Image

കാലിഫോർണിയയിൽ സൈകത് ചക്രബർത്തിക്കു ജസ്റ്റിസ് ഡെമോക്രാറ്റ്സ് പിന്തുണ നൽകി (പിപിഎം)

Published on 01 April, 2026
 കാലിഫോർണിയയിൽ സൈകത് ചക്രബർത്തിക്കു ജസ്റ്റിസ് ഡെമോക്രാറ്റ്സ് പിന്തുണ നൽകി (പിപിഎം)

സാൻ ഫ്രാൻസിസ്കോയിൽ യുഎസ് ഹൗസിലേക്കു സ്ഥാനാർഥിയാവാൻ ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരിക്കുന്ന സൈകത് ചക്രബർത്തിക്കു ജസ്റ്റിസ് ഡെമോക്രാറ്റ്സ് സംഘടന പിന്തുണ പ്രഖ്യാപിച്ചു. സംഘടനയുടെ സഹസ്ഥാപകൻ കൂടിയാണ് ചക്രബർത്തി.

മുൻ യുഎസ് സ്‌പീക്കർ നാൻസി പെലോസിക്ക് എതിരെ മത്സരം പ്രഖ്യാപിച്ചു കൊണ്ടാണ് ചക്രബർത്തി രംഗത്തു വന്നത്. പെലോസി പിന്നീട് വിരമിച്ചതോടെ പുരോഗമനാശയക്കാരനായ അദ്ദേഹം മുൻനിരയിലെത്തി.

ജസ്റ്റിസ് ഡെമോക്രാറ്റ്‌സിന്റെ പിന്തുണ ചക്രബർത്തിക്കു സുപ്രധാനമാവുന്നു. പ്രോഗ്രസീവ് വോട്ടര്മാരുടെയും ഡോണർമാരുടെയും പിന്തുണ ലഭിക്കാൻ അതു സഹായകമാവും. കോൺഗ്രസിലെ പ്രോഗ്രസീവ് നേതാവായ അലെക്‌സാൻഡ്രിയോ ഒക്കെഷ്യോ-കോർട്ടേസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന അദ്ദേഹത്തിനു വേണ്ടി അവർ രംഗത്തിറങ്ങും എന്നാണ് പ്രതീക്ഷ.

സെനറ്റർ ബെർണി സാൻഡേഴ്സിന്റെ ക്യാമ്പയ്‌നിൽ പ്രവർത്തിച്ചിട്ടുള്ള ചക്രബർത്തിക്കു അദ്ദേഹത്തിന്റെ പിന്തുണയും പ്രതീക്ഷിക്കാം.

സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വീനർ, കോണി ചാൻ എന്നിവരാണ് മറ്റു പ്രമുഖ സ്ഥാനാർഥികൾ.

Justice Democrats backs Saikat Chakrabarti 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക