Image

ഓസ്ട്രിയന്‍ ക്നാനായ കത്തോലിക്ക സമൂഹത്തിന് നവസാരഥികള്‍

ജോബി ആന്റണി Published on 27 January, 2026
ഓസ്ട്രിയന്‍ ക്നാനായ കത്തോലിക്ക സമൂഹത്തിന് നവസാരഥികള്‍

വിയന്ന: ഓസ്ട്രിയന്‍ ക്നാനായ കത്തോലിക്ക സമൂഹത്തിന് (AKCC) ജോബി മാറമംഗലം പ്രസിഡന്റായി പുതുയ നേതൃത്വം നിലവില്‍ വന്നു. 2026-2028 വര്‍ഷത്തേക്കുള്ള പുതിയ 'Mother Mary'കമ്മറ്റി അംഗങ്ങള്‍ സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാദര്‍. ജിജോ ഇലവുംവങ്കച്ചാലില്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി പുതിയ ഭാരവാഹികള്‍ ചുമതലകള്‍ ഏറ്റെടുത്തു.

നിമ്മി കൊച്ചുപറമ്പില്‍ (വൈസ് പ്രസിഡണ്ട്), ജൂഡി ചെറുപുഷ്പാലയം (ജനറല്‍ സെക്രട്ടറി), ജിനി തറമംഗലം (ജോയിന്റ് സെക്രട്ടറി), ഫിജി ഇലവുങ്കല്‍ (ട്രഷറര്‍),ജയിംസ് മാക്കീല്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരും

മിഷ മാക്കീല്‍ (പി.ആര്‍.ഒ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ഫെബിന ഇലവുങ്കല്‍, സാന്റോ മാരമംഗലം, ജോനാ തറമംഗലം എന്നിവര്‍ സ്പോര്‍ട്സ് ക്ലബ് സെക്രട്ടറിമാരായും, ജിന്‍സണ്‍ പെരൂനിലത്തില്‍, സ്റ്റീഫന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ഴ്‌സായും ചുമതലയേറ്റു. എബി കൊച്ചുപറമ്പില്‍, റോസ് മേരി വിളങ്ങാട്ടുശ്ശേരിയില്‍, അനില പുത്തന്‍പുരയ്ക്കല്‍, പ്രിയങ്ക കണ്ണമ്പാടം എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും ചുമതല ഏറ്റെടുത്തു.

ടോമിപീടികപറമ്പില്‍, അലക്സ് വിളങ്ങാട്ടുശ്ശേരിയില്‍, തോമസ് മുളയ്ക്കല്‍, ആന്റണി മാധവപള്ളിയില്‍ എന്നിവര്‍ ടൂര്‍ കോഡിനേറ്റര്‍മാരായും, നൈസി കണ്ണമ്പാടം വിമന്‍സ് ഫോറം പ്രതിനിധിയായും, ഡെയ്സി മാധവപള്ളി, മോളി മുളക്കല്‍, അന്നമ്മ അരീച്ചിറകാലായില്‍ എന്നിവരും തിരഞ്ഞെക്കപ്പെട്ടു.

അല്‍മീ വിളങ്ങാട്ടുശ്ശേരിയില്‍, ജസബല്‍ പെരൂനിലത്തില്‍, അലന്‍ അരിച്ചിറക്കാലായില്‍ എന്നിവര്‍ യുവജന കമ്മിറ്റിയുടെ പ്രതിനിധികാളയും, ചാക്കോച്ചന്‍ വട്ടനിരപ്പില്‍, മാത്യു പടിഞ്ഞാറക്കാലയില്‍, സണ്ണി അരിച്ചിറക്കാലായില്‍, ജോജന്‍ തറമംഗലത്തില്‍ എന്നിവര്‍ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയും തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷോ രാജേഷ് കടവില്‍.

വിശ്വാസത്തിതില്‍ ഊന്നിക്കൊണ്ട് ഓസ്ട്രിയയില്‍ കനാനായ സമുദായത്തെ അതിന്റെ തനിമയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കാഴ്ച വെക്കുന്നതിനോടൊപ്പം വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികളും സംഘടിപ്പിക്കുമെന്ന് പുതിയ നേതൃത്വം യോഗത്തില്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക