Image

ഫൊക്കാന മെഗാ ഷോ സിനി ഫ്യൂഷന്‍-2026' ഏപ്രിൽ, മെയ് മാസങ്ങളിൽ അമേരിക്കയിൽ

Published on 02 March, 2026
ഫൊക്കാന മെഗാ ഷോ സിനി ഫ്യൂഷന്‍-2026' ഏപ്രിൽ, മെയ് മാസങ്ങളിൽ അമേരിക്കയിൽ

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026' അരങ്ങേറുന്നു.  ഏപ്രില്‍ 31 മുതല്‍ മെയ് 31വരെ നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ ഈ പരിപാടി അമേരിക്കയിലുടനീളമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കുമെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

സ്‌കൂള്‍ കലോല്‍സവ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നര്‍ത്തകിയായി സിനിമയിലെത്തിയ നടി അനു സിത്താര, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, അനുഗ്രഹീത ഗായകന്‍ വിപിന്‍ സേവ്യര്‍, ടെലിവിഷന്‍ ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിമിത്രി കലാകാരന്‍  രാജേഷ് അടിമാലി, ഫ്ലവർസ്  സ്റ്റാർ സിങ്ങറും യൂട്യൂബിലെ മാപ്പിളപ്പാട്ടുകളിലൂടെയും ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയയായ ഒരു കൊച്ചു ഗായിക റാനിയ റഫീഖ് എന്നിവര്‍ക്കൊപ്പം കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന്‍ പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് 'സിനി ഫ്യൂഷന്‍-2026'.

വിശദവിവരങ്ങള്‍ക്ക്:

സജിമോന്‍ ആന്റണി (പ്രസിഡന്റ്): 862-438-2361
ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ജനറല്‍ സെക്രട്ടറി): 914-886-2655
ജോയി ചാക്കപ്പന്‍ (ടഷറര്‍): 201-563-6294

Join WhatsApp News
രസീത് സൂക്ഷിച്ചോ ആവശ്യം വരും ! 2026-03-05 18:37:10
പൊതുജനങ്ങളിൽ നിന്ന് പണം മേടിച്ചു നടത്തുന്ന പരിപാടിയിൽ ,ഇതിന്റെ വരവും ചിലവും , പ്രവർത്തനങ്ങളും ഫൊക്കാന പരസ്യമാക്കേണ്ടിവരും . ഒരു ഫോമാകാരനോ. വേൾഡ് മലയാളിക്കാരനോ അല്ലെങ്കിൽ മറ്റൊരു സംഘടനക്കാരോ ടിക്കെറ്റെടുത്തൽ അവർ പിന്നീട് കണക്കു ചോദിച്ചാൽ ഇപ്പോഴുള്ള പ്രസിഡന്റോ അതോ വരാൻ പോകുന്ന പ്രസിഡന്റുമാരോ കണക്കു പറയേണ്ടിവരും . ഇതൊരു സ്പോൺസർ മാത്രം നൽകുന്ന സംഭാവനയാണെകിൽ അവരോടു മാത്രം കണക്കു പറഞ്ഞാൽ മതിയായിരുന്നു. ഏതായാലും ഈ ഭവന പദ്ധതി അടുത്ത് വരുന്ന ഭരണ നേതൃത്തിനു കൈ മാറേണ്ടിവരും, അപ്പോൾ കണക്കുകൾ അവതരിപ്പിക്കണം പദ്ധതി തീരുന്നതു വരെ ആരൊക്കെ ഇതിനു ഉത്തരവാദിത്തം ഏറ്റെടുക്കും. കേസ് കൊടുക്കുന്നതിൽ ആരും മോശക്കാരല്ലോ.
ഗോപി വരച്ചാൽ മതി. 2026-03-06 00:07:14
എന്ത് രസീത്. ഇത് താരിഫ് ഏർപ്പെടുത്തി കഴിഞ്ഞു നമ്മൾ കൊടുത്ത പണം തിരികെ കിട്ടില്ലെന്ന്‌ പറഞ്ഞതുപോലെയാണ്. പെട്ടി കള്ളൻ കൊണ്ടുപോയി താക്കോൽ എന്റെ കയ്യിൽ ഉണ്ടെന്നു പറഞ്ഞിട്ടെന്ത് കാര്യം . കയ്യിൽ നിന്ന് പണം പോയി കഴിഞ്ഞാൽ പിന്നെ ഗോപി വരച്ചാൽ മതി.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-06 00:13:28
💥🔥അല്ലാ, ഇവന്മാരിതെന്തിനാ ഈ നന്മമരം ചമയാൻ പോകുന്നത്. ഇന്ന് അമേരിക്കയിൽ ഒരു govt. ഉണ്ട് ഭാരതത്തിലും ഉണ്ട്. പിന്നെന്താ?? 🤔🤔 എനിക്ക് ഒട്ടും അങ്ങോട്ടു പിടി കിട്ടുന്നില്ല. ഫോക്കാനാ, fuck ആന , foam ആന ഇതൊക്കെ Ok... എല്ലാവർക്കും കൂട്ടം കൂടാനും ആഹ്ലാദിക്കാനും മൗലീകമായ അവകാശം ഉണ്ട്. അത് ആയിക്കോ... ജീവിതം celebrate ചെയ്തോളൂ .... ഈ "പിരിവുചാരിറ്റി" , ചീറ്റിംഗ് തന്നെയാണ്. Govt ഇടപെടട്ടേ വ്യക്തികളെ സഹായിക്കാൻ... Rejice
Observer 2026-03-06 02:55:35
ഇതു നമ്മളുടെ കേരള സർക്കാരിൻറെ ചില പരിപാടികൾ പോലുണ്ടല്ലോ. അധികാരം ഒഴിയാൻ നേരത്തു ഒരു ഫണ്ട് റൈസിംഗ്. ലാഭം പുതിയ ഭരണസമിതിക്ക് കൈ മാറുമോ? നേരെത്തെ ഒരാൾ എഴുതിയ പ്രതികരണം പോൽ ഇത് പൊതുജനങ്ങളിൽ നിന്നും പിരിക്കുന്ന പണമായതു കൊണ്ട്, വരവ് ചിലവുകൾ കൃത്യമായി, സുതാര്യമായി പബ്ലിഷ് ചെയ്യണം. ഇത്രയൂം, അത്രകണ്ട് പ്രശസ്തരല്ലാത്തവരെ ചൊല്ലും ചിലവും കൊടുത്തു കൊണ്ടുവന്നു, അമേരിക്കയിൽ ഉടനീളം കൊണ്ടുവന്നു പരിപാടി നടത്തിയാൽ ഒരു വീട് വെയ്ക്കനുള്ള കാശ് എങ്കിലും തടയുമോ. കാലാവധി തീരാറായ ഒരു ഭരണസമിതി, കൺവെൻഷൻ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ഈ ഒരു പ്രഹസനം കാണിക്കുന്നത് എന്തിനെന്നു മനസിലാകുന്നില്ല. എന്തോ എവിടേയോ ഒരു തകരാറ്.
പ്രസിഡന്റ് , സെക്രട്ടറി , ട്രെഷറർ വേക്കൻസികൾക്ക് ആളെ ആവശ്യമില്ല 2026-03-06 18:32:50
ഫൊക്കാനയുടെ പ്രഥമ കൺവെൻഷന്റെ വരവ് ചെലവ് പോലും അവതരിപ്പിച്ചില്ല എന്നാണ് കേൾവി. ആദ്യം ഒക്കെ സംഘടനയുടെ കെട്ടുറപ്പിൽ അര്ഹതപെട്ടവർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജെ മാത്യൂസ് പ്രസിഡെന്റായ കാലം, ഡാലസ് കൺവെൻഷൻ നല്ല ഉദാഹരണം . കൺവെൻഷന് ഭാരിച്ച ചെലവ് വന്നതോടെ മടിയിൽ കനമുള്ള പ്രാഞ്ചി പ്രെസിഡന്റുമാർ നൂലിൽ കെട്ടിയിറങ്ങാൻ തുടങ്ങി ,സ്വന്തം കീശയിലെ സെക്രെട്ടറി, ട്രഷറർ ആയവരെ കൂട്ടി വരവ് ചെലവ് കാണിക്കാത്ത കൺവെൻഷനുകൾക്കു തുടക്കം കുറിച്ചു . പ്രവർത്തകർക്ക് അക്കാമോഡേഷന് , ട്രാൻസ്‌പോർട്, ഫുഡ് ഇത്യാദി പതിര് കമ്മിറ്റികളിൽ ഇടം നേടി സായൂജ്യമടയുന്നു. ജയിച്ചപ്പം വലിയൊരു ചെക്ക് വീശി കാണിച്ചു ഒരു പ്രസിഡെന്റ് , സ്ഥാനം കഴിഞ്ഞപ്പോൾ ആ ചെക്കും കൊണ്ടും പോയി , വേറൊരു സംഘടനയിൽ ചേക്ക കേറി . ഇതൊക്കെയാണ് അമേരിക്കൻ മലയാളി സംഘടനകളിൽ നിന്ന് അമേരിക്കൻ മലയാളികൾക്ക് കിട്ടിയ മുതൽക്കൂട്ടുകൾ . പ്രാഞ്ചികളുടെ എണ്ണം കൂടിയതുകൊണ്ടു ഇനി പ്രസിഡന്റ പദവിക്ക് ക്ഷാമം കാണില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക