Image

കലാപ്രേമികളുടെ സംഗമവും, കലോത്സവവും; 'മഴവിൽ ഫ്ലാഷ് 2026 ' 21 ന്, ശനിയാഴ്ച്ച.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 19 February, 2026
കലാപ്രേമികളുടെ സംഗമവും, കലോത്സവവും; 'മഴവിൽ ഫ്ലാഷ് 2026 ' 21 ന്, ശനിയാഴ്ച്ച.

ബോൺമൗത്ത്‌ : യു കെ യിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന “മഴവിൽ ഫ്ലാഷ് 2026” മറ്റന്നാൾ, ഫെബ്രുവരി 21 ന്  ശനിയാഴ്ച്ച ബോൺമൗത്തിൽ അരങ്ങേറും.  ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുകയും, രാത്രി പതിനൊന്നു മണി വരെ നീണ്ടു നിൽക്കുകയും ചെയ്യുന്ന  'കലാ മഹോത്സവത്തിൽ' കലാലോകത്തെ പ്രശസ്തരും, പ്രഗത്ഭരുമായ പ്രതിഭകൾ സദസ്സിന് ഗംഭീരമായ കലാവിരുന്നാവും സമ്മാനിക്കുക.

പ്രശസ്ത ഗായകരായ ശ്രീ കലാഭവൻ ബിനു, ഗിരീഷ് മേനോൻ എന്നിവരുടെ സംഗീത വിരുന്നിനോടൊപ്പം, ഫ്‌ളവേഴ്‌സ്  ടി വി യിലൂടെ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ  മിമിക്രി ആർട്ടിസ്റ്റ്  പ്രസാദ് ശിവൻ അവതരിപ്പിക്കുന്ന മിമിക്രിയും, കൂടാതെ, യുകെയിലെ പ്രശസ്തരായ 35-ഓളം ഗായകരും 25-ൽ പരം നർത്തകരും ചേർന്ന് വേദിയിൽ കലയുടെ മഴവിൽ വസന്തം വിരിക്കും.  സംഗീതവും നൃത്തവും മിമിക്രിയും സമന്വയിക്കുന്ന  'മഴവിൽ ഫ്ലാഷ് 2026 ' സാക്ഷാൽ കലയുടെ മഹോത്സവ ആഘോഷ വേദിയാവും.

ജനപ്രിയ പരിപാടിയിൽ  ചീഫ് ഗസ്റ്റായി സോഷ്യൽ മീഡിയ താരവും, റീലുകളുടെ രാജകുമാരിയുമായ റീന ജോൺ പങ്കെടുക്കും. പരിപാടിയോട് അനുബന്ധിച്ച് കലാപ്രേമികൾക്കായി പ്രശസ്ത കേറ്ററേഴ്‌സായ 'മട്ടാഞ്ചേരി കേറ്ററിംഗ്സ്' സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങൾ  തയ്യാറാക്കി, മിതമായ നിരക്കിൽ നല്കുന്നതാവും.

പ്രവാസ ലോകത്തെ  പിരിമുറുക്കത്തിനിടയിൽ, മനസ്സിന് കുളിർമ്മ പകരുന്ന കലാപ്രേമികളുടെ മഹാസംഗമ വേദിയിലെത്തി, ഹൃദയം നിറയുന്ന കലാ വിരുന്നും, രുചിയുടെ കലവറയും ആസ്വദിക്കുവാനും, ആനന്ദിക്കുവാനുമുള്ള  “മഴവിൽ ഫ്ലാഷ് 2026” ആഘോഷത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ അനീഷും, ഷിനുവും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

അനീഷ് ജോർജ് – 07915061105

ഷിനു സിറിയക് – 07888659644

BARRINGTON THEATRE , PENNYS WALK , FERN  DOWN , BOURNE MOUTH, BH22  9TH

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക