Image

സാക്രമെന്റോ സെന്റ് ബേസില്‍ ദേവാലയത്തില്‍ നടന്ന ഹോശാന പെരുന്നാളിന് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

വര്‍ഗീസ് പാലമലയില്‍ Published on 01 April, 2026
സാക്രമെന്റോ സെന്റ് ബേസില്‍ ദേവാലയത്തില്‍ നടന്ന ഹോശാന പെരുന്നാളിന് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കാലിഫോര്‍ണിയ: യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശത്തിന്റെ ഓര്‍മ്മപുതുക്കി ക്രൈസ്തവര്‍ ഈ വര്‍ഷത്തെ ഓശാന പെരുന്നാള്‍ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദിക്ഷണങ്ങളും നടത്തി.

കാലിഫോര്‍ണിയായിലെ സാക്രമെന്റോ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഈ വര്‍ഷം നടന്ന ഹോശാന പെരുന്നാളിന് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യ കാര്‍മ്മികനായിരുന്നു. പള്ളിവികാരി റവ.ഫാ. തോമസ് കോരയും, റവ.ഫാദര്‍ രന്‍ജന്‍ മാത്യുവും ഹോശാന പെരുന്നാളിന്റെ സഹകാര്‍മ്മികരായിരുന്നു.

നീതിമാനും, ജയശാലിയും, താഴ്മയുള്ളവനും, വിനയത്തിന്റേയും, ക്ഷമയുടേയും, മുഖമുദ്രയായിരുന്നു യേശുതമ്പുരാന്‍.

വര്‍ഗീസ് പാലമലയില്‍
അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഓ.
 
സാക്രമെന്റോ സെന്റ് ബേസില്‍ ദേവാലയത്തില്‍ നടന്ന ഹോശാന പെരുന്നാളിന് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക