Image

കടിഞ്ഞാൺ ഇടേണ്ടത് ആര്‍ക്ക്?, 'മയക്കുമരുന്നിനോ അതോ കരിമരുന്നിനോ' (ജയശങ്കര്‍ പിള്ള)

Published on 24 April, 2026
കടിഞ്ഞാൺ ഇടേണ്ടത് ആര്‍ക്ക്?, 'മയക്കുമരുന്നിനോ  അതോ കരിമരുന്നിനോ' (ജയശങ്കര്‍ പിള്ള)

കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം കഴിഞ്ഞ ചില വർഷങ്ങളായി വിവാദങ്ങളുടെ പെരുമഴയിൽ ആയിരുന്നു. എന്നാൽ ലോകത്തെ ആകെ നടുക്കി പൂരം വെടിക്കെട്ട് നിർമ്മാണ പുരയ്ക്കു തീപിടിച്ചു അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 15 നോട് അടുക്കുന്നു, പരിക്ക് പറ്റിയവരിൽ പലരും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്യുന്നു. പുറ്റിങ്ങൽ,പുതിയകാവ്, ഇപ്പോൾ ഇതാ തൃശ്ശൂരും.

കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ വളരെ ഭംഗിയായും, ആർഭാടമായും കൊണ്ടാടുന്ന സമയമാണല്ലോ ഇപ്പോൾ. പല സാമൂഹിക മാധ്യമങ്ങളും, ഓൺലൈൻ മാധ്യമങ്ങളും ക്ഷേത്ര ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി കൊണ്ടാടപ്പെട്ടു വരുന്ന ആന എഴുന്നള്ളത്ത്‌, കരിമരുന്നു പ്രയോഗം (ഗംഭീര വെടിക്കെട്ട്) എന്നിവയെ കുറിച്ച് നല്ലതും ചീത്തയുമായ വാർത്തകൾ  പ്രക്ഷേപണം ചെയ്യുന്ന തിരക്കിലാണ്.. ഇന്നിപ്പോൾ കരിമരുന്നു പ്രയോഗം,ആന എഴുന്നള്ളത്തിനെ കുറിച്ച് സുപ്രീം കോടതിയുടെ പല വിധികളും നിലവിൽ ഉണ്ട്താനും. അപകടം നടന്ന വെടിക്കെട്ട് നിർമ്മാണ പ്രദേശത്തു സർക്കാർ നിബന്ധനകൾ ഒന്നും തന്നെ കൃത്യമായി പാലിച്ചിട്ടും  ഇല്ല.

സ്വാമി ശ്രീ നാരായണഗുരുവും, ശ്രീ.മന്നത്തു പത്മനാഭനും ഒക്കെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്തിനേയും, കരിമരുന്നു പ്രയോഗത്തെയും കുറിച്ച് പരാമർശങ്ങൾ  നടത്തിയുട്ടുണ്ട്. അതുപോലെ തന്നെ ഹൈന്ദവ സമൂഹത്തിലെ അനാആചാരങ്ങൾ,മാമ്മൂലുകൾ,അന്ധവിശ്വാസങ്ങൾ എന്നിവ ഹൈന്ദവ ജനതയെ എങ്ങിനെ പിന്നോട്ട് നയിയ്ക്കുന്നു  എന്നും വിശദമായ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. "കരിയും വേണ്ട, കരിമരുന്നും വേണ്ട" എന്ന ആശയവും,ആഹ്വാനവും ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ ആശയങ്ങളിൽ ഒന്നാണ്. ഈ ആശയത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ,ചില  ക്ഷേത്ര ഭരണസമിതിയിൽ, ചില സ്വാമിജിമാർ,  ക്ഷേത്രങ്ങൾ,ഇപ്പോൾ ഇതാ ചില ദേവസ്വം ബോർഡുകളിലും ഉല്സവാഘോഷത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ,ആന എഴുന്നള്ളത്തിനെ കുറിച്ച് ചർച്ചകളും,ചില മാറ്റങ്ങളും വരുത്തിയിട്ടുള്ളത്. വെടിക്കെട്ടും ,ആന എഴുന്നള്ളത്തും വേണ്ട എന്ന് തീരുമാനിച്ച പല ക്ഷേത്ര ഭരണ സമിതിയെയും,ക്ഷേത്രങ്ങളെയും പ്രശംസിച്ചുകൊണ്ടു നിരവധി പേർ മുന്നിട്ടു വന്നിട്ടുമുണ്ട്. ആരൊക്കെയാണ് ഈ പ്രശംസാവർഷം ചൊരിയുന്നവർ?, എന്തുകൊണ്ട് ഇപ്പോൾ ശ്രീ നാരായണഗുരുവിന്റെ മഹത് വചനം പ്രഘോഷിയ്ക്കുവാൻ തിരക്ക് കൂട്ടുന്നു? ക്ഷേത്രങ്ങളിൽ കരിയും, കരിമരുന്നും വേണ്ട എന്ന തീരുമാനം കൊണ്ട് പരിഹാരം കാണുന്നതാണോ കേരളത്തിലെ  ഹൈന്ദവ ജനതയുടെ പ്രശ്നങ്ങൾ ?

ശിവഗിരി മഠത്തിന്റെ 2009 മുതൽ "കരി" വിഷയത്തിൽ ഉള്ള  സർക്കുലറുകൾ പരിശോധിച്ചാൽ പല ക്ഷേത്ര ഭാരവാഹികൾക്കും  ഈ സർക്കുലർ നടപ്പിലാക്കുവാൻ കഴിഞ്ഞ മൂന്നു നാല് വര്ഷം മുൻപ് മുതൽ വളരെ തിടുക്കമാണ്. കാരണം മറ്റൊന്നുമല്ല,കേരളം ഭരിയ്ക്കുന്ന കമ്യൂണിസ്റ്റ്കാരും, ആ സർക്കാരിനെ രഹസ്യമായും,പരസ്യമായും സഹായിക്കുന്ന സോഷ്യലിസ്റ്റ് ഇസ്ലാമിക് സഘടനകളും, ക്ഷേത്ര ഭരണസമിതി,ദേവസ്വം ബോർഡുകൾ എന്നിവയിൽ കടന്നു കൂടിയിട്ടുള്ള ഇടതു പക്ഷ പാർട്ടിക്കാർ എന്നിവർ  ഹൈന്ദവ വിശ്വാസങ്ങൾ,ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ എന്നിവയെ തകിടം മറിയ്ക്കുവാനുള്ള അജണ്ടയുടെ ഭാഗമാണിത്. 2018-ലെ ശബരിമല വിഷയത്തിന് ശേഷം കേരളത്തിലെ ഹൈന്ദവർക്കു ഇടയിൽ ഉണ്ടായിട്ടുള്ള ഐക്യത്തിന്റെ സ്വഭാവവും, കോവിഡ് മഹാമാരിയ്ക്കു ശേഷം ക്ഷേത്ര ഉത്സവങ്ങളിലും,സത്‌ സംഘങ്ങളിലും,രാമായണമാസ ആചരണം, ശോഭായാത്രകൾ എന്നിവയിൽ ഉണ്ടായിട്ടുള്ള പുത്തൻ ഉണർവും, ജാതി വ്യത്യാസമില്ലാതെ ഹൈന്ദവ കുടുംബങ്ങൾ തമ്മിൽ ഉള്ള വിവാഹ ബന്ധങ്ങളും, ക്ഷേത്ര ഉത്സവങ്ങളിൽ,ദൈനം  ദിന ക്ഷേത്ര സന്ദർശനത്തിൽ ഒക്കെ ഉണ്ടായിട്ടുള്ള ഹൈന്ദവ വിശ്വാസി സമൂഹത്തിന്റെ പുത്തൻ ഉണർവും,, ഒത്തൊരുമയും ഹൈന്ദവഐക്യത്തെ  ച്ഛിഹ്നഭിന്നമാക്കുവാൻ ശ്രമിയ്ക്കുന്ന ശക്തികളെ അലോസരപ്പെടുത്തിയിരിയ്ക്കുന്നു. പണ്ടുകാലം മുതൽ മനുസ്മൃതിയും,ചാതുര്വര്ണ്യവും,ജാതിയും  പറഞ്ഞു കുളം കലക്കി ഹൈന്ദവരുടെ  വോട്ടു നേടി, മറ്റിതര മതങ്ങളെ പ്രീണിപ്പിച്ചും, അവരുടെ മതപരമായ ഏതു പ്രവർത്തനങ്ങൾക്കും സംരക്ഷണവും നൽകി അധികാര കസേരകൾ പങ്കിടുന്ന ഇടതു വലതു മുന്നണികൾ, ചില സ്വാമിജിമാർ, ഇടതു ബുദ്ധി ജീവികൾ, ഇന്നിവർ കാര്യ സാധ്യത്തിനായി, അധികാരം കൈയാളുവാൻ ഹൈന്ദവ വിരുദ്ധ ശക്തികളുമായി രഹാസ്യബാന്ധവത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നു. അറിഞ്ഞോ അറിയാതെയോ,പുരോഗമന വാദികളായ ആദ്ധ്യാത്മിക പണ്ഡിതന്മാരും ഇവർക്ക് പരസ്യ പ്രസ്താവനകളിലൂടെ പിന്തുണയും നൽകുന്നു.

ഷർട്ടു ധരിച്ചു ക്ഷേത്രത്തിനകത്തു കടക്കാം എന്നുള്ള ഷർട്ട് ധരിയ്ക്കാത്ത സ്വാമിമാരുടെ പ്രസ്താവനകളും,അങ്ങിങ്ങായി ക്ഷേത്രങ്ങളിൽ  ആന ഇടയുന്നതു കൊണ്ടു ഉണ്ടയിട്ടുള്ള അപകടങ്ങൾ, വെടിക്കെട്ട് അപകടങ്ങൾ എന്നിവയെ ചൂണ്ടിക്കാട്ടി ഇവയെല്ലാം സ്വാമി ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ നടപ്പിലാക്കിയാൽ ഒഴിവാക്കാവുന്നതാണ് എന്നുള്ള പ്രസ്താവനകളും ഹൈന്ദവ വിശ്വാസികളെ ആശയകുഴപ്പത്തിലാക്കിയിരിയ്ക്കുന്നു.
ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പിലും,വെടിക്കെട്ടിലും ഒക്കെ എത്രയോ,ഭീകരവും, ക്രൂരവുമാണ് കേരളത്തിലെ ജനങ്ങളെ പ്രായവും,മതവും വ്യത്യാസമില്ലാതെ വിഴുങ്ങി കൊണ്ടിരിയ്ക്കുന്ന ലഹരിയും,മദ്യാസക്തിയും, അക്രമവാസനയും?
"മദ്യം,ഉ ണ്ടാക്കരുത്, കൊടുക്കരുത്,കുടിയ്ക്കരുത് " ഇതും ശ്രീ നാരായണ ഗുരുവിന്റെ മഹത് വചനമാണ്. എന്നാൽ എത്ര മനുഷൃരാണ്,ശ്രീ നാരായണീയരാണ്,സ്വാമിമാരാണ്, സർക്കാർ ആണ് ഇത്  പാലിയ്ക്കുവാൻ സർക്കുലറും,മനുഷ്യസ്നേഹികൾ കോടതിയിലും പോകുന്നത്? കാൻസർ,വിവിധ ആമാശയ രോഗങ്ങൾ, ഭക്ഷ്യ വിഷബാധ,വൈറൽ പനികൾ എന്നിവ കൊണ്ട് കേരള ജനത ബുദ്ധിമുട്ടുന്ന കാലമാണിത്. മാംസ ഭക്ഷണം (പശു,ആട്,കോഴി, കൊക്ക്,....) ഇറച്ചി ഭക്ഷണം, മൃഗങ്ങളെ കൊന്നു ഭക്ഷണമാക്കുന്നതിനെ കുറിച്ച് എന്താണ് ശ്രീ നാരായണഗുരു ഒരു ശിഷ്യന്റെ ചോദ്യത്തിന് ഉത്തരമായി നൽകിയ വിശദീകരണം?

ചോദ്യം: ഗുരോ .. ഞാൻ വീട്ടിലെ കറവ വറ്റിയ പശുവിനെ കൊന്നു ഇറച്ചിയാക്കുന്നതിൽ എന്താണ് അഭിപ്രായം?
ഉത്തരം ഇങ്ങനെയായിരുന്നു.. " വീട്ടിൽ 'അമ്മ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ ആല്ലേ?!

ഇടതു മുന്നണിയെ എക്കാലവും,പിന്തുണച്ചിട്ടുള്ള, നിരവധി ശ്രീനാരായണീയരായ മന്ത്രിമാരും,ജനപ്രതിനിധികളും,വാർഡ് മുതൽ അങ്ങ് നിയമസഭവരേയും ഉണ്ടായിട്ടും അവർ മാംസ ആഹാരം വെടിയുവാൻ ആഹ്വാനം ചെയ്തോ? കാർഷിക സംസ്ഥാനമായ കേരളത്തിൽ പഴം പച്ചക്കറി ഉത്പാദിപ്പിച്ചു നമുക്ക് അവ കൂടുതലായി ഭക്ഷിച്ചു ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുവാൻ വേണ്ടി അവർ എന്ത് ചെയ്യുന്നു? അവർ ചെയ്യുന്നത് ഇതാണ് "ബീഫ് ഫെസ്റ്റ്", വലിയപെരുന്നാളിന്ന് അങ്ങ് കാസറകോട് മുതൽ കന്യാകുമാരിവരെ ദീനിന്റെ പേരുപറഞ്ഞു  തലയറുത്തു തള്ളുന്ന (ബലി നൽകുന്ന) ആടുകളുടെ എണ്ണം ആരെങ്കിലും അറിഞ്ഞോ? ഈ മൃഗ ഹത്യയ്‌ക്കെതിരെ ഒരു പുരോഗമന പ്രസ്ഥാനമോ, പുരോഗമന സ്വാമിജിമാരോ രംഗത്ത് വന്നില്ല. എന്നാൽ പുരാതനകാലം മുതൽ കാളി ക്ഷേത്രങ്ങളിൽ കോഴിയെ ഭക്തർ ബലി നൽകിയിരുന്ന സംവിധാനത്തെ നാല് പതിറ്റാണ്ടു മുൻപ് നിയമം മൂലം നിരോധിച്ച കേരളമാണ് ഇത് എന്ന് ഓർക്കുക. ആരും ത്തിനെതിരെ നാളിതുവരെ പ്രതികരിച്ചില്ല.

മനുഷ്യ കുലത്തിനു നിരവധിയായ അറിവുകൾ പകർന്നു നൽകിയ ഗുരുവിന്റെ കേവലം ഒരു ആശയത്തെ പിൻബലമാക്കി ക്ഷേത്ര ആചാരങ്ങളെ ഇല്ലാതെ ആക്കുവാൻ ശ്രമിയ്ക്കുന്ന ഇതര മത തീവ്ര വാദികളുടെയും,കമ്യൂണിസ്റ്റ് ജിഹാദികളുടെയും അജണ്ടകളെ ഹൈന്ദവർ പാടെ തള്ളി കളയേണ്ടതുണ്ട്. ശ്രീ,ചിതാനന്ദപുരി  സ്വാമികളെ പോലുള്ളവരുടെ ചില പ്രസ്താവനകൾ ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണത്തെയും, മുന്നേറ്റത്തെയും പിന്നോട്ട് വലിയ്ക്കുന്നതാണ് എന്ന് ഈ അവസരത്തിൽ പറയാതെ വയ്യ.

ഇപ്പോൾ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള "കരിയും, കരിമരുന്നു" വിഷയത്തിലും ക്ഷേത്ര ഭരണസമിതികൾ ചെയ്യേണ്ടത് ആർഭാടങ്ങൾ മിതപ്പെടുത്തി,സമീപ ക്ഷേത്രങ്ങളുമായുള്ള മത്സരങ്ങൾ ഒഴിവാക്കി നൂറ്റാണ്ടുകൾ ആയി തുടരുന്ന ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ തുടരുകയും,ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിയ്ക്കുക എന്നതുമാണ്. നിയമങ്ങൾ അനുശാസിയ്ക്കുന്ന രീതിയിൽ ഉള്ള വെടിക്കെട്ടും,ആന എഴുന്നള്ളത്തും, മാത്രം നടത്തുകയും, പറയെടുപ്പിനായി ആനയെ ഉപയോഗിയ്ക്കുന്നതു നിറുത്തുകയും, പ്രധാന ദിവസം മാത്രം തിടമ്പ് എഴുന്നള്ളിയ്ക്കുന്നതിനു ആവശ്യമെങ്കിൽ മാത്രം ആനയെ ഉപയോഗിയ്ക്കുക എന്നതുമാണ്. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി അധികമായി ക്ഷേത്രത്തിനു ലഭിയ്ക്കുന്ന വരുമാനം തദ്ദേശികളായ ഹൈന്ദവ കുടുംബങ്ങളിലെ നിർധനരായ കുടുംബങ്ങൾക്കുള്ള ഭാവന നിർമ്മാണം,,കുട്ടികളുടെ പഠനം,ചെറുകിട കൈത്തൊഴിൽ സ്ഥാപനങ്ങൾ,പഠന കേന്ദ്രങ്ങൾ (പിഎസ്‌സി,കോച്ചിങ്, എൻട്രൻസ്,ഐഎഎസ് കോച്ചിങ്) തുടങ്ങുന്നതിനോ വിനിയോഗിയ്ക്കുക എന്നതാണ് അഭികാമ്യം. ഇതുവഴി അഭ്യസ്തവിദ്യരും,തൊഴിൽ രഹിതരുമായ കുറച്ചു ഹൈന്ദവർക്കു ചെറിയ തൊഴിൽ ലഭിയ്ക്കും എന്നതും ഒരു യാഥാർഥ്യമാണ്. ആനയ്ക്ക് പകരമായി രഥങ്ങൾ നിർമ്മിച്ച് ഉപയോഗിച്ചാൽ വരും വർഷങ്ങളിലേയ്ക്ക് കൂടി അത് ഉപകാരപ്പെടുകയും ചെയ്യും.  കേരളത്തിലെ  ഉത്സവ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആന എഴുന്നള്ളത്ത്‌ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന സുപ്രീ കോടതി വിധി സ്വാഗതാർഹമാണ്, പക്ഷെ സുരക്ഷിതവും,മിതവുമായ രീതിയിൽ അത് ക്ഷേത്രങ്ങളിൽ നടപ്പിലാക്കുമ്പോഴാണ് എന്നും പൊതു സമൂഹത്തിനു മാതൃകയായിട്ടുള്ള ഹൈന്ദവ ജനതയും, അവരുടെ വിശ്വാസവും,അനുഷ്ഠാനങ്ങളും,ആചാരങ്ങളും നൂറുമേനി തിളങ്ങുന്നത്.
ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ചുള്ള കലാ പരിപാടികളിൽ സഖാക്കളുടെ രക്തസാക്ഷി മഹത്വവത്കരണ ഗാനമേളയും, ചില ദൈവ വിശ്വാസമില്ലാത്ത വനിതകളുടെ  നാടൻ പാട്ടു ഘോഷവും കണ്ടു മതിമറക്കുന്ന ഭാരവാഹികളും,ക്ഷേത്ര നടത്തിപ്പുകാരും, കൂടി മലീമസമാക്കുന്നതു ഹൈന്ദവ സംസ്കാരവും,ക്ഷേത്രവും ആണെന്ന് കൂടി പറയുവാൻ ഈ അവസരം ഉപയോഗിയ്ക്കുന്നു. കേരളത്തിന് വൈവിധ്യമാർന്ന കലകളുണ്ട്, അവയെ പ്രോല്സാഹിപ്പിയ്ക്കുവാൻ ആകട്ടെ ക്ഷേത്രാങ്കണങ്ങൾ.

ഉത്സവങ്ങൾക്ക് വാശിയേറിയ മത്സരം പോലെ നടത്തി വരാറുള്ള വെടിക്കെട്ടുകൾ ഹൈന്ദവ ആചാരമോ ,അനുഷ്ഠാനമോ അല്ല എന്നിരിയ്ക്കേ, പൊതുജന സുരക്ഷയെ എങ്കിലും മാനിച്ചു പൂർണ്ണ  സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദേശ രാജ്യങ്ങളിലേതു പോലെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു "ലൈറ്റ് & സൗണ്ട് ഷോകൾ' ആയി മാറ്റപ്പെടേണ്ടുന്ന സമയം അതിക്രമിച്ചിരിയ്ക്കുന്നു.

കഴിഞ്ഞ ദിവസം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പണിപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറി ഒരു കൈഅബദ്ധമായി തള്ളിക്കളയാതെ, പി എഫ് സ്വാധീനം ഉണ്ട് എന്ന് വിലയിരുത്തപ്പെട്ട കേരളത്തിൽ നടത്തിയ ഒരു ആസൂത്രിത അപകടം ആണോ എന്ന് വിശദമായ അന്യോഷണവും ആവശ്യമാണ്. കാരണം തുടക്കത്തിൽ പറഞ്ഞതുപോലെ തന്നെ ഒട്ടനവധി തവണ ഭരണ സ്വാധീനം ഉപയോഗിച്ച് ഹൈന്ദവ ആരാധാനാലയങ്ങളെയും,അവരുടെ ആചാര അനുഷ്ഠാന വിശ്വാസങ്ങളെയും ചോദ്യപ്പെട്ടു കഴിഞ്ഞു. വെടിക്കെട്ട് അപകടം നടന്നതിന് കുറച്ചു ദിവസം മുൻപ് മാത്രമാണ് ലക്ഷോപലക്ഷം ഹൈന്ദവരുടെ വിശ്വാസ പ്രമാണമായ വിഷുവിനെയും,വിഷുക്കണിയെയും അപമാനപ്പെടുത്തുന്ന രീതിയിൽ കുഴിമന്തിയും,കോഴിക്കലും,ഭഗവാൻ ശ്രീകൃഷ്ണനും ഉള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ 8 ഹോട്ടലുടമകൾ ആണ് മതവിദ്വേഷം വളർത്തി സാമൂദായിക സ്പർദ്ധ ഉണ്ടാക്കുന്ന  പരസ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആസൂത്രിത നീക്കം ആണോ വെടിക്കെട്ട് അപകടമായി ലോകത്തെയും,ഹൈന്ദവ വിശാസികളെയും ഞെട്ടിച്ചിരിയ്ക്കുന്നതു.

കുഴിമന്തി പോസ്റ്ററിന്റെ വിഷയത്തിലും,വെടിക്കെട്ടു അപകടത്തിലും, ഇതെല്ലം ഒരു കൈയബദ്ധം എന്ന രീതിയിലാണ് കേരളത്തിലെ ഭരണ വർഗ്ഗത്തിന്റെയും, പോലീസിന്റെയും അന്യോഷണവും,പ്വ.
കാരിയെക്കാളും,കരിമരുന്നിനെക്കാളും, തീവ്രവും,അപകടകരവുമാണ് കേരളത്തിൽ ഇന്ന് കാണുന്ന പല തരത്തിൽ ഉള്ള മത പ്രീണനം എന്ന് എടുത്തു പറയാതെ വയ്യ. അതിഥി തൊഴിലാളികൾക്ക് വിരുന്നൊരുക്കുന്ന കേരളത്തിൽ ഇന്ന് പുതുതായി വന്ന വാർത്തകൂടി പരിശോധിച്ചാൽ ബംഗ്ലാദേശ് സ്വദേശിനികൾ വ്യാജ രേഖകൾ ചമച്ചു "സ്പാ" തൊഴിലാളികൾ ആയി പലയിടങ്ങളിലും ജോലി ചെയ്യുന്നു എന്നതാണ്.
കേരള സർക്കാർ  ഇതുപോലെ പലർക്കും ആതിഥേയത്വം നൽകുമ്പോൾ വിളനിലമാക്കി മാറ്റുന്നത്  വിദേശ പൗരന്മാരുടെ ഒളിസങ്കേതവും, മത സൗഹാർദ്ദതയ്ക്കു കോട്ടം വരുത്തുന്ന "മന്തി" പോസ്റ്ററുകളും, തീവ്രവാദ ഗ്രൂപ്പുകളുടെ ആച്ചാരം  വാങ്ങി ഹൈന്ദവ ക്ഷേത്ര നടത്തിപ്പുകളെ ഇല്ലായ്മചെയ്യാൻ ബുദ്ധിജീവികൾ,സോഷ്യൽ മീഡിയ, മാധ്യമങ്ങൾ എന്നിവയിലൂടെ കരി,കരിമരുന്നു, ആനയെഴുന്നള്ളത് എന്നിവയ്ക്കെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുക എന്ന പ്രവണതയിലേയ്ക്ക് മാറിയിരിയ്ക്കുന്നു.

കേരളത്തിന്റെ അതിർത്തികടന്നു വന്നു പതിനായിരക്കണക്കിന് ആളുകളെ ദിനംപ്രതി അടിമകളാക്കി മാറ്റി ഒരു സമൂഹത്തിനു തന്നെ സർവനാശം വിതയ്ക്കുന്ന മയക്കുമരുന്നിനാണോ, കരിമരുന്നിനാണോ ആദ്യം കടിഞ്ഞാണിടേണ്ടത് എന്ന് മനസ്സു തുറന്നു ചിന്തിയ്ക്കുക,പ്രവർത്തിയ്ക്കുക.

ക്ഷേത്രനടത്തിപ്പും,ഉത്സവാഘോഷങ്ങളും തീരുമാനിക്കേണ്ടത്  നായകന്മാരോ,ബുദ്ധിജീവികളോ,സോഷ്യൽ മീഡിയ,മാധ്യമ സിൻഡിക്കേറ്റ് എന്നിവരല്ല മരിച്ചു ഹൈന്ദവ വിശ്വാസി സമൂഹമാണ് എന്ന് കൂടി അടിവരയിടുന്നു. കാരണം കാലാകാലങ്ങളിൽ ചിട്ടകളിൽ മാറ്റം ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് എല്ലാ ക്ഷേത്ര ദൈനംദിന കാര്യങ്ങളും മുന്നോട്ടു പോകുന്നത്

Read More: https://www.emalayalee.com/writer/320
 

Join WhatsApp News
ദേവരാജ് കുറുപ്പ് 2026-04-24 19:06:58
ജയശങ്കർ പിള്ളയുടെയും, ദേവൻ തറപ്പിന്റെയും ലേഖനങ്ങളും വാദഗതികളും ഏതാണ്ട് 90% ചരിത്രത്തിലോ, യുക്തിക്കോ, ചിന്തക്കോ യോഗ്യമായി എനിക്ക് തോന്നുന്നില്ല. എല്ലാം ഒരുതരം Baseless. പക്ഷേ അവരത് സമ്മതിക്കാൻ പോകുന്നില്ല. ഇവരോടൊക്കെ ന്യായം പറഞ്ഞ് തർക്കിച്ചിട്ട് കാര്യമില്ല. ചുമ്മാ ചാടി കടിക്കാൻ വരും. . ചിലരുടെ പ്രതികരണങ്ങൾക്ക് ഇവർ എഴുതുന്ന മറുപടി കണ്ടിട്ടുണ്ട്. ഇവരെയെല്ലാം, കാവി രൂപത്തിൽ, സംഘി രൂപത്തിൽ മാത്രം കാണുന്നു എഴുതുന്നു. ഒരു പ്രതികരണം എഴുതി എന്ന് മാത്രം ഞാൻ ഒരു അവശനാണ്. ചാടിക്കടിയെ പേടിച്ച് ഓടുകയാണ്.
Devan Tharapil 2026-04-25 03:21:29
മറുപടി കുറിപ്പ് ​ഹിന്ദുവിശ്വാസങ്ങളെയും ചരിത്ര സത്യങ്ങളെയും അപഹസിക്കാൻ വരുന്നവർ ഇതൊന്ന് ഓർത്തുവെക്കുക: ​ചരിത്ര ബോധമില്ലാത്ത കുറെ 'ചിമ്പൻസികൾ' പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ വിടുവായത്തങ്ങൾ കേട്ട് മൗനം പാലിച്ചിരുന്ന പഴയ കാലം കഴിഞ്ഞു പോയിരിക്കുന്നു. വസ്തുതകൾ നിരത്തി സംസാരിക്കുന്നവർക്കെതിരെ വ്യക്തിഹത്യയുമായി വരുന്നത് നിങ്ങളുടെ ബൗദ്ധികമായ പാപ്പരത്തമാണ് വിളിച്ചോതുന്നത്. ​പകൽ സി.പി.എം വേഷം കെട്ടി നടക്കുകയും, രാത്രിയിൽ തീവ്രവാദ സ്വഭാവമുള്ള ഇസ്ലാമിസ്റ്റുകളെ കൂട്ടുപിടിച്ച് സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നിങ്ങളുടെ തന്ത്രം ഇവിടെ വിലപ്പോകില്ല. ഇതിനെല്ലാം കുടപിടിച്ചു കൊടുക്കുന്ന രാജ്യദ്രോഹികളായ 'കൊങ്ങികളുടെ' അവിശുദ്ധ കൂട്ടുകെട്ടും ഇന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന മുട്ടനാടിന്റെ സ്വഭാവമാണ് നിങ്ങൾ കാണിക്കുന്നത്. ​നാട്ടിൽ നടക്കുന്ന യാഥാർത്ഥ്യങ്ങൾ സത്യസന്ധമായി വിളിച്ചുപറയുമ്പോൾ അതിനെ 'ബേസ്‌ലെസ്സ്' (Baseless) എന്ന് വിളിച്ച് പുച്ഛിക്കുന്നത് നിങ്ങളുടെ ഭയമാണ്. ആ ഭയം നല്ലതാണ്. കാരണം, ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും വേട്ടയാടാൻ ഇറങ്ങിത്തിരിച്ചവരുടെ ഓരോ നീക്കത്തിനും അപ്പോൾ തന്നെ മറുപടി നൽകാൻ പുതിയ കാലത്തെ ഹിന്ദുക്കൾക്ക് അറിയാം. ആ മറുപടിയുടെ ആഘാതം താങ്ങാനുള്ള കരുത്ത് നിങ്ങൾക്കില്ലാതെ വരും. ​നിങ്ങളുടെ ഇത്തരം പൊള്ളയായ കുറിപ്പുകൾ കൊണ്ടുമാത്രം ചരിത്രത്തെയോ വിശ്വാസത്തെയോ തകർക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്. മറുപടി അപ്പോൾ തന്നെ നൽകും, അതിന്റെ ശിക്ഷാവിധി ഒട്ടും വൈകുകയുമില്ല!
Sunil 2026-04-25 13:42:23
In fireworks or pyrotechnics, we may be using ancient technology. Around July 4th, we witness fireworks, some of them lasts for hours. All over America. Instead of terminating fireworks, we should try to accommodate modern technology. Thousands get killed in auto accidents. We don't stop automobile manufacturing.
വായനക്കാരൻ 2026-04-26 22:25:39
ഒരു മത്തായി പറഞ്ഞാൽ ഗർജ്ജനം ഗർജ്ജനം അല്ലാതാകുന്നില്ല. ഹിന്ദു വിരോധവും എല്ലാ ഹിന്ദുക്കളും ബി ജെ പി ആണെന്ന തെറ്റിധാരണയും സമൂഹത്തിൽ ശാന്തിയും സമാധാനവും കളയും. കണ്ണും കാതും ഉള്ളവർക്ക് ഗർജ്ജനമേത് പൂച്ചയുടെ മ്യാവ് ഏതെന്നറിയാം. എന്തിനാണ് ശ്രീ മാത്യു താങ്കളുടെ വില കളയുന്നത്. വായനക്കാരിൽ ഹിന്ദുവീരോധികൾ അല്ലാത്തവരും ഉണ്ട്. എല്ലാവരും സ്നേഹമായി കഴിയുക. ശ്രീ മാത്യുവിന്റെ പൂർവികരും ഹിന്ദുക്കളായിരുന്നുവെന്നു ഓർക്കുക. വിരോധം കളയുക. പറയുന്ന വിഷയത്തെപ്പറ്റി ചർച്ച് ചെയ്യുക. എഴുത്തുകാരന്റെ വസ്ത്രവും പേനയും ഒക്കെ വിവാദമാക്കുന്നത് ലജ്ജാവഹം. പത്രാധിപർക്ക് കമന്റുകൾ ഒഴിവാക്കാം പക്ഷെ ഒരാൾക്ക് പറയാനുള്ളത് തെറ്റായാലും ശരിയായാലും പറയാൻ അനുവദിക്കുകയും മറ്റേയാൾക്ക് അതിന്റെ വിശദീകരണം നൽകാൻ അനുവദിക്കാതിരിക്കുന്നതും ശരിയല്ല. വിവാദവും വ്യക്തിപരമായ പരാമർശങ്ങളും ഒഴിവാക്കണമെന്നു പറയുന്ന പത്രാധിപർ ജെ മാത്യുവിന്റെ കമന്റ് വായിച്ചോ?
ജെ.മാത്യു 2026-04-26 19:27:51
ദേവൻ തറയുടേത് ദേവഗർജ്ജനമല്ല വെറും മാർജാര ഞരക്കം മാത്രം. സനാതന വസ്ത്രം ഊരിക്കളഞ് സായിപ്പിന്റ് ഷർട്ട് ധരിച്ചിരിക്കുന്നു. കൈയ്യിൽ ഒരു തൂവൽ ഉണ്ടെന്കിലും പോക്കറ്റിലുള്ള പെൻ ആണ് എഴുതാൻ ഉപയോഗിക്കുന്നത്. തൂവൽ ഒരു അലന്കാരം മാത്രം. 1980 ബിജെപി രൂപം കൊള്ളുന്നതിനു മുമ്പ് ഭാരതം നിലവിലുണ്ട്. ഭാരതത്തിന്റെ നിർമാണപ്രക്രിയയിൽ ചെറിയ റോൾ മാത്രമെ ബിജെപി വഹിച്ചിട്ടുള്ളു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ ഒരുമതപരിവർത്തനവും നടക്കുന്നില്ല. അഥവാ നടക്കുന്നുണ്ടെന്കിൽ അത് മതപരിവർത്തനം നടത്തുന്ന വ്യക്തിയുടെ മൗലിക അവകാശം ആണ്. ഒരു കോൺഗ്രസ്സുകാരന് നാളെ ബിജെപി ആകാമെന്കിൽ ഒരു ഹിന്ദുവിന് ക്രിസ്ത്യാനിയോ മുസ്ളീമോ ആകാം. ബിജെപിക്കാരന് ഒരുക്രിസ്ത്യാനിയുടെ വീട്ടിൽ വന്ന് ലഘുലേഖ വിതരണം നടത്താമെന്കിൽ തിരിച്ചുമാകാം.പള്ളിക്കോ വിദ്യാഭ്യാസ സ്ഥാപനത്തിനൊ ഒരു മറവും ഇല്ല. എല്ലാം സുതാര്യമാണ്. എല്ലാത്തിനും വ്യക്തമായ കണക്കും ഓഡിറ്റിംഗുമുണ്ട്. നാടുനീളെ സംബന്ധവുമായി നടന്ന് കാണം വിറ്റ് ഓണം ഉണ്ടെപ്പോൾ എന്റ് പൂർവ്വികർ മണ്ണിൽ അദ്ധാനിച്ചും മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു മാണ് ഇന്നത്തെ നിലയിയിൽ എത്തിയത്. അതിൽ അസുയപ്പെട്ടിട്ട് കാര്യമില്ല. കാർഗിൽ യുദ്ധ കാലത്ത് ശവപ്പെട്ടിക്ക് കമ്മീഷൻ മേടിച്ച ടീമാണ് രാജ്യസ്നേഹം പഠിപ്പിക്കാൻ വരുന്നത്. തെഹല്കാ കുംഭകോണ മൊന്നും ജനം മറന്നിട്ടില്ല.ക്രിസ്ത്യാനികൾ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്കിൽ അത് നിയമം അനുസരിച്ചുതന്നെയാണ്. കോടിക്കണക്കിന് രൂപ ജനത്തിന്റെ കൊള്ളയടിച്ച് ബ്രിട്ടനിലേക്ക് കടന്നവരാരും ക്രിസ്ത്യാനികളല്ല. രാജ്യത്തിന്റെ പ്രധിരോധ രഹസ്യം ശത്രുരാജ്യത്തിന് ചോർത്തിക്കൊടുത്തതിന് പിടിക്കപ്പെട്ടവരിൽ ക്രിസ്ത്യാനികൾ ഇല്ല. ഗോമൂത്രം തുപ്പിക്കളഞിട്ട് വേണം അണ്ടിപ്പരിപ്പ് തിന്നാൻ.ഗോമൂത്രംകുടിക്കുന്നവർ ചണകം മണത്ത് നടക്കുന്നത് സ്വാഭാവികം. അമേരിക്കയിയിൽ നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് ഇനിമുതൽ പട്ടും വളയും നൽകി ആദരിക്കാം.അമേരിക്കയിൽ വന്നാൽ അമേരിക്കയുടെ നിയമമാണ് ബാധകം.
Jayan Varghese 2026-04-26 23:17:13
കാട്ടിലെ മൃഗങ്ങൾ ( പ്രത്യേകിച്ചും മാംസഭുക്കുകളായ സിംഹങ്ങളും കടുവകളും കഴുതപ്പുലികളും ) തങ്ങളുടേതായ ഒരധീശ മേഖല മനസ്സിൽ വരച്ച്‌ അവിടുത്ത രാജാക്കന്മാരായി വാഴുമ്പോൾ ആ മേഖലയിൽ കടന്നു കയറുന്ന മറ്റ് മൃഗങ്ങളെ ( പ്രത്യേകിച്ചും സിംഹങ്ങളെയും കടുവാകളെയും ) അവർ കടിച്ചോടിക്കും. തികച്ചും സ്വാഭാവികം ! ജയൻ വർഗീസ്.
കൃഷ്ണൻകുട്ടി 2026-04-27 01:31:35
ഒരു ലോജിക്കും ഇല്ലാതെ, നമ്മൾ ഹിന്ദുക്കളുടെയും നമ്മൾ ബിജെപിക്കാരുടെയും വില കളയല്ലേ?. ദേവരാജ്യക്കുറിപ്പും മത്തായി, J മാത്യു തുടങ്ങിയവരെഴുതി താങ്കൾക്ക് മറുപടി തരുന്നതിൽ ഒരു ഹിന്ദുവായി ഞാൻ പോലും അഭിമാനം കൊള്ളുന്നു. മതം നോക്കാതെ തന്നെ ഞാൻ സത്യങ്ങൾ എഴുതുന്നവരുടെ കൂടെ, ഈ കൃഷ്ണൻകുട്ടി നിൽക്കും. സുഹൃത്തേ മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടം മാതിരി മനുഷ്യൻ മതം മാറിക്കൊള്ളട്ടെ. മതത്തിൻറെ പേരിൽ അധികാരം പിടിക്കാനും ശ്രമിക്കരുത്. ശാസ്ത്രീയമായി നോക്കിയാൽ ലോകത്തിന് 99% നല്ല കാര്യങ്ങൾ കൊടുത്തിരിക്കുന്നത് ക്രിസ്ത്യാനികൾ തന്നെ. അവരും അവരുടെ ആൾക്കാരും തന്ന ശാസ്ത്രീയ നേട്ടങ്ങളുടെ നെറുകയിൽ നിന്ന് നമ്മൾ അവരെ നന്ദിയില്ലാതെ കുത്തരുത്. എത്ര കുത്തുന്നു അത്രമാത്രം അപഹാസ്യ രാകുകയാണ് നമ്മൾ പ്രത്യേകിച്ച് ബിജെപി ഹിന്ദുക്കൾ.
സത്യൻ 2026-04-27 03:31:40
എന്തിനാ ദേവൻ സാറേ, ഇല്ലാത്ത നുണകൾ പറയുന്നത്? ഈ നുണ പറഞ്ഞല്ലേ സംഘ പരിവാർ ശക്തിപ്പെടുന്നത്? ആർക്കാണ് സാറേ മതവിഷം? ക്രിസ്ത്യാനികൾ നടത്തുന്ന ഏതു സ്ഥാപനത്തിലാണ് അത് നിങ്ങൾ കണ്ടിട്ടുള്ളത്? 1. അമേരിക്ക പറഞ്ഞു വിട്ടാൽ അത് അപ്പോൾ നോക്കാം. ഇപ്പോൾ ഈ രാജ്യത്തിന്റെ ഭാഗമാണ് ഞങ്ങൾ. അങ്ങനെയങ്ങു പറഞ്ഞു വിടാൻ ആവില്ലല്ലോ. 2.മതം മാറ്റം എങ്ങനെയാണ് ദ്രോഹമാകുന്നത്? നിങ്ങൾ ചവിട്ടി അരക്കുന്ന ദളിതനെ മനുഷ്യനാക്കുന്നു. അവനു വിദ്യ നൽകുന്നു. ചികിത്സ നൽകുന്നു. ഇതൊക്കെ കണ്ട് അവൻ മതം മാറിയാൽ നിങ്ങൾക്ക് എന്താണ് നഷ്ടം? 1947-നു മുൻപ്, അതായതു വോട്ട് വരും മുൻപ്, ദളിതരെ ഹിന്ദുക്കൾ ആയി കണക്കാക്കിയിട്ടു പോലുമില്ല. അന്ന് മതം മാറുന്നത് പ്രശ്നവും ആയിരുന്നില്ല. നിർബന്ധിച്ച് ആരെയെങ്കിലും മതം മാറ്റാൻ പറ്റുമോ? അവരെ അല്പം കൂടി നിർബന്ധിച്ചാൽ തിരിച്ചും കൊണ്ടുവരാം. ഇത്ര പേരെ മതം മാറ്റണമെന്ന് ഒരു ക്വാട്ടയും ക്രിസ്തു നൽകിയിട്ടില്ല. ക്രിസ്തുവിന്റെ സന്ദേശം അറിയിക്കുന്നു എന്ന് മാത്രം. സന്താന ധർമ്മം സ്വന്തം ജനതയ്ക്ക് വെളിച്ചം പകരട്ടെ ആദ്യം. അപ്പോൾ മതം മാറ്റം ഇല്ലാതാകും. 3. മതം മാറിയാൽ എന്താണ് കുഴപ്പം? മതം മാറിയാൽ ദേശീയതയും മാറുമെന്ന മണ്ടൻ സിദ്ധാന്തം ഗോൾവൾക്കർ പറഞ്ഞത് നിങ്ങളും ആവർത്തിക്കുന്നു. മതമാണോ നമ്മുടെ ദേശീയത നിശ്ചയിക്കുന്നത്? അങ്ങനെയെങ്കിൽ പാകിസ്ഥാൻ പിളർന്ന് ബംഗ്ലാദേശ് ഉണ്ടാവുമായിരുന്നില്ല. യൂറോപ് ഒറ്റ രാജ്യമായി നില നിന്നേനെ. ഇന്ത്യയിൽ തന്നെ 600 നാട്ടു രാജ്യങ്ങൾ ഉണ്ടായിരുന്നു. അവ പലപ്പോഴും പരസ്പരം യുദ്ധത്തിലുമായിരുന്നു. 4. ആർക്കാണ് സാറേ ഹിന്ദു വിരോധം? എന്തിന്? അതുകൊണ്ട് എന്ത് പ്രയോജനം? മുസ്ലിം വിരോധം പോലും ഇല്ല. വിരോധം ദുഷ്ടമനസിന്റെ ലക്ഷണമാണ്. 5. പള്ളികളും സ്‌കൂളുകളും സുതാര്യമല്ലേ? അവിടെ എന്തെങ്കിലും തെറ്റായ പ്രവർത്തനം നടക്കുന്നുണ്ടോ? ഇല്ലല്ലോ. 6. എന്റെ സാറേ രാജ്യ സ്നേഹം നിങ്ങളുടെ കുത്തക ആണോ? ഏതു വകുപ്പിൽ? 1947-നു മുൻപും ഇന്ത്യ ഇല്ലായിരുന്നോ? അന്ന് തിരുവിതാംകൂർ രാജാവിന്റെ പ്രജ ആയിരുന്നു ഈയുള്ളവൻ.
Devan Tharapil 2026-04-27 02:34:36
മക്കുസ് മാത്യുവിനോട്: ഞാൻ തറയാണെങ്കിൽ നീ വെറും മക്കൂസ്‌ ആണ്. ദേവഗർജ്ജനം മാർജ്ജാര ഗാർജ്ജനം അല്ലടോ മക്കൂസ്സേ... അതിന്റ ശക്തി കൊണ്ടാണല്ലോ നീ വിരണ്ട് വിളയാടാൻ വന്നത്. അതിനെ വേറെ ആളെ നോക്കിയാൽ മതി.. വിദേശത്തിരുന്ന് വിഷം ചീറ്റുന്നവന് ഭാരതത്തിന്റെ താക്കീതാണ് ഇത്.! അന്യനാട്ടിലെ എച്ചിൽ നക്കി ജീവിക്കുമ്പോഴും സ്വന്തം നാടിന്റെ സംസ്കാരത്തെയും ഭൂരിപക്ഷ സമൂഹത്തെയും അധിക്ഷേപിക്കുന്ന നിന്റെ ഉള്ളിലെ 'മതവിഷം' തിരിച്ചറിയാൻ അധികം വൈകില്ല. നിന്റെ ഓരോ പോയിന്റിനുമുള്ള ആണിത്തരമായ മറുപടി ഇതാ: 1. അമേരിക്കയിലെ അടിമത്തം... അമേരിക്കയിൽ നിയമവിരുദ്ധമായി കഴിയുന്നവരെ നാടുകടത്തുമെന്ന് കേട്ടപ്പോൾ നിനക്ക് വിറയൽ തുടങ്ങിയിട്ടുണ്ട്. അവിടുത്തെ നിയമത്തിന് മുന്നിൽ വാലാട്ടി നിൽക്കുന്ന നീ, ഭാരതത്തിന്റെ ജനാധിപത്യത്തെയും സഹിഷ്ണുതയെയും നിന്റെ അഹങ്കാരമായി കാണേണ്ട. അവിടെ വായ തുറന്നാൽ അടുത്ത വിമാനത്തിൽ ചങ്ങലക്കിട്ട് കയറ്റി വിടുമെന്ന ഭയമുള്ളതുകൊണ്ട് നീ അവിടെ 'വായിൽ പഴം വെച്ച്' കിടക്കുകയാണ്. ആ ഭയം നിന്നെക്കൊണ്ട് ഇങ്ങനെയൊക്കെ പുലമ്പിക്കുന്നത് ഭാരതത്തിന്റെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ്. 2. മതപരിവർത്തനം എന്ന 'കച്ചവടം'.. ജീവകാരുണ്യത്തിന്റെ ലേബലിൽ ഇവിടെ നടത്തുന്ന മതം മാറ്റം നിന്റെ മൗലികാവകാശമല്ല, മറിച്ച് ഈ നാടിനോട് ചെയ്യുന്ന രാജ്യദ്രോഹമാണ്. പാവപ്പെട്ടവന്റെ ദാരിദ്ര്യത്തെയും അറിവില്ലായ്മയെയും ചൂഷണം ചെയ്ത് കുഴിച്ചുമൂടാൻ നോക്കുന്ന നിങ്ങളുടെ കുതന്ത്രങ്ങൾ ഇനി ഇവിടെ നടക്കില്ല. സനാതന ധർമ്മം ഈ ലോകത്തിന്റെ വെളിച്ചമാണ്, അത് കെടുത്താൻ നിന്നെപ്പോലെ എത്ര 'മക്കൂസുമാർ' വന്നാലും സാധിക്കില്ല. 3. സനാതന വിരോധവും സായീപ്പിന്റെ വസ്ത്രവും.. സനാതന വസ്ത്രം ഊരിക്കളഞ്ഞ് സായീപ്പിന്റെ ഷർട്ടിട്ടപ്പോൾ നീ നിന്റെ സ്വന്തം അസ്തിത്വവും കൂടി പണയം വെച്ചോ? തൂവൽ അലങ്കാരമായി കൊണ്ടുനടക്കുന്ന നിന്റെ പെന്നിൽ നിന്ന് വരുന്നത് മഷിയല്ല, മറിച്ച് ഹിന്ദുവിരോധം കുത്തിവെച്ച വിഷമാണ്. 1980-ന് മുൻപും ഭാരതമുണ്ട്, അത് 5000 വർഷം മുൻപുള്ള സനാതനമായ ഒരു സംസ്കാരത്തിന്റെ കരുത്തിലാണ് നിലനിന്നത്. ആ കരുത്ത് തകർക്കാൻ വന്ന വിദേശി ആക്രമി ഭരണകൂടങ്ങളുടെ പിന്മുറക്കാരനാകാൻ ശ്രമിക്കുന്നത് നിനക്ക് ഗുണം ചെയ്യില്ല. 4. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗൂഢാലോചന... പള്ളികളുടെയും സ്ഥാപനങ്ങളുടെയും മറവിൽ നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ എത്രത്തോളം 'സുതാര്യമാണെന്ന്' നാട്ടുകാർക്ക് നന്നായി അറിയാം. കണക്കുകൾ ഓഡിറ്റ് ചെയ്യുന്നുണ്ടെങ്കിൽ ആ ഫണ്ടുകൾ എവിടെ നിന്ന് വരുന്നുവെന്നും അത് എങ്ങനെ വിനിയോഗിക്കുന്നുവെന്നും കൂടി വ്യക്തമാക്കാൻ ധൈര്യമുണ്ടോ? അല്ലാനിന്നോട് പറയണ്ട. അതിനുള്ള നിയമം പാസായി. ഭാരതത്തിന്റെ മണ്ണിൽ അദ്ധ്വാനിച്ചാണ് നിന്റെ പൂർവ്വികർ വളർന്നതെങ്കിൽ, ഇന്ന് നീ ആ മണ്ണിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകാൻ നോക്കരുത്. 5. രാജ്യസ്നേഹം നിന്റെ വിഷവിഷയമല്ല... രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നതിലും അഴിമതി നടത്തുന്നതിലും നിങ്ങളുടെ പങ്കിനെക്കുറിച്ച് സംസാരിക്കാൻ നിനക്ക് എന്ത് യോഗ്യതയാണുള്ളത്? ശവപ്പെട്ടി കമ്മീഷനും തെഹൽക്കയും പറഞ്ഞു നടക്കുമ്പോൾ സ്വന്തം ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങൾ കൂടി ഒന്ന് മറിച്ചു നോക്കുന്നത് നന്നായിരിക്കും. കുവൈറ്റ് യുദ്ധം ഓർമ്മയില്ലേ, വരാൻ ഇരിക്കുന്ന നിന്റെയും വിധി അതായിരിക്കും. രാജ്യസ്നേഹമില്ലാത്തവരെ ഈ മണ്ണിൽ നിന്ന് നാടുകടത്താൻ ഭാരതത്തിന് അധിക സമയം വേണ്ടിവരില്ല. 6. ഗോമൂത്ര പരിഹാസവും നിന്റെ നിലവാരവും.... ഒരു ജനത പവിത്രമായി കാണുന്ന വിശ്വാസങ്ങളെ ഗോമൂത്രം എന്ന് വിളിച്ചു പരിഹസിക്കുമ്പോൾ നിന്റെ സംസ്കാരശൂന്യതയാണ് പുറത്തുവരുന്നത്. ചാണകം മണത്താണ് നീയും നിന്റ പൂർവ്വികരും ഭാരതത്തിൽ വളർന്നത്. അവിടെയാണ് വളർന്നതെന്ന് പരിഹസിക്കുന്ന നീ, വിദേശത്ത് പോയി എന്ത് മണത്താണ് ജീവിക്കുന്നതെന്ന് ലോകത്തിനറിയാം. നിന്റെ ഈ പരിഹാസം നിന്റെ കുഴി നീ തന്നെ തോണ്ടുന്നതിന് തുല്യമാണ്. താക്കീത്... ഭാരതം അതിന്റെ സ്വത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. സത്യം വിളിച്ചു പറയുമ്പോൾ കുഞ്ഞുങ്ങളെപ്പോലെ വീണു കരയാനുള്ള സമയമല്ല ഇത്. നിന്റെ അഹങ്കാരവും ഹിന്ദുവിരോധവും അമേരിക്കയിലെ നിന്റെ മുറിക്കുള്ളിൽ വെച്ചാൽ മതി. ഭാരതത്തിന്റെ മണ്ണിലേക്ക് ഇത് എഴുന്നള്ളിച്ചു വന്നാൽ, 'ചങ്ങലക്കിട്ട്' തന്നെ നിന്നെ നേരിടും. മേലിൽ ഇത്തരത്തിലുള്ള വിഷം വമിപ്പിക്കുന്ന വാക്കുകളുമായി വന്നാൽ അനുഭവിക്കുന്നത് കടുത്തതായിരിക്കും! (പത്രാധിപർക്ക്.. പക്ഷാപാതം ഇല്ലാതെ മറുപടി എഴുതാൻ അനുവദിക്കുക. താങ്കൾക്ക് ഇഷ്ടപ്പെട്ടവരെ അവർ എഴുതുന്നത് പൂർണ്ണമായി പബ്ലിഷ് ചെയ്യുകയും, അതിനു മറുപടി കൊടുക്കുമ്പോൾ തലയും വാലും ഇല്ലാതാക്കുകയും ചെയ്യരുത്. അതല്ല നല്ലൊരു പത്രധർമം.)
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-27 05:43:57
💥To👉@e.malayalee: എന്താ ഭാരതത്തിലെ, r🔸s🔸s ഭാരവാഹികളായ രണ്ടു പേർ അമേരിക്ക സന്ദർശിച്ചതിന്റെ വാർത്ത പെട്ടെന്ന് എടുത്തു മാറ്റിയത്??? ഞങ്ങൾക്ക് ഒന്നു വായ്ക്ക് രുചിയായിട്ട് ആ വാർത്ത വായിക്കാൻ ഒരവസരം തന്നില്ലല്ലോ എന്റെ പത്രാധിപാ..... അല്ല, അവർ ഇവിടുത്തെ സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളായി വന്നവരാണോ???. അതോ ആ രണ്ടു പേരുടെ american Citizens ആയ ഭാര്യമാരെയും മക്കളെയും Visit ചെയ്യാൻ മാത്രം വെറുതേ വന്നതാവുമോ???? ഏതായാലും എന്തോ തക്കതായ കാര്യമില്ലാതെ അമേരിക്കയിൽ അവർക്ക് വരേണ്ടിയ ഒരു കാര്യവുമില്ല 🫣🫣🫣. അടുത്ത വാർത്തയെങ്കിലും പെട്ടെന്നങ്ങു മുക്കി കളയരുതേ plz 🙏 ✳️Rejice ജോൺ 🔅
വിദ്യാധരൻ 2026-04-27 11:46:47
ബുദ്ധിപരമായോ രാഷ്ട്രീയപരമായോ ഉള്ള ചർച്ചകൾ വ്യക്തിപരമായ പോരിലേക്കോ ഭിന്നതയിലേക്കോ തരംതാഴുന്നത് കാണുമ്പോൾ നിങ്ങളിൽ നിന്നും ആർക്കും പഠിക്കാനില്ലെന്നു മനസിലാക്കുന്നു. രാഷ്ട്രീയ സംഘടനകളും മതപരമായ കർക്കശ നിയമങ്ങളും സമൂഹത്തെ ഒരുമിപ്പിക്കുന്നതിനു പകരം പലപ്പോഴും ഭിന്നതയുണ്ടാക്കുന്നു എന്ന പലരുടെയും വിശ്വാസം നിങ്ങൾ അരക്കിട്ടുറപ്പിക്കുന്നു. മനുഷ്യത്വത്തിന് നിങ്ങൾ പരിഗണന: നൽകുന്നില്ല. വ്യക്തികൾ അണിയുന്ന ലേബലുകളേക്കാൾ അവർക്ക് നൽകേണ്ട പരിഗണനയ്ക്കും സഹാനുഭൂതിക്കും പ്രാധാന്യം നൽകുന്ന ഒരു തിരിച്ചുവരവിനാണ് സാധാരണ ജനങ്ങൾ നിലകൊള്ളുന്നത്. വിവേകം ലാളിത്യത്തിലാണ് സുഹൃത്തുക്കളെ. വിദ്യാഭ്യാസമില്ലാത്ത സമൂഹങ്ങളിൽ അതിജീവനവും ദൈനംദിന ജീവിതവും ആശയങ്ങളേക്കാൾ ഉപരി പരസ്പര സഹകരണത്തെയും അയൽപക്ക ബന്ധങ്ങളെയും ആശ്രയിച്ചാണെന്ന സത്യം നിങ്ങൾ മനസിലാക്കുക. പട്ടണങ്ങളിൽ താമസിക്കുന്ന നിങ്ങൾക്ക് അത് മനസിലാകില്ല. ചരിതത്തിലെ മഹദ് വ്യക്തികളും അധ്യാപകരും ദാർശനികരും മനുഷ്യ സ്വഭാവത്തെയും സമാധാനത്തെയും ഉയർത്താനാണ് ആഗ്രഹിച്ചത്.പിന്നീട് വന്ന അധികാര കേന്ദ്രങ്ങളാണ് സമൂഹത്തിൽ ഭിന്നതയുണ്ടാക്കിയതെന്ന സത്യം നിങ്ങൾ മനസിലാക്കുക. പൊതുപ്രവർത്തകരോ നിരീക്ഷകരോ ക്രിയാത്മകമായ ചർച്ചകൾക്ക് പകരം വാക്കേറ്റങ്ങളിൽ ഏർപ്പെടുമ്പോൾ, ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം അവർ മറന്നുപോകുന്നതായി തോന്നുന്നു അക്കാദമിക് അല്ലെങ്കിൽ മതപരമായ പ്രകടനങ്ങളേക്കാൾ ഉപരി, പരസ്പര ബഹുമാനവും ദയയും ഉള്ള ഒരു സംസ്കാരമാണ് ജനം ആഗ്രഹിക്കുന്നത്‌. വിദ്യാധരൻ
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-27 12:41:32
💥🔥To#👉സത്യൻ : എന്റെ സത്യാ, അമേരിക്കയെ രണ്ടു തെറി പറഞ്ഞിട്ട് ശ്രീ. തറപ്പിൽ അങ്ങ് പൊയ്ക്കോളും ,കാര്യമാക്കണ്ട. ഒരു വിസാ കിട്ടാത്തത് കൊണ്ട് മാത്രം ആ നരകക്കുഴിയിൽ പെട്ടു കിടക്കുന്നവരാണ് അവിടെ ഭാരതത്തിൽ ഉള്ളവരെല്ലാം എന്ന് ഇവിടെ അമേരിക്കയിൽ തലമുറകളായി താമസിക്കുന്ന എല്ലാ ഹൈന്ദവർക്കും നന്നായി അറിയാവുന്നതാണ്. മുംബൈ, കൽക്കട്ടാ, ഡൽഹി മദ്രാസ്, ബാംഗ്ലൂർ...... ഹോഹോഹോ ആ നരകനഗരങ്ങളിലൊക്കെ പുഴുക്കളെ കാൾ കഷ്ടത്തോടെ കോടി കണക്കിന് മനുഷ്യർ ഈ 2026-ലും ജീവിക്കുന്നത് കാണുമ്പോൾ ഹൃദയം പൊട്ടും. അവിടെ താമസിക്കാൻ ഒട്ടുമേ കൊള്ളാത്തതു കൊണ്ടല്ലേ ഹൈന്ദവരെല്ലാം തക്കം കിട്ടിയാൽ അമേരിക്കയിലോട്ടു രക്ഷപ്പെടുന്നത്. വാസ്തവങ്ങൾ പറയാൻ ഇപ്പോഴും ഭാരത എഴുത്തു കാർ പഠിച്ചിട്ടില്ല. ഭാരതം - അത് മതവും രാഷ്ട്രീയവും ഒരു പോലെ പങ്കിട്ടെടുത്ത ഒരു പ്രദേശം, കേരളത്തിലെ ചില police സ്റ്റേഷൻ പരിസരത്ത് കുന്നു കൂടി കിടക്കുന്ന തൊണ്ടിമുതൽ പോലൊരു സ്ഥലം. പേര് മാത്തച്ചൻ മുതലാളി, കച്ചവടം ഇഞ്ചിയും ജീരകവും. എന്ന് നന്നാകും ഭാരതം?? ആ?? ഒരു 400 വർഷം കൂടി?? ഇല്ലാ, കണ്ടറിയണം. അവരൊക്കെ പറയട്ടേ സത്യാ, ഇവിടെ ഒരു വെറും സാധാരണ കാരൻ ദിവസവും അനുഭവിക്കുന്ന ജീവിതത്തിന്റെ സുഖങ്ങളുടെ ,ലക്ഷത്തിൽ ഒരംശം അവിടെ ഭാരതത്തിൽ ഒരാളുടെ ഒരായുസ്സ് മുഴുവൻ ജീവിച്ചാൽ കിട്ടുമോ?? വലിയ വലിയ ആളുകളെല്ലാം അവിടൂന്നു ഇങ്ങ് പോരുന്നു. അവിടെ കുറേ ആർക്കും വേണ്ടാത്തവർ മാത്രം കുടുങ്ങി കിടക്കുന്നു . കഷ്ട്ടം, ശ്രീമാൻ. ദേവനെ ഇനി ആരും ഒന്നും പറയാൻ നിൽക്കണ്ടാ... അയാൾ ok ആണ്, നല്ല അംശം അദ്ദേഹത്തിൽ ഉണ്ട്.🔻ഇതോടു കൂടി നിർത്തിക്കോ. അവിടം അങ്ങനെയാ🔸. അവരും അങ്ങനെയാ... 🔺 🔆റെജീസ് JOHN✳️
ജെ.മാത്യു 2026-04-28 02:33:38
നിയമപരമായി അമേരിക്കയിൽ വന്ന് ജോലിചെയ്ത് ജീവിക്കുന്നവ്യക്തിയാണ് ഞാൻ.നിയമവിരുദ്ധമായി താമസിച്ചവരെ നാടുകടത്തിയപ്പോൾ മിണ്ടാതിരുന്നത് മോഡിയാണ്. നാടുകടത്തിയതിൽ സന്തോഷമെ ഉള്ളു. അതിനുവേണ്ടിക്കൂടിയാണ് ഞാൻ വോട്ടുചെയ്തത്. ദളിതർക്കും ആദിവാസികൾക്കും ക്രിസ്ത്യൻ മിഷണറിമാർ വിദ്യാഭ്യാസം നൽകി. അവരെ ഇനി അടിമപ്പണിചെയ്യാൻ കിട്ടില്ല. അതാണ് ക്രിസ്ത്യൻ മിഷണറിമാരോട് സവർണ്ണഹിന്ദുക്കൾക്കുള്ള വിരോധം. സനാതനം ചാതുർ വർണ്യത്തിലധിഷ്ടിതവും ആധുനിക സംസ്കരത്തിന് വിരുദ്ധവുമാണ്. ചാതുർവർണ്യം അനുസരിച്ച് ദളിതരും ആദിവാസികളും ഹിന്ദുക്കളേയല്ല. സവർണ്ണർ അവരെ മനുഷ്യരായിപ്പോലും കണക്കാക്കുന്നില്ല. 5000 വർഷത്തെ സംസ്കാരം ആര്യന്മാർ കുടിയേറുന്നതിന് മുമ്പുള്ളതാണ്. ദ്രാവിഡരായിരുന്ന് അന്നുണ്ടായിരുന്നത്. ആര്യന്മാർ ദ്രാവിഡരെ തെക്കെ ഇന്ത്യയിലേക്ക് ഓടിച്ചു. വിദേശഫണ്ടിനെപ്പറ്റി പരാതിയുണ്ടെന്കിൽ അന്വേഷിച്ച് നടപടി എടുക്കണം. അതിനെന്താണ് തടസ്സം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക