Image

മതങ്ങള്‍ എങ്ങനെ മാറുന്നു? (ലേഖനം: ജോണ്‍ വേറ്റം)

Published on 18 April, 2026
 മതങ്ങള്‍ എങ്ങനെ മാറുന്നു? (ലേഖനം:  ജോണ്‍ വേറ്റം)

മനുഷ്യജീവിതത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് പല ദാര്‍ശനികരും ആത്മീയ ആചാര്യന്മാരും വിവിധ രീതികളില്‍ വിശദീകരിച്ചിട്ടുണ്ട്. മാനവജീവിതം   എന്താണ് എന്ന ചോദ്യത്തിനും വ്യത്യസ്ത ഉത്തരങ്ങള്‍!

മനുഷ്യജന്മം എന്നത് ജീവശാസ്ത്രപരമായി ജനിതകവികാസം പ്രാപിച്ച  ഹോമോസാപ്പിയന്‍സ് എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയുടെ അസ്തിത്വമാണ്. ഭൂമിയിലെ ജീവികളില്‍ ഏറ്റവും കൂടുതല്‍ മസ്തിഷ്കവികാസവും വിവേചന ബുദ്ധിയുമുള്ള ഏക ജീവിയായ മനുഷ്യന്‍ “ഹോമോ” എന്ന ജനുസ്സില്‍ ജീവിക്കുന്ന ഏക വര്‍ഗ്ഗമാണ്. സാമൂഹികവും സാംസ്കാരികവു മായ‍ി, ഇവര്‍ക്ക് ഭാഷ ഉപയോഗിച്ച്‌ ആശയവിനിമയം നടത്താനും  സാധിക്കുന്നു. 

ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലയളവാണ് മനുഷ്യജീവിതം എന്നാണ് അസ്തിത്വപരമായ നിര്‍വചനം. ഇതിന്, കേവലം ശ്വസിക്കുക എന്ന പ്രക്രിയ മാത്രമല്ല, അനുഭവങ്ങള്‍ ബന്ധങ്ങള്‍ വെല്ലുവിളികള്‍ സന്തോഷം സങ്കടം എന്നിവയിലൂടെ കടന്നുപോകുന്നതിനും സാധിക്കുന്നുണ്ട്.   

സോഷ്യല്‍ വിവരണം അനുസരിച്ച്, ഭൂജീവിതം എന്നത് ജനസമൂഹത്തിലെ അംഗത്വം, കുടുംബം, സംസ്കാരം സൗഹൃദം എന്നിവയെ സുചിപ്പിക്കുന്നു. മനുഷ്യജന്മം സംബന്ധിച്ച്,  ദൈവത്തിന്‍റെ സൃഷ്ടിയാണ്, ഒരു താല്‍കാലിക അവസ്ഥയാണ്, ആത്മാവിന്‍റെ യാത്രയാണ് ഇങ്ങനെ പലതരത്തില്‍ വ്യഖ്യാനങ്ങളുമുണ്ട്. ഏകദേശം മൂവായിരം കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവന്‍ ഉണ്ടായെന്നും, ആദ്യത്തെ ജീവരൂപങ്ങള്‍ ഒറ്റ സെല്‍ ജീവികളായിരുന്നു എന്നും ശാസ്ത്രം പറയുന്നു.            
         
ഭൂമിയിലെ ജീവജാലങ്ങള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ചെറിയ മാറ്റങ്ങളിലൂടെ പഴയ രൂപങ്ങളില്‍ നിന്ന് പുതിയ രൂപങ്ങളിലേക്ക് കാലക്രമത്തില്‍ മാറുന്നു എന്ന ശാസ്ത്രീയമായ ആശയമാണ്‌ പരിണാമ സിദ്ധാന്തം. സമയം ചെല്ലുന്തോറും ജീവിവര്‍ഗ്ഗങ്ങളുടെ ജനിതക ഘടനയിലും  ശാരീരിക പ്രത്യേകതകളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. പരിസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ കഴിവുള്ള ജീവികള്‍ ജീവിക്കുകയും പ്രതുല്‍പ്പാദനം വഴി അവയുടെ സവിശേഷതകള്‍ അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നു. ഭൂമിയിലെ എല്ലാ ജീവികള്‍ക്കും ഒരു പൊതു പൂര്‍വ്വികന്‍ ഉണ്ടെന്ന് ഇത് അര്‍ത്ഥമാക്കുന്നു. ശാസ്ത്രീയമായി, പരിണാമം ഒരു വസ്തുതയും അതിനെ വിശദീകരിക്കുന്ന സിദ്ധാന്തവുമാണ്. ഇത് ആകാശം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ പ്രകാശം എന്നിവയുമായി ബന്ധപ്പെട്ടതല്ല.
ഭൂമിയില്‍ ജീവന്‍ ഉണ്ടായതിനെക്കുറിച്ചു വേറെയും സിദ്ധാന്തങ്ങള്‍ ഉണ്ട്. അവയിലേക്കും ഒന്നെത്തിനോക്കാം.

“രാസപരിണാമ സിദ്ധാന്തം”: ജീവനില്ലാത്ത രാസവസ്തുക്കളില്‍ നിന്ന് കാലക്രമേണ സങ്കീര്‍ണ്ണമായ ജൈവതന്മാത്രകളും ഒടുവില്‍ ജീവനും ഉണ്ടായി എന്നാണ് ഈ ശാസ്ത്രീയ സിദ്ധാന്തം വ്യക്തമാക്കിയിട്ടുള്ളത്. ഇതാണ്‌ നിലവിലുള്ളവയില്‍ കൂടുതല്‍ ആംഗീകരിക്കപ്പെട്ട സിദ്ധാന്തം. 
ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചതല്ല മറിച്ച് പ്രപഞ്ചത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്തു നിന്ന്, ഉല്‍ക്കകള്‍ ധൂമകേതുക്കള്‍ എന്നിവ വഴി ഭൂമിയില്‍ എത്തിയതാണെന്ന് “പാന്‍സ്പെര്‍മിയ അഥവാ കോസ്മോസിക് സിദ്ധാന്തം.”   

ജീവനില്ലാത്ത, അഴുകിയ വസ്തുക്കളില്‍ നിന്ന് ജീവന്‍ സ്വയമേവ ഉണ്ടാകുന്നു എന്നാണ് “അജീവ ജീവോത്‌പത്തി സിദ്ധാന്തം” പറയുന്നത്. 
സമുദ്രത്തിന്‍റെ അടിത്തട്ടിലെ ചൂടുനീരുറവകളില്‍ നിന്ന് ജീവന്‍ ഉത്ഭവിച്ചു എന്നും, ഇവിടുത്തെ ചൂടും രാസപ്രവര്‍ത്തനങ്ങളുമാണ് ആദ്യകോശങ്ങള്‍ ക്ക് ജീവന്‍ നല്‍കിയതെന്നും “ഡീപ്-സീ വെന്‍റ് സിദ്ധാന്തം.”   
ഭൂമിയില്‍ ജീവന്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചുള്ള മറ്റൊരു ശാസ്ത്രീയ പ്രമാണമാണ് “ആര്‍. എന്‍, എ. വേള്‍ഡ് സിദ്ധന്തം”

ഡി. എന്‍. എ. (ഡീഓക്സിറൈബോ നുക്ലിക് ആസിഡ്) സിദ്ധാന്തം എന്നത് ജീവജാലങ്ങളുടെ കോശങ്ങളിലെ മര്‍മ്മങ്ങളില്‍ കാണപ്പെടുന്ന, അവയുടെ  പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും ആവശ്യമായ, ജനിതക വിവരങ്ങള്‍ വഹിക്കുന്ന തന്മാത്രയാണ്. ഇത് മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക് സവിശേഷതകള്‍ കൈമാറുന്ന രൂപരേഖയായി പ്രവര്‍ത്തിക്കുന്നു. 
ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഒരു ദിവ്യശക്തിയാല്‍ (ദൈവത്താല്‍) സൃഷ്ടിക്കപ്പെട്ടു എന്നും, അവയില്‍ ഒന്നിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും “സൃഷ്ടിവാദം” ഉറപ്പിച്ചു പറയുന്നു. ഇതൊരു ശാസ്ത്രീയ സിദ്ധാന്തമല്ല. വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. “ദൈവത്തിന്‍റെ സൃഷ്ടിയാണ് മനുഷ്യന്‍” എന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. ഇത് സംബന്ധിച്ച വിവിധ മതങ്ങളുടെ വിശദീകരണങ്ങള്‍ക്ക് അംശമായി വ്യത്യാസം ഉണ്ടെങ്കിലും, അടിസ്ഥാനം ഒന്നാണ്.  
ശാസ്ത്രത്തിന്‍റെ വികസിതപുരോഗതി തുടരുന്നതിനാല്‍, ജീവന്‍ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്, ആശ്രയയോഗ്യമായ മറ്റ് ഉത്തരങ്ങളും സിദ്ധാന്തങ്ങളും ഭാവിയില്‍ ഉണ്ടായേക്കാം. 

മലയാളത്തില്‍ ജീവിയ്ക്കുക എന്ന വാക്കിന് ജീവിതം നയിക്കുക എന്നാണ് അര്‍ത്ഥം. മനുഷ്യന്‍റെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ അവന്‍റെ വിശ്വാസ വുമായി ബന്ധപ്പെട്ടതാണ്. വിശ്വാസം എന്ന പദത്തിനും രണ്ട് അര്‍ത്ഥങ്ങള്‍. വിശ്വാസം(  Belief )എന്നത് ഒരു കാര്യത്തെ അല്ലെങ്കില്‍ ആശയത്തെ സത്യമായി കണക്കാക്കുന്നതാണ്. വിശ്വാസം ( Faith ) എന്നത് കൂടുതല്‍ ആഴമുള്ള വൈകാരികാനുഭവമാണ്. ഇത് ഒരു സംഗതിയെ അഥവാ ഒരു വ്യക്തിയെ പൂര്‍ണ്ണമായി അംഗീകരിക്കുകയോ ആശ്രയിക്കുകയോ ചെയ്യുന്നു. ഇപ്രകാരം വിശ്വാസം എന്നവാക്ക് രണ്ട് തരത്തിലും ഉപയോഗിക്കപ്പെടുന്നുണ്ട്. 

മനുഷ്യന്‍റെ ഉദ്ദേശ്യം സംബന്ധിച്ചും ഭിന്നങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ചിന്താഗതി, ജീവിതസാഹചര്യ ങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ വിഭിന്നമായ വീക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതത്തിന്‍റെ ലക്ഷ്യം ഒരൊറ്റ കാര്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്നും, ഓരോരുത്തരും അവരവരുടെ ലക്ഷ്യം ആവശ്യം വിശ്വാസം മൂല്യം എന്നിവ അടിസ്ഥാനമാക്കി ക്രമീകരിക്കുകയാണെന്നും അഭിപ്രായമുണ്ട്.    

വിദ്യാഭ്യാസപണ്ഡിതന്മാരുടെ ദൃഷ്ടിയില്‍ മനുഷ്യജീവിതത്തിന്‍റെ ആശയം  അറിവ് തേടുക, മറ്റുള്ളവരെ സഹായിക്കുക, മനുഷ്യസമൂഹത്തെ മെച്ചപ്പെടുത്തുക എന്നതാണ്. മനുഷ്യജീവിതത്തിന് അന്തര്‍ലീനമായൊരു  അര്‍ത്ഥവും ഉദ്ദേശ്യവും ഇല്ലെന്നും ഓരോരുത്തരും സ്വന്ത പരിശ്രമത്താല്‍ അവ ഉണ്ടാക്കുന്നു എന്നുമാണ് അസ്തിത്വ വാദികളുടെ പരാമര്‍ശം. ശാസ്ത്രീയ കാഴ്ചപ്രകാരം ജീവിതം ഉന്നം വയ്ക്കുന്നത് അതിജീവനത്തിനും  പ്രജനനത്തിനും വേണ്ടിയത്രേ. ദാര്‍ശനിക വീക്ഷണമനുസരിച്ച് പരിജ്ഞാനം സമ്പാദിക്കുകയും സത്യം കണ്ടെത്തുകയുമാണ്. മനുഷ്യസമൂഹത്തിന്‍റെ ജീവിതവഴികളെ വിശാലബന്ധുരമാക്കാന്‍, നിയമം നീതി സമത്വം സുരക്ഷ എന്നിവ മുഖ്യ വിഷയങ്ങളാക്കണമെന്ന് രാഷ്ട്രീയം. ജീവിതത്തിന്‍റെ അര്‍ത്ഥം ആവശ്യം ഉദ്ദേശ്യം എന്നിവ എന്തെന്നറിയണമെങ്കില്‍, പുതുജീവിതത്തിന് അനിവാര്യമായ പ്രായോഗിക പരിജ്ഞാനം വേണമെന്ന് ദീര്‍ഘദര്‍ശികളും പറഞ്ഞിട്ടുണ്ട്. ആദര്‍ശ ജീവിതമാണ് നല്ല ജീവിതലക്ഷ്യമെന്നും അതിന് ദൈവത്തെ സ്നേഹിച്ചും അനുസരിച്ചും കഴിഞ്ഞുകൂടണമെന്ന്‌ മതങ്ങളും   ഉപദേശിക്കുന്നു. നിരീശ്വരവാദികളും യുക്തിവാദികളും അവരുടെ വേറിട്ട  നിര്‍ദ്ദിഷ്ടലക്ഷ്യങ്ങള്‍ എന്തെന്ന് വിശദീകരിക്കുന്നില്ല. ഭൂമിയില്‍ ലഭിക്കുന്ന ഒരേയൊരു ജീവിതത്തെ സാഹചര്യമനുസരിച്ചു പുതുക്കണമെന്നു പലരും പറഞ്ഞിട്ടുണ്ട്. 
      
മനുഷ്യനെ ദൈവത്തിങ്കലേക്ക് നയിക്കുന്നതും ജീവിതയാത്രയുടെ പൊരുള്‍ മനസ്സിലാക്കിക്കൊടുക്കുന്നതും മതമാണെന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും, ഓരോ മതത്തിന്‍റെയും ദൈവവും വിശ്വാസപ്രമാണവും ആരാധനാക്രമവും  ഇതരമാകയാല്‍, ജീവിതത്തെ അര്‍ത്ഥമുള്ളതാക്കുന്നതിനു സ്വീകരിച്ചിട്ടുള്ള  ലക്ഷ്യങ്ങള്‍ക്കും ചേര്‍ച്ചയില്ല. ദൈവത്തെ പ്രീതിപ്പെടുത്തുന്നതിലൂടെ അനുഗ്രഹിക്കപ്പെടുമെന്നാണ് മനുഷ്യര്‍ വിശ്വസിക്കുന്നത്‌.   

ആത്മീയത എന്നത് മനുഷ്യന്‍റെ ആത്മാവുമായി ബന്ധപ്പെട്ട ആഴമുള്ള അനുഭവവും ജീവിത സമീപനവുമാണ്. അഥവാ, നമ്മുടെ ഉള്ളിലുള്ള ആത്മാവിനെ, ജീവിതത്തിന്‍റെ അര്‍ത്ഥത്തെ, നമ്മളെക്കാള്‍ വലുതായ ഒന്നുമായുള്ള ബന്ധത്തെ തിരിച്ചറിയാനുള്ള അന്വേഷണമാണ്. അതുകൊണ്ട്, ദൈവത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുകയെന്നതാണ് ജീവിതത്തിന്‍റെ പരമലക്ഷ്യമെന്ന്, ആത്മിയരാണെന്ന് സ്വയം അവകാശപ്പെടു ന്നവര്‍ പറയുന്നു. 
മതത്തെക്കുറിച്ചുള്ള ഭാവിപ്രവചനങ്ങള്‍ പ്രധാനമായും ആത്മീയത ജനസംഖ്യ യുക്തിവാദം ശാസ്ത്രപുരോഗതി എന്നിവയെ അടിസ്ഥാനമാക്കിയു   ള്ളതാണ്. ഈ ഘട്ടത്തില്‍, സാമുദായികശക്തികളായി നിലകൊള്ളുന്ന മതങ്ങള്‍, ഭാവിയില്‍ വലിയ വെല്ലുവിളികളെ നേരിടേണ്ടിവരുമെന്നും, അവയെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുമെന്നുള്ള മാനുഷിക പ്രവചനങ്ങളും മുഴങ്ങുന്നുണ്ട്. അതുകൊണ്ട്, മതങ്ങളുടെ നിലനില്‍പിന് എതിരായി ഉണ്ടാകാവുന്ന പ്രതിപക്ഷ ശക്തികള്‍ എന്തെല്ലാമെന്നു നോക്കാം.          
ഭാവിയില്‍, വിദ്യാഭ്യാസവും വിജ്ഞാനവും കൂടുതല്‍ ശാസ്ത്രീയവും യുക്തിപരവുമായിരിക്കും. ഉന്നതവിദ്യാഭ്യാസം ആളുകളെ സ്വതന്ത്രമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കും. മതപരമായ അറിവുകളെക്കാള്‍ ഉപരിയായി,  ലൌകികമായ പരിജ്ഞാനത്തിനു പ്രാധാന്യം നല്‍കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവും. വിവിധ ഭാഷകള്‍ പഠിക്കുന്നതിനും സംസാരിക്കുന്നതിനും കംപ്യുട്ടര്‍ ഉപയോഗിക്കുന്നതിനുള്ള കഴിവും, മതങ്ങളെ ചെറുതാക്കി  കാണുന്നതിന് നിര്‍ബന്ധിക്കും. ഇത്, മതപരമായ ആചാരങ്ങളെയും സങ്കല്പ  സിദ്ധാന്തങ്ങളെയും വിമര്‍ശിക്കുന്നതിനും പ്രേരിപ്പിക്കും. ഭാവിയിലെ രാഷ്ട്രീയം കൂടുതല്‍ മതേതരവും മനുഷ്യാവകാശങ്ങളില്‍ കേന്ദ്രീകരിച്ചതും ആയിരിക്കും. ഇതുകൂടാതെ, മതപരമായ നിയമങ്ങള്‍, പാരമ്പര്യങ്ങള്‍, മതസമ്പത്ത്, എന്നിവ സംബന്ധിച്ച് തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഉണ്ടാക്കും. സങ്കരവിവാഹങ്ങള്‍ വര്‍ദ്ധിക്കും. അതിനൊപ്പം സങ്കരവിശ്വാസ ങ്ങളും ഉണ്ടാവും.      
    
വരും ദിവസങ്ങളില്‍, തത്വചിന്തകര്‍ വര്‍ദ്ധിക്കും. അവരുടെ യുക്തിപരമായ പ്രവര്‍ത്തനങ്ങള്‍ മതപരമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യും. അവര്‍, വിശ്വാസികളെ സംശയവാദികളും അസ്ഥിരതയുള്ളവരും നിസ്സംഗതയുള്ളവരുമാക്കും. ലോകം സാംസ്കാരികമായി പുരോഗമിക്കും. അതിനൊപ്പം, ജനങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം കൂടുതല്‍ പ്രാധാന്യമുള്ളതാകും. അത്, നിയമങ്ങളെയും മതനിയന്ത്രണങ്ങളെയും പാരമ്പര്യങ്ങളെയും കാലാനുസൃതം   നവീകരിക്കാത്ത നിലപാടുകള്‍ക്കുമെതിരെ അലാറം മുഴക്കും. ഇതു്, എല്ലാ മതങ്ങളെയും ദുര്‍ബലപ്പെടുത്തും. പ്രകൃതിയുടെ പ്രതിഭാസങ്ങളോടു ബന്ധിച്ച് പ്രചരിപ്പിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മതങ്ങളില്‍ നിന്നും വിച്ഛേന്നതിനും, ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതി ആവശ്യപ്പെടും. അതോടെ, തെറ്റായ വിശ്വാസങ്ങളും കുറ്റമുള്ള ആചരണങ്ങ  ളും കുറയും. അപ്പോള്‍, സംഘടിത മതങ്ങള്‍ക്ക് നിലവിലുള്ള എത്രയോ അധികാരങ്ങളും അവകാശങ്ങളും കുറഞ്ഞേക്കാം. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്‍റെയോ പരമാധികാരത്തില്‍ നിന്ന് മതങ്ങള്‍ തെന്നിമാറാന്‍ സാധ്യതയുമുണ്ട്.    

ചെറുതും വലുതുമായ, ചില മതങ്ങളെ ബാധിച്ചിരിക്കുന്ന തീവ്രവാദം വളര്‍ന്നുവരും. ഇത്, ദുഷ്പ്രവണതകളിലൂടെ, രക്തം ചിന്തുന്ന ദുസ്ഥിതിയില്‍   എത്തിക്കും. മതങ്ങളുടെ അമിതമായ സാമ്പത്തിക ദുരൂപയോഗങ്ങളും, വ്യാജപ്രമാണങ്ങളും സൃഷ്ടിക്കുന്ന ധാര്‍മ്മികാധപ്പതനവും മാറ്റപ്പെടാതെ, തുടരും. യുവതലമുറയില്‍ വളരുന്ന മതവിരുദ്ധ നിലപാടിനെയും നിസ്സഹകരണത്തെയും നിയന്തിക്കുവാന്‍, നിയമത്തിനും മതനേതൃത്വത്തിനും സാധിക്കാത്ത സാഹചര്യം ഉണ്ടാവും. “മതം മനുഷ്യപുരോഗതിക്കാവശ്യമില്ല” എന്ന പ്രചാരണം ഇവരുടെ പിന്തുണ വര്‍ദ്ധിപ്പിക്കും. അതോടെ, സ്വകാര്യ  ജീവിതത്തില്‍ മതങ്ങള്‍ ഇടപെടുന്നതിനെ, ഇവര്‍ ശക്തമായി എതിര്‍ക്കും. ഇത്‌, കുടുംബ കലഹത്തിനും വേര്‍പാടുകള്‍ക്കും ഇടവരുത്തും. ഇവയല്ലാം കൂടിച്ചേര്‍ന്നു മതസംഘടനകളെ ക്രമേണ മാറ്റി, ആത്മിയ അനുഭവത്തിനുള്ള വേദികളാക്കി ചുരുക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആധുനികത യുടെ വെളിച്ചത്തില്‍, മതങ്ങളുടെ പുനരാവിഷ്കരണം അനിവാര്യമാണെന്നു കരുതുന്നവരാണ് അധികം.   

“നിര്‍മ്മിത ബുദ്ധി” അഥവാ “കൃത്രിമ ബുദ്ധി”യുടെ അത്ഭുത പ്രവര്‍ത്തനങ്ങള്‍  പരമ്പരാഗത മതവിശ്വാസങ്ങളെ ക്ഷയിപ്പിക്കുകയും മറിച്ച് കുറെ നല്ല   കാര്യങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യുന്നുണ്ട്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ജോലിയില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരില്‍ അധികവും ദൈവവിശ്വാസത്തില്‍ നിന്നും പരമ്പരാഗത ആചാരങ്ങളില്‍നിന്നും ക്രമേണ മാറുന്നതായി കാണപ്പെടുന്നു. എന്നാല്‍, മതവിദ്യാലയങ്ങളെയും ദൈവശാസ്ത്ര സെമിനാരികളെയും ആശ്രയിക്കാതെ, അനുഷ്ഠാനങ്ങളും ആരാധാനാഭാഗങ്ങളും മറ്റും പഠിക്കുവാന്‍ നിര്‍മ്മിത ബുദ്ധി ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.                                                                                    എന്നാലും, ആത്മീയമായ ഉള്‍ക്കാഴ്ചയും സന്തോഷവും സമാധാനവും നല്‍കാന്‍ നിര്‍മ്മിത ബുദ്ധിക്ക്- മനുഷരുടെ ബുദ്ധിപരമായ കഴിവുകള്‍ അനുകരിക്കാന്‍ കമ്പ്യൂട്ടറുകള്‍ക്കും മെഷിനുകള്‍ക്കും നല്‍കുന്ന സാങ്കേതിക വിദ്യക്ക്- ഒട്ടും സാധിക്കുന്നില്ല. അതുകൊണ്ട്, ഒരു സഹായകമായ ഉപകരണം എന്ന നിലയിലാണ് മതങ്ങള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നത്. ശരിയായ വിവരങ്ങള്‍ വേഗത്തില്‍ അറിയാനുള്ള വഴി ആയതിനാലും, മനുഷ്യരില്‍ യുക്തിപൂര്‍വ്വമായ ചിന്ത വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടും നിര്‍മ്മിത ബുദ്ധിയെ യുവതലമുറ ഏറെ ഇഷ്ടപ്പെടുന്നു. 
       
ബൈബിള്‍ സങ്കീര്‍ത്തനം എട്ടാം അദ്ധ്യായത്തിനും നിര്‍മ്മിത ബുദ്ധിക്കും തമ്മില്‍ ആശയപരമായി ആഴമേറിയ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന മതപണ്ഡിതന്മാരുണ്ട്‌. പ്രസ്തുത സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ ആശയം ദൈവത്തിന്‍റെ മഹത്വത്തെയും, മനുഷ്യന്‌ ദൈവം നല്‍കിയ സ്ഥാനത്തെയും കുറിച്ചാണ്. ദൈവം മനുഷ്യനെ തേജസ്സോടെ സൃഷ്ടിച്ച് അവന് ജ്ഞാനവും അധികാരവും ആധിപത്യവും നല്‍കി. നിര്‍മ്മിത ബുദ്ധി മനുഷ്യനു ലഭിച്ച ജ്ഞാനത്തിന്‍റെ പ്രവര്‍ത്തന ഫലമാണ്. അതായത്, മനുഷ്യന്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ദൈവം അവന് നല്‍കിയ കഴിവിന്‍റെ സൃഷ്ടിയാണ്. ഇതിന് വിപരീതമായി മറ്റൊരു പരാമര്‍ശം ഉണ്ടായിട്ടുമില്ല.                   
മതങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് പ്രധാനമായും ജനസംഖ്യാവളര്‍ച്ച, സന്താനനിയന്ത്രണം, സാമൂഹികമായ മാറ്റങ്ങള്‍, ആത്മീയ തലങ്ങളിലുള്ള നവീകരണങ്ങള്‍, ദേശീയ നിയമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസങ്ങളുണ്ട്‌. ഏതാനും മതങ്ങള്‍ പെട്ടെന്ന് വളരുകയും മറ്റുള്ളവ തളരുകയും ചെയ്യാം. മനുഷ്യത്വത്തിനും ധാര്‍മ്മികതയ്ക്കും മുന്‍ഗണന നല്‍കുന്ന മാനവസംസ്കാരം ഉണ്ടാകും. അത് വിഭാഗീയതയുടെ വേരുകള്‍ മുറിക്കും. ആത്മീയത വര്‍ദ്ധിപ്പിച്ച്‌, ആധുനിക മൂല്യങ്ങളുമായി തികച്ചും ചേര്‍ച്ചയുള്ള രീതികളില്‍ മതങ്ങള്‍ നവീകരിക്കപ്പെടും. ശാസ്ത്രത്തിന്‌ തരാന്‍ കഴിയാത്ത വിശിഷ്ടമായ ആത്മീയതയും, ഹൃദ്യമായ സമാധാനവും,  പ്രത്യാശയും, സാമൂഹിക തലങ്ങളിലുള്ള ഐക്യവും, മതങ്ങള്‍ക്കുമാത്രമേ തരാന്‍ കഴിയൂ എന്നും, ആത്മിയതയുടെ പാത മതങ്ങളില്‍ മാത്രമാണെന്നും  വിശ്വസിക്കുന്ന ഭൂരിപക്ഷ ജനം മതങ്ങളെ തുടച്ചുമാറ്റാന്‍ ഒരിക്കലും അനുവദിക്കുകയില്ല.          
യുഗങ്ങളുടെ മാറ്റത്തിനൊപ്പം സ്വയം നവീകരിച്ച്, സാമൂഹിക ചൈതന്യത്തിന്‍റെ ദീപമായും യഥാര്‍ത്ഥ ആത്മീയതയുടെ നിത്യവാഹിനിയായും മതങ്ങള്‍ എന്നും വിളങ്ങിനില്ക്കും!  

    _______________
 

Join WhatsApp News
Jayan varghese 2026-04-18 03:58:01
‘ ഏകദേശം മൂവായിരം കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവന്‍ ഉണ്ടായെന്നും, ആദ്യത്തെ ജീവരൂപങ്ങള്‍ …. ‘ എന്ന് തുടങ്ങുന്ന ഖണ്ഡിക ആവശ്യമായ തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരിക്കണം എന്നപേക്ഷിക്കുന്നു.
ജോണ്‍ വേറ്റം 2026-04-18 13:42:54
ശ്രീ ജയന്‍ വര്‍ഗീസിന് “ഭൂമിയിലെ ജീവജാലങ്ങള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ചെറിയ മാറ്റങ്ങളിലൂടെ പഴയ രൂപങ്ങളില്‍ നിന്ന് എണ്ണമറ്റ പുതിയ രൂപങ്ങളിലേക്ക് കാലക്രമത്തില്‍ മാറിവന്നു എന്ന ശാസ്തീയ ആശയമാണ് പരിണാമ സിദ്ധാന്തം” എന്നും വായിക്കാം.
Jayan Varghese 2026-04-18 15:07:09
ശ്രീ വേറ്റം മനസിലാക്കുമെന്ന് കരുതി. അതല്ല കാര്യം. 1382 കോടി കൊല്ലങ്ങൾക്ക് മുൻപ് നടന്നുവെന്ന് പറയപ്പെടുന്ന ബിഗ്‌ബാങിലൂടെ പ്രപഞ്ചം ഉണ്ടായിയെന്നും അതിൽ നിന്ന് വെറും 450 കോടി ‌ കൊല്ലങ്ങൾക്കു മുമ്പ് മാത്രം ഭൂമി യുണ്ടായി എന്നും ശാസ്ത്രം പറയുമ്പോൾ എങ്ങിനെയാണ് 3000 കോടി കൊല്ലങ്ങൾക്കു മുൻപ് ഭൂമിയിൽ ജീവൻ ഉണ്ടായി എന്ന് അങ്ങ് ശാസ്ത്രീയമായി വിലയിരുത്തുന്നത് എന്നാണ് എനിക്ക്‌ മനസ്സിലാവാത്തത്‌.
Abdul 2026-04-18 17:12:22
It's a thought-provoking article. John Vettom, appreciate your time and effort for the mystery of evolution. Good to see you unwrapped little about the origin of the universe and its life...?
💥🔥റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-18 17:28:29
💥🔥വേറ്റത്തെ വെറുതേ വിടാമോ, Will you plz Jayan?? വേറ്റത്തിനെ ശ്രദ്ധിച്ചിട്ടുണ്ടോ, അവിടെയും തൊടാതെ ഇവിടെയും തൊടാതെ ഇങ്ങനെ കറങ്ങി കറങ്ങി നിൽക്കും. അതൊരു Diplomacy കൂടിയാണ്. ആരെയും പിണക്കില്ല. അതൊരു തന്ത്രം ആണ്. പ്രത്യേകിച്ചും മതം, ദൈവം എന്നീ വിഷയങ്ങളിൽ ആരും അവരവരുടെ വ്യക്തമായ അഭിപ്രായം പറയാനും എഴുതാനും മറ്റു രീതിയിൽ പ്രകടിപ്പിക്കാനും ഭയക്കും. ശ്രീ.വേറ്റം നല്ല മനുഷ്യൻ, പക്ഷേ പെട്ടുപോയി.. എന്തു ചെയ്യാം. മാത്തുള്ളയും അങ്ങനെയൊരു പെട്ടു പോയ മനുഷ്യനാണ്. Rejice
Sunil 2026-04-18 17:46:58
Time out Mr. John Vettam and Mr. Jayan Varghese. We recently celebrated the 5873rd birthday of our grandpa Adam. The entire universe was created just 6 days before Adam was created. There was no earth or Sun and Moon or anything before 5900 years. Professor Mathullah or J. Mathew are ready to testify that.
ജോണ്‍ വേറ്റം 2026-04-18 23:06:05
ശാസ്ത്പ്രകാരം, ഇന്നത്തെ പ്രപഞ്ചം ഏകദേശം 1380 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അതിസാന്ദ്രമായ, അത്യുഷ്ണമായ ബിന്ദുവായിരുന്നു. ആ ബിന്ദു പെട്ടെന്ന് വികസിക്കാന്‍ തുടങ്ങി ആ വികാസമാണ് ബിഗ്‌ ബാംഗ്. വികസിച്ചപ്പോള്‍ താപനില കുറഞ്ഞു. ഊര്‍ജ്ജം കണങ്ങളായി. പിന്നെ ആറ്റങ്ങളായി, പിന്നെ നക്ഷത്രങ്ങളും ഗാലക്സികളുമായി. ആ വികാസം ഇന്നും തുടരുന്നു. ഏകദേശം 454 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്, സൂര്യന് ചുറ്റുമുള്ള പൊടിപടലങ്ങളും വാതകവും ഒന്നിച്ചുചേര്‍ന്ന്‌ ഗുരുത്വാകര്‍ഷണത്താല്‍ ഉരുണ്ടുകൂടിയാണ് ഭൂമി ഉണ്ടായത്. ഭൂമിയുടെ ഉത്പത്തി വിശദീകരിച്ചത് ഒരു ശാസ്ത്രജ്ഞന്‍ മാത്രമല്ല. കാലക്രമേണ പലരും വികസിപ്പിച്ച ആശയമാണ്. ബിഗ്‌ ബാംഗിനും ഭൂമിയുടെ ഉത്പത്തിക്കുമിടയിലുള്ള സമയദൂരം 926 കോടി വര്‍ഷം. ഭൂമി രൂപപ്പെട്ട് ഏകദേശം 40 – 50 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍, അതായത് ഏകദേശം 380 മുതല്‍ 400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്, സമുദ്രങ്ങളില്‍ ആദ്യത്തെ സുക്ഷ്മ ജീവികള്‍ ഉണ്ടായി. ലളിതമായ ഏകകോശ ജീവികളില്‍ നിന്ന് കോടിക്കണക്കിന് വര്‍ഷങ്ങളിലെ പരിണാമത്തിലൂടെയാണ് സസ്യങ്ങളും ജന്തുക്കളും മനുഷ്യരും ഉണ്ടായത്. തുടര്‍ച്ചയായ പ്രക്രിയയാണ് ശാസ്ത്രം. തിരുത്തലുകളിലൂടെയാണ് അത് മുന്നോട്ട് പോകുന്നത്. ഓരോ ഉത്തരവും പുതിയ ചോദ്യങ്ങള്‍ ഉണ്ടാക്കും. പ്രപഞ്ചം വളരെ വലുതാണ്‌. പക്ഷേ, മനുഷ്യന്‍റെ അറിവ് ചെറുതാണ്! അവിടെവച്ചാണ് വ്യക്തിവിശ്വാസവും ശാസ്ത്രവും വഴിപിരിയുന്നത്‌.
Bible Faith 2026-04-18 23:33:00
Photos of comedian and actor Russell Brand arriving at court while holding a Bible have resurfaced n as his trial on multiple charges of r*pe and sexual assault draws nearer. The imagse, which show Brand dressed in a dark suit and sunglasses, walking alongside a tattooed associate and escorted by police officers outside a London courthouse, has circulated widely on social media in recent days. Brand, 50, faces seven charges of r*pe, indecent assault and sexual assault relating to six women. The allegations date back to incidents between 2006 and 2013. He has consistently denied all wrongdoing and pleaded not guilty to the charges. The trial, originally scheduled to begin in June at Southwark Crown Court in London, was delayed until October 12, 2026, during a hearing in late March. Brand’s representatives have described the allegations as “false and malicious.” His legal team has maintained that he will vigorously defend himself in court. The case has drawn significant public attention since a joint investigation by The Times of London and Channel 4’s Dispatches program first detailed the claims in September 2023.
Sunil 2026-04-19 01:29:38
John Vattam, you are giving explanation based on science. But science is fake. The real truth is in the bible. Just read the first chapter in the Bible. That is the truth. If you question that, punishment is waiting for you on the day of judgement. Am I right Prof. Mathullah ?
ദൈവകണം{god particle} 2026-04-19 02:13:07
'ശാസ്ത്രഞ്ജൻമ്മാർ ദൈവം ഉണ്ടെന്നു കണ്ടെത്തി''. നിരീശരൻമ്മാർ ലജ്ജിച്ചു ഓടി ഒളിച്ചു!!!!! സാദാരണ എട്ടാം ക്‌ളാസ്സിലെ ബയോളജി, ഫിസിക്സ്; പരീക്ഷയിൽ ജയിക്കാൻ സാദ്യത ഇല്ലാത്തവരാണ് മത പുസ്തകങ്ങളും വിശ്വാസങ്ങളും ഉണ്ടാക്കിയത്: ഇന്ന് കാണുന്ന ഏതു ദൈവത്തെ കൊണ്ടുവന്നു എട്ടാംക്ലാസിലെ പരീക്ഷ എഴുതിച്ചാൽ; എല്ലാ ദൈവങ്ങളും തോൽക്കും !!! വെള്ളപ്പൊക്കം, കന്യകാജനനം, പ്രപഞ്ചയുദ്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള കെട്ടുകഥകൾ പുനരാവിഷ്കരിക്കുന്നു മതങ്ങൾ. പിന്നീട് ഇ കെട്ടുകഥകൾ നിത്യസത്യങ്ങളായി, ദൈവീകമായി ബഹുമാനം അവകാശപ്പെടുന്നു, ആവശ്യപ്പെടുന്നു. ഹാരി പോട്ടറിൻറ്റെ നോവൽ, സ്പൈഡര്മാൻറ്റെ കഥകൾ ഒക്കെ തിരുവെഴുത്തായി പ്രഖ്യാപിച്ചാൽ; ഹാരിപോട്ടറും സ്പൈഡർമാനും മനുഷ്യരാശിയുടെ രക്ഷകനാകുമോ?. ഗ്രീക്ക് മിതോളജിയിലെ ദേവഗണത്തിലെ പരമോന്നതനാണ് സിയൂസ്. മിന്നല്പിണരുകൽ സീയുസിൻറ്റെ ആയുധമാണ്. സീയൂസ് മിന്നൽപ്പിണരുകൾ എറിയുന്നതാണ് ഇന്ന് നമ്മൾ കാണുന്ന മിന്നൽപ്പിണർ എന്ന് കുട്ടികളോട് പറഞ്ഞാൽ അവർ ചിരിക്കും. എന്നാൽ മിന്നൽ ആയുധമാക്കിയ യഹോവയുടെ മുന്നിൽ ഭയ ഭക്തിയോടെ വിശ്വാസികൾ മുട്ടുകുത്തും. പ്രസവിച്ച സ്ത്രീ കന്യകയാണ് എന്നത് വിശ്വാസം മാത്രമാണ് എന്ന് അംഗീകരിച്ചാൽ,പരിഹാസത്തിൽനിന്നും രക്ഷപെടാം; എന്നാൽ അത് വേദപാഠ കഥകളായി പറയാം, പക്ഷെ ബയോളജി ക്‌ളാസിൽ അത് പരിഹസിക്കപ്പെടും. ചദ്രനെ പിളർത്താൻ പ്രവാചകൻ ചിറകുള്ള കുതിരയിൽ കയറി പറന്നു എന്നത് മദ്രസയിലെ കഥകളാണ്. ഒരു അസ്ട്രോണമിക്‌ളാസ്സിലും പഠിപ്പിക്കാൻ പറ്റുമോ!! മതപരമായ അവകാശങ്ങളിലെ യുക്തിപരമായ പിശകുകൾ: മതപ്രതിനിധികൾ പലപ്പോഴും ചെയ്യുന്ന ഒരു ട്രിക്ക് അവകാശവാദമുണ്ട്; എയ്ൻസ്റ്റീൻ ഒരു ശാസ്ത്രജ്ഞൻ ആണെന്ന് നിങ്ങൾ സമ്മതിക്കുമല്ലോ; "ഐൻസ്റ്റീൻ ദൈവത്തിൽ വിശ്വസിച്ചു, അതുകൊണ്ട് ഭൗതികശാസ്ത്രം വിശ്വാസത്തെ പിന്തുണയ്ക്കുന്നു." അതായത് ഇ വാദത്തിലെ തെറ്റ് എന്താണ്ന്നു നോക്കാം. വ്യക്തിപരമായ ആത്മീയതയും ശാസ്ത്രീയ രീതിശാസ്ത്രവും തമ്മിൽ നിങ്ങൾ ആശയക്കുഴപ്പത്തിൽ വീണുപോയി എന്ന് വ്യക്തമാകുന്നു. ഒരു ശാസ്ത്രഞ്ജൻ എന്തെങ്കിലും പുതിയതായി നിർമ്മിക്കുകയോ, കണ്ടുപിടിക്കുകയോ ചെയ്യുന്നത് ശാസ്ത്രീയമായ മാർഗങ്ങളും നിഗമനങ്ങളും ഉപയോഗിച്ചാണ്. ശാസ്ത്രീയമായ ഒരു മാർഗങ്ങളും ഒരു മത പുസ്തകത്തിലും ഇല്ല. ശാസ്ത്രഞ്ജൻ എത്തിച്ചേരുന്ന നിഗമനം അയാളുടെ മതവിശ്വാസത്തിൽ നിന്നുമല്ല. മതവിശ്വാസത്തെ ശാസ്ത്രമായി തെറ്റിദ്ധരിപ്പിക്കുന്നതിനെ സൂഡോ, വ്യാജം എന്ന് വിളിക്കുന്നു. ധാർമ്മികതയ്ക്ക് മതം ആവശ്യമാണെന്ന് അവകാശപ്പെടൽ മറ്റൊരു വ്യാജമാണ്‌. ലോകരാഷ്ട്രങ്ങളിലെ മതേതര സിവിൽ നിയമങ്ങളാണ് ധാർമ്മികത നിലനിർത്തുന്നത്. മതം; രാഷ്ട്രീയ നിയമങ്ങൾ നിർമ്മിക്കുമ്പോൾ അതാണ് 'തിയോക്രസി'. ഉദാ: ഇറാൻ,അഫ്ഘാൻ. തിയോ -ക്രസിയുടെ ചരിത്രം നോക്കിയാൽ അവ അദാർമ്മികതയിൽ തുടങ്ങുന്നു, തിയോ -ക്രേസി [ മതഭ്രാന്തായി] അരാജകത്വം ഉണ്ടാക്കി അധപതിച്ചു,അവസാനിക്കുന്നു. മത പുസ്തകങ്ങൾ പഠിച്ചു കഴിഞ്ഞേ അവയിലെ വിഡ്ഢിത്തങ്ങൾ മനസ്സിലാകൂ. ആസമയം 'എഞ്ചുവടി' പഠിക്കാൻ ഉപയോഗിച്ചാൽ പ്രയോജനം ഉണ്ട്. ഭക്തി എന്നും ശാസ്ത്രത്തെ ഭയക്കുന്നു. ഭക്തി; അറിവിൻറ്റെയും അന്വേഷണത്തിൻറ്റെയും ശത്രുവാണ്. സത്യം എന്നത് വിശ്വാസമല്ല; വസ്തുതകളെ അംഗീകരിക്കലാണ്. അതേസമയം മതപുസ്തകങ്ങൾ വെറും ആക്ഷേപഹാസ്യമായി അധഃപതിക്കുന്നു. മത പുസ്തകങ്ങൾ എന്താണെന്നു മനസ്സിലായാൽ അവയൊക്കെ മ്യൂസിയം നിലവറയിൽ അവശേഷിക്കും. *ശാസ്ത്ര നാമങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും ഇടക്കിടെ ഉപയോഗിച്ചു, പുരോഹിതർ വിശ്വാസികളെ കബളിപ്പിക്കുന്നതിൻറ്റെ ഉത്തമ ഉദാഹരണം നോക്കുക. *{ദൈവകണം: The "God particle" experiment refers to the 2012 discovery of the Higgs boson by scientists at CERN's Large Hadron Collider (LHC). By smashing proton beams together near light speed in a 27-km underground ring, detectors (ATLAS and CMS) found the particle, confirming the Higgs field mechanism that gives mass to elementary particles and completing the Standard Model of physics. "God Particle" Name: The term was coined by physicist Leon Lederman to emphasize the particle's fundamental importance to understanding the universe, although the name is generally disliked by physicists.} ഗോഡ് പാർട്ടിക്കിൾ -ദൈവകണം - എന്ന പേരിട്ട പരീക്ഷണത്തെ പുരോഹിതർ എങ്ങനെ വളച്ചൊടിച്ചു എന്ന് നോക്കുക. ഇ പരീക്ഷണത്തിൻറ്റെ വാർത്ത വന്നതോടെ, കേരളത്തിലെ ചില പ്രമുഖ പത്രങ്ങൾ, പള്ളി പ്രസംഗം, തിയോളജിക്ലാസിൽ; എന്നുവേണ്ട പൊടിപൂരം - ''ശാസ്ത്രഞ്ജൻമ്മാർ ദൈവം ഉണ്ടെന്നു കണ്ടെത്തി''. നിരീശരൻമ്മാർ ലജ്ജിച്ചു ഓടി ഒളിച്ചു!!!!! -andrew
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-19 02:34:19
💥🔥സുനിലേ, അദ്ദേഹത്തിനെ വെറുതെവിടൂ. അദ്ദേഹം കറങ്ങി തിരിഞ്ഞ് ഉൽപ്പത്തിയിൽ വന്ന് നിൽക്കും. 6000 വർഷം എങ്ങനെ യെങ്കിലും പുട്ടി അടിച്ച് ഒപ്പിക്കും. യാഹ്വ ആണ് ഒരേ ഒരു ദൈവം. മറ്റെല്ലാ ദൈവങ്ങളും മനുഷ്യൻ ഉണ്ടാക്കിയ വിഗ്രഹങ്ങൾ മാത്രം. അവസാനം എല്ലാവരും ക്രിസ്തുവിൽ ഒന്നാകും. ഇതാണ് അദ്ദേഹത്തിന്റെ ഒരു line. ഇടയ്ക്ക് ഇടയ്ക്ക് ചിലല സ്യൂഡോ സയൻസ് ഒക്കെ വിതറും. പിന്നെ, തിരുമേനിമാരുടെ കൂടേ ബേതല ഹേമിൽ പോയതിന്റെ ഫോട്ടോ അവിടെയും ഇവിടെയും publish ചെയ്യും. എന്തു ചെയ്യാം.നമ്മുടെ Jacob വടക്കാഞ്ചേരി, മോഹന വൈദ്യർ സ്റ്റൈൽ. അത്രയേ ഉള്ളൂ. ആ പാവത്തിനെ കൊണ്ട് ആർക്കും ദ്രോഹം ഒന്നും ഇല്ലല്ലോ , വിട്ടേര് 🙏 സയൻസിന്റെ ഏറ്റവും പുതിയ Gadgets ഒക്കെ വേണം, പിള്ളേരെ സയൻസിന്റെ maximum പഠിപ്പിക്കും, വേദ പുസ്തകം കൈകൊണ്ടു തൊടീപ്പിക്കില്ല,.. ഒരു സാദാ 99.9% മലയാളിയെ പോലെ. ജോലി, വീട്, പള്ളി, Grocery ഒരു നേർ രേഖ. Rejice
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-19 02:58:25
💥🔥ഒറ്റ ചോദ്യം : മതവും ദൈവവും ചേർന്നു കണ്ടു പിടിച്ച ഏറ്റവും Latest ഉപകരണം ഏതാണ്??? വിശ്വാസികൾ ഇന്ന് നിത്യേന ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു കുഞ്ഞു സാധനമെങ്കിലും നിർമ്മിച്ചതിൽ ഏതെങ്കിലും മതത്തിനോ ഏതെങ്കിലും ദൈവത്തിനോ പങ്കുണ്ടോ...??? ഉത്തരം പറയാമോ മൊണ്ണ വിശ്വസീ... പൈസ തരാം, ഒരെണ്ണം ചൂണ്ടി കാണിക്ക്. തെളിവ് ഒന്നും ഞാൻ ചോദിക്കുന്നില്ല മൊണ്ണകളേ.... വെറുതേ ഒരു സാധനത്തിന്റെ പേര് പറയാമോ???? ധൈര്യം ഉണ്ടോ???? വേദ പുസ്തകം അച്ചടിച്ച മെഷീൻ, മഷി, കടലാസ്, വായിക്കാനുള്ള കണ്ണാടി... അങ്ങനെ എന്തെങ്കിലും???? പുളിക്കും.. [15 കോടി ഭാരത രൂപാ മാറ്റി, ഇപ്പോൾ 20 കോടി ആണ് ഇനാം. 💪].ആരെങ്കിലും മുന്നോട്ടു കടന്നു വരൂ...‼️ Rejice
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-19 03:57:51
💥🔥ഇതിനെയാണ് "Post Bethlehem Visit Syndrome" {PBVS} എന്ന് വിളിക്കുന്നത്‌. ഒരാൾ വിശുദ്ധ നാടുകളിൽ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തി കഴിഞ്ഞാൽ പിന്നീടുള്ള ജീവിതത്തിൽ അയാൾ , ബൈബിൾ കഥാപാത്രങ്ങളെ പോലെ പെരുമാറാൻ തുടങ്ങുന്ന ഒരു അവസ്ഥ ഉണ്ട്. ഇതിന് ചികിത്സ ഇല്ലാ. സ്നേഹപൂർണ്ണമായ പരിചരണവും മടുക്കാത്ത കരുതലും കൊണ്ട് മാത്രമേ രോഗിയെ രക്ഷിച്ചെടുക്കാൻ കഴിയൂ. രോഗിയെ ചേർത്ത് നിർത്തുക. രോഗം പൂർണ്ണമായും ഭേദപ്പെടില്ല . മരുന്നിനു വേണ്ടിയുള്ള Research നടക്കുന്നുണ്ട് അങ്ങ് വത്തിക്കാനിൽ. Rejice
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔸 2026-04-19 05:07:36
💥🔥ജീവിതത്തിന്റെ ഉദ്ദേശ്യം ശ്രീ. വേറ്റമേ , സയൻസിന്റെയും മെഡിസിന്റെയും ടെക്നോളജി യുടെയും ബലത്താൽ Maximum ജീവിതത്തെ Extent ചെയ്ത്, ദുരിതങ്ങൾ ലഘുകരിച്ച് , അനായസേന ആനന്ദിച്ച് ഉല്ലസ്സിച്ച്, ദൈവ ബാധ ഏൽക്കാതെ ആഹ്ലാദിച്ച് ജീവിക്കുക. തിന്നുക, കുടിക്കുക ആനന്ദിക്കുക... ഇതിൽ കൂടുതൽ ഒന്നും ഞാനും വേറ്റവും ആരും ഒന്നും ചെയ്യുന്നില്ല. ആഹാരം, നീഹാരം, മൈഥുനം, വിശ്രമം. അടുത്ത തലമുറയെ ഉൽപ്പാദി പ്പിക്കുക, Unsung, Unheard, no toomb..... കടന്നു പോകുക, അത്രയേ ഉള്ളൂ. വേറേ Decoration എന്തിനാ...വേറേ എന്ത് അത്ഭുതമാണ് നമ്മൾ കാണിക്കാൻ പോകുന്നത്. സ്വർഗ്ഗത്തിലേക്ക് പോകാൻ കിട്ടുന്ന അവസരങ്ങൾ എല്ലാം സയൻസിന്റെ ബലത്തിൽ Cancel ചെയ്ത് ജീവിക്കുക. കുറച്ചു കൂടി അങ്കിൾ ബെൻസ് പുഴുങ്ങി തിന്നുക ,കുറച്ചു കൂടി Tropicana കുടിച്ചു തീർക്കുക, കുറച്ചുംകൂടി പെട്രോളും ഗ്യാസും കത്തിച്ചു തീർക്കുക അതിലപ്പുറം ആരും ഒന്നും ഭൂമിയിൽ മല മറിക്കുന്നില്ല. പറ്റുമെങ്കിൽ വഴിയിലെങ്ങാനും വച്ച് ആ 🔸Mohtre Frukce🔸 യാഹ്വേ -യെ കണ്ടാൽ മോന്തയ്ക്കിട്ടു രണ്ടെണ്ണം കൊടുക്കുക, എന്തിനാ നീ ഇങ്ങനെ ഒരു ഊമ്പിയ ഭൂമി ഉണ്ടാക്കിയതെന്നും ചോദിച്ച്.....എന്തിനാ കൊതുകിനെ ഉണ്ടാക്കിയതെന്നും ചോദിച്ച്.🤣🤣🤣 റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-19 09:35:04
💥🔥ശ്രീ.വേറ്റത്തിന്റെ ദൈവത്തിന് അനിഷ്ടമായി ഞാൻ ഇത്രയും എഴുതിയതിന് , എന്നെ ശ്രീ. വേറ്റം കൊന്നാൽ പോലും അദ്ദേഹത്തിന്റെ ദൈവം അദ്ദേഹത്തോട് ക്ഷമിക്കുകയും അദ്ദേഹം സ്വർഗ്ഗത്തിൽ പോകുകയും ചെയ്യും. അതാണ് വേറ്റ ത്തിന്റെയും, മാത്തുള്ളയുടെയും ദൈവത്തിന്റെ മഹത്വം. Praise be to the Lord.♀️ റെജീസ് John
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-19 11:09:18
💥🔥എന്താ അതിന് സംശയം, 🤔 ഈശ്വരനെ -Scientists കണ്ടു പിടിച്ചു കഴിഞ്ഞാൽ നിരീശ്വര വാദികളും,സ്വതന്ത്ര ചിന്തകരും,യുക്തിവാദികളും, ബോധ്യപ്പെടൽ വാദികളും ആയിരിക്കും ആദ്യം പോയി ലൈനിൽ നിൽക്കുന്നതു ദൈവത്തിന്റെ മുൻപിൽ. എന്നിട്ട് പറയും "അപ്പാ സ്വർഗ്ഗത്തോടും നിന്നോടും ഞങ്ങൾ ('ഞാൻ', അവിടെ ഞങ്ങൾ ഇല്ലാ )പാപം ചെയ്തിരിക്കുന്നു, പൊറുക്കേണമേ " എന്ന്. അതിനെന്താ കുഴപ്പം. അങ്ങനെ അല്ലേ വേണ്ടിയത്. "തെളിവില്ലായിരുന്നു ദൈവമേ ബോധ്യപ്പെട്ടില്ല ഞങ്ങൾക്ക്, അതു കൊണ്ട് പറ്റിപ്പോയതാ" എന്ന് ദൈവത്തിന്റെ മുഖത്ത് നോക്കി പറയും. അത്ര തന്നെ. പക്ഷേ പെടാൻ പോകുന്നത്, പെടാപ്പാട് സഹിക്കാൻ പോകുന്നത്, പെട്ടുപ്പോകുന്നത് വിശ്വാസികൾ ആയിരിക്കും. സംശയമില്ല. അവർ കള്ളന്മാരായിരുന്നു എന്ന് ദൈവം അറിയും. മറ്റേ കൂട്ടർ സത്യസന്ധർ ആയിരുന്നെന്നും.💪 വിശ്വാസികളെ ദൈവം അന്നേരം തന്നെ 10:40 ന്റെ Express ട്രെയിനിനു കയറ്റി നരകത്തിലേക്കു വിടും.👹👹👹 Rejice
ജോണ്‍ വേറ്റം 2026-04-22 01:28:25
അറിവിന്‍റെ ഒരു രീതിയാണ് ശാസ്ത്രം. അത് സ്വയം ഉണ്ടായതല്ല. മനുഷ്യന്‍ പ്രകൃതിയെ നിരീക്ഷിച്ചും ചോദ്യങ്ങള്‍ ചോദിച്ചും പരീക്ഷണങ്ങള്‍ നടത്തിയും ഉണ്ടാക്കിയെടുത്ത അറിവിന്‍റെ രീതിയാണ്. എന്തുകൊണ്ടെന്നാല്‍, പ്രകൃതിയും അതിലെ നിയമങ്ങളും ആദ്യം മുതല്‍ നിലനില്‍ക്കുന്നതാണ്. ആ നിയമങ്ങളെ മനസ്സിലാക്കാനുള്ള രീതിയാണ് ശാസ്ത്രം. ഉദാഹരണം: “ഗുരുത്വാകര്‍ഷണം” എപ്പോഴും പ്രപഞ്ചത്തില്‍ ഉണ്ടായിരുന്നു. ശാത്രജ്ഞ്ജന്‍ ഐസക് ന്യൂട്ടന്‍ കണ്ടുപിടിച്ചുവെങ്കിലും അത് അദ്ദേഹത്തിന്‍റേതല്ല. നിരീക്ഷണവും പരീക്ഷണവും തെളിവും മനുഷ്യന്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട്, ശാസ്ത്രജ്ഞന്‍ ഇല്ലെങ്കില്‍ ശാസ്ത്രവും ഇല്ലെന്നു കരുതാം. മനുഷ്യ വിത്ത്‌, മനുഷ്യ സങ്കലനത്തിലൂടെ ഡി.എന്‍.എ യും കോശങ്ങളും ഉണ്ടാക്കുന്നു. കോശസമൂഹത്തില്‍ നിന്ന്, തലച്ചോറ്, ഹൃദയം, നട്ടെല്ല്, കൈകാലുകളും മറ്റവയവങ്ങളുമൊക്കെയായി മനുഷ്യക്കുഞ്ഞായിത്തീരുന്നു. ഇതിന് അഗോചരവും സമയോചിതവുമായൊരു സംവിധാനവും സംവിധായകനും ഉണ്ട്. ഈ സംവിധായകന്‍ തീര്‍ച്ചയായും ശാസ്ത്രമല്ല. ശാസ്ത്രജ്ഞനുമല്ല. മനുഷ്യന്‍റെ മസ്തിഷ്കം ശരീരത്തിലെ സങ്കീണ്ണമായൊരു അവയവമാണ്. അതിന്‍റെ ഘടനയെന്തെന്നും, ഓര്‍മ്മ, ചിന്ത, വികാരം, സംസാരം, ശ്വസനം, ഹൃദയമിടുപ്പ്, ദഹനം, ശരീരത്തിന്‍റെ താപനില, വിശപ്പ്‌, ദാഹം ഹോര്‍മോണ്‍ നിയന്ത്രണം എന്നിവയെക്കുറിച്ച് ശാസ്ത്രം വിശദീകരിക്കുന്നു. ബുദ്ധിശക്തിയും ഭാഷാപരമായ കഴിവും മസ്തിഷ്കത്തിന്‍റെ പ്രത്യേകതകളാണെന്നും ശാസ്ത്രം പറയുന്നു. പക്ഷേ, മസ്തിഷ്കം ശാത്രജ്ഞന്‍റെ സൃഷ്ടിയല്ല. പ്രകൃതിയേയും പ്രപഞ്ചത്തേയും കുറിച്ചുള്ള കാര്യങ്ങള്‍, എന്ത് എങ്ങനെ എന്തുകൊണ്ട് എന്ന് ചോദിച്ച്, നിരീക്ഷണങ്ങളി ലൂടെ പഠിച്ച്, പുതിയ അറിവ് കണ്ടെത്തുന്ന ആളാണ്‌ ശാസ്ത്രജ്ഞന്‍. മനുഷ്യസൃഷ്ടിയുടെ സംവിധായകന്‍ ആരാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരം കാഴ്‌ച്ചപ്പാടിനെയും വിശ്വാസത്തെയും ആശ്രയിച്ചുള്ളതാണ്. മനുഷ്യന്‍, കോടിക്കണക്കിന് വര്‍ഷത്തെ ജൈവപരിണാമത്തിലൂടെ ഉണ്ടായതാണെന്നു ഒരു വീക്ഷണം. ഇതിന് ഒരു സംവിധായകന്‍ ഇല്ല. തത്വചിന്താപരമായ കാഴ്ചപ്പാടില്‍, പ്രപഞ്ചത്തെത്തന്നെ സൃഷ്ടിപരമായ ശക്തിയായി കാണുന്നു. മതപരമായ കാഴ്ചപ്പാട് പ്രകാരം, മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണ്. ഇതില്‍, ഏത്‌ ചട്ടക്കൂട്ടിനുള്ളില്‍ നിന്നു നോക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ മനുഷ്യന്‍ എങ്ങനെ ഉണ്ടായി എന്ന് നിച്ഛയിക്കുന്നത്. വെളിച്ചം ഒരിക്കലും കടന്നുചെല്ലാത്ത ഇടങ്ങളില്‍ ജീവിക്കുന്നതുകൊണ്ട്, കാഴ്ച നഷ്ടപ്പെട്ട കുറെ ജീവികളുണ്ട്. വെളിച്ചത്തുകൊണ്ടുവന്നാലും അത്തരം ജീവികള്‍ക്ക് കാഴ്ച ലഭിക്കുകയില്ല. അവയെപ്പോലെയാണ്, ചില ആധുനിക വിമര്‍ശകര്‍. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. “മതങ്ങള്‍ എങ്ങനെ മാറുന്നു” എന്ന ലേഖനം വയിച്ചവര്‍ക്കും, സംശയം പ്രകടിപ്പിച്ചവര്‍ക്കും, അഭിപ്രായങ്ങള്‍ എഴിതിയവര്‍ക്കും ഒരുപാട് നന്ദി!
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 🔸 2026-04-22 05:49:12
💥🔥ശ്രീ. വേറ്റമേ, വേറ്റത്തിന്റെ മുകളിലെ പ്രതികരണത്തിലെ ആദ്യ ഭാഗം അനുസരിച്ച്, കണ്ടു പിടിത്തങ്ങളുടെ ആ രീതി ശാസ്ത്രത്തിൽ ഏതെങ്കിലും ദൈവത്തിനോ മതത്തിനോ എന്തെങ്കിലും പങ്കുണ്ടോ നാളിതുവരെയുള്ള മനുഷ്യ രാശിയുടെ പുരോഗതിയിൽ.?? {A}.ഉണ്ടെങ്കിൽ ; #🔸ആ ദൈവത്തിന്റെ പേര്, #🔸ആ മതത്തിന്റെ പേര്, #🔸കണ്ടു പിടിച്ച രീതി എങ്ങനെ??? എന്ന് പറയുക. {B}. ഇല്ലെങ്കിൽ ; #🔸ഇല്ലാ, എന്ന് പറയുക. ഉരുണ്ടു കളിക്കരുത്. Plz🙏. Straight ആയിട്ട് ഉത്തരം പറയൂ. Rejice
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔸 2026-04-22 10:45:54
💥🔥അതെന്താ ശ്രീ. വേറ്റമേ , കഴിഞ്ഞ ഒരു 30 വർഷം പെട്ടെന്നു ഈ ശാസ്ത്രജ്ഞൻ മാരെല്ലാം ചേർന്നു ഒള്ള കണ്ടു പിടിത്തങ്ങൾ മുഴുവനും നടത്തിയത്?? 2000 വർഷം മുമ്പ് എന്തൊക്കെ കണ്ടു പിടിത്തങ്ങൾ ഉണ്ടായിരുന്നു?? 1947 -ൽ എന്തൊക്കെ ഉണ്ടായിരുന്നു?? എന്തു കൊണ്ടാണ് ആപ്പിൾ ഫോൺ 1560-ൽ കണ്ടു പിടിക്കപ്പെടാഞ്ഞത്?? CE 150-ൽ എന്തു കൊണ്ട് കാറും ആന്റി biotic ഉം കണ്ടു പിടിക്കാഞ്ഞത്? 1400-ൽ ബ്രോയ്ലർ ചിക്കനെ എന്തു കൊണ്ട് കണ്ടു പിടിച്ചില്ല???? ഉത്തരം??? എയർ കണ്ടിഷനെർ എന്താണ് വേ റ്റ മേ BCE 3400-ൽ കണ്ടു പിടിച്ചില്ല?? ഏശുവിന്റെ സമയത്തല്ലേ അത്ഭുതങ്ങൾ മുഴുവൻ നടന്നത്, അന്ന് വിമാനം എന്തു കൊണ്ട് ഉണ്ടായില്ല 🫣🙄 Rejice
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹🔸 2026-04-22 10:48:51
💥🔥ഹലോ ശ്രീ. വേറ്റമേ, ഇവിടെ താങ്കളെ ആരും വിമർശിച്ചിട്ടില്ല. താങ്കൾ എഴുതിയ തെറ്റുകളും അറിവില്ലായ്മയും മണ്ടത്തരങ്ങളും ആരൊക്കെയോ ചൂണ്ടി കാണിച്ചു, അത്രയേ ഉള്ളൂ. ദയവായി തെറ്റി ധരിക്കരുതേ?? Plz 🙏 റെജീസ്
ജെ. മാത്യു 2026-04-22 17:18:55
അനന്തം അജ്ഞാനം അവർണനീയം…….. അല്പജ്ഞാനികൾ വിഡ്ഡിത്തരം വിളമ്പുന്നു.അക്കൂട്ടത്തിൽ റെജിയന്മാരും വ്യാജ ബുജികളുമെല്ലാമുണ്ട്. എന്നാൽ വിവരമുള്ളവർ ദൈവസാന്നിദ്ധ്യം മനസ്സിലാക്കുന്നു. ചന്ദ്രനിൽ പോയ നിരീശ്വര വാദിയും ദൈവസാന്നിദ്ധ്യം മനസ്സിലാക്കി ദൈവത്തെ ഉദ്ഘോഷിക്കുന്നു. എന്നാൽ കൂപമണ്ഡൂകം ദൈവം ഇല്ലെന്ന് പറഞുനടക്കുന്നു. അവർകാലഹരണപ്പെട്ട പരിണാമവുമായി നടക്കുന്നു. എന്നാൽ എന്തുകൊണ്ട് മനുഷ്യനു ശേഷം പരിണാമം നിന്നുപോയി എന്ന ചോദ്യത്തിന് മറുപടി ഇല്ലതാനും.
മനുഷ്യ പരിണാമം 2026-04-22 19:10:11
{''എന്നാൽ എന്തുകൊണ്ട് മനുഷ്യനു ശേഷം പരിണാമം നിന്നുപോയി എന്ന ചോദ്യത്തിന് മറുപടി ഇല്ലതാനും.''-by J Mathew .} ഇല്ല, മനുഷ്യർ പരിണാമം നിർത്തിയിട്ടില്ല. 30,000 വർഷങ്ങളായി നമ്മുടെ ജീവിവർഗങ്ങൾ വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. നമ്മൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. മനുഷ്യർ സ്വേച്ഛാശക്തിയുള്ള ജീവികളാണ്. ഈ ഗ്രഹത്തിലെ മറ്റൊരു ജീവിവർഗവും സ്വന്തം വിധിയിൽ ഇത്രയധികം ആധിപത്യം നേടിയിട്ടില്ല. ദശലക്ഷക്കണക്കിന് നമ്മെ കൊന്നൊടുക്കിയ എണ്ണമറ്റ ഭീഷണികളെ നാം നിർവീര്യമാക്കി: കാട്ടിലെ മൂലകങ്ങളിൽ നിന്നും വേട്ടക്കാരിൽ നിന്നും സ്വയം സംരക്ഷിക്കാൻ നമ്മൾ പഠിച്ചു; നിരവധി മാരകമായ രോഗങ്ങൾക്കുള്ള ചികിത്സകളും ചികിത്സകളും നമ്മൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്; നമ്മുടെ കാർഷിക പൂർവ്വികരുടെ ചെറിയ തോട്ടങ്ങളെ വ്യാവസായിക കൃഷിയുടെ വിശാലമായ മേഖലകളാക്കി മാറ്റി; എല്ലാ സാധാരണ ബുദ്ധിമുട്ടുകൾക്കിടയിലും ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കാനുള്ള സാധ്യത നമ്മൾ നാടകീയമായി വർദ്ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ സാങ്കേതിക പുരോഗതി - പ്രകൃതിയെ വെല്ലുവിളിക്കാനും നിയന്ത്രിക്കാനുമുള്ള നമ്മുടെ കഴിവ് - മനുഷ്യരെ പ്രകൃതിനിർദ്ധാരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മനുഷ്യ പരിണാമം ഫലപ്രദമായി നിലച്ചിരിക്കുന്നുവെന്നും പലരും വാദിക്കുന്നു. "ഏറ്റവും മികച്ചതിന്റെ അതിജീവനം" ഇല്ല, എല്ലാവരും വാർദ്ധക്യത്തിലേക്ക് അതിജീവിക്കുന്നുവെങ്കിൽ, വാദം പറയുന്നു. ഈ ആശയം പൊതുബോധത്തിലെ ഒരു വഴിതെറ്റിയ ചിന്തയേക്കാൾ കൂടുതലാണ്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ സ്റ്റീവൻ ജോൺസിനെപ്പോലുള്ള പ്രൊഫഷണൽ ശാസ്ത്രജ്ഞരും ഡേവിഡ് ആറ്റൻബറോയെപ്പോലുള്ള ബഹുമാന്യരായ ശാസ്ത്ര ആശയവിനിമയക്കാരും മനുഷ്യ പരിണാമം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെയല്ല. നമ്മുടെ സമീപകാലത്ത് നാം പരിണമിച്ചു, നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം അങ്ങനെ തന്നെ തുടരും. നമ്മുടെ അവസാന പൊതു പൂർവ്വികനായ ചിമ്പാൻസികളിൽ നിന്ന് മനുഷ്യർ വേർപിരിഞ്ഞ് 24 മണിക്കൂർ ദിവസമാക്കി മാറ്റിയതിന് ശേഷമുള്ള ഏഴ് ദശലക്ഷം വർഷത്തിലധികം സമയമെടുത്താൽ, കഴിഞ്ഞ 30,000 വർഷങ്ങൾക്ക് വെറും ആറ് മിനിറ്റ് മാത്രമേ എടുക്കൂ. എന്നിരുന്നാലും, നമ്മുടെ പരിണാമത്തിന്റെ ഈ അവസാന അധ്യായത്തിൽ ധാരാളം കാര്യങ്ങൾ വെളിപ്പെട്ടു: പുതിയ പരിതസ്ഥിതികളിലേക്കുള്ള വലിയ കുടിയേറ്റം, ഭക്ഷണക്രമത്തിലെ നാടകീയമായ മാറ്റങ്ങൾ, ആഗോള ജനസംഖ്യയിൽ 1,000 മടങ്ങ് വർദ്ധനവ്. ആ പുതിയ ആളുകളെല്ലാം മൊത്തം ജനസംഖ്യയിൽ നിരവധി സവിശേഷമായ മ്യൂട്ടേഷനുകൾ ചേർത്തു. ദ്രുതഗതിയിലുള്ള പ്രകൃതിനിർദ്ധാരണത്തിന്റെ ഒരു സ്പന്ദനമായിരുന്നു ഫലം. മനുഷ്യ പരിണാമം നിലയ്ക്കുന്നില്ല. എന്തായാലും, അത് ത്വരിതപ്പെടുത്തുന്നു. ഒരു നരവംശശാസ്ത്ര പാരമ്പര്യം പുരാതന മനുഷ്യരുടെ അസ്ഥികൂടങ്ങൾ മനുഷ്യർ ചില സ്വഭാവവിശേഷങ്ങൾ വളരെ വേഗത്തിലും അടുത്തിടെയും പരിണമിച്ചുവെന്ന് വളരെക്കാലമായി സൂചിപ്പിക്കുന്നു. ഏകദേശം 11,000 വർഷങ്ങൾക്ക് മുമ്പ്, വേട്ടയാടലിൽ നിന്നും ശേഖരിക്കലിൽ നിന്നും കൃഷിയിലേക്കും പാചകത്തിലേക്കും ആളുകൾ മാറാൻ തുടങ്ങിയപ്പോൾ, മനുഷ്യ ശരീരഘടന മാറി. ഉദാഹരണത്തിന്, പതിനായിരം വർഷങ്ങൾക്ക് മുമ്പ്, യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ ആളുകളുടെ പല്ലുകൾ ഇന്നത്തേതിനേക്കാൾ ശരാശരി 10 ശതമാനത്തിലധികം വലുതായിരുന്നു. നമ്മുടെ പൂർവ്വികർ ചവയ്ക്കൽ കുറഞ്ഞ മൃദുവായ വേവിച്ച ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയപ്പോൾ, അവരുടെ പല്ലുകളും താടിയെല്ലുകളും ഓരോ തലമുറയും ക്രമേണ ചുരുങ്ങി. പതിറ്റാണ്ടുകളായി നരവംശശാസ്ത്രജ്ഞർക്ക് ഇത്തരം സ്വഭാവങ്ങളെക്കുറിച്ച് അറിയാമെങ്കിലും, കഴിഞ്ഞ 10 വർഷത്തിനിടയിലാണ് അവ എത്രത്തോളം പുതിയതാണെന്ന് വ്യക്തമായത്. മനുഷ്യ ജീനോമുകളെക്കുറിച്ചുള്ള പഠനങ്ങൾ സമീപകാല തിരഞ്ഞെടുപ്പിന്റെ ലക്ഷ്യങ്ങളെ നമുക്ക് വളരെയധികം ദൃശ്യമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, കർഷകരുടെ പിൻഗാമികൾക്ക് ഭക്ഷണത്തിലെ അന്നജത്തെ തകർക്കുന്ന ഒരു പ്രധാന എൻസൈമായ ഉമിനീർ അമൈലേസിന്റെ ഉത്പാദനം കൂടുതലായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ന് ജീവിച്ചിരിക്കുന്ന മിക്ക ആളുകൾക്കും അമൈലേസ്, AMY1 എന്നിവയെ കോഡ് ചെയ്യുന്ന ജീനിന്റെ നിരവധി പകർപ്പുകൾ ഉണ്ട് . ടാൻസാനിയയിലെ ഡാറ്റൂഗ പോലുള്ള ആധുനിക വേട്ടക്കാർ - ആഫ്രിക്കയിലോ ഏഷ്യയിലോ അമേരിക്കയിലോ താമസിക്കുന്നവരായാലും, കാർഷിക ജനസംഖ്യയിൽ നിന്നുള്ള പൂർവ്വികരെ അപേക്ഷിച്ച് വളരെ കുറച്ച് പകർപ്പുകൾ മാത്രമേ ഉള്ളൂ. അന്നജം അടങ്ങിയ ധാന്യങ്ങൾ സ്വീകരിച്ചിടത്തെല്ലാം പ്രവേശന ഘട്ടത്തിൽ തന്നെ അന്നജ സംസ്കരണത്തിൽ ഒരു കുതിച്ചുചാട്ടം ലഭിക്കുന്നത് പുരാതന കർഷകർക്ക് ഒരു നേട്ടമായി തോന്നുന്നു. *Remember! There were several different species of humans before us, we; homo sapiens are the latest, but we are not the last. We are lucky to see evolution right in front of us. Coivd virus: how many times has it evolved since 2019? -andrew
കോരസൺ 2026-04-22 19:38:59
“ദൈവമില്ല” എന്ന പ്രസ്താവന ശുദ്ധമായ ബൗദ്ധിക വാദമല്ല, മറിച്ച് ദൈവാധികാരത്തെ അവഗണിച്ച് ജീവിക്കുന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. വാക്കുകളിൽ മാത്രം അല്ല, പ്രവൃത്തികളിലൂടെ ദൈവത്തെ നിഷേധിക്കുന്ന ഒരു ജീവിതശൈലിയായി കാണാം, അഥവാ ദൈവത്തിന്റെ ഉത്തരവാദിത്വം ഇല്ലാത്തപോലെ ജീവിക്കുക. ഇത് ബുദ്ധിയില്ലായ്മയല്ല ; മറിച്ച് ധാർമ്മികതയില്ലായ്മയെയും നീതിബോധത്തിന്റെ അഭാവത്തെയും ആണ് സൂചിപ്പിക്കുന്നത്. മാറ്റപ്പെടാനാവില്ലാത്ത മതങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ല. മതത്തിനും പരിണാമം ബാധകമാണ്.- കോരസൺ.
Evolution 2026-04-22 20:43:21
Evolution Facts not fiction: ഏകദേശം 3,000 വർഷങ്ങൾക്ക് മുമ്പ് വരെ പുരാതന യൂറോപ്യന്മാരിൽ ഭൂരിഭാഗവും ഇരുണ്ട ചർമ്മവും, മുടിയും, കണ്ണുകളും ഉള്ളവരായിരുന്നുവെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ആധുനിക ഹോമോ സാപ്പിയൻസ് ആഫ്രിക്കയിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ക്രമേണ ലോകമെമ്പാടും വ്യാപിച്ചുവെന്നുമുള്ള ആശയത്തെ ഇത് പിന്തുണയ്ക്കുന്നു. നൂറുകണക്കിന് പുരാതന ഡിഎൻഎ സാമ്പിളുകൾ വിശകലനം ചെയ്ത ഗവേഷകർ, ആദ്യകാല യൂറോപ്യൻ ജനസംഖ്യയിൽ ഇളം ചർമ്മം അപൂർവമായിരുന്നുവെന്ന് കണ്ടെത്തി. പകരം, ആയിരക്കണക്കിന് വർഷങ്ങളായി ഇരുണ്ട സ്വഭാവവിശേഷങ്ങളായിരുന്നു പ്രബലമായ സവിശേഷതകൾ. വെളുപ്പുള്ള ചർമ്മത്തിലേക്കുള്ള മാറ്റം ക്രമേണ സംഭവിച്ചതായി തോന്നുന്നു, സൂര്യപ്രകാശം കുറയുന്നത്, ഭക്ഷണക്രമം, പാരിസ്ഥിതിക പൊരുത്തപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനത്താൽ, പെട്ടെന്നുള്ള മാറ്റത്താൽ അല്ല. മൊത്തത്തിൽ, മനുഷ്യ പരിണാമം എത്രത്തോളം പുതിയതും ചലനാത്മകവുമാണെന്ന് കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നു, മനുഷ്യർ പുതിയ പരിതസ്ഥിതികളുമായി പൊരുത്തപ്പെടുന്നതിനനുസരിച്ച് ചർമ്മത്തിന്റെ നിറം പോലുള്ള സ്വഭാവവിശേഷങ്ങൾ കാലക്രമേണ ഗണ്യമായി മാറിയിട്ടുണ്ടെന്ന് ഇത് കാണിക്കുന്നു.-andrew
ജെ.മാത്യു 2026-04-22 23:22:53
ചർമ്മത്തിന്റെ നിറമൊക്കെ അവിടെ നിൽക്കട്ടെ. എന്തുകൊണ്ട് മനുഷ്യൻ പരിണമിച്ച് ഒരു പുതിയ ജീവി ഉണ്ടായില്ല എന്ന് മനസ്സിലാകുന്ന ഭാഷയിൽ ഒന്നു വിശദീകരിച്ച് തരാമോ?
Jayan Varghese 2026-04-23 00:12:08
ചിലയാളുകൾ പള്ളിപ്രസംഗങ്ങളെ അതേപടി അംഗീകരിക്കുന്നു. മറ്റു ചിലർ ശാസ്ത്ര പ്രസങ്ങളെയും. പ്രപഞ്ച പ്രായം ആറായിരം കൊല്ലങ്ങൾ ആണെന്ന് പള്ളി. ആയിരത്തി നാനൂറോളം കോടി കൊല്ലങ്ങളാണെന്നു ശാസ്ത്രം. പേരിന് പിന്നിൽ നീണ്ട വാല് പോലെ ബിരുദങ്ങൾ കൊണ്ട് നടക്കുന്നവർ തീർച്ചയായും രണ്ടാമത്തെ ഉത്തരം എഴുതിയാണ് വാലുകൾ പിടിപ്പിച്ചിട്ടുള്ളത് എന്നതിനാൽ പള്ളിക്കണക്ക് അംഗീകരിക്കുന്നവർ അന്തസുണ്ടെങ്കിൽ മേലിൽ ആ വാലുകൾ പുറത്ത് കാണിക്കരുത്. പ്രതികരണ കോളങ്ങളിൽ വന്ന് മണ്ടത്തരങ്ങൾ വിളിച്ചു കൂവുകയുമരുത്. ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-23 05:00:58
💥🔥Observable Universe -നെ കുറിച്ചല്ലേ നാം വ്യവഹാരം നടത്തുന്നത്.?? ഇന്നത്തെ കണ്ടു പിടിത്തങ്ങൾ എങ്ങനെയാണ് നാളെ തെറ്റാകുന്നത് ശ്രീ. പനക്കലേ??? ഇന്നത്തെ കണ്ടു പിടിത്തങ്ങളേ കാൾ മെച്ചപ്പെട്ടത് നാളെ കണ്ടു പിടിക്കും തീർച്ച 110%. അതുകൊണ്ട് ഇന്നത്തേതെങ്ങനെയാണ് തെറ്റ് ആകുന്നതു??? ഉത്തരം?? ഇന്ന് , ശ്രീ.പനക്കലും താങ്കളുടെ ഉറ്റവരും ഉപയോഗിക്കുന്ന ഏതു സാധനമാണ് തെറ്റ്???? എന്തെങ്കിലും തെറ്റുണ്ടെങ്കിൽ താങ്കൾക്കും ആ തെറ്റ് മെച്ച പ്പെടുത്തുകയോ പുതിയ ശരിയായ ഒരെണ്ണം കണ്ടു പിടിക്കുകയോ ചെയ്യാമല്ലോ, അല്ലേ???. ഇതിനെല്ലാം എനിക്ക് ഉത്തരം തരണേ.... 🙏. ഇനിയും ഒരു ചോദ്യം -: ഏപ്രിൽ 22 -2026 വരെ കണ്ടു പിടിച്ച ഏതെങ്കിലും ഒന്ന് മതമോ ദൈവമോ കണ്ടു പിടിച്ചിട്ടുണ്ടോ പനക്കലേ???? ഉണ്ടെങ്കിൽ അതിന്റെ പേര് പറയൂ പനക്കലേ.... വിഷയം മാറ്റിക്കൊണ്ട് പോകരുതേ... Plz🙏 Rejice
പോൾ ഡി പനക്കൽ 2026-04-23 03:03:19
പ്രപന്ചതിന്റെ ഉല്പത്തിയെ കുറിച്ചുള്ള ശാസ്ത്രങ്ങളെല്ലാം മനുഷ്യ ബുദ്ധിയിൽ നിന്നും സങ്കൽപ്പങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ കാര്യങ്ങളല്ലേ ? മനുഷ്യര് അടിസ്ഥാനമാക്കിയ ശാസ്ത്ര തത്വങ്ങൾ നാളത്തെ മനുഷ്യർ തെറ്റായി വ്യാഖ്യാനിച്ചേക്കാം. കുറെ അധികം നേടിയതുകൊണ്ട് മറ്റു പ്രകൃതിവസ്തുക്കളെക്കാൾ ഉന്നതർ എന്ന് നമ്മുടെ പുരോഗതിയെ വിലയിരുത്തി അഭിമാനിക്കുകയും ചെയ്യുന്നതുകൊണ്ട് അനുമാനിക്കാനാവാത്ത വിധം, നാം സൃഷ്ട്ടിച്ച ശാസ്ത്ര -സാങ്കേതിക കൃത്രിമ ധൈഷണികതയ്ക്കതീതമായ, പ്രപഞ്ച രഹസ്യത്തെ കുറിച്ചു തർക്കിക്കുന്നതിൽ കാമ്പുണ്ടെന്നു തോന്നുന്നുണ്ടോ?
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-23 01:14:22
💥🔥അതെന്താ ശ്രീ. andrew / Sunil, എന്റെ പ്രതികരണങ്ങളിലെ ചോദ്യങ്ങൾക്കൊന്നും ആരും ഉത്തരം തരാത്തത്??. ശ്രീ. വേറ്റത്തിനെ നമുക്ക് മാറ്റി നിർത്താം. അദ്ദേഹം കൂട്ടിയാൽ കൂടില്ല.🔺 പക്ഷേ - e. മലയാളീ വായിക്കുന്ന, വേദപുസ്തകം വായിക്കുന്ന - ബാക്കി വന്ന ക്രിസ്തിയാനികൾ ഇതെവിടെ പോയി. ഒന്നുകിൽ അവർ e. malayalee വായിക്കുന്നതു നിർത്തി പോയി ; അല്ലെങ്കിൽ അവർ വേദപുസ്തകം ഇട്ടേച്ചും പോയി, രണ്ടിൽ ഒന്ന് തീർച്ച🔶. ഏതായാലും നമുക്ക് ഈ ലേഖനത്തിന്റെ ഈ പ്രതികരണങ്ങൾ ഇവിടെ വച്ച് നിർത്താം ; ഇതിനൊരു Conclusion വേണമല്ലോ. നിങ്ങൾ രണ്ടു പേരിൽ ഒരാൾ🔸 എന്റെ മുകളിലുള്ള നാലഞ്ച് ചോദ്യങ്ങൾക്ക് ചുരുക്കം വാക്കുകളിൽ ഉത്തരം താ..... Rejice
To:J.Mathew 2026-04-23 09:39:14
Mr.J Mathew!; i answered your question in detail in this same column. Scroll further and read it, please. -andrew
ജെ. മാത്യു 2026-04-23 17:17:03
Mr Andrew പറഞതനുസരിച്ച് പലതവണ വായിച്ചു എന്നാൽ എന്റെ ചോദ്യത്തിന് അതിൽ മറുപടി ഇല്ല. പശുക്കൾ പലനിറത്തിലണ്ട്. അതുകൊണ്ട് അവപല ജീവികളല്ല. പശുതന്നെയാണ്. മനുഷ്യന്റെയും നിറം കാലാവസ്ഥ അനുസരിച്ച് മാറും. എല്ലാവരും മനുഷ്യർ തന്നെ. മനുഷ്യൻ പരിണമിച്ച് മറ്റൊരു ജീവി ഉണ്ടായോ എന്നതാണെന്റെ ചോദ്യം.
ജെ മാത്യു 2026-04-23 17:30:57
Mr. Jayan “പ്രപഞ്ച പ്രായം ആറായിരം”- പള്ളി ഏതുപള്ളിയാണത് പറഞത്. ഒരു പള്ളിയും പറഞിട്ടില്ല. ബൈബിൾ പറയുന്നത് ആദിയിൽ ദൈവം ആകാശവും ഭൂമിയും സ്രിഷിടിച്ചു എന്നാണ്. കോടിക്കണക്കിന് വർഷം കിടന്നുകാണും. അതും മനഷ്യ സ്രിഷ്ടിയും രണ്ടാണ്. ഭൂമിയുടെ പഴക്കത്തെപ്പറ്റി scientists എല്ലാവരം ഒരേ അഭിപ്രായക്കാരാണോ
Sunil 2026-04-23 18:02:15
J. Mathew, the first human is Adam ? How old he would be, if Adam is alive today ? According to Bible, Adam would be less than 5900 yrs. Do you agree with that number ?
Sunil 2026-04-23 18:05:58
Rejice, I replied to your question about St. Mary. Your question was how can she be called a virgin even after delivering a baby. I explained the Orthodox version. My reply did not see the light because eMalayalee did not publish it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക