേഷൻ), ബിജു ചാക്കോ (പ്രസിഡൻ്റ്, ഐ.എം.എ.എൽ.ഐ), മാത്യൂ ചെറിയാൻ (പ്രസിഡൻ്റ്, പി.എം.എ), റെജി കുര്യൻ (പ്രസിഡന്റ്റ്, കെ.സി.എ.എൻ.എ), സുധ കർത്ത (പമ്പ), ജിബി മാത്യു (ലിംക), ലൈസി അലക്സ് (സെക്രട്ടറി, സ്‌റ്റാററൻ ഐലൻ്റ മലയാളി അസ്സോസിയേഷൻ), ലോറൻസ് തോമസ് (ഫിൽമ) എന്നിവർ ടീം എംപവറിന് ആശംസകൾ നേർന്നും പിന്തുണ വാഗ്ദാനം ചെയ്‌തും സംസാരിച്ചു.

തുടർന്നു നടന്ന കലാസന്ധ്യയിൽ ചന്ദ്രിക കുറുപ്പും ലക്‌ഷ്‌മി കുറുപ്പും ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ നേഹ നായരും ഗൗരി നായരും ചേർന്നവതരിപ്പിച്ചു. ശ്രുതിമധുരമായ ഗാനങ്ങളുമായി തോമസ് സക്കറിയ (സുജിത്ത് മൂലയിൽ), അജ്ഞന മുലയിൽ, ഉജ്‌വാല മോസസ്സ്, പ്രേം കൃഷ്‌ണ എന്നിവർ കലാസന്ധ്യയെ മികവുറ്റതാക്കി. താരാ ഷാജി എം.സിയായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ്ജ് ഓലിക്കൽ നന്ദി പ്രകാശനം നടത്തി. വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.
 

ഫൊക്കാന ടീം എംപവർ പ്രചാരണോത്ഘാടനം ആവേശോജ്ജ്വലമായി
Join WhatsApp News
70+ 2026-04-30 21:21:29
What else to do with social security and pension benefits accumulating and no other work!
ഒരു മലയാളി അമേരിക്കൻ 2026-05-01 00:01:52
"രണ്ടു വർഷത്തേക്കുള്ള കർമ്മ പദ്ധതികൾ" - അതൊരു പുതപ്പാണല്ലോ. അതിനടിയിൽ എന്താണെന്ന് വ്യക്തമാക്കിക്കൂടെ ? ലീല ടീം വിവരിച്ച കാര്യങ്ങള് ഒന്നിലും ഒരു പുതുമയില്ല. നാട്ടില് നിർധനർക്ക് വീട് - ഇത്‌ എല്ലാ സംഘടനകളും പറയുന്നതാണ്. അമെരിക്കയിലെ എല്ലാ മലയാളി അസ്സോസിയേഷനുകളെയും പ്രതിനിധീകരിക്കുന്നതാണ് ഫൊക്കാന എന്ന് പറഞ്ഞാൽ മലയാളി സമൂഹത്തെ തന്നെ പ്രതിനിധീകരിക്കുന്നതിന് തുല്യമല്ലെ? കേട്ടു പഴകിയ മറ്റു സംഘടനകൾ ചവച്ചരച്ച, ചവച്ചുകൊണ്ടൊരിക്കുന്ന 'കർമ്മ പദ്ധതികളെ ബോറു പിടിപ്പിക്കുന്ന വധം പൊക്കിപ്പിടിക്കാതെ അമേരിക്കൻ സൊസൈറ്റിയുടെ തന്നെ ഭാഗമായി കഴിഞ്ഞ മലയാളി അമേരിക്കൻ സമുദായത്തെ സിവിക് ചിന്തയുള്ള നല്ലൊരു ശക്തിയാക്കി മാറ്റാൻ മാർഗ്ഗം നോക്കാമോ ? അമേരിക്കൻ രാഷ്ട്രീയ സാമൂഹ്യ രംഗത്തു തന്നെ ശോഭിക്കുന്ന മറ്റു ഭാഷക്കാരായ ഇന്ത്യൻ സംഘടനകളുമായി കൈ കോർത്തു എന്തെന്കിലും സമൂഹത്തിന് ഗുണകരമായ നേതൃ നിക്ഷേപം നടത്തുവാൻ നിങ്ങൾക്കാവുമോ ?
josecheripuram 2026-05-01 00:13:45
WE Malayalees talk big and when confronted they vanish, we still can't strengthen our OCI card, then what the hell you talking about?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക