Image

ആന്തരികമായ സമാധാനത്തിന്റെ ഉടമയാകുക (ജി. പുത്തൻകുരിശ്)

Published on 18 February, 2026
ആന്തരികമായ സമാധാനത്തിന്റെ ഉടമയാകുക (ജി. പുത്തൻകുരിശ്)

"അഭിപ്രായം പറയാതിരിക്കാനുള്ള അവകാശം നിങ്ങളുടേതു മാത്രമാണ്" മാർക്കസ് ഒറേലിയസിന്റെ ഈ വാക്കുകളെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചു നോക്കു. നമ്മളുടെ കോപം, നിരാശ, ദുഃഖം- ഇതിൽ എത്രയോ കാര്യങ്ങൾ നമ്മളുടെ നിയന്ത്രണത്തിന് പുറത്തുള്ള സംഭവങ്ങളാൽ ഉണ്ടാകുന്നതാണ്. ആരെങ്കിലും പറഞ്ഞ ഒരു അശ്രദ്ധമായ വാക്ക്, നമ്മൾ ആഗ്രഹിച്ചതുപോലെ പോകാത്ത ഒരു സാഹചര്യം, അല്ലെങ്കിൽ ജീവിതം നമ്മളോട് അന്യായമായിട്ടാണ് പെരുമാറുന്നത് എന്ന തോന്നൽ ഇതെല്ലം നമ്മെ ഏതെങ്കിലും വിധത്തിൽ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നവയാണ്.  എന്നാൽ സ്റ്റോയ്ക്ക് കാഴ്ചപ്പാടിൽ നാം ഇവയ്ക്ക് അധികാരം കൊടുക്കുന്നില്ലെങ്കിൽ അതിന് നമ്മെ അലട്ടാനുള്ള ശക്തിയില്ല. കോപം ഏറ്റവും നാശകരമായ ഒരു വികാരങ്ങളിൽ ഒന്നാണ്.  അത് മറ്റുള്ളവരെ മാത്രം വേദനിപ്പിക്കുന്നില്ല — അത് നിങ്ങളെ അകത്തുനിന്ന്  നശിപ്പിക്കുന്നു. നിങ്ങളുടെ സമാധാനം, വ്യക്തത, ചിന്തിക്കാൻ ഉള്ള കഴിവ് — എല്ലാം വിഷമാക്കുന്നു. നിങ്ങളെ പുറംലോകത്തിന്റെ അടിമയാക്കുന്നു. സ്റ്റോയിസം നമ്മെ പഠിപ്പിക്കുന്നത് ഇതിനെ എത്രയും വിലകൊടുത്തും ഒഴിവാക്കാനാണ്. കാരണം സ്റ്റോയിക്കുകൾക്ക് യഥാർത്ഥ ശക്തി മറ്റുള്ളവരെ നിയന്ത്രിക്കുന്നതിൽ അല്ല, സ്വയം നിയന്ത്രിക്കുന്നതിലാണ്.എപ്പിക്റ്റീറ്റസ് പറഞ്ഞിട്ടുണ്ട്: “നിങ്ങൾക്ക് സംഭവിക്കുന്നത് അല്ല പ്രധാനപ്പെട്ടത് — നിങ്ങൾ അതിന് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്.” ജീവിതം എന്ത് എറിഞ്ഞാലും, ആരെങ്കിലും എന്ത് പറഞ്ഞാലും,  നമ്മളുടെ ആന്തരിക സമാധാനം  നമ്മളുടെ കൈകളിലാണ്. കോപം ഒരു നിമിഷം ഉയർന്നേക്കാം, പക്ഷേ അത് മനസ്സിൽ തുടരണമോ മേഘം പോലെ കടന്നുപോകണമോ എന്ന് തീരുമാനിക്കുന്നത്  നമ്മളാണ്.  കോപത്തിന്റെ കുടുക്കിൽ നിന്നും രക്ഷപ്പെടാനുള്ള 8 സ്റ്റോയിക്ക് നിയമങ്ങൾ ഏതൊക്കെയെന്ന് നമ്മൾക്ക് പരിശോധിക്കാം. ഇതത്ര എളുപ്പം ഉള്ളതല്ലെങ്കിലും മൂല്യമുള്ളതാണ്. 

1.- സംഭവിച്ചതിനെ അതിൻറെ  അർത്ഥത്തിൽ നിന്ന് വേർതിരിക്കുക

സെനിക്ക  പറഞ്ഞിട്ടുണ്ട്: “നാം യാഥാർത്ഥ്യത്തിൽ കഷ്ടപ്പെടുന്നതിനെക്കാൾ  കൂടുതൽ കഷ്ടപ്പെടുന്നത് മനസ്സിൽ സങ്കൽപ്പിച്ചു കൂട്ടിയാണ് "  കോപത്തിലും ഇതുതന്നെ.  നമ്മെ   കോപിപ്പിക്കുന്ന പ്രവർത്തികളെക്കാൾ നമ്മൾ അതിന് നൽകിയ   വ്യാഖ്യാനങ്ങളാണ്.  
ഉദാഹരണം: ആരെങ്കിലും ട്രാഫിക്കിൽ നമ്മളെ  മുറിച്ചുകടക്കുന്നു. നമ്മളുടെ മനസ്സ് ഉടനെ   കഥ  മെനയാൻ തുടങ്ങും.  “എന്നെ അവഗണിച്ചു”, “എന്നെ അപകടത്തിലാക്കി”, “എത്ര സ്വാർത്ഥർ!”
പക്ഷേ കഥ മാറ്റിയാൽ? അവർ ആശുപത്രിയിലേക്ക് പോകുന്നതാവാം. അവർ  എന്നെ  കണ്ടില്ലായിരിക്കും. അവർ വെറും അശ്രദ്ധരായിരിക്കാം, എന്നിങ്ങനെ ചിന്തിച്ചാൽ  അവരുടെ അശ്രദ്ധ നിങ്ങളുടെ സമാധാനം കവർന്നെടുക്കേണ്ടതുണ്ടോ? മാർക്കസ് ഓറേലിയസ് പറഞ്ഞു: “പുറത്തുള്ള കാര്യങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നില്ല; നിങ്ങൾ അവയെക്കുറിച്ച് ചെയ്യുന്ന വിലയിരുത്തലാണ് വേദനിപ്പിക്കുന്നത്. ആ വിലയിരുത്തൽ നിങ്ങൾക്ക് ഏത് നിമിഷവും മാറ്റാം.”

പ്രായോഗികമായി ചെയ്യേണ്ടത്
•    മൂന്ന് ശ്വാസം എടുക്കുക — പ്രതികരിക്കുന്നതിന് മുമ്പ്.
•    കഥ മാറ്റുക — “ഇത് എന്നെക്കുറിച്ചല്ലായിരിക്കും.”
•    സംഭവം നിഷ്പക്ഷമാണെന്ന് ഓർക്കുക — അർത്ഥം നിങ്ങളുടെ വ്യാഖ്യാനമാണ്.
2.- ആളുകൾ മനുഷ്യരാണ് എന്ന് പ്രതീക്ഷിക്കുക
മാർക്കസ് ഓറേലിയസ് ഓരോ രാവിലെയും എഴുതിയിരുന്നു: “ഇന്ന് ഞാൻ ഇടപെടുന്നവർ ഇടപെടുന്നവരും, നന്ദിയില്ലാത്തവരും, അഹങ്കാരികളുമായിരിക്കും…”
എന്തുകൊണ്ട്? കാരണം മനുഷ്യർ അപൂർണ്ണരാണ്. അവർ കള്ളം പറയും, വേദനിപ്പിക്കും, സ്വാർത്ഥരായിരിക്കും. നിങ്ങൾ പൂർണ്ണത പ്രതീക്ഷിച്ചാൽ, നിങ്ങൾ നിരന്തരം കോപിക്കും.
പക്ഷേ അപൂർണ്ണത പ്രതീക്ഷിച്ചാൽ, ഒന്നും നിങ്ങളെ ഞെട്ടിക്കില്ല. നിങ്ങൾ പ്രതികരിക്കുന്നത് കോപത്തോടെ അല്ല, ബോധ്യത്തോടെയായിരിക്കും .
3.-  നിങ്ങളുടെ മനസ്സിലെ ശബ്ദത്തെ നിയന്ത്രിക്കുക
എപ്പിക്റ്റീറ്റസ് പറഞ്ഞു: “നമ്മെ അലട്ടുന്നത് സംഭവങ്ങൾ അല്ല — അവയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളാണ്.”
ഒരു അപമാനം നിങ്ങളെ തകർക്കുന്നത് അത് ആവർത്തിച്ച് പറയുന്ന നിങ്ങളുടെ മനസ്സാണ്. അതിനാൽ,
•    ആദ്യ ചിന്ത പിടിക്കുക
•    ആവർത്തിക്കാതെ മാറ്റുക
•    സ്വയം ശത്രുവായി സംസാരിക്കാതെ, ഒരു ജ്ഞാനിയായ മാർഗ്ഗദർശിയായി സംസാരിക്കുക.
4-താൽക്കാലികമായി നിറുത്താനുള്ള  ബട്ടൺ അമർത്തുക 
വിക്ടർ ഫ്രാങ്ക്ല് പറഞ്ഞു: “ഉത്തേജനവും പ്രതികരണവും തമ്മിൽ ഒരു ഇടവേളയുണ്ട്. ആ ഇടവേളയിൽ നമ്മുടെ സ്വാതന്ത്ര്യം ഉണ്ട്.”
കോപം ഉടൻ പ്രതികരിക്കുമ്പോഴാണ് ശക്തി നേടുന്നത്. ഒരു നിമിഷം നിർത്തിയാൽ   കോപത്തിൻറെ  ശക്തി നഷ്ടപ്പെടും.
5-വ്യക്തിപരമായി എടുക്കരുത്
അപമാനങ്ങൾ പലപ്പോഴും അവരുടേതാണ്, നിങ്ങളുടേതല്ല. അവരുടെ സുരക്ഷിതത്വമില്ലായ്മ നീരസം, നിരാശ — അവരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നു.
നിങ്ങൾ അത് ഏറ്റെടുക്കുന്നില്ലെങ്കിൽ, അത് നിങ്ങളെ വേദനിപ്പിക്കില്ല.
6- വേഗത്തിൽ വിട്ടുകളയുക
കോപം പിടിച്ചുനിർത്തുന്നത് ചൂടുള്ള കല്ല് പിടിച്ചിരിക്കുന്നതുപോലെയാണ്. നിങ്ങളെയാണ് പൊള്ളിൽക്കുന്നത്. വിട്ടുകളയുക — വേഗത്തിൽ.
7- പ്രശ്നങ്ങളെ അധ്യാപകരാക്കുക
തടസ്സങ്ങൾ വഴിയായി മാറുന്നു (മാർക്കസ് ഔറേലിയസ് ) ഓരോ തടസ്സവും ഒരു പരിശീലനമാണ്. കോപം ഉയരുമ്പോൾ ചോദിക്കുക: “ഇത് എന്നെ എന്താണ് പഠിപ്പിക്കുന്നത്?”
8- ഇപ്പോഴുള്ള നിമിഷത്തിൽ ജീവിക്കുക
നമ്മുടെ കോപത്തിന്റെ ഭൂരിഭാഗവും ഭൂതകാലം ആവർത്തിക്കുന്നതിൽ നിന്നോ ഭാവിയെക്കുറിച്ചുള്ള  സങ്കല്പങ്ങളിൽ നിന്നാണ്.    ഇപ്പോൾ — ഈ നിമിഷം — നിഷ്പക്ഷവും സമാധാനപരവുമാണ്.   
_______________________________________

സൂചനകക്കുറിപ്പ്
റോമിലെ ‘അഞ്ചു നല്ല ചക്രവർത്തിമാരിൽ’ അവസാനത്തെ ചക്രവർത്തിയായിരുന്നു  മാർക്കസ് ഔറേലിയസ്. ക്രിസ്തുവിന് ശേഷം 161 മുതൽ 180 വരെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലം, റോമൻ സാമ്രാജ്യത്തിലെ ആന്തരിക സമാധാനത്തിന്റെയും നല്ല ഭരണത്തിന്റെയും ഒരു ദീർഘകാലഘട്ടത്തിന്റെ അവസാനഘട്ടമായി കണക്കാക്കപ്പെടുന്നു. സീനോ സ്റ്റോയിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയ വ്യക്തിയാണ്.  അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പിന്നീട് മാർക്കസ് ഔറേലിയസ്, എപ്പിക്റ്റീറ്റസ്, സെനക തുടങ്ങിയവരെ സ്വാധീനിച്ചു
 

 

 

Join WhatsApp News
M.Mathai 2026-02-18 19:46:35
ജി .പി , ഇന്നത്തെ ചുറ്റുപാടിൽ എങ്ങിനെയാ പ്രതികരിക്കാതെ ജീവിക്കാൻ പറ്റുക? സ്റ്റോയിസം വല്ല പഠന വിഷയമായി ചർച്ച ചെയാമെന്നല്ലാതെ ഏന്തെങ്കിലും ഗുണമുണ്ടോ? വൈകാരിക അടിച്ചമർത്തലിലുള്ള സ്റ്റോയിസിസത്തിന്റെ ഊന്നൽ നിസ്സഹായത , മാനസികമായ അകൽച്ച, മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ മറവ് ,വിഷാദ രോഗം എന്നിവയിലേക്ക് നയിച്ചേക്കാമെന്നതിനാൽ വിമർശകർ അതിനെ ആധുനിക ജീവിതത്തിന് അനുയോജ്യമല്ലെന്ന് കണക്കാക്കുന്നു. ഉദാഹരണത്തിന് വൈകിട്ട് നടക്കാൻ ഇറങ്ങിയ ദമ്പതികൾ , എതിരേ വന്ന ഒരുത്തൻ സ്ത്രീയെ കടന്നുപിടിക്കുന്നു.ഭർത്താവെന്നു അഭിമാനിക്കുന്ന മനുഷ്യൻ സ്റ്റോയിസം പ്രാക്ടിസ് ചെയ്യണോ അതോ പ്രതികരിക്കണോ ? പ്രതികരിക്കാത്ത നമ്മളൊക്കെ എങ്ങിനെയാ മനുഷ്യരാകുക ? ചിലപ്പോളെക്കെ മാതാപിതാക്കളോടും , സഹോദരീ സഹോദരന്മാരോടും , ബന്ധുമിത്രാദികളോടും , നാട്ടുകാരോടും പ്രതികരിക്കേണ്ടിയിരിക്കുന്നു .
Matt 2026-02-18 20:52:02
This is a good article. We live in a world where, if we don’t react, it is often seen as a weakness. Yet many great leaders—Jesus, Buddha, Abraham Lincoln, Gandhi, and Martin Luther King Jr.—had remarkable inner control. They chose their moments carefully, and when they did respond, it made their opponents stop and think. In the end, that calm strength helped them achieve lasting change. Well written and well organized.
നിരീശ്വരൻ 2026-02-18 21:14:18
മലയാളിയുടെ പ്രതികരണ കോളത്തിൽ മാത്തുള്ളയും, നെടുങ്ങാടപ്പള്ളിയും, സുനിലും ഒക്കെയായി നടക്കുന്ന ഈ പ്രതികരണ യുദ്ധം അവസാനിക്കാൻ സ്റ്റോയ്ക്ക് ടെക്‌നിക്ക്സ് ട്രൈ ചെയ്യുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ഇത് യുക്രൈൻ റഷ്യ യുദ്ധംപ്പോലെ നീണ്ടുപോകാൻ സാധ്യതയുണ്ട്. നെടുങ്ങാടപ്പള്ളി പൂട്ടിൻ മിസൈൽ വിടുന്നതുപോലെയാണ് ചോദ്യശരങ്ങൾ തൊടുത്തു വിടുന്നത്. ഇവരുടെ യുദ്ധത്തിൽ നിന്ന് ദൈവം ആരാണ് ചെകുത്താൻ ആരാണ് എന്ന് കണ്ടുപിടിക്കാൻ പ്രയാസമാണ്. ചിലപ്പോൾ യേശുവിനെ ചെകുത്താൻ പരീക്ഷിച്ചതുപോലെ നെടുങ്ങാടപ്പള്ളി മാത്തുള്ളയ്ക്ക് ചോദ്യങ്ങളുടെ അമ്പയക്കാറുണ്ട്. അത് ചെന്ന് തറക്കുമ്പോൾ ധ്യാനത്തിൽ ആയിരുന്ന യേശുതുല്യനായ മാത്തുള്ളയുടെ സ്വഭാവം മാറി ചെകുത്താനായി മാറും. ഇടയ്ക്ക് കുട്ടി ചെകുത്താനായ സുനിൽ കയറി വരും. അദ്ദേഹത്തിൻറെ സ്വഭാവം എന്ന് പറയുന്നത് എന്തിനും പ്രതികരിച്ചിരിക്കണം എന്നാണ്; ട്രമ്പിനെപ്പോലെ. ഒരുത്തനെ തല്ലിക്കൊന്നാൽ തന്നോട് ആരും ചോദിക്കാനില്ല ( അത് നമ്മൾ കണ്ടല്ലോ -രണ്ട് അമേരിക്കൻ സിറ്റസണ്ണിയെനെയാണല്ലോ കൊന്നത്) ഒരു എപ്സ്റ്റിൻ ഫയലിനും എന്റെ ലൈംഗിക ചരിത്രത്തെ പുറത്തുകൊണ്ടുവരാൻ ആവില്ല എന്നൊക്ക വിളിച്ചുപറയുമ്പോൾ, അയാൾക്ക് ട്രമ്പ് സിദ്ധാന്തം തന്നെ വലുത്. എന്റെ പുത്തൻകുരിശ് സാറേ, മത്തായി സാറ് പറഞ്ഞതുപോലെ, പ്രതികരിക്കാതിരുന്നാൽ ഇവനെല്ലാം നമ്മളുടെ നെഞ്ചത്തുകൂടി ചവുട്ടി പോകും. ഇതൊക്ക ചെറുപ്പത്തിലേ പഠിക്കേണ്ടതായിരുന്നു. ഇപ്പോൾ ഇത് കതിരേൽ കൊണ്ടുചെന്നു വളം വച്ചതുപോലെയാണ്. എങ്കിലും കൊഴപ്പമില്ല ആർക്കെങ്കിലും പ്രയോചനപ്പെടും. എല്ലാം യേശു അപ്പച്ചൻ ശരിയാക്കി തരും, കൃഷ്ണൻ ശരിയാക്കി തരും, രാമൻ ശരിയാക്കി തരും എന്നൊക്കെ പറഞ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിയാതെ, സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയാണല്ലോ. ഒരു മതങ്ങളും ഇതിനകത്തില്ല, അത് തന്നെ നല്ലത് ഐ ലവ് യു ഓൾ
thomas 2026-02-19 03:11:44
good article Congrats G.P. We need to change our in and out.
Shanthan 2026-02-19 03:58:21
Franklin Graham needs to practice Stoism- ““YOU NEED TO BE SILENT!” — Franklin Graham’s Tweet Sparks Viral TV Moment When Franklin Graham labeled Pete Buttigieg “dangerous” and suggested he should be “silenced,” he may not have expected a response — especially not on live television. Buttigieg didn’t fire back with outrage. He didn’t interrupt. He simply read the tweet aloud, word for word. Read more here →https://dailyspotlight.feji.io/blog/viral-on-air-response-to-tweet-ignites-debate-over-speech-faith-and-political-tone-009 Then came the pause. “Disagreement isn’t danger,” he said calmly. “And silencing voices isn’t democracy.” The studio went still. No theatrics. No raised voices. Just a measured rebuttal that shifted the tone instantly. Within minutes, the clip spread across social media, with viewers calling it “the quietest takedown on TV.” Supporters praised Buttigieg’s composure, arguing that restraint — not volume — delivered the sharper message. Sometimes the most powerful response isn’t louder words. It’s letting them echo — and unravel on their own. Full story in the comments 👇👇 Source: Compiled from publicly available sources.”
സുരേന്ദ്രൻ നായർ 2026-02-21 01:45:24
സ്റ്റോയ്‌സിസം ചില പ്രത്യേക സാഹചര്യങ്ങളിൽ നല്ലതാകും. ആ സന്ദേശങ്ങളെല്ലാം അഭിനന്ദനാർഹം വോക്കിസം പോലുള്ള ചിന്താധാരകൾ സമൂഹത്തെ ഗ്രസിക്കുമ്പോൾ പ്രതികരണം അനിവാര്യമായി തീരും. എന്തായാലും ഇപ്പോൾ വിഷയം ചിന്തനീയമാക്കിയതിനു ഉചിതമായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക