Image

ജെസ് വിന്‍ സാമുവേല്‍ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

Published on 01 April, 2026
ജെസ് വിന്‍ സാമുവേല്‍ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക് : ജെസ് വിന്‍ സാമുവേല്‍ ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ നിന്ന് ഫോമാ നാഷ്ണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. ഫോമയോട് ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന ജെസ് വിന്‍ മെട്രോ റീജിയണ്‍ വൈസ് ചെയര്‍മാന്‍, കേരള സെന്റര്‍  ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ് ഐലന്റ് (IAMALI)  ജോയിന്റ് സെക്രട്ടറി എന്നീ  നിലകളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയ സമ്പത്തുമായാണ് നാഷ്ണല്‍ കമ്മറ്റിയിലേക്ക് എത്തുന്നത്. ഈ സംഘടനകള്‍ ഇദ്ദേഹത്തിന് പിന്തുണ നല്‍കുന്നുണ്ട്.

പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന  ജെസ് വിന്‍ ന്യൂയോര്‍ക്ക് മെട്രോയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുഖ്യ   പങ്കാളിത്തം വഹിക്കുന്ന വ്യക്തിയാണ്. ഫോമയുടെയും ഇതര സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി   സഹായിച്ചിട്ടുണ്ട് .         പുന്തകാനായില്‍ നടന്ന ഫോമ കണ്‍വന്‍ഷന്റെ പ്ലാറ്റിനം സ്‌പോണ്‍സർ  ആയിരുന്നു അദ്ദേഹത്തിന്റെ ഉടമസ്ഥാതയിലുള്ള ഹിമാ ഗ്രൂപ്പ്.    ഇപ്രാവശ്യം ഹൂസ്റ്റണില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷന്റെയും സ്‌പോണ്‍സര്‍ ആണ്.

നിരവധി സ്‌റ്റേറ്റില്‍ പ്രൊഫഷ്ണല്‍ എഞ്ചിനീയറിംഗ് ലൈസന്‍സുള്ള അദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. പ്രൊഫഷ്ണല്‍ എഞ്ചിനീയറായ പത്‌നി ഷാലിയും ചേര്‍ന്ന് ഹിമ ഗ്രൂപ്പ് എന്ന പേരില്‍ - കോണ്‍ട്രാക്റ്റിംഗ് കമ്പനി നടത്തുന്നു. കൂടാതെ FAA വളരെ സീനിയറായ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കണ്‍സല്‍ടന്റ് ആണ്.
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ് സി, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ് (BE), ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, എംബിഎ  (മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്), ന്യൂയോര്‍ക്ക് ഇന്‍സ്‌ററിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (NYIT) യില്‍ നിന്ന് എം.എസ്. (ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്), കൂടാതെ ഒട്ടേറെ കമ്പ്യൂട്ടര്‍ കോഴ്‌സുകളും പാസായിട്ടുണ്ട് .  നോര്‍ത്ത് അമേരിക്കയിലെ സി.എസ്.ഐ. സഭകളുടെ കൗണ്‍സിലിന്റെ അല്‍മായ സെക്രട്ടറിയായ ജെസ്‌വിൻ 
മെട്രോ റീജിയണൽ നാഷണൽ കൺവൻഷൻ കൺവീനർ കൂടിയാണ്.  
കഴിവും, പ്രാഗല്‍ഭ്യവുമുള്ള പ്രതിഭാശാലിയായ ടെക്‌നോക്രാറ്റ്  എന്ന നിലയിൽ  ജെസ് വിൻ  സാമുവേൽ  ഫോമാ നേതൃത്വത്തിലേക്ക്  വരുന്നത്     സംഘടനക്ക്  മുതല്‍കൂട്ടായിരിക്കുമെന്ന് ഫോമയുടെ നേതാക്കള്‍ അഭിപ്രായപ്പെട്ടു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക