Image

ചേർത്തലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Published on 03 March, 2026
ചേർത്തലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ;  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വയലാര്‍ സ്വദേശി ആരവ് കൃഷ്ണ (24), തണ്ണീര്‍മുക്കം സ്വദേശി നന്ദഗോപാല്‍ (22) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചേര്‍ത്തല 11-ാം മൈല്‍ പള്ളിക്കവലയില്‍ വെച്ചാണ് അപകടം. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

എതിര്‍ദിശയില്‍ നിന്നും വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക