
കുരിശിൽ കിടക്കുമ്പോൾ എങ്ങനെ നാഥാ
ദീന ദയാലുവായ് ശോഭിക്കുന്നൂ
പ്രാണൻ പിടയുമ്പോൾ മാതാവിൻ മുന്നിൽ
കണ്ണീരു തൂവാതെ നൊന്തിടുന്നൂ
ഓരോ ജീവനും ഓരോരോ കുരിശിൽ
ആണികളില്ലാതെ ബന്ധനത്തിൽ
അതിനുള്ളിലുള്ളൊരു സഹനങ്ങളെല്ലാം
താങ്ങുവാൻ തുണയേകി കാത്തീടണേ
ഗാഗുൽത്താ മലകൾ കയറുമ്പോൾ
എന്നുടെ ഗാഢമാം വേദന മാറ്റിടുവാൻ
ഓരോരോ ചുമലിലും ചായുന്ന കുരിശിന്റെ
ഭാരവും താങ്ങാൻ കൃപയേകണേ
ഇരുളിലും കൈവിളക്കാകുന്ന നിന്നുടെ
സങ്കീർത്തനങ്ങളാൽ എന്നെയെന്നും
പരിശുദ്ധിയോടെ തിരുമുൻപിൽ തെളിയും
മെഴുതിരി നാളമായ് മാറ്റീടണേ