Image

കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.

Published on 29 April, 2026
കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മെയ് ഒന്നു മുതല്‍ മെയ് 31 വരെ നടക്കുന്ന  സല്‍മാനിയ, സല്‍മാബാദ്, ഗുദൈബിയ, ഹാമടൗണ്‍, റിഫ, ബുദയ, സിത്ര, മുഹറക്ക്, ഹിദ് എന്നീ 10 ഏരിയ സമ്മേളനങ്ങള്‍ മെയ് അവസാനത്തോടുകൂടി സമാപിക്കും.

 തുടര്‍ന്ന്  ജില്ലാ പ്രധിനിധി സമ്മേളനവും പൊതു സമ്മേളനവും ജൂണ്‍ മാസം നടക്കും. രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ മുഖ്യ അജണ്ട. കഴിഞ്ഞ ഏഴു വര്‍ഷമായി ബഹറൈനില്‍ പ്രവര്‍ത്തിക്കുന്ന കെപിഎ ക്ക് ആയിരത്തി അറുന്നൂറിലധികം അംഗങ്ങള്‍ ആണുള്ളത്. വനിതകള്‍ക്കായി പ്രവാസിശ്രീയും, സാഹിത്യ വേദിയായ സൃഷ്ടിയും കുട്ടികള്‍ക്ക് വേണ്ടി ചില്‍ട്രന്‍സ് പാര്‍ലമെന്റും പ്രവര്‍ത്തിച്ചു വരുന്നു. ഇത് കൂടാതെ കായിക വിഭാഗവും, ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡസ്‌ക് , ഡെത്ത് ആന്‍ഡ് ചാരിറ്റി വിംഗ് എന്നിവയും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ അനോജ് മാസ്റ്റര്‍ പ്രസിഡന്റ്, പ്രശാന്ത് പ്രബുദ്ധന്‍ ജനറല്‍സെക്രട്ടറിയും മനോജ് ജമാല്‍ ട്രഷറും കോയിവിള മുഹമ്മ്ദ് കുഞ്ഞു വൈസ് പ്രസിഡന്റ്  ആയും സെക്രട്ടറിമാരായി അനില്‍ കുമാറും രജീഷ് പട്ടാഴിയും കൃഷ്ണകുമാര്‍ അസിസ്റ്റന്റ് ട്രഷറര്‍ ആയിട്ടുള്ള ഏഴംഗ സെക്രട്ടറിയേറ്റ് ആണ് അസോസിയേഷന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക