Image

സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥഭാവങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

Published on 09 March, 2026
സ്വാതന്ത്ര്യത്തിന്‍റെ  അര്‍ത്ഥഭാവങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

സന്തോഷവും സമാധാനവും സ്വസ്ഥതയുമുള്ള ജീവിതത്തിന് സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്ന സത്യം, അറിയാത്തവരുണ്ട്.

സ്വാതന്ത്ര്യം ദൈവദത്തമോ എന്ന ചോദ്യം ദാര്‍ശനികചിന്തകരിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു സ്വതന്ത്രമായ ഇച്ഛാശക്തി  നല്‍കിയെന്നും, അത് നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള വരദാനമാ ണെന്നും വിശ്വസിക്കപ്പെടുന്നു. ഉത്തരവാദിത്തത്തോടെ തീരുമാനങ്ങളെടുക്കു   ന്നതിനുവേണ്ട മാര്‍ഗ്ഗദര്‍ശനവും മതങ്ങള്‍ നല്‍കുന്നുണ്ട്. എന്നാലും, അവന്‍റെ  ബുദ്ധിയും സര്‍ഗ്ഗശക്തിയും സാമൂഹിക സാഹചര്യങ്ങളില്‍ ലയിച്ചു രൂപാന്തരപ്പെടുന്നതാണ് സ്വാതന്ത്രൃമെന്ന് കരുതുന്നവര്‍ വിരളമല്ല.   

ദൈവം മനുഷ്യന്‌ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ദൈവശാസത്രപരമായി ഉണ്ട് എന്നും, തത്വചിന്താപരമായി ഇല്ല എന്നും ഉത്തരം പറയാം. മനുഷ്യവര്‍ഗ്ഗത്തിന് ദൈവത്തെ സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും സാധിക്കും. നന്മതിന്മകളെ തിരഞ്ഞെടുക്കാനുള്ള കഴിവുമുണ്ട്. എന്നാല്‍, അവന്‍റെ പ്രവൃത്തികള്‍ നല്ലതായാലും ചീത്തയാ യാലും, അതിന്‍റെ ഉത്തരവാദി മറ്റാരുമല്ല. പക്ഷേ, എന്തും ചെയ്യുന്നതിനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവും അവന്‍റെ ശരീരികാവസ്ഥക്കും, ഒരിക്കലും പൂര്‍ണ്ണമാകാത്ത അറിവിനുമില്ല. ദൈവം മനുഷ്യന്‌ ജിവിതവഴികള്‍ തിരഞ്ഞെടുക്കാനുള്ള സ്വേച്ഛ നല്‍കിയിട്ടുണ്ടെന്നും, അത് ദൈവികമായ  പരമാധികാരത്തിനു വിധേയമാണെന്നും വിശ്വസിക്കപ്പെടുന്നു.  

ഒരു മതഗ്രന്ഥവും വായിക്കാത്തവരും, ഒരു മതഗ്രന്ഥത്തിന്‍റെ അല്പ ഭാഗം മാത്രം വായിച്ചവരും, പൂര്‍ണ്ണമായി വായിച്ചവരും, ഏറെ മതഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളവരും, ഒരു അദ്ധ്യായമെങ്കിലും ദിനന്തോറും വായിക്കുന്നവരും  ഇന്നത്തെ വിശ്വാസി സമൂഹത്തിലുണ്ട്. ദൈവകൃപയുടെ ആഴങ്ങളെക്കുറിച്ച്, ആശ്രയയോഗ്യമായ അഭിപ്രായം പറയാന്‍ ഇവരില്‍ ആര്‍ക്ക്‌ കഴിയും? വളരെ പ്രശസ്തരായ ആളുകള്‍ പറയുന്നതെല്ലാം ശരിയാകണനിന്നില്ല.  

“സ്വാതന്ത്യ്രം” എന്നത് ഒരു വ്യക്തിയുടെയോ ജനസമൂഹത്തിന്‍റെയോ സ്വയം ഭരണാവകാശത്തെയും ജീവിതത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. ചിന്തകള്‍, വികാരങ്ങള്‍, പ്രവ്രത്തനങ്ങള്‍ എന്നിവ പ്രകടിപ്പിക്കാനുള്ള അവകാശവും അതില്‍ ഉള്‍കൊള്ളുന്നുണ്ട്. ഗവണ്‍മെന്‍റെ് ഭരണഘടനകളിലും (Constitution ), ഉപനിയമങ്ങളിലും (Bylaws ) സ്വാതന്ത്ര്യത്തിന്‍റെ നിര്‍വചനം വ്യത്യസ്തമാണ്‌. സ്വാതന്ത്ര്യം (Freedom) എന്ന വാക്കിനു പകരം “നിയമപരമായ സ്വാതന്ത്ര്യം” എന്നര്‍ത്ഥമുള്ള ലിബര്‍ട്ടി (Liberty) എന്ന വാക്ക് ഉപയോഗിക്കുന്നവരും ഉണ്ട്.  

ഐക്യരാഷ്ട്ര സഭയുടെ സര്‍വ്വദേശിയ മനുഷ്യാവകാശ പ്രഖ്യാപനം വേറിട്ടു നില്‍ക്കുന്നു. അത് ലോകമെമ്പാടുമുള്ള സകല ജനങ്ങള്‍ക്കും ജാതി മത ലിംഗ വര്‍ണ്ണ ഭാഷാഭേദമേന്യേ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളെ രേഖപ്പെടു  ത്തുന്ന ഒരു ചരിത്രപരമായ പ്രമാണമാണ്‌. അനവധി അംഗരാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചിട്ടുണ്ട്. എല്ലാ മനുഷ്യരും തുല്യ അവകാശങ്ങളോടെ ജനിക്കുന്നുവെന്നതാണ് ഇതിന്‍റെ അടിസ്ഥാന തത്വം.  

സ്വാതന്ത്ര്യം എന്ന പദത്തിനു ഏകാധിപത്യ സ്വഭാവമുണ്ടെന്നു കരുതുന്നവ രും, സ്വാതന്ത്ര്യം സൗജന്യമല്ല പിന്നയോ വിലകൊടുത്ത് വാങ്ങേണ്ടതാണെന്നു വിശ്വസിക്കുന്നവരുമുണ്ട്‌. അമേരിക്കന്‍ ഭരണഘടനയില്‍, Freedom (സ്വാതന്ത്ര്യം) എന്ന വാക്കിനുപകരം Liberty (ലിബര്‍ട്ടി) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഭരണകൂടത്തിന്‍റെ അധികാരം ജനങ്ങളുടെ സമ്മതത്തോടുകൂടിയതാണ് എന്ന തത്വത്തിലാണ് ഇതിന്‍റെ സ്ഥാനം.

സിവിള്‍ രാഷ്ട്രീയ അവകാശങ്ങള്‍, സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശങ്ങള്‍, കൂട്ടായ അവകാശങ്ങള്‍ എന്നിങ്ങനെ മനുഷ്യാവകാശങ്ങളെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍, മനുഷ്യാ വകാശങ്ങള്‍ക്കുവേണ്ടി സ്വാതന്ത്യം സൃഷ്ടിക്കപ്പെട്ടു എന്ന് കരുതാം. അഭിപ്രായ സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം,   എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, തൊഴില്‍ സ്വാതന്ത്ര്യം,  വിശ്വാസ സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം, സംഘടിക്കാനു ള്ള സ്വാതന്ത്ര്യം, സംഘടനകള്‍ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി വിവിധ പേരുകളില്‍, യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ അതിന്‍റെ പ്രവൃത്തിയും സ്വഭാവവും അനുസരിച്ചു വിഭജിക്കുന്നു.

ഒരു വ്യക്തിക്ക് തടസ്സങ്ങളില്ലാതെ ജീവിക്കാന്‍ അനുവദിക്കുന്ന അവസ്ഥയും, എന്ത് ചെയ്യണമെന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശവും നല്‍കുന്നതാണ് “പൊതുവായ സ്വാതന്ത്ര്യം.” ഇത്‌, പലപ്പോഴും നിയന്ത്രണം വിട്ടുപോവുന്നു. വ്യക്തിതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും, അധികാരവും ആഗ്രഹവുമനുസരിച്ചു എന്തും ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്നു. എന്നാല്‍, ഭരണകൂടം നല്‍കുന്ന അവകാശവും, നിയമപരമായ ചട്ടക്കൂടും, നിയന്ത്രണങ്ങളില്‍നിന്നും മോചനം പ്രാപിക്കാനുള്ള മാര്‍ഗ്ഗവും നിയമാനുസൃത സ്വാതന്ത്യത്തില്‍ (Liberty) ഉണ്ട്. പരിധികളില്ലാത്ത പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഫ്രീഡം (Freedom). നിയമം അനുശാസിക്കുന്ന പരിധിക്കുള്ളി ലെ സ്വാതന്ത്ര്യമാണ് ലിബര്‍ട്ടി (Liberty).  

അമേരിക്കന്‍ ഭരണഘടനയുടെ ഉദ്ദേശ്യം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കലല്ല മറിച്ച് അതിനെ സംരക്ഷിക്കുകയെന്നതാണ്. ജനങ്ങള്‍ എന്ന നിലയില്‍ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ക്കും സ്വാതന്ത്യത്തിനും (Liberty)  സുരക്ഷ ഒരുക്കുകയാണ് ചെയ്യുന്നത്. ഭരണകൂടം ഒരിക്കലും ജനസ്വാതന്ത്ര്യത്തെ പേടിക്കുന്നില്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നതിനെയാണ്   ഭയപ്പെടുന്നത്. ഭരണാധികാരം ജനസമ്മതത്തോടെ എന്ന തത്വമാണ് സ്വീകരിച്ചിട്ടുള്ളത്‌. സ്വാതന്ത്ര്യം സൗജന്യമല്ലെന്ന സന്ദേശവും അതിലുണ്ട്. അന്താരാഷ്ട്ര സഹകരണം, മനുഷ്യാവകാശ സംരക്ഷണം, സാമൂഹ്യനീതി എന്നിവ ഉള്‍പ്പെട്ടതാണ് പ്രസ്തുത സ്വാതന്ത്ര്യത്തിന്‍റെ നിര്‍വചനം.
  
ചില ആധികാരിക രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായി ആംഗീകരിച്ചിട്ടില്ല. മറ്റ് ചില രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിനു മൂല്യം ഉള്ളതായി കാണുന്നുമില്ല. ഭൂരിപക്ഷ മതങ്ങളും സ്വാതന്ത്ര്യം വിശ്വാ  സികളുടെ അവശ്യസംഗതിയായി പരിഗണിച്ചിട്ടില്ല. പ്രസ്തുത മതങ്ങള്‍ വിശ്വാസി സമൂഹങ്ങളുടെ അച്ചടക്കത്തോടുകൂടിയ അനുസരണയ്‌ക്കും, സേവനത്തിനും, സാമ്പത്തിക പിന്തുണയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. മതങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കാത്തതിനു രണ്ട് കാരണങ്ങളു ണ്ട്. അവ, സ്വാതന്ത്ര്യം മതപരമായ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാഴ്ചയും, അധികാരിഭരണത്തിന് തടസ്സമുണ്ടാക്കുമെന്ന നിച്ഛയവുമാണ്. കുറെ ശക്തിരാഷ്ട്രങ്ങളും, രാഷ്ട്രീയ കക്ഷികളും ജനസ്വാതന്ത്ര്യത്തെ ഭീഷണി യായി കാണുന്നുണ്ട്. ജനങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം അവകാശമായി കൊടുത്താല്‍, രാഷ്ട്രീയ അധികാരങ്ങള്‍ക്കും ഭരണമുറകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങ ള്‍ക്കും വെല്ലുവിളിനിറഞ്ഞ സാഹചര്യത്തെ നേരിടേണ്ടിവരുമെന്ന്, അവര്‍  കരുതുന്നു. ജനാധിപത്യത്തിനു വിരോധമായി, ഏകാധിപത്യത്തിനു കീഴില്‍ ജനത്തെ ഒതുക്കി നിര്‍ത്തി, ഭരണത്തിന് പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളില്‍, ജനങ്ങള്‍ അടിമകളെപ്പോലെ ജീവിക്കുന്നു.  
     
ഫാസിസ്റ്റ് രാജ്യങ്ങളും, ഫാസിസ്റ്റ് രാഷ്ട്രീയ കക്ഷികളും അവരുടെ ഭരണത്തി  ന്‍ കീഴിലുണ്ടായിരുന്ന ജനങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കിയിരുന്നില്ലായെന്ന് ചരിത്രം തെളിയിക്കുന്നു. ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരായ ചിന്താധാരയില്‍ അധിഷ്ഠിതമായ, തീവ്രവലതുപക്ഷ രാഷ്ട്രീയ  പ്രത്യയശാസ്ത്രമാണ് ഫാസിസത്തിനുള്ളത്. അധികാര കേന്ദ്രീകരണം, കഠിന മായ ദേശീയവാദം, പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുക, സാമ്പത്തികനിയന്ത്രണം, നിലനിര്‍ത്തുക, സൈനികശക്തി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഫാസിസത്തി  ന്‍റെ പ്രധാന അജണ്ട. 
സുഖജീവിതത്തിന് സ്വാതന്ത്ര്യം വേണമെന്ന് അറിയാത്തവരും, മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ വസിക്കുന്നവരും ഇക്കാലത്ത് കുറഞ്ഞിട്ടില്ല. അജ്ഞത, അനീതി, അസമത്വം, ജാതി മത വ്യത്യാസങ്ങള്‍, നിയമ ദുരൂപയോഗം, സാമ്പത്തിക ദാരിദ്ര്യം, സാമൂഹിക സമ്മര്‍ദ്ദം എന്നിവ, നീതിനിഷ്ഠമായ  ജനസ്വാതന്ത്ര്യത്തിന്‍റെ അഭാവത്തില്‍ വളരുന്നു. 

തുല്യാവകാശം എന്നത്: “ജാതി മതം ലിംഗം വര്‍ണ്ണം ജന്മസ്ഥലം എന്നിവ പരിഗണിക്കാതെ, എല്ലാ ആളുകള്‍ക്കും നിയമത്തിനുമുന്നില്‍ തുല്യ അവകാ ശവും അവസരങ്ങളും സംരക്ഷണവും ലഭ്യമാക്കുന്ന തത്വമാണ്.” ഇത് ജനാധിപത്യത്തിന്‍റെ അടിത്തറയാണ്. അതനുസരിച്ച്, ഓരോരുത്തര്‍ക്കും അന്തസ്സോടെ കാലക്ഷേപം കഴിക്കുന്നതിനും, വിവേചനമില്ലാതെ പെരുമാറു ന്നതിനും അവകാശമുണ്ട്‌.                                 
ചില പരമ്പരാഗത മതങ്ങള്‍, അവയുടെ വിശ്വാസി സമൂഹങ്ങളിലുള്ള സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കു തുല്യമായ അധികാരമോ സ്ഥാനമോ സ്വാതാന്ത്ര്യമോ അനുവദിച്ചുകൊടുക്കുന്നില്ല. ആചാരപരമായ കാരണങ്ങളും,  മതഗ്രന്ഥങ്ങളിലെ വ്യാഖ്യാനങ്ങളും, നേതൃസ്ഥാനങ്ങളില്‍ നിന്നുണ്ടാകുന്ന നിയന്ത്രണങ്ങളും, മറ്റ് സാമൂഹിക ക്രമക്കേടുകളും സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതാക്കുന്നു. സ്ത്രീകളുടെ തുല്യാവകാശം മാറ്റുന്നത് മതമോ അഥവാ ദൈവമോ എന്ന വിഷയം സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല മതഗ്രന്ഥങ്ങളും സ്ത്രീ പുരുഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്നു. ഇസ്ലാം മതഗ്രന്ഥം സ്ത്രീക്കും പുരുഷനും തുല്യത നല്‍കുന്നുണ്ട് പക്ഷേ, അവരുടെ പള്ളിയിലും ഭവനത്തിലും വത്യസ്ത നിലപാടാണുള്ളത്. ഹിന്ദുമതം  സ്തീകളെ ദേവതകളായി കരുതി പൂജിക്കുന്നു. എങ്കിലും, ചില ആചാര ങ്ങള്‍, സ്ത്രീകളുടെ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നു. യേശുക്രിസ്തുവും  സ്തീകളെയും പുരുഷന്മാരെയും തുല്യരായി കണ്ടു. എന്നിട്ടും, അദ്ദേഹത്തി ന്‍റെ പിന്‍ഗാമികള്‍, പൗരോഹിത്യത്തിനു സ്ത്രീകളെ അനുവദിക്കുന്നില്ല.    

ഏതാനും മതങ്ങളില്‍, വിവാഹം എന്നത് ജീവിതകാലം മുഴുവന്‍ നിലനില്‍  ക്കുന്ന ഒരു ഉടമ്പടിയാണ്. അതുകൊണ്ട്, വിവാഹമോചനം അനുവദിക്കാറി ല്ല. പൌരോഹിത്യം, വസ്ത്രധാരണം, വിവാഹനിച്ഛയം, സ്വത്തവകാശം എന്നിവയില്‍ വിവേചനം കാട്ടുന്നുമുണ്ട്. വിവാഹമോചനം ലഭിച്ച സ്ത്രീക്ക് വേറൊരു വിവാഹം കഴിക്കണമെങ്കില്‍, അവളുടെ ആദ്യ ഭര്‍ത്താവിന്‍റെ “വിവാഹമോചന പത്രം” നല്‍കണമെന്നത്‌ മറ്റൊരു മതനിയമമാണ്. ഏതാനും   ആരാധാനാലയങ്ങളില്‍, സ്ത്രീകളെ പുരുഷന്മാരോടൊപ്പം പ്രാര്‍ത്ഥിക്കാന്‍  അനുവദിക്കുന്നില്ല. പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരുന്നാല്‍ പ്രാര്‍ത്ഥനയി  ല്‍നിന്ന് ശ്രദ്ധ മാറിപ്പോകാന്‍ സാദ്ധ്യതയുണ്ടെന്നും, അതുകൊണ്ട് ശ്രദ്ധാശല്യം ഒഴിവാക്കാന്‍, പുരുഷന്മാരെയും സ്ത്രീകളേയും പ്രത്യേക സ്ഥലങ്ങളില്‍ ഇരുത്തുന്ന പാരമ്പര്യവും ആരാധനാലയങ്ങളില്‍ തുടരുന്നു.   
       
പുരുഷന്‍റെ അനുവാദത്തോടെയോ സഹകരണത്തൊടെയോ അല്ലാതെ, സ്വന്തം  താല്പര്യപ്രകാരം സഞ്ചരിക്കാന്‍ സ്ത്രീകളെ അനുവദിക്കാത്ത ആചാരങ്ങളു മുണ്ട്. ഇങ്ങനെ, സ്ത്രീകള്‍ക്ക് തുല്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍, സാമൂഹികവും സാംസ്കാരികവും മതപരവുമായ സംഗതികളാല്‍ സങ്കീര്‍ണ്ണമാണ്.

മതപരവും രാഷ്ട്രീയവും സംസ്കാരികവുമായ നിയന്ത്രണങ്ങള്‍, പക്ഷഭേദം, പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥകള്‍ എന്നിവ തുല്യാവകാശങ്ങളില്‍ നിന്ന് സ്ത്രീകകളെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തുന്നു. തുല്യവേതനം, ഗര്‍ഭാവസ്ഥ എന്നിവ സംബന്ധിച്ച പ്രതികൂല നിയമങ്ങളും നടപടികളും നിലവിലുണ്ട്. സ്ത്രീകളുടെ സ്വാതന്ത്യം നിഷേധിക്കുന്നത് ദൈവിക തീരുമാനമല്ലെന്നും, കാലപ്പഴക്കമുള്ള സാമൂഹിക നിയമങ്ങളും, പിന്തുടരുന്ന യാഥാസ്ഥിതിക വ്യാഖ്യാനങ്ങളും, പ്രാദേശിക സംസ്കാരങ്ങളുമാണെന്നും മനസ്സിലാക്കാം.  മതങ്ങള്‍ ആത്മീയതയിലേക്കുള്ള ഇടുങ്ങിയ നടപ്പാതകളാണ്. ആത്മാക്കളെന്ന നിലയില്‍ സ്ത്രീയും പുരുഷനും തുല്യരുമാണ്.  
ജീവിതത്തിന്‍റെ ആവശ്യമാണ്‌ സ്വതന്ത്രൃം. അത് പുരുഷനുമാത്രക്കുന്നത്‌ മാനവസംസ്കാരത്തിന്‍റെ അപൂര്‍ണ്ണതയെയാണ് അര്‍ത്ഥമാക്കുന്നത്.                                            
നന്മതിന്മകളുടെ സമൂലമാണ് സ്വാതന്ത്ര്യമെന്നും അതൊരു വെല്ലുവിളിയാണെ ന്നും വിചാരിക്കുന്നവരുണ്ട്‌. സ്വന്തമായി തീരുമാനിക്കാനും ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനും കഴിയുമ്പോള്‍ ഉണ്ടാകാവുന്ന, വ്യക്തിഗതമായ വികസനം അനിയന്ത്രിതമായ ആശയക്കുഴപ്പം സൃഷ്ടിക്കുമത്രേ. നിര്‍ഭയ സ്വാതന്ത്ര്യം നിരുത്തരവാദപരമായ തീരുമാനങ്ങള്‍ക്കും മാരക പ്രവണതകള്‍ക്കും മറയായിത്തീരുമത്രേ. അവകാശവും സ്വാതന്ത്ര്യവുമെന്നത്, സ്വന്ത ഇഷ്ടപ്രകാ രം ശരിയും തെറ്റും ചെയ്യാനുള്ള പൂര്‍ണ്ണമായ അനുമതിയല്ല. നീതിയും നിയമവുമനുസരിച്ചു ബോധപൂര്‍വ്വം ഉപയോഗിക്കാനുള്ള ഉത്തരവാദിത്തമാ  ണ്. അത് മറ്റുള്ളവര്‍ തരുന്ന ദാനമല്ല. തീര്‍ച്ചയായും, സ്വന്തമായി നേടേണ്ട തും ആസ്വദിക്കേണ്ടതുമായ അവകാശമാണ്.    
      
കുട്ടികളെ സ്വാതന്ത്ര്യബോധമുള്ളവരാക്കിത്തീര്‍ക്കുന്നത് എങ്ങനെയെന്ന് അവരുടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. സ്വയം തീരുമാനമെടുക്കുന്ന തിനു കുട്ടികളെ അനുവദിക്കണം. അതിലൂടെ സ്വയം നിയന്ത്രിക്കുന്നത്‌ എങ്ങനെയെന്ന് പഠിപ്പിക്കണം. ഉത്തരവാദിത്തവും അതിന്‍റെ പ്രാധാന്യവും എന്തെന്ന് മനസ്സിലാക്കാന്‍ സഹായിക്കണം. അവരുടെ സ്വന്തം കഴിവുകളെ വികസിപ്പിക്കുന്നതിലൂടെ, സ്വാതന്ത്ര്യത്തിന്‍റെ സ്വതസ്സിദ്ധസന്തോഷം എന്തെന്ന് മനസ്സിലാക്കാനും ഉപദേശിക്കണം.  

സ്വാതന്ത്ര്യം നിയമമില്ലാത്ത അവസ്ഥയല്ല. നിയമവ്യവസ്ഥകളനുസരിച്ചും, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിച്ചും ജീവിക്കുന്നതിലാണ് ജീവനസംഘര്‍  ഷങ്ങളില്ലാത്ത ആനന്ദം അനുഭവപ്പെടുന്നത്. അതുകൊണ്ട്, സ്വാതന്ത്ര്യം,   സ്വാര്‍ത്ഥതക്കുവേണ്ടിയല്ല, നന്മക്കും, നീതിക്കും. പൊതുജന സമാധാനത്തിനും, സ്നേഹത്തിന്‍റെ അതിരുകള്‍ വിസ്തൃതമാക്കുന്നതിനും ഉപകരിക്കട്ടെ!    

    __________________________________
 

Join WhatsApp News
കോരസൺ 2026-03-10 12:44:23
സ്വാത്ര്യത്തെക്കുറിച്ചും അതിന്റെ അതിലോലമായ അർത്ഥതലങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന നല്ല ഒരു ലേഖനം. ഫ്രീഡം, പലപ്പോഴും അർത്ഥമാക്കുന്നത് നമ്മുടെ സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ നിന്ന് നമ്മെ തടയുന്ന നിയന്ത്രണങ്ങളുടെ അഭാവമാണ്. ലിബേർട്ടി, സാധാരണയായി ഒരു സമൂഹത്തിനുള്ളിൽ നിയമങ്ങളോ അവകാശങ്ങളോ സംരക്ഷിക്കുന്ന സ്വാതന്ത്ര്യത്തെയാണ് സൂചിപ്പിക്കുന്നത്. ചില ഗാർഡ് റെയ്‌ൽസ്‌ ഇല്ലെങ്കിൽ സ്വാതന്ത്ര്യം നരകമാകും. അയ്യായിരം കാമിനികൾ എൻ്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്ന് പറയുന്ന പൊതുപ്രവർത്തകൻ സമൂഹത്തിനു നൽകുന്ന സ്വാതത്ര്യത്തിന്റെ അർഥം എന്താണ്? അടുത്തിടെ വായിക്കാൻ കഴിഞ്ഞ ബലമുള്ള വരികൾ. നന്ദി, ശ്രീ. ജോൺ സാർ. - കോരസൺ.
Nainaan Mathullah 2026-03-13 14:11:26
The article proves that Mr. John Vettam is a great thinker.
Sudhir Panikkaveeti 2026-03-13 13:05:39
വളരെ വിജ്ഞാനപ്രദമായ ലേഖനം. freedom വും liberty യും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ ഉണ്ടാകുന്ന പ്രശ്നനങ്ങളാണ് കൂടുതൽ. സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്നവർ അവരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ബോധവാന്മാരാകേണ്ടതാണ്. ഇനിയും ഇതേപോലെ വിഷയങ്ങൾ വിവരിച്ചുള്ള ലേഖനങ്ങൾ പ്രതീക്ഷക്കുന്നു.
vayanakaran 2026-03-13 13:10:19
ശ്രീ വേ റ്റത്തിനോട് ഒരു ചോദ്യം ഒരാളുടെ വിശ്വാസം അയാളുടെ സ്വാതന്ത്ര്യമാണോ? അതായത് മറ്റൊരാളുടെ വിശ്വാസം ചോദ്യം ചെയ്യാൻ ഒരാൾക്ക് അവകാശമുണ്ടോ?ഇ മലയാളിയിൽ കൃസ്തീയ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് കമന്റുകൾ വരുന്നു. അത് അനുവദനീയമോ?
Another Vayanakaran 2026-03-13 14:56:19
Vayanakaran, your faith is your right. To question any faith is my right.
andrew 2026-03-13 19:38:10
പൂർണ്ണമായ, അതിരുകൾ ഇല്ലാത്ത, ചരടുകൾ ഇല്ലാത്ത, ബന്ധനങ്ങൾ ഇല്ലാത്ത, ബന്ധങ്ങൾ ഇല്ലാത്ത സ്വാതന്ത്രം എന്നത് ഇല്ല. അത്തരം സ്വാതന്ത്രം എക്കാലവും വെറും സാങ്കൽപ്പികം മാത്രം. നമ്മൾ ജീവിക്കുന്ന പ്രദേശത്തെ സിവിൽ നിയമങ്ങൾക്ക് അധീനമായ കടമകളും അവകാശങ്ങളുമാണ്, ലിബേർട്ടി സ്വാതന്ത്രം എന്നതിന്റ്റെ ശരിക്കുള്ള പേര്. ലിബേർട്ടി നിലനിർത്തുവാൻ രാജ്യവും വ്യക്തികളും ഒരുപോലെ കടപ്പെട്ടിരിക്കുന്നു. ലിബേർട്ടിയിൽ ജീവിക്കാൻ ഒരു പൗരൻ എത്രമാത്രം ജാഗ്രത പാലിക്കണം എന്ന് വളരെ ലളിതമായി ഭംഗിയായി ശ്രീ. വേറ്റം; ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന അവസ്ഥയിൽ തൻറ്റെ കടമ ഇ ഉപന്യാസത്തിലൂടെ നിർവഹിച്ചിരിക്കുന്നു. A Hats up salute. -andrew
ജോണ്‍ വേറ്റം 2026-03-13 21:31:41
ശ്രീ വായനക്കാരന്‍റെ ചോദ്യത്തിന്: വിശ്വാസം ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കാതിരിക്കണം എന്നത് അവനവന്‍റെ അറിവിന്‍റെയും മനസ്സിന്‍റെയും തീരുമാനവും തിരഞ്ഞെടുപ്പുമാണ്. വിശ്വാസ സ്വാതന്ത്ര്യം, മറ്റുള്ളവരെ അപമാനിക്കാനും പരിഹസിക്കാനും പ്രയോഗിക്കാതെ, ബഹുമാനിക്കുന്നതിനും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടതാണ്‌. വ്യക്തിഗത സ്വാതന്ത്ര്യത്തിന്‍റെ ഏറ്റവും വലിയ ദോഷം, ഒരാള്‍ തന്‍റെ സ്വാതന്ത്ര്യം തെറ്റായി ഉപയോഗിച്ചാല്‍ അത് മറ്റുള്ളവരുടെ അവകാശങ്ങളെയും സമാധാനത്തെയും ബാധിക്കും എന്നതാണ്. വിശ്വാസങ്ങളെക്കുറിച്ച് സംവാദം നടത്തുന്നത് തെറ്റല്ല. നിഷിദ്ധവുമല്ല. പക്ഷേ, അത് അപമാനകരമായ രീതിയിലാവരുത്‌. ബഹുമാനത്തോടെയും സൌഹൃദത്തോടെയും ആയിരിക്കണം. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ആത്മീയ വഴി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. വിവിധ ആദര്‍ശങ്ങളും വിശ്വാസങ്ങളും സിദ്ധാന്തങ്ങളുമുള്ള ഈ ലോകത്ത്, സഹിഷ്ണുതയോടുകൂടിയ സമീപനമാണ് വേണ്ടത്. മറ്റൊരാളുടെ വിശ്വാസത്തെ വിധിക്കാന്‍ ആര്‍ക്കും അവകാശമില്ല. അഭിപ്രായം പറയാം. അത് ന്യായവും യുക്തവുമായിരിക്കണം. ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ചോദ്യങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നത്‌ അനുവദനീയവും ആത്മീയ ജ്ഞാനം വര്‍ദ്ധിപ്പിക്കുന്ന കാര്യവുമാണ്. സത്യത്തെ അറിയാനുള്ള അന്വേഷണവും നന്മയെ തിരിച്ചറിയാനുള്ള പരിശ്രമവും ഫലിക്കും. എന്നാല്‍, ഇതു സംബന്ധിച്ച ചോദ്യങ്ങളും പരാമര്‍ശങ്ങളും അപമാനിക്കുന്നതോ പരിഹസിക്കുന്നതോ വേദനിപ്പിക്കുന്നതോ ആകുവാന്‍ പാടില്ല. ചോദ്യങ്ങള്‍ അസ്ലീലവും അറപ്പുളവാക്കുന്നതുമായ പ്രതികരണങ്ങളിലൂടെയാവരുത്. സത്യസന്ധമായ സംശയങ്ങള്‍ ചോദിക്കുക, ആശയങ്ങള്‍ സമാധാനപരമായി പങ്കുവയ്ക്കുക എന്നത് നല്ല സംവാദത്തിനും അന്യോന്യം മനസ്സിലാക്കുന്നതിനും സഹായിക്കും. സത്യത്തെ അന്വേഷിക്കുന്ന ചോദ്യങ്ങള്‍ക്ക് സന്തോഷഫലം ലഭിക്കും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-13 23:51:40
💥🔥അല്ലയോ ശ്രീ. വേറ്റം , "ഏശു ഉണ്ടോ" എന്ന ഒരു Simple ചോദ്യം ചോദിച്ചാൽ താങ്കൾക്കു വേദന ഉണ്ടാകുമോ??? താങ്കളുടെ വിശ്വാസത്തെ പറ്റിയല്ല ഞാൻ സംസാരിക്കുന്നത്. ഏശു ചത്തിട്ട് ചാടി എഴുന്നേറ്റോ??? ആരെങ്കിലും സഹായിച്ചോ, അതോ സ്വയം എഴുന്നേറ്റോ?? ശരിക്കും മരിച്ചു എന്നു പറഞ്ഞാൽ പിന്നെ ചാടി എഴുന്നേൽക്കാൻ ജീവൻ ഉണ്ടാകുമോ?? അപ്പോൾ വെളിയിൽ നിന്നും ഒരു Power കിട്ടേണ്ടേ??? ഈ ചോദ്യങ്ങൾ എങ്ങനെ അപമാനം ആകും?????? എന്നെ അപഹസിക്കാതെയും പ്രാകാതെയും വളരെ മയപ്പെടുത്തി ഉത്തരങ്ങൾ തരാമോ?? എന്നെ കളിയാക്കരുത്.... എന്നെ ഭാര്സിക്കരുത്..... ഇതൊരു വിശ്വാസ ചോദ്യം അല്ല. അതുകൊണ്ട് താങ്കൾ വൃണപ്പെടരുത്. ഇത് ഒരു GK ചോദ്യം ആണെന്ന് കരുതിയാൽ മതി. ഒത്തിരി സ്നേഹത്തോടെ റെജീസ്. ഉത്തരം അറിയാമെങ്കിൽ തരണം. വീണ്ടും പറയുന്നു പുസ്തകത്തിൽ അങ്ങനെയോക്കെ എഴുതിയിട്ടുണ്ടെന്നും പറഞ്ഞ് എന്നെ ഇകഴ്ത്തുന്ന രീതിയിൽ ഉത്തരം തരല്ലേ.. നമ്മൾ രണ്ടു പെരും പ്രായപൂർത്തിയായ അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ ആണ് ചോദ്യം. ലേഖനം പോലെ ഉത്തരങ്ങൾ ഒത്തിരി പരത്തരുത്. Be to the Point. Thanks. പറ്റുമെങ്കിൽ നിങ്ങളൊക്കെ ഏശുവുമായി എങ്ങനെയാണ് Communicate ചെയ്യുന്നത് എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു. ഫോൺ നമ്പറും തരണം. ഇത് ഒരു ജനറൽ knowledge ചോദ്യമായി അങ്ങ് കരുതണം. ദൈവം അനുഗ്രഹിക്കട്ടേ... 🙏 Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-14 00:24:13
💥ശ്രീ. വേറ്റം, വിശ്വാസം സ്വാതന്ത്ര്യത്തെ ആണോ അടിമത്വത്തെ ആണോ കൂടുതൽ സഹായിക്കുക??? ഞാൻ Faith നെ കുറിച്ചാണ് പറയുന്നത്. (( Trust -ഉം Belief -ഉം നമുക്ക് പിന്നീട് പറയാം.)) വേദപുസ്തകം അനുസരിച്ച് മനുഷ്യന് സ്വാതന്ത്ര്യം ഉണ്ടോ?? അവൻ സ്വതന്ത്രൻ ആണോ?? Freewill സാധ്യമാണോ??? ദൈവത്തിന്റെ മുൻപിൽ കീഴടങ്ങാൻ അല്ലേ മനുഷ്യൻ പഠിപ്പിക്കപ്പെടുന്നത്?? അവൻ അബ്‌ദുള്ള അല്ലേ?? (( അള്ളാഹുവിന്റെ അബ്‌ദു.)) അബ്‌ദു= അടിമ. അടിമയ്ക്ക് സ്വാതന്ത്ര്യത്തെ സ്വപ്നം കാണാനുള്ള അവകാശം എങ്കിലും ഉണ്ടോ?? വേദപുസ്തകം അടിമത്വത്തെ ആണോ സ്വാതന്ത്ര്യത്തെ ആണോ പ്രോത്സാഹിപ്പിക്കുന്നത്??? എന്റെ ഈ ചോദ്യങ്ങൾ താങ്കളെ വേദനിപ്പിക്കുന്നെണ്ടെങ്കിൽ advance ആയിട്ട് മാപ്പ് ചോദിക്കുന്നു. എന്നാലും എനിക്ക് ഉത്തരങ്ങൾ കിട്ടണം, എന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാത്ത രീതിയിൽ. Thanks Mr. Vettom. 🙏🙏🙏. ചോദ്യങ്ങൾ ഇനിയും ഉണ്ട്. Rejice ജോൺ
andrew 2026-03-14 10:33:53
എല്ലാം മുൻകൂട്ടി നിർണ്ണയിക്കുന്ന ദൈവം - ഇന്നും തലയിലെ രോമം എണ്ണിക്കൊണ്ടിരിക്കുന്ന ദൈവം. കോടാനുകോടി ജനങ്ങൾ മഹാമാരി,യുദ്ധം, കൂട്ടക്കൊലപാതകം എന്നിവയാൽ നശിപ്പിക്കപ്പെട്ടു. ഇവയെ തടയുവാൻ ദൈവം ഒന്നും ചെയ്‌തില്ല. ലക്ഷക്കണക്കിന് 'ദൈവജനത്തെ'' ഹിറ്റ്ലറും റോമൻ പോപ്പുകളും കൂട്ടക്കൊല ചെയ്തു. ദൈവം തടഞ്ഞില്ല. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നതും ദൈവം. ഇ ദൈവത്തെപ്പറ്റി മനുഷ്യർ പറയുന്നത് നോക്കുക: * ''29 കാശിന്നു രണ്ടു കുരികിൽ വിൽക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.30 എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. 31 ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ-മത്തായി 10: 29-31. *''6 രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. 7 നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.-ലുക്കോ 12:6-7 പക്ഷെ നിങ്ങളുടെ പ്രാർത്ഥനയും ഉപവാസവും നോമ്പും നമസ്ക്കാരവും എല്ലാം വെറുതെയാണ്, കാരണം നിങ്ങൾ എത്ര കൃപാസനം ഉടമ്പെടി എടുത്താലും - *''44 എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; യോഹന്നാൻ 6:44 മാത്രമല്ല; 12000 വീതം 12 ഗോത്രങ്ങളിൽ നിന്നുമുള്ള 144000 പുരുഷൻമ്മാർ, സ്ത്രീകളാൽ മലിനപ്പെടാത്ത പുരുഷൻമ്മാർ; അവരെയാണ് കുഞ്ഞാട് തിരഞ്ഞെടുക്കുന്നത്. പഴയ ദൈവശാസ്ത്രം പരാജയപ്പെട്ടപ്പോൾ കാൽവിനിസം പരിഷ്‌ക്കരിച്ച ദൈവശാസ്ത്രവുമായി എത്തി. അവ എന്തെന്നുനോക്കാം. രക്ഷ ദൈവത്തിൻറ്റെ സമ്പൂർണ്ണ പരമാധികാരത്തിൽ പെട്ടതാണ്. എല്ലാ സൃഷ്ടികളുടെയും മേൽ ദൈവത്തിനു പൂർണ്ണ നിയന്ത്രണം ഉണ്ട്. പാപപരമായ സമ്പൂർണ്ണ അധഃപതനം, നിരുപാധിക തിരഞ്ഞെടുപ്പ്, പരിമിതമായ പാപപരിഹാരം, അപ്രതിരോധ്യമായ കൃപ, വിശുദ്ധരുടെ സ്ഥിരോത്സാഹം എന്നിവയാണ് TULIP എന്ന 5 പോയിൻറ്റ് വിശ്വാസസംഹിത. കാൽവിനിസം ആദാരമാക്കിയ വാക്യങ്ങൾ: 1] റോമർ 3:10-12,''10 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. 11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. ഇനി കാൽവിനിസത്തിൽ വീണു കഴിഞ്ഞവരുടെ അവസ്ഥ നോക്കു -{റോമൻ 3: 13 അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു. 14 അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. 15 അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. 17 സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല. 18 അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല”} 2] എഫെസ്യർ,1:4-5,-4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും,5 തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു.6 അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ 3] യോഹന്നാൻ 6:44. എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല... കാൽവിനിസത്തിൻറ്റെ അഞ്ച് പോയിന്റുകൾ (TULIP) T -പൂർണ്ണമായ കഴിവില്ലായ്മ: വീഴ്ച കാരണം, മനുഷ്യവർഗം പാപത്താൽ പൂർണ്ണമായും ദുഷിപ്പിക്കപ്പെടുകയും സ്വന്തമായി ദൈവത്തെ തിരഞ്ഞെടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. വാക്യങ്ങൾ: റോമർ 3:10-12 ("നീതിമാൻ ആരുമില്ല, ഒരുത്തൻ പോലുമില്ല"), എഫെസ്യർ 2:1-3, യിരെമ്യാവ് 17:9. U - ഉപാധികളില്ലാത്ത തിരഞ്ഞെടുപ്പ്: ലോകസ്ഥാപനത്തിനു മുമ്പ്, ദൈവം ചില വ്യക്തികളെ രക്ഷയ്ക്കായി തിരഞ്ഞെടുത്തത് ദൈവത്തിൻറ്റെ മുൻ ഉദ്ദേശ്യത്തിൻറ്റെ അടിസ്ഥാനത്തിലാണ്, വെക്തികളിലുള്ള മുൻകൂട്ടി കണ്ട യോഗ്യതയുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലല്ല. വാക്യങ്ങൾ: എഫെസ്യർ 1:4-5, 11 ("ലോകസ്ഥാപനത്തിന്നു മുമ്പെ അവൻ നമ്മെ അവനിൽ തിരഞ്ഞെടുത്തു"), റോമർ 9:11-16. L - പരിമിതമായ പാപപരിഹാരം (പ്രത്യേക വീണ്ടെടുപ്പ്): ക്രിസ്തുവിൻറ്റെ മരണം എല്ലാവരുടെയും രക്ഷക്കായിട്ടുള്ളതല്ല; തിരഞ്ഞെടുക്കപ്പെട്ടവരുടെ മാത്രം രക്ഷ ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു, വാക്യങ്ങൾ: യോഹന്നാൻ 10:11, 15 ("ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ കൊടുക്കുന്നു"), മത്തായി 1:21, യോഹന്നാൻ 17:9. I - അപ്രതിരോധ്യമായ കൃപ: ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ രക്ഷയിലേക്ക് വിളിക്കുമ്പോള്‍, അവര്‍ക്ക് അതിനെ ചെറുക്കാന്‍ കഴിയില്ല. പരിശുദ്ധാത്മാവ് അവരെ ആകര്‍ഷിക്കുകയും, അവരെ മാനസാന്തരപ്പെടുത്തുകയും ചെയ്യുന്നു. വാക്യങ്ങൾ: യോഹന്നാൻ 6:37, 44 ("പിതാവ്... ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയില്ല"), പ്രവൃത്തികൾ 13:48. P - വിശുദ്ധരുടെ സ്ഥിരോത്സാഹം: ദൈവം തിരഞ്ഞെടുത്ത് തന്നിലേക്ക് ആകർഷിച്ചവർ ഒരിക്കലും ഒടുവിൽ വീണുപോകുകയില്ല, മറിച്ച് അവസാനം വരെ വിശ്വാസത്തിൽ നിലനിൽക്കും. വാക്യങ്ങൾ: യോഹന്നാൻ 10:27-29, റോമർ 8:29-30, ഫിലിപ്പിയർ 1:6. മറ്റ് പ്രധാന തത്വങ്ങൾ: ദൈവത്തിൻറ്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനായി മനുഷ്യൻറ്റെ എല്ലാ തീരുമാനങ്ങളും പ്രവൃത്തികളും ദൈവം സജീവമായി നിയന്ത്രിക്കുന്നു. വാക്യങ്ങൾ: സങ്കീർത്തനം 115:3, യെശയ്യാവ് 14:27. കാൽവിനിസം സോള സ്ക്രിപ്ചുറ (തിരുവെഴുത്ത് മാത്രം), സോള ഫിഡെ (വിശ്വാസം മാത്രം), സോള ഗ്രാഷ്യ (കൃപ മാത്രം), സോളസ് ക്രിസ്റ്റസ് (ക്രിസ്തു മാത്രം), സോളി ഡിയോ ഗ്ലോറിയ (ദൈവത്തിന് മാത്രം മഹത്വം) എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. *പെന്തക്കോസ്തുകാർക്ക് വ്യക്തമായ വിശ്വാസ സംഹിതകൾ ഇല്ല. ഓരോ പാസ്റ്റർമാരുടെയും അവനോനിസം ആണ് പെന്തക്കോസ്ത് ഉപദേശം. ചിലർക്ക് ദൈവം യഹോവ മാത്രം. എന്നാൽ പലതരം യഹോവ ഉണ്ടായിരുന്നു എന്നതും CE 70ൽ ദേവാലയം വീണതോടെ യഹോവയെ ''മിസ്സിംഗ്'' ആണെന്നും അവർ ഇന്നും അറിയുന്നില്ല. ചില പെന്തക്കോസ്തുകാർ യേശുവിനെ മാത്രം എടുക്കുന്നു. പഴയ നിയമം പൂർണ്ണമായി തള്ളുന്നു. എന്നാൽ ഹീബ്രു ബൈബിളിലെ കൽപ്പനകൾ ഒന്നും വിടാതെ പൂർണ്ണമായി അനുസരിച്ചാൽ മാത്രമേ രക്ഷ ലഭിക്കയുള്ളു എന്ന വാക്യങ്ങൾ ഇതുവരെ അവർ കണ്ടില്ല എന്ന് തോന്നുന്നു. പഴയ നിയമത്തെ പൂർണ്ണമായും തള്ളിയ ഇവർ തന്നെ പറയുന്നു- യേശുവിൻറ്റെ ജീവിതവും പ്രവർത്തികളും എല്ലാം പഴയനിയമത്തിൽ മുൻകൂട്ടി പ്രവചിച്ചിട്ടുണ്ട് എന്ന്. സുവിശേഷങ്ങളിൽ എഴുതിയിരിക്കുന്നു.: യേശു കൂനിയുടെ കൂനു നിവർത്തി, പക്ഷെ ഇന്നും ഇവർ സത്യത്തെ നോക്കാൻ ഭയന്നു കൂനികൾ ആയി തുടരുന്നു. സത്യത്തെ ദർശിക്കാൻ മടികാണിച്ചു കണ്ണുകൾ അടച്ചു അന്ധരായി മറ്റുള്ളവരെ വഴി നടത്തുന്നു. -andrew{gracepub@yahoo.com} -visit my FB page for more information. "“കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?''-ലുക്കോ 6:39
andrew 2026-03-14 10:44:16
യഹോവയുടെ ഉത്ഭവം: പുരാതീന ബാബിലോൺ, സുമേറിയൻ, കനാൻ, അറേബ്യാ; പ്രദേശങ്ങളിൽ അനേകം ദൈവങ്ങളെയും അവയുടെ കുട്ടി ദൈവങ്ങളെയും ആരാധിച്ചിരുന്നു. പല പ്രദാന ദൈവങ്ങളുടെയും ഭാര്യ ആയിരുന്നു 70 കുട്ടി ദൈവങ്ങളുടെ മാതാവ് അശേര. ഇത്തരം കുട്ടി ദൈവങ്ങളിൽ ഒരുവൻ മാത്രമായിരുന്നു യാഹ് [യഹോവ] ബിസിഇ എട്ടാം നൂറ്റാണ്ടു കാലങ്ങളിൽ സൗദി അറേബ്യാ, ഈജിപ്റ്റ്‌, ബാബിലോൺ എന്നീ പ്രദേശങ്ങളിൽനിന്നും കന്നുകാലി വളർത്തലും കുടാരവാസികളും ആയ നാടോടികൾ കനാൻ പ്രദേശങ്ങളിൽ കുടിയേറി, കാലാവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ ആയിരിക്കാം കാരണം. ബി സി ഇ മൂന്നാം നൂറ്റാണ്ടിൽ ബാബിലോണിൽനിന്നും തിരികെ എത്തിയ യെരുശലേം പുരോഹിതർ വിവിധ കുടിയേറ്റക്കാരുടെ വ്യത്യസ്ത യഹോവയെ സംയോജിപ്പിച്ചു ഒന്നാക്കി. അതാണ് പഴയ നിയമത്തിൽ പല സ്വഭാവങ്ങൾ ഉള്ള യഹോവയെ കാണുന്നത്. യഹോവ വിശ്വാസികൾക്ക്‌ ഇപ്പോഴും ഇ സത്യം പിടികിട്ടിയിട്ടില്ല. യഹോവ പ്രപഞ്ച സൃഷ്ട്ടാവ് ആണെന്ന് വിളിച്ചുകൂവി നടക്കുന്നു. പ്രപഞ്ചം എന്താണെന്നും അതിൻറ്റെ വലുപ്പവും ഇവർക്ക് അറിയുമോ. ഏതായാലും ഇ യഹോവയും ഒരു കൃത്രിമ സൃഷ്ട്ടി. -andrew
andrew 2026-03-14 10:45:41
*പുതിയ നിയമത്തിലെ യേശുവും വിവിധ എഴുത്തുകാരുടെ ഗ്രുപ്പുകൾ ഉണ്ടാക്കിയ കൃത്രിമമാണ്. അതിൽ ഇന്നും മുൻപിൽ നിൽക്കുന്നത്; ആദ്യം ഫ്ലാവിയസ് ജോസീഫസിന്റെ എഴുത്തുകാർ ഉണ്ടാക്കിയ യേശുവാണ്. പൊതുവര്ഷം 325 ൽ റോമൻ ചക്രവർത്തിയും എഴുത്തുകാരും ഇ യേശുവിനെ ''നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുമശിഹ ആക്കി. റോമൻ സാമ്പ്രാജ്യം അധഃപതിച്ച തുടങ്ങിയതോടെ റോമൻ കത്തോലിക്ക സഭ എന്ന് പേരും മാറ്റി. റോമിലെ പോപ്പ് ചക്രവർത്തി ആയി, മറ്റു ക്രിസ്ത്യൻ കൾട്ടുകൾ പോപ്പിനെ എതിർത്തു, അങ്ങനെ വിവിധ ഗ്രുപ്പുകൾ ഉണ്ടായി. ഇന്ന് 45000 ൽ അധികം വിവിധ സഭകളും അവക്കൊക്കെ വിവിധതരം യേശു ദൈവവുമായി ക്രിസ്തുമതം ജൈത്രയാത്ര തുടരുന്നു. * ആഫ്രിക്കയിലെ കറുത്ത മനുഷ്യർ നോഹ ശപിച്ച ഹാമിൻറ്റെ മക്കൾ അല്ല. ആധുനിക മനുഷ്യർ [ഹോമോ സാപ്പിയൻസ്] ആഫ്രിക്കയിൽ നിന്നുമാണ് ലോകത്തിൻറ്റെ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറിയത്. ആഫ്രിക്കയിലെ കറുത്തവർ ''ചിതറപ്പെട്ട ഗോത്രത്തിൽ പെട്ട യഹൂദർ അല്ല. ആഫ്രിക്കക്കാരെ എന്നും അടിമകളാക്കാൻ, അവർക്കു വേണ്ടി സ്‌പെഷ്യൽ അടിമ ബൈബിൾ ഉണ്ടാക്കിയ വെള്ളക്കാർ ഉണ്ടാക്കിയ കെട്ടുകഥയാണ്. * Matthew 17:1-13, Mark 9:2-13, and Luke 9:28-36. ൽ പറയും പ്രകാരം; മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു. എന്നാൽ ഇ മോശ ചരിത്ര പുരുഷൻ അല്ല. ഇത്തരം കെട്ടുകഥകളുടെ സമാഹാരമാണ് പുതിയ നിയമവും യേശുവും.-andrew
andrew 2026-03-14 10:47:06
വിശ്വാസികളുടെ പിതാവ് അബ്രഹാമും ഇസ്രായേല്യരുടെ മോചകൻ മോശയും ചരിത്ര പുരുഷൻമ്മാർ അല്ല; യഹോവയും, യേശുവും !!! ഇസ്രായേല്യരും ക്രിസ്തിയാനികളും ഇസ്ലാമും ''എബ്രഹാം പിതാവിൻറ്റെ'' പാരമ്പര്യത്തിലാണ് വിശ്വാസഅടിസ്ഥാനം. അബ്രഹാമിന്റെ കഥ ബൈബിളിൽ മാതമായി ഒതുങ്ങുന്നു. ഇന്നേവരെ ഏതെങ്കിലും തെളിവുകൾ ലഭിച്ചിട്ടില്ല. കള്ളങ്ങൾ സ്ഥിരം കേട്ട് അത് സത്യമാണെന്ന് ബഹുഭുരിപക്ഷ ജനങ്ങളും കരുതുന്ന ഇന്നത്തെ ലോകത്ത്‌ സത്യത്തിനെന്തു സ്ഥാനം. എങ്കിലും സ്വയസംതൃപ്തിക്കായി എഴുതുന്നു. ബൈബിൾ പ്രകാരം അബ്രഹാമിന്റെ കാലം ബിസിഇ 2000 ആണ്. അന്നൊന്നും എഴുതിയതല്ല ഉൽപ്പത്തി പുസ്തകം. ബി സി ഇ മുന്നനുറ്റാണ്ടിലാണ് ഹീബ്രു ബൈബിൾ നിലവിൽ വന്നത്. അതായത് ബാബിലോണിലെ പ്രവാസത്തിൽനിന്നു തിരികെ എത്തിയ പുരോഹിത കുഞ്ഞുങ്ങളാണ് ഹീബ്രു ബൈബിൾ ഉണ്ടാക്കിയത്. യെരുശലേം പുരോഹിതർ ബാബിലോണിൽ അടിമകളായി പണിചെയ്തത് മർഡോക്ൻറ്റെ ദേവാലയം പണിയുവാനാണ്. ബാബിലോണിൽനിന്നും തിരികെ എത്തിയപ്പോൾ ബാബിലോണിയരെ പരിഹസിക്കാൻ പുരോഹിതർ, ദൈവം ഭാഷ ചിതറിച്ച ബാബേൽ ഗോപുര കഥ ഉണ്ടാക്കി. ബാബേൽ നദിതീരത്തു ഇഷ്ടിക ഉണ്ടാക്കാൻ ചെളി ചവുട്ടി കുഴച്ച പുരോഹിതർ സങ്കീർത്തനം ഉണ്ടാക്കി. സങ്കി. 137 നോക്കുക. അന്നുവരെ നിലവിലുണ്ടായിരുന്ന ഐതീഹങ്ങളും നാടൻ പാട്ടുകളും പുരാണങ്ങളും കൂട്ടി ചേർത്ത് പുരോഹിതർ മൂന്നാം നൂറ്റാണ്ടിൽ മെനഞ്ഞെടുത്ത കൃതിമ ചരിത്രമാണ് ഹീബ്രു ബൈബിൾ. അതിനാൽ അബ്രഹാം ജീവിച്ചിരുന്നു എന്ന് പറയുന്ന കാലഘട്ടത്തിനുശേഷം 1700 വർഷം കഴിഞ്ഞു പുരോഹിതർ ഉണ്ടാക്കിയ വ്യാജ ചരിത്രത്തിലെ അബ്രഹാം ചരിത്ര പുരുഷനല്ല. ഈജിപ്റ്റിൽനിന്നും ഇസ്രായേല്യരെ മോചിപ്പിച്ച മോശയുടെ കഥയും കൃത്രിമം. ഹീബ്രു ബൈബിളിൽ പല മോശകളെ കാണാം. 1- ഫറവോൻറ്റെ കൊട്ടാരത്തിൽ വളർന്ന മോശ. 2- അഹറോൻറ്റേയും മിരീമിൻറ്റെയും സഹോദരൻ മോശ. 3- മിദ്യാനിലെ പുരോഹിതൻ യിത്രോയുടെ പുത്രി സിപ്പോറയുടെ ഭർത്താവ് മോശ.-4 എത്യോപ്യൻ സ്ത്രീയുടെ ഭർത്താവ് മോശ. 5- ഈജിപ്റ്റിലെ 10 ബാധകളും അവിടെ അടിമകൾ ആയിരുന്ന ഇസ്രായേല്യരെ മോചിപ്പിച്ച മോശ.6- ഷാസ്വ് -വെ ഗോത്രക്കാരുടെ മൂപ്പൻ മോശ. ഇതിൽ ഒരു മോശയും ചരിത്ര പുരുഷൻമ്മാർ ആയിരുന്നു എന്നതിന് തെളിവുകൾ ഒന്നും ഇല്ല. ഇത്തരം പ്രാദേശിക ഹീറോകളുടെ വീരഗാധകൾ അവർ സംസ്ക്കാരത്തിന്റെ ഭാഗമായി തലമുറകൾ കൈമാറിയിരിക്കാം. ആരോമൽ ചേവകരുടെ കഥകൾ പോലെ. ഇന്നത്തെ സൗദി അറേബിയൻ പ്രദേശങ്ങളാണ് ബൈബിളിലെ മിദ്യാൻ. അവർ നെഹുഷ്ടൻ എന്ന സർപ്പ ദൈവത്തെ ആരാധിച്ചു. ഏദനിലെ സർപ്പം, മോശ മരുഭൂവിൽ ഉയർത്തിയ പിച്ചള സർപ്പം ഇവയൊക്കെ നെഹുഷ്ടൻ സർപ്പമാണ്. പുരാതീന വടക്കൻ ഇസ്‌റായേൽ പ്രദേശങ്ങളിലെ പ്രദാന ദൈവങ്ങളിൽ ഒന്ന് സർപ്പ ദൈവം ആയിരുന്നു. മോശയുടെ പോരോഹിത്യ പാരമ്പര്യം അവകാശപ്പെട്ട പുരോഹിതരും സർപ്പ ആരാധകർ ആയിരുന്നു. ലോകത്തിൻറ്റെ എല്ലാഭാഗങ്ങളിലും സർപ്പത്തെ ആരാധിച്ചിരുന്നു. രോഗ ശമനദൈവമായ മെർക്കുറിയുടെ വടി, മെഡിക്കൽ സിമ്പൽ, ബിഷപ്പുമാരുടെ അംശവടി; ഇവയിലെ സർപ്പം പഴയ നെഹുഷ്ടൻ ദൈവമാണ്. മിദ്യാനിലെ മോശയുടെ ഭാര്യ സിപ്പോറയുടെ പിതാവ് നെഹുഷ്ട്ടൻ സർപ്പദൈവത്തിൻറ്റെ പുരോഹിതനുമായിരുന്നു. * അപ്പോസ്തോലിക ക്രിസ്ത്യൻ സഭകളും ഇന്നും അവകാശപ്പെടുന്നത് മോശയിൽ നിന്നും ലഭിച്ച പൗരോഹിത്യമാണ്‌. ഇനി ബൈബിൾ ചരിത്രത്തിലെ പ്രധാന ഹീറോ, ഈജിപ്റ്റിൽനിന്നും ഇസ്രായേല്യരെ മോചിപ്പിച്ച മോശയാണ്. ഇസ്രായേല്യർ, മോശ, 10 ബാധകൾ, ഇവയൊന്നും ഈജിപ്ഷ്യൻ ചരിത്രത്തിൽ ഇല്ല. പുറപ്പാട്, 10 കൽപ്പന, നിയമ പെട്ടകം, മുതലായവ വെറും കൃത്രിമ കെട്ടുകഥ എന്ന് ഇസ്രായേൽ പുരാവസ്തു വിഭാഗവും തള്ളി. എന്നാൽ വടക്കൻ ഈജിപ്റ്റിൽ നിന്നും, ഷാസ് -വേ എന്നറിയപ്പെടുന്ന കാലികളെ മേയിക്കുന്ന നാടോടികൾ BCE എട്ടാം നൂറ്റാണ്ടിൽ തെക്കൻ യഹൂദ്യൻ മരുഭൂവിൽ കുടിയേറി. അവരുടെ മൂപ്പനെയും മോശ എന്ന് വിശേഷിപ്പിച്ചിരിക്കാം. അവർ ഈജിപ്റ്റിലെ ഞാങ്ങണകൾ നിറഞ്ഞ ചതുപ്പിലൂടെ ആയിരിക്കാം യാത്ര ചെയ്തത്. ഞാങ്ങണയുടെ കടൽ എന്ന് അർത്ഥമുള്ള ''യാം- സാപ്പേത് = sea of reeds എന്നത് KJV -King James Version എഴുത്തുകാർ Red Sea ആക്കി. ആകെ മൊത്തം തർജ്ജിമ പിശകുകളും കെട്ടുകഥകളും കൂട്ടിച്ചേർത്ത ഒരു സമാഹാരം. ചുരുക്കത്തിൽ; ഹീബ്രു ബൈബിളിലെ ഒരു മോശയും ചരിത്ര പുരുഷൻ അല്ല. ഈജിപ്റ്റിൽ ഉള്ളതിനേക്കാൾ പിരമിഡുകൾ ആഫിക്കയുടെ മറ്റു പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. അവയൊക്കെ ആഫ്രിക്കൻ അടിമകൾ പണിതതാണ്. *അതുപോലെ ബൈബിൾ തർജ്ജിമ ചെയ്യുക എന്നത്, വാക്യങ്ങൾ നേരെ ഭാഷ പരിവർത്തനം ചെയ്യുക എന്നത് ആയിരുന്നില്ല, അതായത് പകർത്തി എഴുത്തുകയായിരുന്നില്ല. എഴുത്തുകാർ അത് വീണ്ടും അവരുടെ ആശയത്തിൽ വീണ്ടും എഴുതുകയാണ് ചെയ്തത്. എഴുത്തുകാർ സ്വന്തമായി വീണ്ടും എഴുതി. അതുകൊണ്ടാണ് ഇന്ന് 4000 അധികം വിവിധ പകർപ്പുകൾ ബൈബിളിന് ഉള്ളത്. അങ്ങനെ ദൈവം, അത്യുന്നതൻ എന്നൊക്കെ അറിയപ്പെട്ടിരുന്ന എലോഹീം ദൈവത്തെ കുറെ പുരോഹിത എഴുത്തുകാർ യഹോവ എന്നാക്കി. -andrew
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-14 13:53:40
💥🔥 എന്നാലും അതെന്താ, ക്രൈസ്തവകൃമികൾ ആരും തന്നെ ശ്രീ. andrew വിന്റെ ഈ Facts കുത്തിനിറച്ച പഠനത്തിനെതിരേ വാ തുറക്കാത്തത്??? നോക്കിക്കേ ഒറ്റ ഒരു മൊണ്ണ മിണ്ടുന്നുണ്ടോന്ന്.....🤮 ഇത് മനുഷ്യനാൽ സംഭവിച്ചു , യഹോവയുടെ ദൃഷ്ട്ടിയിൽ ആശ്ചര്യം തന്നേ... 💪( ബാലരമ 8:5-6) Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-14 14:04:59
💥🔥ഇതിലൊക്കെ രസം, മോശ എഴുതിയ പുസ്തകത്തിൽ മോശയുടെ മരണത്തേ കുറിച്ച് മോശ തന്നേ വിവരിക്കുന്നുണ്ട് എന്നുള്ളതാണ്.. മോശയുടെ ശവം എവിടെയാണ് കുഴിച്ചിട്ടതെന്നും മോശ അതിൽ എഴുതിയിട്ടുണ്ട്.🤮🤮 മോശം,മോശം വല്ലവരും കേട്ടാൽ വളരെ മോശം.🤮 Rejice ജോൺ
ജോണ്‍ വേറ്റം 2026-03-15 17:31:07
“സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥഭാവങ്ങള്‍” എന്ന ലേഖനം വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ എഴുതിയ ശ്രീ കോരസണും, ഡോ. മാത്തുള്ളക്കും, ശ്രീ സുധീര്‍ പണിക്കവീട്ടിലിനും, ശ്രീ വായനക്കാരനും, ശ്രീ ആന്‍ഡ്രൂസിനും ശ്രീ റജീസിനും ഹാര്‍ദ്ദമായ നന്ദി!
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-15 23:03:42
💥🔥ശ്രീ. വേറ്റമേ ഓടിപ്പോവല്ലേ, എന്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വിശദീകരണം തരാത്തതെന്തേ??? താങ്കൾ എഴുതുന്ന സ്വാതന്ത്ര്യം ഞാൻ "വിമർശത്തിനും" എടുക്കുന്നു. ഉത്തരം plz. ഓടി പ്പോവല്ലേ... Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-16 04:48:51
💥🔥ഒരു മതേതര സ്വതന്ത്ര ജനാധിപത്യക്രമത്തിലെ ലോക പ്രകാരമുള്ള ഭരണഘടന Follow ചെയ്യുന്ന പൗരന്മാരുള്ള ഒരു രാജ്യത്തിലെ കാര്യമാണ് ശ്രീ. വേറ്റം ഇതിൽ വിസ്തരിച്ചത്?? പക്ഷേങ്കിൽ ശ്രീ. വേറ്റം പിന്തുടരുന്ന പുസ്തകത്തിലെ കാര്യങ്ങളാണ് ഞാൻ താങ്കളോട് ചോദിച്ചത്. അതിന് മൗനം ആണ് ഉത്തരമെങ്കിൽ ഞാൻ ആരായി??? ഈ ലേഖനം വായിച്ച എന്നെ ആരാക്കി??? കഷ്ട്ടം വേറ്റമേ കഷ്ട്ടം. ചോദ്യങ്ങൾ Air-ൽ തങ്ങി തന്നേ നിൽക്കും. ഉത്തരം ആരെങ്കിലും പറഞ്ഞാലും മതി.🤣 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക