Image

യു ഡി എഫ് യൂറോപ്പ് ‘മീറ്റ് ദ കാൻഡിഡേറ്റ്’ ഞായറാഴ്ച; രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം നിർവഹിക്കും

റോമി കുര്യാക്കോസ് Published on 28 March, 2026
യു ഡി എഫ് യൂറോപ്പ് ‘മീറ്റ് ദ കാൻഡിഡേറ്റ്’ ഞായറാഴ്ച; രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം നിർവഹിക്കും

യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി സമൂഹത്തെ സജീവമായി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി യു ഡിഎഫ് യൂറോപ്പ് സംഘടിപ്പിക്കുന്ന ‘മീറ്റ് ദ കാൻഡിഡേറ്റ്’ പരിപാടി ഈ വരുന്ന ഞായറാഴ്ച (29/03/2026) ഇന്ത്യൻ സമയം രാത്രി 10ന് നടക്കും. യുകെ സമയം വൈകിട്ട് 4.30നും യൂറോപ്പ് സമയം വൈകിട്ട് 5.30നും ആരംഭിക്കുന്ന പരിപാടി ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം വഴി സംഘടിപ്പിക്കപ്പെടും.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോൺഗ്രസ്‌ പാർട്ടി വർക്കിങ് കമ്മിറ്റി സ്ഥിരം ക്ഷണിതാവും യു ഡി എഫ് ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ നേതാവുമായ രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും. കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രമുഖ യു ഡിഎഫ് സ്ഥാനാർത്ഥികളും നേതാക്കളും പരിപാടിയിൽ പങ്കെടുക്കുകയും പ്രവാസി മലയാളികളുമായി നേരിട്ട് സംവദിക്കുകയും ചെയ്യും.

പങ്കെടുക്കുന്ന പ്രധാന നേതാക്കളിൽ അൻവർ സാദത്ത് (ആലുവ), വി എസ് ജോയ് (തവനൂർ), സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), കെ എം അഭിജിത്ത് (നാദാപുരം), മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ഷിബു തെക്കുംപുറം (കോതമംഗലം), എ ഡി തോമസ് (ആലപ്പുഴ), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), പഴകുളം മധു (റാന്നി), എ.പി അനിൽകുമാർ (വണ്ടൂർ), അപ്പു ജോൺ ജോസഫ് (തൊടുപുഴ), ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ), പി.കെ ബഷീർ (എറനാട്), കെ പ്രവീൺകുമാർ (കൊയിലാണ്ടി), രമേശ് പിഷാരടി (പാലക്കാട്) എന്നിവർ ഉൾപ്പെടുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ, മണ്ഡലങ്ങളിലെ പ്രധാന വിഷയങ്ങൾ, വികസന കാഴ്‌ചപ്പാടുകൾ തുടങ്ങിയവയെക്കുറിച്ച് സ്ഥാനാർത്ഥികൾ പരിപാടിയിൽ വിശദീകരിക്കും. പ്രവാസി സമൂഹത്തിന്റെ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും നേരിട്ട് മറുപടി നൽകുന്നതിനുള്ള അവസരവും പരിപാടി ഒരുക്കുന്നുണ്ട്.

പ്രവാസി മലയാളികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓൺലൈൻ ഇടപെടലുകളിലൂടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഊർജം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് യു ഡി എഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ്, കൺവീനർ സണ്ണി ജോസഫ് എന്നിവർ പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂം ലിങ്ക് വഴി പ്രവേശിക്കാം.

Zoom Link:

https://us06web.zoom.us/j/81109719244?pwd=BcabjEPC7SIbryFdYJuSy68QXtbL3b.1

Meeting ID: 811 0971 9244

Passcode: udfeurope

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക