Image

ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് വന്‍ വിജയം

ജിനേഷ് തമ്പി Published on 16 March, 2026
ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് വന്‍ വിജയം

ക്വീന്‍സ് (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 - എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാല്‍ ശുദ്ധഹൃദയത്തില്‍ നിന്ന് കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്‌നേഹവും സമാധാനവും പിന്തുടരുക).

കോണ്‍ഫറന്‍സ്  പ്രചാരണത്തിന്റെ ഭാഗമായി ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജോണ്‍ താമരവേലില്‍, മാത്യൂ വര്‍ഗീസ്, ഷെറിന്‍ എബ്രഹാം, പ്രേംസി ജോണ്‍, ഐറിന്‍ പോള്‍, ഈതന്‍ കൂട്ടുമാത, ജയ്ഡന്‍ എബ്രഹാം, ജെസ്ലിന്‍  വില്‍സണ്‍, ഇവാന്‍ കൂട്ടുമാത, എബ്രഹാം ജോസഫ്, ആബല്‍ ജേക്കബ് എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

ദേവാലയ വികാരി ഫാ. ജെറി വര്‍ഗീസും ഇടവക കമ്മിറ്റിയും കോണ്‍ഫറന്‍സ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ജോണ്‍ താമരവേലില്‍ കോണ്‍ഫറന്‍സ്  ടീമിനെ പരിചയപ്പെടുത്തുകയും,  മുന്‍കാലങ്ങളില്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെക്കുകയും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവക അംഗങ്ങളേയും  പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഷെറിന്‍ എബ്രഹാം കോണ്‍ഫറന്‍സ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെച്ചു.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

ജെസ്ലിന്‍ വില്‍സണ്‍ റജിസ്ട്രേഷന്‍ നിരക്കുകളെക്കുറിച്ചും,  പ്രേംസി ജോണ്‍ സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ചും സംസാരിച്ചു.

ഐറിന്‍ പോള്‍ ഈ വര്‍ഷത്തെ സുവനീറിനെക്കുറിച്ചും, ഈതന്‍  കൂട്ടുമാത റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നതിനുമുള്ള ആവശ്യകതയെ പറ്റിയും പറഞ്ഞു.

ഇവാന്‍ കൂട്ടുമാത എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമിനെ കുറിച്ചുള്ള  വിശദാംശങ്ങള്‍ പങ്കു വെച്ചു.  

ഫാ. ജെറി വര്‍ഗീസും, മാത്യു വര്‍ഗീസും കിക്കോഫ് മീറ്റിംഗിന്  നേതൃത്വം നല്‍കി. ദേവാലയ സെക്രട്ടറി ഷിബു തരകന്‍ (ഭദ്രാസന അസംബ്ലി പ്രതിനിധി) മുന്‍കാല കോണ്‍ഫറന്‍സ്  അനുഭവങ്ങള്‍ പങ്കുവെച്ചു സംസാരിച്ചു.

കിക്കോഫ് മീറ്റിംഗില്‍ ട്രഷറര്‍ ജോസഫ് പാപ്പന്‍ (മലങ്കര അസോസിയേഷന്‍ പ്രതിനിധി),  രഘു നൈനാന്‍ (ഭദ്രാസന അസംബ്ലി അംഗം), ജോസ് മാത്യു (മലങ്കര അസോസിയേഷന്‍ പ്രതിനിധി) എന്നിവര്‍ സന്നിഹിതരായിരുന്നു.

പള്ളി സന്ദര്‍ശിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം, ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനായി ടീം അംഗങ്ങളുടെ സമര്‍പ്പണത്തെയും,  സേവനത്തെയും പ്രശംസിച്ച ഫാ. ജെറി വര്‍ഗീസ് , എല്ലാ ദേവാലയ അംഗങ്ങളേയും  കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു.

ജോണ്‍ താമരവേലില്‍ നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്കായി  https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്‌സ്  കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

വാര്‍ത്ത അയച്ചത് - ജിനേഷ് തമ്പി
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക