Image

പ്രപഞ്ചം (കവിത: ജയൻ വർഗീസ്)

Published on 29 March, 2026
പ്രപഞ്ചം  (കവിത: ജയൻ വർഗീസ്)

നൂറു വർഷങ്ങൾക്കു മുൻപ്

ഞാനുണ്ടായിരുന്നില്ല.

1400 കോടി  കൊല്ലങ്ങൾക്കു മുൻപ്

പ്രപഞ്ചവും ഉണ്ടായിരുന്നില്ല.

ഉണ്ടായിരുന്നത്

ഉണ്ടാവുന്നതിനുള്ള

സാഹചര്യങ്ങളായിരുന്നു.  സാഹചര്യങ്ങളിൽ നിന്നു

ഞാനും ,

സാഹചര്യങ്ങളിൽ നിന്നു തന്നെ പ്രപഞ്ചവും

ഉടലെടുക്കുകയായിരുന്നു ! ഉണ്ടായതും ഉള്ളതും

ഉണ്ടാവാനിരിക്കുന്നതുമായ

സർവ്വത്തിനും

‘ മുൻ ‘ എന്ന്‌

അടയാളപ്പെടുത്താവുന്ന

ഒരവസ്ഥയുണ്ട് എന്നതിനാൽ

അതാണല്ലോ അതിന്റെ ആദി ? ആദി വസ്തുവോ പ്രതിഭാസമോ അല്ലാത്തതും ,

ലബോറട്ടറി വിശകലനങ്ങൾക്കു വിധേയമാവാത്ത  ബോധാവസ്ഥയുടെ ആത്മ പ്രകാശനമായ

ചിന്ത എന്ന യാഥാർഥ്യമാവുന്നു !.

ഇതിനെത്തന്നെയാവണം

‘പ്ലാങ്ക് എറാ ‘ എന്ന സംജ്ഞയിൽ ശാസ്ത്രം അടയാളപ്പെടുത്തുന്നത് .

ഇത് സിങ്കുലാരിറ്റിയിൽ സംഭവിച്ചു എന്നതിനാൽ ,

അതേ സിങ്കുലാരിറ്റി തന്നെയാവണം

ആദിമ ബോധാവസ്ഥ എന്ന ഊർജ്ജ സ്രോതസ്സ്. !

അത് കൊണ്ടാണ് ഞാൻ പറയുന്നത്

ദ്രവ്യവും ഊർജ്ജവും

സമയവും ഒത്തുചേർന്നപ്പോൾ അനാഥമായി സംഭവിച്ച യാദൃശ്ചികതയല്ല,

പകരം

ആദിചിന്തയുടെ ആത്മാവ്

ശരീരം ധരിച്ചതാണ്

പ്രപഞ്ചം എന്ന് !

Join WhatsApp News
ചെല്ലപ്പനാശാരി 2026-03-29 12:01:14
ഇത് ഗദ്യമോ പദ്യമോ അതോ രണ്ടും കൂടി കൂടിയതോ? എന്നുമുതലാണ് മലയാള കവികൾ ആംഗലേയ വാക്കുകൾ കവിതകളിൽ കുത്തി തിരുകാൻ തുടങ്ങിയത് ? ഉമിക്കരി ഇട്ടു പല്ലു തേച്ചിട്ടു നീട്ടി തുപ്പുന്ന ഒരു സുഖം . ചെല്ലപ്പനാശാരി
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-29 12:18:51
💥🔥To- "ശ്രീ.ചെല്ലപ്പനാശാരി" - : ആശയങ്ങളെ ഭംഗിയോടെ, ചിട്ടയോടെ അടുക്കി വയ്ക്കുന്നതിനെ കവിത എന്ന് വിവക്ഷിക്കാം ചെല്ലപ്പനാശാരീ ; പദങ്ങളും വാക്കുകളും അക്ഷരങ്ങളും പ്രാസവും വരികളും ഭംഗിയോടെ അടുക്കി വയ്ക്കുന്നതും കവിത തന്നേ ചെല്ലപ്പനാശാരീ...ഒന്നോ രണ്ടോ ഇംഗ്ളീഷ് പദങ്ങൾ വലിയ മുഷിപ്പൊന്നും ഉണ്ടാക്കില്ല. അപ്പോൾ സംസ്കൃതമോ 🤣???? . ആദ്യത്തെ ഒരു 10-14 വരികളിൽ കവിത പാകത്തിന് ഉണ്ടല്ലോ ശ്രീ. ചെല്ലപ്പനാശാരീ . Rejice ജോൺ
Jayan varghese 2026-03-29 16:05:36
ഉമിക്കരി ഇട്ടു പല്ലു തേച്ചിട്ട് നീട്ടിത്തുപ്പുന്നതിൽ സുഖം കാണുന്ന ചെല്ലപ്പനാശാരി എന്ന നട്ടെല്ലില്ലാത്തവൻ ഇ മലയാളിയുടെ നിലവാരമുള്ള പ്രതികരണ കോളത്തിന് ഒട്ടും ചേർന്നവനല്ല. ആ പുഴുപ്പൽക്കറ ഇ മലയാളിയുടെ ശുഭ്ര വസ്ത്രത്തിൽ വീഴാതിരിക്കാൻ ഇ മലയാളി തന്നെ മുൻകൈയെടുക്കണം. സ്വന്തം പേര് പോലും പുറത്തു പറയാൻ ലജ്ജിക്കുന്ന ഇത്തരം അക്ഷര കീടങ്ങളെ അടിച്ചുവാരി കുപ്പക്കുഴിയിൽ എറിഞ്ഞു കൊണ്ട് വേണം പ്രതികരണ വേദി ശുദ്ധീകരിക്കേണ്ടത്. ആശാരി, ഭാഷാ സ്നേഹം കൊണ്ട് എഴുത്തുകാർ ആവുന്നവർ കണ്ടേക്കാം. എല്ലാവരും അങ്ങിനെയല്ല. സ്വന്തം ആശയങ്ങൾ പുറത്തേക്ക് പ്രസരിപ്പിക്കുന്നതിനുള്ള ഒരു പാഷൻ ആണ് എന്റെ എഴുത്തുകൾ. അതിൽ ഭാഷ ഒരു മാധ്യമം മാത്രമാണാശാരീ. ജയൻ വർഗീസ്.
ചെല്ലപ്പനാശാരി. 2026-03-29 18:41:16
“ഭക്തിയും കാമവും ഒത്തു ചേരുമ്പോൾ ചിലർക്കുണ്ടാകുന്ന ശുക്ല സ്കലനമാണ് സാഹിത്യം “ എന്ന കൂതറ പ്രതികരണം ഈമലയാളിയിൽ ഇട്ടു മലയാളികളെ മൊത്തം നാറ്റിച്ച നിങ്ങളാണോ സദാചാരം വിളമ്പുന്നത് ? ഇന്റർനെറ്റിൽ സംസാര സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, സ്വകാര്യത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മൂലക്കല്ലായി പലരും അജ്ഞാത ആശയവിനിമയത്തെ കാണുന്നു. ഭാഷയും സംസ്കാരവും വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നത് അവ വേർതിരിക്കാനാവാത്തതും മനുഷ്യന്റെ ഐഡന്റിറ്റി, ചിന്ത, ആശയവിനിമയം എന്നിവ രൂപപ്പെടുത്തുന്നതുമാണ്. തലമുറകളിലൂടെ സാംസ്കാരിക വിശ്വാസങ്ങൾ, ചരിത്രം, മൂല്യങ്ങൾ എന്നിവ കൈമാറുന്നതിനും അതുല്യമായ സാമൂഹിക ഐഡന്റിറ്റികളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനുമുള്ള ഒരു വാഹനമായി ഭാഷ പ്രവർത്തിക്കുന്നു. സമൂഹം കെട്ടിപ്പടുക്കുന്നതിനും, പങ്കിട്ട അനുഭവങ്ങൾ പ്രകടിപ്പിക്കുന്നതിനും, സ്വന്തമാണെന്ന ബോധം വളർത്തുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. കാക്കത്തൊള്ളായിരം പുസ്തകം എഴുതിയത് കൊണ്ട് സാമാന്യബോധം ഉണ്ടാകണമെന്നില്ല. ചെല്ലപ്പനാശാരി.
അനിൽ പുത്തൻചിറ 2026-03-29 22:18:50
ഈ ചർച്ചയിൽ ഞാൻ ഒരു കക്ഷിയല്ല; എന്നിരുന്നാലും അഭിപ്രായങ്ങൾ പരസ്യമായി പറയുവാനും (സംസാര സ്വാതന്ത്ര്യം), സമാധാനപരമായി പ്രതിഷേധിക്കുവാനും സ്വാതന്ത്ര്യം ഉള്ള നാടല്ലേ അമേരിക്ക? ഈ മഹത്തായ രാജ്യത്ത് വന്നിട്ടും, കള്ള പേരിൽ പ്രതികരിക്കുന്നവർക്ക് സാരമായ എന്തോ കുഴപ്പം ഉണ്ട്, അവരെ ചോദ്യം ചെയ്യാതെ അവരുടെ വഴിക്ക് പോകാൻ അനുവദിക്കുന്നതല്ലേ ബുദ്ധി? നാട്ടിലെ തീവണ്ടികളിലെ കക്കൂസിൽ അശ്ളീല ചിത്രങ്ങൾ കോറിയിട്ട്, അതിനെ നോക്കി ആത്മനിർവൃതിയടയുന്നവരും, സ്വന്തം പേര് മറച്ചു വെച്ചുകൊണ്ട് പ്രതികരിക്കുന്നവരും തമ്മിൽ വലിയ വ്യത്യാസമില്ല. വായനക്കാരൻ, ഒരു വായനക്കാരൻ, അര വായനക്കാരൻ എന്നൊക്കെ എഴുതി അടിസ്ഥാനമില്ലാത്ത വിദ്വേഷ പരാമർശങ്ങളെ, അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളണം.
പ്രിൻസ് തോപ്രാംകുടി 2026-03-30 03:00:02
What is in a name? Using your real name (or an identifiable one) increases accountability. That’s all. Many Law Enforcement Agencies in the US accepts anonymous tips during their crime investigation. Few known American and International authors often adopt new names to avoid confusing readers, such as Nora Roberts writing as J.D. Robb, or J.K. Rowling writing as Robert Galbraith. Historically, many female authors used male or neutral names to avoid bias, such as the Brontë sisters (Currer, Ellis, and Acton Bell) or George Eliot (Mary Ann Evans). Prolific authors like Dean Koontz or Agatha Christie used multiple aliases (Aaron Wolfe, Brian Coffey, Mary Westmacott) to prevent saturating the market with their main name. Stephen King: Wrote multiple novels under the name Richard Bachman. Mark Twain: Pen name of Samuel Clemens. Dr. Seuss: Pen name of Theodor Seuss Geisel. പ്രിൻസ് തോപ്രാംകുടി
അനിൽ പുത്തൻചിറ 2026-03-30 13:00:27
കഥ അല്ലെങ്കിൽ നോവൽ എഴുതുമ്പോൾ ഒരു തൂലികാനാമം ഉപയോഗിക്കുന്നതും, ഒരു വ്യാജ നാമത്തിൻറെ പിന്നിൽ ഒളിച്ചു നിന്ന് സത്യമല്ലാത്ത അഭിപ്രായങ്ങൾ എഴുതുന്നതും രണ്ടും രണ്ടാണ്! പ്രശസ്ത എഴുത്തുകാർക്ക് ഓമനപ്പേര് ഉണ്ടായാലും അവർക്ക് വ്യക്തമായ ഉത്തരവാദിത്തമുണ്ട്; പേരിന് പിന്നിലെ രചയിതാവ് ആരാണെന്ന് ലോകത്തിന് കൃത്യമായി അറിയാം!! ഇതിന് നേർ വിപരീതമായി, ഒരാളുടെ ഇല്ലാത്ത തെറ്റുകളും കുറ്റങ്ങളും ആരോപിക്കുന്നതിന് വ്യാജ നാമം ഉപയോഗിക്കുന്ന ഒരാൾ, സാധാരണയായി തൻറെ മുഖംമൂടി അഴിയാതിരിക്കാൻ അങ്ങനെ ചെയ്യുന്നു. ഇവിടെ ഉദ്ദേശ്യം, തെറ്റാണ് എന്നറിഞ്ഞിട്ടും താൻ എഴുതിയിരിക്കുന്ന നിരുത്തരവാദപരമായ കാര്യങ്ങളിൽ നിന്ന് സ്വന്തം തടി രക്ഷിക്കുക എന്നത് മാത്രമാണ്.
Jayan varghese 2026-03-30 17:48:41
തന്നോട് തന്നെയുള്ള ആരാധനയുടെയും ( ഭക്തി ) തന്നെ തുറന്നു വയ്ക്കുന്നതിനുള്ള അഭിനിവേശത്തിന്റെയും ( കാമം ) സസംഗമത്തിൽ ഉളവാകുന്ന ( സ്ഖലിക്കുന്ന ) ഉൽപ്പന്നമാണ് സാഹിത്യം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. എല്ലാ സുകുമാര കലകളിലും ഏർപ്പെടുന്നവരെ സംബന്ധിച്ചും ഇത് ശരിയുമാണ്. അതിൽ ഉൽപ്പന്നം എന്ന അർത്ഥത്തിൽ ശുക്ലം എന്നൊരു വാക്ക് ഉപയോഗിച്ചു എന്നതിനാൽ ഒരു സഹജീവി അയാളുടെ പല പ്രോക്സികളെ ഉപയോഗപ്പെടുത്തി എന്നെ കൊന്നു കൊല വിളിക്കുകയായിരുന്നു. ( ഒരു സ്ത്രീ രചന ആയതിനാലും മറ്റൊരു സ്ത്രീ നാമത്തിൽ കമന്റ്‌ വന്നു എന്നതിനാലുമാണ് അവർ വേദനിക്കരുത് എന്ന് കരുതി ഞാൻ ക്ഷമാപണം നടത്തിയത്.) ഇത് ആദ്യ സംഭവമല്ല. വളരെക്കാലമായി ഞാൻ നടത്തിയിട്ടുള്ള മിക്ക രചനകളുടെയും അടിയിൽ വന്ന് ഇയാൾ ഇത്തരം രുദ്രഭീമൻ ആടിയിട്ടുണ്ട്. അന്നൊക്കെ സജീവമായിരുന്ന പല പ്രോക്സികളെയും ഇപ്പോൾ കാണുന്നില്ല. ഒരു ചെല്ലപ്പനാശാരി മത്തായിച്ചേട്ടൻ മുതലായ പുത്തൻ പ്രോക്സികളാണ് ഇപ്പോൾ രംഗത്തുള്ളത്. പൊന്നു ചങ്ങാതീ നിങ്ങൾ ആരോപിക്കുന്ന യാതൊരു യോഗ്യതകളും ഉള്ള ഒരാളല്ല ഞാൻ. നിങ്ങൾ പറയുംപോലെ ഞാനൊരു കൂതറയാണ്, സംസ്ക്കാര രഹിതനാണ് സാമാന്യ ബോധം ഇല്ലാത്തവനാണ്. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം വേണ്ടുവോളമുള്ള നിങ്ങൾ നീണാൾ വാഴട്ടെ എന്ന് ആശംസിക്കുന്നു. സത്യങ്ങൾ അംഗീകരിക്കുന്ന ഒരു ന്യൂനപക്ഷം പ്രതികരണ കോളത്തിലും ഉണ്ട് എന്നറിയുന്നതിൽ ഏറെ ആശ്വസിക്കുന്നു. Jayan Varghese
പാപ്പു പാപ്പിനിശ്ശേരി 2026-03-31 00:32:21
പ്രിയപ്പെട്ട ജയൻ വർഗീസ് മാസ്റ്റർ, എല്ലാവരും പേര് വെച്ച് എഴുതണമെന്ന് ദയവായി ശാഠ്യം പിടിക്കരുത്. കാരണം പേര് വച്ച് എഴുതി കഴിഞ്ഞാൽ പിന്നെ ഏതെങ്കിലും ഒരു വായനക്കാരന് അത് ഇഷ്ടമല്ലാതെ വന്നാൽ അയാൾ ആ പ്രതികരിച്ചവനെ വീട്ടിൽ കയറി തല്ലും അല്ലെങ്കിൽ തെറിവിളിക്കും. വെല്ലപ്പനാശാരി, മത്തായി ചേട്ടനും ഒക്കെ എഴുതുന്നത് ചിലപ്പോൾ ചിലർക്ക് രുചിച്ചില്ല എന്ന് ഇരിക്കും. രോഗങ്ങളും പ്രായാധിക്യവും ഒക്കെ കാരണം ആകാം സ്വാതന്ത്ര്യസമരസേനാനിയായ മത്തായി ചേട്ടൻ കുറേക്കാലമായി എഴുതി കാണുന്നില്ല. ജയൻ വർഗീസ് സാറിനെ അദ്ദേഹത്തിൻറെ പ്രതികരണം ഇഷ്ടമായില്ലെങ്കിൽ, അത് പറ, അത് എന്തുകൊണ്ട് എന്ന് പറ?. ഞാൻ അടക്കം അനേകായിരങ്ങൾ അദ്ദേഹത്തിൻറെ പ്രതികരണങ്ങൾ നെഞ്ചോട് ചേർക്കുന്നു. മത്തായി ചേട്ടൻ ഒരു സ്വാതന്ത്ര്യ സമര സേനാനി, ഗാന്ധിജിയുടെ അനുയായി എന്നുള്ള നിലയിലാണ് ഞാൻ ഈ മലയാളി കോളത്തിൽ പരിചയപ്പെടുന്നത്. ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. അദ്ദേഹത്തിന് കള്ളവും ചതിയും, അതുപോലെ ഏതു വമ്പൻമാരാണെങ്കിലും, യുദ്ധം ചെയ്ത മനുഷ്യരെ കൊല്ലുന്നത് ഒട്ടും താല്പര്യമില്ല. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യം കുഴപ്പമില്ല. എന്നാൽ ആ രാജ്യത്ത് തലവൻ ലോകത്തെ പല രാജ്യങ്ങളെയും അന്യായമായി ഭീഷണിപ്പെടുത്തുന്നത്, അവിടെ പലയിടത്തും ബോംബ് ഇടുന്നതും, യുദ്ധങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഒക്കെ വെറുക്കുന്നു. എന്ന് ഒക്കെയാണ് ഞാൻ മത്തായി ചേട്ടനെ പറ്റി മനസ്സിലാക്കിയിരിക്കുന്നത്. അതിനാൽ ഞാൻ മത്തായി ചേട്ടൻറെ ഒരു ആരാധകൻ കൂടിയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക