Image

വീട്ടുജോലിക്കാരിയെ ബലാത്സംഗംചെയ്തു, 'ധുരന്ദര്‍' നടന്‍ അറസ്റ്റില്‍

Published on 26 January, 2026
വീട്ടുജോലിക്കാരിയെ ബലാത്സംഗംചെയ്തു, 'ധുരന്ദര്‍' നടന്‍ അറസ്റ്റില്‍

മുംബൈ: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ അറസ്റ്റില്‍. സൂപ്പര്‍ഹിറ്റ് ചിത്രം ധുരന്ദറില്‍ അഭിനയിച്ച നദീം ഖാന്‍ ആണ് അറസ്റ്റിലായത്.

വിവാഹവാഗ്ദാനം നല്‍കി 10 വര്‍ഷമായി പീഡനത്തിന് ഇരയാക്കിയെന്നാണ് 41കാരിയുടെ പരാതി. വിവിധ നടന്മാരുടെ വീടുകളില്‍ ഇവര്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്നുണ്ട്. അങ്ങനെയാണ് 10 വര്‍ഷം മുന്‍പ് നദീം ഖാന്റെ മല്‍വാനിയിലെ വീട്ടില്‍ ജോലിക്കായി എത്തുന്നത്.

തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക