
കൊല്ലം പ്രവാസി അസോസിയേഷന്‍ (കെ. പി. എ) സ്‌പോര്‍ട്‌സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അണ്ടര്‍ -13 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ട്യൂബ്ലി കിംഗ്‌സ് വിജയികളായി, ട്യൂബ്ലി അല്‍ അമ്മാരിയ ഗ്രൗണ്ടില്‍ വെച്ച് 6 ടീമുകള്‍ മാറ്റുരച്ചു ആവേശകരമായ ടൂര്ണമെന്റ്റില്‍ കെ. പി. എ ഷൂട്ടിംഗ് സ്റ്റാര്‍സിനെയാണ് ട്യൂബ്ലി കിംഗ്‌സ് ഫൈനലില്‍ പരാജയപ്പെടുത്തിയത് .

ടൂര്‍ണമെന്റില്‍ വിജയികള്‍ക്കുള്ള മെഡല്‍സ് സെക്രട്ടേറിയറ്റ് അംഗങ്ങളും ട്രോഫി കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, കെ. പി. എ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം എന്നിവര്‍ ചേര്‍ന്നു കൈമാറി. ചടങ്ങില്‍ കെപിഎ ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറിമാരായ അനില്‍കുമാര്‍ രജീഷ് പട്ടാഴി എന്നിവര്‍ സന്നിഹിതരായിരുന്നു.

ചാമ്പ്യന്‍സ്
കെ.പി.എ സ്‌പോര്‍ട്‌സ് വിങ്ങ് ജനറല്‍ കണ്‍വീനര്‍ രാജ് കൃഷ്ണന്‍, ഫുട്‌ബോള്‍ വിങ്ങ് കോഓര്‍ഡിനേറ്റര്‍ ബിനു കുണ്ടറ, ക്രിക്കറ്റ് വിങ്ങ് കോഓര്‍ഡിനേറ്റര്‍ വിനീത് അലക്‌സാണ്ടര്‍, ടഗ് ഓഫ് വാര്‍ വിങ്ങ് കോഓര്‍ഡിനേറ്റര്‍ രതിന്‍ തിലക് എന്നിവര്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു.
റണ്ണര്‍ അപ്