Image

ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ യുഎസിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു (പിപിഎം)

Published on 27 January, 2026
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ യുഎസിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു (പിപിഎം)

യുഎസിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ തിങ്കളാഴ്ച്ച 77ആം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. 
രാഷ്ട്രപതിയുടെ പ്രസംഗം ചടങ്ങുകളിൽ വായിച്ചു. ത്രിവർണ പതാക ഉയർത്തിയ ചടങ്ങുകളിൽ ഒട്ടേറെ  ഇന്ത്യക്കാർ പങ്കെടുത്തു.

വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ വിനയ് ക്വത്ര കൊടി ഉയർത്തി. രാഷ്ട്രപതിയുടെ പ്രസംഗം റിലേ ചെയ്തു. വിശ്വ ഹിന്ദി ദിവസ് ആചരണത്തിൽ നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 

സിയാറ്റിലിൽ ഫെഡറൽ റിസർവ് കെട്ടിടത്തിൽ തൃരംഗ പറത്തി. മേയർ കെയ്റ്റി വിൽ‌സൺ പങ്കെടുത്തു. കോൺസുലർ ആപ്പ്ളിക്കേഷൻസ് സെന്ററിന്റെ പുതിയ ഓഫിസ് തുറക്കുകയും ചെയ്തു.

ന്യൂ യോർക്കിൽ കോൺസൽ ജനറൽ ബിനായ ശ്രീകണ്ഠ പ്രധാൻ പതാക ഉയർത്തി. രാഷ്ട്രപതിയുടെ പ്രസംഗം അദ്ദേഹം വായിച്ചു.

ഹ്യുസ്റ്റണിൽ കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ് ത്രിവർണ പതാക ഉയർത്തി. വന്ദേ മാതരം പ്രദർശനം ഉണ്ടായിരുന്നു.

ഷിക്കാഗോയിൽ കോൺസൽ ജനറൽ സോംനാഥ് ഘോഷ് പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുകയും ചെയ്തു. വന്ദേ മാതരത്തിന്റെ 150ആം വാർഷികം പ്രമാണിച്ചു സാംസ്‌കാരിക പരിപാടിയും ഉണ്ടായിരുന്നു.

ബോസ്റ്റണിൽ ആഘോഷങ്ങൾക്കു നേതൃത്വം നൽകിയത് ഡെപ്യൂട്ടി കോൺസൽ ജനറൽ ശ്രുതി പുരുഷോത്തം ആണ്.

Indian diplomatic missions celebrate Republic Day across US

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക