Image

പ്രവാസി സാഹോദര്യത്തിന്റെ മനോഹരകാഴ്ചയായി നവയുഗം ദല്ല മേഖല ഇഫ്താര്‍ അരങ്ങേറി.

Published on 16 March, 2026
പ്രവാസി സാഹോദര്യത്തിന്റെ മനോഹരകാഴ്ചയായി നവയുഗം ദല്ല മേഖല ഇഫ്താര്‍ അരങ്ങേറി.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം ദല്ല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും, മതേതരത്വത്തിന്റെയും നേര്‍കാഴ്ചയായി മാറി.  

ദമ്മാം കൊദറിയയിലെ കൂള്‍ഗേറ്റ് കമ്പനി ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ദല്ലാ മേഖലയിലെ നൂറുകണക്കിന് പ്രവാസി തൊഴിലാളികളും, കുടുംബങ്ങളും പങ്കെടുത്തു.

നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികളായ എം.എ.വാഹിദ്, ജമാല്‍ വില്യാപ്പള്ളി, ദാസന്‍ രാഘവന്‍, മഞ്ജു മണിക്കുട്ടന്‍, ഗോപകുമാര്‍, തമ്പാന്‍ നടരാജന്‍, സാജന്‍ കണിയാപുരം, ഷിബുകുമാര്‍, ശരണ്യ എന്നിവരും, ദമ്മാമിലെ സാമൂഹിക സാംസ്‌ക്കാരികമേഖലയിലെ പ്രമുഖരും ഇഫ്താറില്‍ പങ്കെടുത്തു.

നവയുഗം ദല്ല മേഖല ഭാരവാഹികളായ നിസ്സാം കൊല്ലം, നന്ദകുമാര്‍, ഷാഫുദ്ദീന്‍, വര്‍ഗ്ഗീസ്, ശ്രീകുമാര്‍ കായംകുളം, ജയേഷ്, റഷീദ് പുനലൂര്‍, രാജന്‍ കായംകുളം, ജിന്‍സണ്‍, അനസ്, സൈഫുദ്ദീന്‍ എന്നിവര്‍ ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക