Image

രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി മത്സരിക്കും

Published on 02 March, 2026
രാഹുൽ മാങ്കൂട്ടത്തിലിന് പകരം  പാലക്കാട് രമേശ് പിഷാരടി മത്സരിക്കും

ന്യൂഡൽഹി: പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ രമേശ് പിഷാരടി മത്സരിക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക സംസ്ഥാന കമ്മിറ്റി ഹൈക്കമാൻഡ് സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ പാലക്കാട് നിന്ന് രമേഷ് പിഷാരടിയുടെ പേരു മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. പാലക്കാട് സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നിലധികം ബലാത്സംഗക്കേസുകളിൽ പ്രതിയായതിനു പിന്നാലെയാണ് രമേശ് പിഷാരടിക്ക് അവസരം ലഭിച്ചിരിക്കുന്നത്.

40 മണ്ഡലങ്ങളിലും കോൺഗ്രസ് ഒരൊറ്റയാളെ മാത്രമാണ് സ്ഥാനാർഥിയായി നിർദേശിച്ചിരിക്കുന്നത്. വട്ടിയുർക്കാവിൽ മുരളീധരനും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരും ടി.എൻ. പ്രതാപൻ മണലൂരും മത്സരിക്കുമെന്നും സൂചനകളുണ്ട്.

പാലക്കാടും തൃപ്പൂണിത്തുറയിലും മാത്രമാണ് സിറ്റിങ് എംഎൽഎമാർ മത്സര രംഗത്ത് ഇല്ലാതെയുള്ളൂ

Join WhatsApp News
Joan 2026-03-02 22:11:27
I agree. If anyone other than Rahul is contesting, it's not easy to win in Palghat. Majority of public in general, but women in particular wants Rahul to contest in Palghat. They don't mind about any case against Rahul because he's such an efficient and smart person to represent the Palghat constituency. Whatever weakness(s) in him, the public doesn't mind since it doesn't affect them. They want development in their constituency. Let the Congress leadership (both KPCC and AICC) wide open their eyes and hear and see the pulse of the people.
രാഹുൽ തെങ്ങിൻ കൂട്ടം 2026-03-02 21:20:09
ദയവായി രാഹുൽ മാങ്കൂറ്റത്തിന് തന്നെ പാലക്കാട് മണ്ഡലം കൊടുക്കുക. ഈ പിഷാരടി ഒക്കെ രാഹുലിന്റെ പകുതി മാത്രം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചവരാണ്. പിഷാരടിക്ക് വേറെ എവിടെയെങ്കിലും കൊടുക്കുക നിർബന്ധമാണെങ്കിൽ. പൊതു ജനങ്ങളുടെ വികാരം അറിഞ്ഞുള്ള ഒരു അപേക്ഷയാണ് ഇത് കേട്ടോ?.
കാവിൽ 2026-03-03 02:10:03
കോൺഗ്രസ്സിൽ വളർന്നു വന്ന് ത്യാഗം സഹിച്ചവർക്ക് സീറ്റ് നൽകാതെ ഒരു കൊമേഡിയന് സീറ്റ് നൽകി രാഹുലിനെ തോൽപിക്കാൻ ശ്രമിച്ചാൽ അവിടെ BJP ജയിക്കും . ഞങ്ങൾ ജയി പ്പിക്കും
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-03 12:34:45
💥🔥.to-: Joan, തെങ്ങിൻ കൂട്ടം, കാവിൽ : - അതേ, സത്യം.!!!. പക്ഷേ, രാഹുലിനെ എന്നെന്നേക്കുമായി കോൺഗ്രെസ്സിൽ നിന്ന് പുറത്താക്കിയതല്ലേ 🤔🤔🤔???. BJP ക്കും ഒരവസരം കിട്ടട്ടേ. ഇത്രയും നാൾ ഇടതും വലതും മാറി മാറി ഒരു പരുവം ആക്കിയതല്ലേ കേരളത്തെ. ശ്രീമാൻ.രാഹുലിന് വേണമെങ്കിൽ സ്വതന്ത്രൻ ആയി മത്സരിക്കാമല്ലോ കേരളത്തിൽ എവിടെ വേണമെങ്കിലും. ഏതായാലും കോൺഗ്രസ്സിന് രാഹുലിനെ വേണ്ടെങ്കിലും രാഹുലിനെ കേരളത്തിന്‌ വേണമല്ലോ. അതിനാൽ അദ്ദേഹം , എവിടെ ശ്രീ. സതീശൻ മത്സരിക്കുന്നുവോ അവിടെ പോയി സ്വതന്ത്രൻ ആയി മത്സരിക്കണം. അങ്ങനെ കോൺഗ്രസ്സിനെ കോൺഗ്രസുകാർ തന്നേ പാഠം പഠിപ്പിക്കും. രാഹുൽ ജയിച്ചു വന്നിട്ട് കൂടെ കൂട്ടാവുന്ന, കൂടെ വരുന്ന എല്ലാ എം.എൽ. ഏ - മാരേയും അണിനിരത്തി ഒരു പുതിയ അച്ചുതണ്ട് രൂപം കൊടുക്കട്ടെ .... അങ്ങനെ ആണത്വം കാണിക്കണം. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക