Image

ജിദ്ദ തിരുവിതാംകൂര്‍ അസ്സോസിയേഷന്‍ (ജെ ടി എ) സംഘടിപ്പിച്ച കലാസന്ധ്യ വര്‍ണ്ണപ്പൊലിമ നിറഞ്ഞതായി

നസീര്‍ വാവകുഞ്ഞ് Published on 02 February, 2026
ജിദ്ദ തിരുവിതാംകൂര്‍ അസ്സോസിയേഷന്‍ (ജെ ടി എ) സംഘടിപ്പിച്ച കലാസന്ധ്യ വര്‍ണ്ണപ്പൊലിമ നിറഞ്ഞതായി

ജിദ്ദ: പുതുവത്സരാഘോഷത്തിന്റെയും ക്രിസ്മസ് ആഘോഷങ്ങളുടേയും ഭാഗമായി ജെടിഎ കലാസന്ധ്യ സംഘടിപ്പിച്ചു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിന് ജെ. ടി. എ പ്രസിഡണ്ട് നൗഷാദ് ജമാല്‍ പന്മന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ കണ്‍വീനര്‍ ദിലീപ് താമരക്കുളം പുതുവത്സര സന്ദേശം നല്‍കി.  ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് 'ജെ.ടി.എ പ്രവര്‍ത്തന നാള്‍വഴികള്‍' അവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മാജാ സാഹിബും ചെയര്‍പേഴ്‌സണ്‍ ജ്യോതി ബാബുകുമാറും പുതുവത്സരാശംസകള്‍ നേര്‍ന്നു. ട്രഷറര്‍ രഞ്ജിത്ത് വള്ളിക്കുന്നം നന്ദി രേഖപ്പെടുത്തി.
കള്‍ച്ചറല്‍ കണ്‍വീനര്‍മാരായ ഷിഹാബ് താമരക്കുളവും ഷറഫുദ്ദീന്‍ പത്തനംതിട്ടയും ഏകോപനം നിര്‍വഹിച്ച കലാസന്ധ്യയ്ക്ക് ശ്രീദേവി അനില്‍ അവതാരകയായി. ആഷിര്‍ കൊല്ലം, റഷീദ് ഓയൂര്‍, ഷറഫുദ്ദീന്‍ പത്തനംതിട്ട, നിസാര്‍ കരുനാഗപ്പള്ളി, രജികുമാര്‍, ഹസീന നവാസ്, അഥീന തൗഫീഖ് എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍, കരോള്‍ ഗാനങ്ങള്‍, നാടന്‍പാട്ടുകള്‍ എന്നിവ കലാസന്ധ്യയ്ക്ക് വര്‍ണ്ണപ്പൊലിമയേകി.

അനില്‍ വിദ്യാധരന്‍ അവതരിപ്പിച്ച ഹാസ്യഭാഷണം, ഷിഹാബ് താമരക്കുളം ക്രോഡീകരിച്ച് ജെ.ടി.എ അംഗങ്ങളായ ദമ്പതികള്‍ അവതരിപ്പിച്ച മൂകാഭിനയത്തിലൂടെയുള്ള മലയാള സിനിമാ പേരുകണ്ടെത്തല്‍ എന്നിവ സദസ്യരെ ആഹ്ലാദത്തിലാഴ്ത്തി. മഹാകവി കുമാരനാശാന്റെ കാവ്യമായ ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കി ഷാജി കായംകുളം സംവിധാനം നിര്‍വഹിച്ച നൃത്ത-സംഗീത നാടകം കലാമേന്‍മയുള്ളതും മലയാള പ്രവാസലോകത്ത് ഇദംപ്രഥമവുമായിരുന്നു. ഷാജി കായംകുളത്തിന്റെയും ഫൈഹ നൗഷാദിന്റെയും അഭിനയം സദസ്യരുടെ മുക്തകണ്ഠ പ്രശംസ നേടി.

അനില്‍ കുമാര്‍ പത്തനംതിട്ട, നവാസ് ചിറ്റാര്‍, ഷെഫിന്‍ ഷാ, ജാബിര്‍ മടിയൂര്‍, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, അയ്യൂബ് ഖാന്‍ പന്തളം, നവാസ് ബീമാപ്പള്ളി, ഡെന്‍സണ്‍, നൂഹ് ബീമാപ്പള്ളി, സിയാദ് അബ്ദുള്ള പടുതോട്, നജീബ് പത്തനംതിട്ട എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വനിതാ വിംഗിനെ പ്രതിനിധീകരിച്ച് ആതിര, സിത്താര നൗഷാദ്, മറിയം റോസ്, ഖദീജാ ബീഗം, ആശ എന്നിവര്‍ കലാസന്ധ്യയ്ക്ക് നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക