Image

ഇസ്രയേലി ആക്രമണത്തിൽ ഇറാൻ മുൻ പ്രസിഡന്റ് അഹ്മെദിനെജാദ് കൊല്ലപ്പെട്ടു (പിപിഎം)

Published on 01 March, 2026
ഇസ്രയേലി ആക്രമണത്തിൽ ഇറാൻ മുൻ പ്രസിഡന്റ് അഹ്മെദിനെജാദ് കൊല്ലപ്പെട്ടു (പിപിഎം)

ഇറാൻ പ്രസിഡന്റ് ആയിരുന്ന മഹ്‌മൂദ്‌ അഹ്മെദിനെജാദ് ശനിയാഴ്ച്ച ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ടെഹ്‌റാന്റെ നർമാക് ജില്ലയിൽ അദ്ദേഹത്തിന്റെ വീട്ടിൽ ഇസ്രയേലി-യുഎസ് സേനകൾ ബോംബിടുകയാണ് ചെയ്തത്.

ഒരു ഡസനോളം അംഗരക്ഷകരും കൊല്ലപ്പെട്ടു.

2005 മുതൽ എട്ടു വർഷം പ്രസിഡന്റ് ആയിരിക്കെ പാശ്ചാത്യ ലോകത്തിനു തലവേദന ആയിരുന്ന അഹ്മെദിനെജാദ് യുഎസ് എംബസി പിടിച്ചെടുത്ത വിദ്യാർഥി സംഘത്തിന്റെ നേതാവായിരുന്നു.

എന്നാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ബസിൽ യാത്ര ചെയ്തിരുന്ന അദ്ദേഹം സാധാരണ ജനങ്ങൾക്കു പ്രിയങ്കരനായിരുന്നു.

Iran ex-president died in Israeli strike 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക