Image

ഫോമ സുവനീറിലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

Published on 22 April, 2026
ഫോമ  സുവനീറിലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ഹൂസ്റ്റണ്‍: ടെക്‌സസിലെ  സ്‌പെയ്‌സ് സിറ്റിയായ ഹൂസ്റ്റണിലെ 'വിന്‍ധം' ഹോട്ടലില്‍ വരുന്ന ജൂലൈ 30, 31 ഓഗസ്റ്റ് 1, 2 തീയതികളില്‍ അരങ്ങേറുന്ന ഫോമാ നാഷണല്‍ കണ്‍വെന്‍ഷന്‍ 2026-നോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന വര്‍ണാഭമായ സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെസാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ ശോഭിക്കുന്ന ക്രിയാത്മകമായ ഒരു ടീമാണ് സുവനീറിന്റെ  പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

മികച്ച സംഘാടകനായ അച്ചന്‍കുഞ്ഞ് മാത്യു (ഷിക്കാഗോ) ആണ് സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍മാനും ചീഫ് എഡിറ്ററും. കമ്മിറ്റിയില്‍ സബ് എഡിറ്റര്‍മാരായി ഡോ. ജില്‍സി ഡിന്‍സ് (അരിസോണ), ദയാലു ജോസഫ് (കാലിഫോര്‍ണിയ), വില്‍സണ്‍ ഉഴത്തില്‍ (ഫ്‌ളോറിഡ), മാത്തുക്കുട്ടി ഈശോ (ന്യൂയോര്‍ക്ക്), ഷാജി ആലപ്പാട്ട് (ടെക്‌സസ്), റോഷന്‍ പ്ലാംമൂട്ടില്‍ (ഫിസഡല്‍ഫിയ), സാബു കട്ടപ്പുറം (ഷിക്കാഗോ), എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഫോമയുടെ ചിരകാല പ്രവര്‍ത്തനങ്ങളെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സുവനീര്‍ പുറത്തിറക്കുക.

ഈ സുവനീര്‍ അവിസ്മരണീയമാക്കുന്നതാനായി ഫോമായുടെ കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സര്‍വോപരി സ്‌പോണ്‍സര്‍മാരുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് മാത്യു പറഞ്ഞു. അതോടൊപ്പം ഏവരുടെയും ബെസ്റ്റ് കോംപ്ലിമെന്റ്‌സ് ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ നല്‍കി ഞങ്ങളോടൊപ്പം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു

ഈ സുവനീറിലേക്ക് അമേരിക്കയില്‍ നിന്നും ഞങ്ങള്‍ വിവിധ കലാ-സാഹിത്യ സൃഷ്ടികള്‍ ക്ഷണിച്ചുകൊള്ളുന്നു. സൃഷ്ടികള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആവാം. അവ ചെറുകഥകള്‍, കവിതകള്‍ ആന്‍ഡ് സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവയാകുന്നു. സൃഷ്ടികള്‍  fomaasouvenir2026@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഞങ്ങള്‍ക്ക് അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാ സാഹിത്യ സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നകാര്യത്തില്‍ സുവനീര്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  കമ്മിറ്റി ചെയര്‍മാന്‍ അച്ഛന്‍ കുഞ്ഞ് മാത്യുമായി ബന്ധപ്പെടാവുന്നതാണ്.(ഫോണ്‍: 847 912 2578).  ദയവായി നിങ്ങളുടെ എല്ലാ ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ എന്നിവ 2026 ജൂണ്‍ 31-നുള്ളില്‍ അയച്ചുതരുവാന്‍ താത്പര്യപ്പെടുന്നു.

ഫോമ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോടൊപ്പം ചേര്‍ന്നുകൊണ്ട് സുവനീര്‍ കമ്മിറ്റി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഫോമ ചരി മുഹൂര്‍ത്തങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സുവനീര്‍ പ്രസിദ്ധീകരിക്കുവാനായി നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഒരിക്കല്‍ കൂടി പ്രതീക്ഷിക്കുന്നു അതോടൊപ്പം തന്നെ കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ ഏതെങ്കിലും സുവനീര്‍ കമ്മിറ്റി മെമ്പേഴ്‌സുമായോ ഫോമ കമ്മിറ്റി മെമ്പേഴ്‌സുമായോ ബന്ധപ്പെടാവുന്നതാണ്.

(ഫോമ 2026 സുവനീര്‍ കമ്മിറ്റിക്കുവേണ്ടി ചീഫ് എഡിറ്റര്‍ അച്ഛന്‍ കുഞ്ഞ് മാത്യു)

Join WhatsApp News
ഫോമൻ 2026-04-22 20:30:26
കഴിഞ്ഞ് പോയ കണവൻഷനുകളിൽ പ്രസിദ്ധീകരിക്കാത്ത രചനകൾ ഉടമസ്ഥർക്ക് ദയവായി തിരിച്ചയച്ച് കൊടുക്കണം, അല്ലങ്കിൽ മറ്റുള്ളവരുടെ പേരിൽ അവ അടുത്ത തവണ പ്രസിദ്ധീകരിച്ച് വരുന്ന ഒരു പതിവ് കാണുന്നുണ്ട്...പക്കാ മോഷണം
വർക്കി ഇട്ടിര 2026-04-23 07:28:19
ഇതൊക്കെ ഒരുതരം പ്രഹസനം ആയിരിക്കും അല്ലേ?. ഞാൻ ഇതിനു മുൻപും എന്റെ രണ്ടു ഒറിജിനൽ കൃതികൾ അയച്ചു തന്നിട്ടുണ്ട്. അതൊന്നും പ്രസിദ്ധീകരിച്ചു കണ്ടില്ല. അത് പ്രസിദ്ധീകരണ യോഗ്യമല്ല എന്ന് ഇതിൻറെ സംഘാടകർക്ക് എപ്പോൾ വേണമെങ്കിലും തർക്കുത്തരം പറഞ്ഞു മാറ്റിവെക്കാമല്ലോ?. നാട്ടിലെ ചില ആൾക്കാരുടെയും, ഇവിടത്തെ ചില ആൾക്കാരുടെയും ചില പൊട്ട കൃതികൾ അതിൽ പ്രസിദ്ധീകരിച്ചതായി കാണുകയും ചെയ്തു. പിന്നെ മുകളിൽ കാണുന്ന ഈ Souvenir കമ്മിറ്റിക്കാരുടെ സാഹിത്യ രചനകളോ കാര്യമായി ഒന്നും തന്നെ അന്വേഷണത്തിൽ ആരും വായിച്ചതായി അറിവില്ല. അതിലെ എല്ലാവരും ഒരുപക്ഷേ എഴുതി തെളിഞ്ഞു വരാനിരിക്കുന്ന പുതുമുഖങ്ങൾ ആയിരിക്കാം. എല്ലാവർക്കും ഭാവുകങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക