Image

വിജയിക്ക് അതാവാം: ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതു ന്യായമെന്ന വാദവുമായി ട്രംപ് (പിപിഎം)

Published on 07 April, 2026
വിജയിക്ക് അതാവാം: ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതു ന്യായമെന്ന വാദവുമായി ട്രംപ് (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ യുഎസിന് ഉണ്ടായ ചെലവ് നേരിടാൻ ഇറാന്റെ എണ്ണ പിടിച്ചെടുക്കാൻ ആലോചിക്കുന്നുവെന്നു പ്രസിഡന്റ് ട്രംപ്. "ഞാനൊരു ബിസിനസുകാരൻ ആണ്. എനിക്ക് ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അതു ചെയ്യും," ട്രംപ് പറഞ്ഞു.

തന്റെ വാദം ന്യായീകരിക്കാൻ പ്രസിഡന്റ് വെനസ്വേല ഉദാഹരണമാക്കി. അവിടെ യുഎസ് ഇടപെട്ടെങ്കിൽ അവരുടെ എണ്ണ നിയന്ത്രണത്തിലാക്കി.

"നമ്മൾ വെനസ്വേലയുടെ പങ്കാളികളാണ്. മില്യൺ കണക്കിനു ബാരൽ എണ്ണ നമ്മൾ എടുത്തു. ദിവസവും ഏതാണ്ട് 100 മില്യൺ ബാരലിൽ അധികം. ജയിക്കുന്നവന് അതാവാം," യുഎസ് നയത്തിൽ ഒരിക്കലും ഇല്ലാതിരുന്ന സമീപനം ട്രംപ് ന്യായീകരിച്ചു.  

ഇറാനിലും സൈനിക വിജയത്തിനു പിന്നാലെ സാമ്പത്തിക നേട്ടവും സാധ്യമാണെന്നു അദ്ദേഹം പറഞ്ഞു. "എന്തു കൊണ്ടു പാടില്ല?"

ഹോർമുസ് കടലിടുക്ക് പോലുള്ള നിർണായക ഇടങ്ങളുടെ നിയന്ത്രണവും യുഎസിന് ആവാമെന്നു ട്രംപ് വാദിച്ചു. "കാരണം എന്ന നീക്കം സ്വതന്ത്രമാവണം."

Trump eyes Iran oil as war spoils

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക