
മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നു കാനഡയിൽ ഉപരിപഠനത്തിനു പോയ ഗുർകീരത് സിംഗ് മനോച്ച (25) ബ്രിട്ടീഷ് കൊളംബിയയിലെ ഫോർട്ട് സെന്റ് ജോണിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടുവെന്നു അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
ഒരു തർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നു അവർ പറയുന്നു. പത്തുപന്ത്രണ്ടു വിദ്യാർഥികൾ ചേർന്ന് അദ്ദേഹത്തെ ആക്രമിച്ച ശേഷം ശരീരത്തിൽ കൂടി കാർ കയറ്റിയിറക്കി എന്നാണ് വിവരം.
വോൾമാർട്ടിൽ ജോലി ചെയ്തു കൊണ്ടാണ് ഗുർകീരത് പഠിച്ചിരുന്നത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ഒരു തർക്കം പറഞ്ഞു തീർക്കാനുണ്ട് എന്നു പറഞ്ഞു അദ്ദേഹത്തെ സമീപിച്ച സഹപാഠികൾ ആക്രമിക്കയാണ് ചെയ്തത്. ഏഴെട്ടു പേരെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
ഒന്നേകാൽ വർഷം മുൻപാണ് ഉജ്ജയിനിൽ പാർശ്വനാഥ് കോളനിയിൽ ഗുർജീത് സിംഗ് മനോച്ചയുടെ പുത്രനായ ഗുർകീരത് ബിസിനസ് മാനേജ്‌മെന്റിൽ ഉപരിപഠനത്തിനു നോർത്ത് ലൈറ്റ്‌സ് കോളജിൽ ചേർന്നത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് ആണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നു ഗുർജീത് സിംഗ് പറഞ്ഞു.
കാനഡ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും പിതാവ് അറിയിച്ചു.
മൃതദേഹം മൂന്നാഴ്ച്ചയ്ക്കു ശേഷം നാട്ടിലേക്കു കൊണ്ടുവരും.
Ujjain-based Canadian student killed in violence