
ലണ്ടന്‍ : ലണ്ടനില്‍ യുഡിഎഫ് (യുകെ ) ഘടകം ഈസ്റ്റ് ലണ്ടനിലെ ബാര്‍ക്കിങ് റോഡില്‍ ശ്രീ നാരായണ ഗുരുമിഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഇലക്ഷന്‍ ക്യാമ്പയിന്‍ ' പുതുയുഗ കേരളം ' ജന പങ്കാളിത്തം കൊണ്ട് ഗംഭീര വിജയമായി. 2026 മാര്‍ച്ച് 29 ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച യോഗത്തില്‍ ഐ ഒ സി (യുകെ) കേരള ചാപ്റ്റര്‍ പ്രസിഡണ്ട് സുജു ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനം കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ശ്രീ പാണക്കാട് മുനവ്വര്‍ അലി തങ്ങള്‍, യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡണ്ട് വിജയ് ഇന്ദുചൂഡന്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി ആശംസകള്‍ നേര്‍ന്നു.

ഈസ്റ്റ് ഹാം കൗണ്‍സിലര്‍ ഇമാം ഉല്‍ ഹഖ് , കെ എം സി സി നേതാവായ കരീം മാഷ്, ഐഒസി നേതാക്കളായ ഡോ. ജോഷി ജോസ്, അപ്പാ ഗഫൂര്‍, അഷറഫ് അബ്ദുള്ള, ഷൈനു മാത്യു, റോണി എം ജേക്കബ്, ഗിരി മാധവന്‍, ഹിഷാം ഇര്‍ഷാദ്, നജീബ്, യൂത്ത് വിങ് നേതാക്കളായ എഫ്രേം സാം, അഡ്വ. ബിബിന്‍ ബോബച്ചന്‍, റസ്തര്‍, അഡ്വ. സാബിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഉദ്ഘാടന പ്രസംഗത്തില്‍ കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് യുഡിഎഫ് വിജയത്തിനായി യുഡിഎഫ് (യുകെ ) ഘടകം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സൂചിപ്പിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകരും സമൂഹത്തിലെ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ദുര്‍ഭരണം അവസാനിപ്പിക്കേണ്ടത് എത്ര പ്രാധാന്യം നിറഞ്ഞതാണെന്ന് പ്രാസംഗികര്‍ തെളിവ് സഹിതം വിവരിച്ചത് കേള്‍വിക്കാര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഓരോ പ്രവാസിയായ യുഡിഎഫ് പ്രവര്‍ത്തകനും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന് തീരുമാനമെടുത്തത് യോഗത്തിന് ആവേശം പകര്‍ന്നു. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ് റോയിയെ പുരസ്‌കാരം നല്‍കി ആദരിച്ചു. റജി നന്തികാട്ട് നന്ദി അര്‍പ്പിച്ചതോടെ യോഗം അവസാനിച്ചു.

യോഗത്തിന്റെ വിജയത്തിനായി പ്രസാദ് കൊച്ചുവിള, സന്തോഷ് ബെഞ്ചമിന്‍, ജോര്‍ജ് തോമസ് ഐ ഒ സി (യുകെ ) കേരള ചാപ്റ്റര്‍ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് പ്രവര്‍ത്തകരായ ഷൈനു മാത്യു , ഇജാസ് ബിന്‍ മുഹമ്മദ് , ജിബു സാബു, പ്രദീപ് നായര്‍, എബ്രഹാം വാഴൂര്‍, ഹിഷാം ഇര്‍ഷാദ്, ഹിജിനാസ്, ഷിജന്‍ ജോസ്, നിതിന്‍ തോമസ്, സുജ ആര്‍തര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .