Image

സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി നവയുഗം അല്‍ഹസ്സ ഷുഖൈക്ക് ഇഫ്താര്‍ സംഗമം

Published on 14 March, 2026
സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി നവയുഗം അല്‍ഹസ്സ ഷുഖൈക്ക് ഇഫ്താര്‍ സംഗമം

അല്‍ഹസ്സ:  നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ഷുഖൈക്ക് യൂണീറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ദേശ, ഭാഷ വ്യത്യാസമില്ലാതെ ഐക്യത്തിന്റെയും, സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി മാറി.

നവയുഗം അല്‍ഹസ്സ മേഖല ഭാരവാഹികളായ ഉണ്ണീ മാധവം, സുശീല്‍ കുമാര്‍, വേലു രാജന്‍, നാസര്‍ കൊല്ലം, ഷിഹാബ്, അനില്‍, സന്തോഷ് വലിയാട്ടില്‍ തുടങ്ങിയവരും, വിവധ യുണീറ്റ് ഭാരവാഹികളും, മെമ്പര്‍മാരും, സമുഹത്തിലെ വിവിധ തലങ്ങളിലുള്ളവരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രവാസികളെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അറബിക്ക് പൗരന്മാരും ഇഫ്താറില്‍ പങ്കെടുത്തു എന്നത് ശ്രദ്ധേയമാണ്.

ഷുഖൈക്ക് യൂണിറ്റ് ഭാരവാഹികളായ ജലീല്‍ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, ഷിബു താഹിര്‍, സാദീഖ്, സുധിര്‍ കുന്നിക്കോട്, അന്‍വര്‍ തക്കല, ഹനീഫ, ബഷീര്‍ പള്ളിമുക്ക്, അലിം കല്ലംമ്പലം, മുഹിസിന്‍, ഷാജീ പുള്ളി തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക