Image

കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന എം മുരളിയുടെ നിര്യാണത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി.

വിപിന്‍ മങ്ങാട്ട് Published on 11 February, 2026
 കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന എം മുരളിയുടെ നിര്യാണത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി.

നാലുതവണ മാവേലിക്കര നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടൊപ്പം, ജനകീയ രാഷ്ട്രീയത്തിന്റെ മാതൃക ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന ശ്രീ എം. മുരളിയുടെ നിര്യാണത്തില്‍, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേരള രാഷ്ട്രീയത്തില്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ നേതാവായിരുന്നു എം. മുരളിയെന്ന് അനുസ്മരണ യോഗം അനുസ്മരിച്ചു.

അനുസ്മരണ യോഗം ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. എം. മുരളി പൊതുജീവിതത്തില്‍ പുലര്‍ത്തിയ സുതാര്യതയും ജനങ്ങളോടുള്ള അടുപ്പവും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷിബു ചെറിയാന്‍ അധ്യക്ഷനായി. അധികാരത്തിന്റെ ആഡംബരങ്ങള്‍ ഒഴിവാക്കി സാധാരണ ജനങ്ങളുടെ ജീവിതവുമായി ചേര്‍ന്ന് നടന്ന നേതാവായിരുന്നു എം. മുരളിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം അനുസ്മരിച്ചു.

ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സാമുവല്‍ ചാക്കോ കാട്ടൂര്‍കളീക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം തുടര്‍ന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് മാത്രമല്ല, കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിനും വിലപ്പെട്ട സംഭാവനകളാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ബി. എസ്. പിള്ളൈ, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റന്മാരായ വിപിന്‍ മങ്ങാട്ട്, ജോബിന്‍ ജോസ്, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ബിനോയ് ചന്ദ്രന്‍, ശംസുദ്ധീന്‍ കുക്കു, രാമകൃഷ്ണന്‍ കള്ളാര്‍, ഇല്ലിയാസ് പുതുവാച്ചേരി, നാഷണല്‍ കമ്മിറ്റി സെക്രട്ടറിമാരായ ജോസഫ് മാത്യു, മാര്‍ട്ടിന്‍ പടയാറ്റില്‍, റെജി കൊരുത്, നാഷണല്‍ കമ്മിറ്റി ട്രഷറര്‍ സൂരജ് കണ്ണന്‍, ജോയിന്റ് ട്രഷറര്‍ കോശി ബോസ് എന്നിവര്‍ സംസാരിച്ചു.

അതോടൊപ്പം, കോട്ടയം ജില്ലാ പ്രസിഡന്റ് ബത്താര്‍ വൈക്കം, ഇടുക്കി ജില്ലാ പ്രസിഡന്റ് ബൈജു പോള്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ലിബിന്‍ മുഴക്കുന്ന്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ കൂനത്തില്‍, കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ ചീമേനി, വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വില്‍സണ്‍ ബത്തേരി, പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റിജോ കോശി, ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ജോണ്‍സി സാമുവല്‍, ഷോബിന്‍ സണ്ണി, പ്രജു തെക്കേമലയില്‍, ഷംസു താമരക്കുളം, നാസര്‍ കായംകുളം, അലക്‌സ് മാവേലിക്കര, ജോമോന്‍ കോട്ടവിള,അജിത് തോമസ്, ബിജു പാപ്പച്ചന്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും അനുശോചനങ്ങള്‍ രേഖപ്പെടുത്തി.

യോഗത്തിന് ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറര്‍ വിജോ പി. തോമസ് സ്വാഗതം ആശംസിക്കുകയും, ജില്ലാ സെക്രട്ടറി ബിജു പാറയില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

എം. മുരളിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഈ അനുസ്മരണ യോഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും ജനങ്ങളോടുള്ള ആത്മബന്ധവും ഓര്‍മ്മിപ്പിക്കുന്ന വേദിയായി മാറി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക