
nkind
പേജ് 120
വില 199
കഥ കളിൽ പലതും കേൾക്കുമ്പോൾ വെറും കെട്ടു കഥയാണെന്ന് കരുതി വിടുന്ന ചില കഥകൾക്ക് എന്തോ ഒന്ന് ഒളിഞ്ഞിരിക്കുന്നുണ്ട്. ആർക്കും പിടി കൊടുക്കാത്ത മനുഷ്യന്റെ മനസ്സ് പോലെ..
"മയിലുവള്ളി കവല" ആ നാട്ടിലേക്ക് ഒന്ന് കടന്നു ചെന്നല്ലോ? ആ നാട്ടിലെ ഓരോ മനുഷ്യർക്കും ഓരോ കഥകളുണ്ട്. ആ കഥകളിൽ പച്ചയായ ജീവിതവും മുഖം മൂടി അണിഞ്ഞ മനുഷ്യരെയും കാണാം. കഥകൾ എല്ലാം വെറും കെട്ടു കഥ അല്ലെ? കഥകൾ അവസാനം വരെ കേട്ടു അതിനെ പുറകെ പോകാൻ നിൽക്കരുത്. ചില, നിഗൂഢത നിറഞ്ഞ ചിരിക്കുന്ന മനുഷ്യരിൽ ചിലർക്ക് ചതിയുടെ മുഖം കാണാം. മുഖം മൂടി അണിഞ്ഞ മറ്റൊരു മുഖം.
ആദ്യത്തെ കഥയിലേക്ക് ഒന്ന് കടന്നു ചെല്ലാം.
1. പതിനെട്ടാം പട്ട
ത്രേസ്യ എന്ന കഥാപാത്രം ചെയ്തത് ശരിയോ തെറ്റോ എന്ന് ചോദിച്ചാൽ? ആണെന്നോ അല്ലെന്നോ പറയേണ്ടി വരും. എല്ലാ മനുഷ്യരിലും മുഖം മൂടിയുണ്ട്.
പീലിപ്പോസ്, കുഞ്ഞേപ്പ് ത്രേസ്യ യുടെ ജീവിതത്തിൽ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ രക്ഷകനായി കണ്ട കുഞ്ഞേപ്പ് മുഖം മൂടി അണിഞ്ഞ ചെകുത്താൻ ആണെന്ന് ആർക്കും പിടി കൊടുക്കാതെ അല്ലെ അഭിനയം. ആപതിനെട്ടാം പട്ട തെങ്ങിലും കഥയുണ്ട്. ത്രേസ്യക്ക് മാത്രം അറിയുന്ന കഥ. പതിനേട്ടാം പട്ടയിലെ തെങ്ങു ചതിക്കില്ല. സത്യമുള്ള തെങ്ങാ. ആർക്കും പിടി കൊടുക്കാത്ത ആ രഹസ്യം അവിടെ തന്നെ ഇരിക്കട്ടെ. ചികഞ്ഞു പോയി അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല.
2. കാവിലെ പുലി
കാവിലെ പുലി വന്നത് ഒരു പെൺകുട്ടി ക്കും ഇങ്ങനെയൊരു വിധി ഉണ്ടാകാൻ പാടില്ല എന്ന് കരുതിയാണ്. ഒരു കഴുകന്റെ കണ്ണും പെൺകുട്ടികളുടെ മേൽ പതിക്കാൻ പാടില്ല. അങ്ങനെ കാമ കണ്ണുങ്ങൾ ആയി പുറകെ കൂടുന്ന അവർക്ക് മുന്നിൽ കാവിലെ പുലി വരണം..
അവരുടെ ശിക്ഷ നടപ്പിലാക്കാൻ..
3.ദൈവം നിന്നോട് കൂടെ..
"തത്വമസി"
അത് നീ ആകുന്നു. ദൈവം മണ്ണിലും തുരുമ്പിലും ഉണ്ടെന്ന് അല്ലെ പറയുന്നത്. മനുഷ്യരുടെ രൂപത്തിലും കാണാം.
ശ്രീക്കുട്ടൻ ഒട്ടും വിചാരിക്കാത്ത സമയത്തെ അമ്മയുടെ വേർപാടിൽ ഒരു വഴിയും മുന്നിൽ കാണാതെ പകച്ചു പോയ ബാല്യത്തെ കാണാൻ സാധിക്കും. എങ്ങോട്ടോ എന്ന് ഇല്ലാതെ യാത്ര യിൽ പുറപ്പെട്ടു പോകാൻ തയ്യാർ ആയ ശ്രീകുട്ടന്റെ മുന്നിൽ ത്രേസ്യ അമ്മയെ പോലെ പുതു ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നു.
4. രക്ഷകൻ
ഒരു നാടിനെ രക്ഷിക്കാൻ വന്ന രക്ഷകനാണ് ആ ജീപ്പ്. വേറിട്ട വായന അനുഭവം ആയിരുന്നു. "രവിയേട്ടൻ". ആ നാട്ടിലെ പ്രിയപ്പെട്ടവൻ.
5.ഒറ്റക്കോലം
തെയ്യം കെട്ടി ആടുന്ന വരുടെ പച്ചയായ ജീവിതം വരച്ചു കാട്ടി തരുന്നു. ഒറ്റ ക്കോല ത്തിലൂടെ. കാവും, തെയ്യവും വായനയുടെ ഉട നീളം നിറഞ്ഞു നിൽക്കുന്നു. തെയ്യത്തിന്റെ കഥകളിൽ പച്ചയായ ജീവിതത്തിന്റെ നേർ ചിത്രം കാണാം.
6. ഒട്ടകം
വീട്ടുകാർക്ക് വേണ്ടി മാത്രം പ്രവാസി വേഷം അണിയേണ്ടി വന്ന മനുഷ്യരുടെ കഥയാണ്.
സ്വന്തമെന്ന് ഒരു രൂപ മാറ്റി വയ്ക്കാതെ കുടുംബത്തിന് വേണ്ടി രാപകലുകൾ കഷ്ടപ്പെടുമ്പോൾ ആ വേദന ഒന്നും അറിയിക്കാതെ ജീവിതത്തിൽ തോറ്റു പോയ മനുഷ്യന്റെ കഥയാണ്. അനാഥ രെ പോലെ ഭൂമിയിൽ നിന്ന് മടങ്ങി പോകേണ്ടി വന്ന എത്രയോ പവിത്ര ന്മാർ നമ്മുക്ക് ചുറ്റുമുണ്ട്.
6.ഗീത വിശ്വനാഥ്
ആർക്കാണ് മനുഷ്യരുടെ ശരിക്കുമുള്ള മുഖം തിരിച്ചറിയാൻ സാധിക്കുക. ഗീത എന്ന കഥാപാത്രത്തിനു വിക്ഷണം കുടുതലുണ്ട്. നിമിഷ നേരം കൊണ്ട് ഒരാളുടെ മനസ്സിൽ ഇടം നേടിയിട്ട് അപരിചിതരെ പോലെ പോകുന്ന മനുഷ്യർ. ഒരു വാക്ക് പോലും പറയാതെ.. എല്ലാം വെറും സ്വപ്നം പോലെ..
7. താര
ഇത് പോലെ എത്രയധികം താര ന്മാർ ഉണ്ടാകും. സ്നേഹം എന്ന വാക്കിൽ വിശ്വസിച്ചു സ്വന്തം ശരീരം പോലും കൊടുത്തു അവസാനം, വലിച്ചെറിഞ്ഞു പോകുന്ന ഒരാൾ ആയി മാറി താര. വിശ്വാസം കൊണ്ട് പറ്റിക്ക പ്പെട്ടവൾ. ബന്ധങ്ങളെ ഒന്നും പൈസ കൊണ്ട് വാങ്ങാൻ കഴിയില്ല.
8. മുഖം മൂടി
പണ്ട് സ്മാർത്ത വിചാരണ ചെയ്ത സാവിത്രി യുടെ കഥ ഓർക്കുന്നുണ്ടോ? അവളുടെ ചോദ്യത്തിന് ഉത്തരം മുട്ടിച്ചവരുടെ കഥ. അല്ലെങ്കിലും, താഴ്ന്ന ജാതിക്കാർ കണ്ടാൽ അവരുടെ കൈകളിൽ അറിയാതെ തൊട്ടാൽ അയിത്തം ഉള്ള മനുഷ്യർ ആയിരുന്നു രാത്രി യുടെ മറ പറ്റി പെണ്ണുങ്ങളെ തേടി പോയിരുന്നത്. അന്നും ഇന്നും എന്നും കുറ്റം മൊത്തം പെണ്ണിന് ആണല്ലോ? പെണ്ണ് പിഴ ആകുന്നത് അവർ ഒറ്റയ്ക്ക് അല്ലല്ലോ? ആരോടാ? മുഖം മൂടി അണിഞ്ഞ മനുഷ്യരെ നിങ്ങൾക്കും ഇല്ലേ മുഖം മൂടി യിൽ ഉള്ള മറ്റൊരു മുഖം.
9.ഉരുൾ
ഉരുൾ പൊട്ടലിൽ എവിടെയാ ജാതിയും മതവും അല്ലെ?
ആ നാട് മുഴുവൻ ആ മനുഷ്യന് വേണ്ടി കാത്തിരിക്കുകയാണ്.ആ മയിലുവള്ളി കവല ഇപ്പൊ ദുരിന്ത ഭൂമി യുടെ ചിത്രം നിറഞ്ഞു നിൽക്കുമ്പോഴും അതിനെ വിറ്റ് പൈസ ഉണ്ടാക്കാൻ ഉള്ള ബുദ്ധി ആ നാട്ടിലെ ചില ർക്ക് ഉണ്ട്.
രക്ഷകൻ രവി എവിടെയൊക്കെയോ ഉണ്ടെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം. "മയിലുവള്ളി കവല". ആ നാടും കവലയും മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കുന്നു. എല്ലാ മനുഷ്യരും ജീവനോടെ ഉണ്ടായിരുന്നു എന്ന് ആ നാടിന്റെ സാക്ഷ്യം. എല്ലാ മനുഷ്യർക്കും കഥയുണ്ട്. ആരും കേൾക്കാത്ത കഥകൾ...
സ്നേഹത്തോടെ ലെച്ചു