Image

മരുഭൂമിയുടെ ചാരുതയില്‍, കൊല്ലത്തിന്റെ അവിസ്മരണീയമായ ഡെസേര്‍ട്ട് വിന്റര്‍ ക്യാമ്പ്

Published on 09 February, 2026
മരുഭൂമിയുടെ ചാരുതയില്‍, കൊല്ലത്തിന്റെ അവിസ്മരണീയമായ ഡെസേര്‍ട്ട് വിന്റര്‍ ക്യാമ്പ്

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അംഗങ്ങള്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമായി സാഖീറില്‍ ഡെസേര്‍ട്ട് വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു.  150 ല്‍ പരം  അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പ്  കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.  യോഗത്തിനു  ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതവും, ക്യാമ്പ് ജോയിന്റ് കണ്‍വീനര്‍ അനൂപ് തങ്കച്ചന്‍  നന്ദിയും അറിയിച്ചു.

 സെക്രട്ടറിയേറ്റ്  കമ്മിറ്റി അംഗങ്ങളായ കെ പി എ ട്രഷറര്‍  മനോജ് ജമാല്‍, സെക്രട്ടറി അനില്‍ കുമാര്‍, വിന്റര്‍ ക്യാമ്പ് കണ്‍വീനര്‍ ആയ ഫൈസല്‍ പത്തനാപുരം, വിന്റര്‍ ക്യാമ്പ് ജോയിന്റ്  കണ്‍വീനര്‍മാരായ സജീവ് ആയൂര്‍, നവാസ് കരുനാഗപ്പള്ളി, ബിനു കുണ്ടറ, നിഹാസ് പള്ളിക്കല്‍, ലിനീഷ് പി ആചാരി, കെ പി എ സ്ഥാപക പ്രസിഡന്റ്  നിസാര്‍ കൊല്ലം സൃഷ്ടി ജനറല്‍ കണ്‍വീനര്‍  ജഗത് കൃഷ്ണകുമാര്‍,  സൃഷ്ടി സാഹിത്യ വിഭാഗം കണ്‍വീനര്‍ വിനു ക്രിസ്ടി, എന്നിവര്‍ സന്നിഹിതരായിരുന്നു. 

 

സൃഷ്ടി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ തരത്തിലുള്ള മത്സരങ്ങളും രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ നീണ്ടു നിന്ന ക്യാമ്പിന് ആവേശമായി. സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കായിക മത്സരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.  വിന്റര്‍ ക്യാമ്പ് കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

മരുഭൂമിയുടെ ചാരുതയില്‍, കൊല്ലത്തിന്റെ അവിസ്മരണീയമായ ഡെസേര്‍ട്ട് വിന്റര്‍ ക്യാമ്പ്
മരുഭൂമിയുടെ ചാരുതയില്‍, കൊല്ലത്തിന്റെ അവിസ്മരണീയമായ ഡെസേര്‍ട്ട് വിന്റര്‍ ക്യാമ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക