Image

മൂന്ന് ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്കു പദ്‌മ പുരസ്‌കാരങ്ങൾ (പിപിഎം)

Published on 26 January, 2026
മൂന്ന് ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്കു പദ്‌മ പുരസ്‌കാരങ്ങൾ (പിപിഎം)

ഇന്ത്യയുടെ അത്യുന്നത സിവിലിയൻ ബഹുമതിയായ  പദ്‌മ അവാർഡുകൾ ഈ വർഷം നേടിയ 131 പേരിൽ മൂന്ന് ഇന്ത്യൻ അമേരിക്കൻ പൗരന്മാരും. 

കാൻസർ ചികിത്സാ വിദഗ്‌ധൻ ഡോക്ടർ നോറി ദത്താത്രേയുഡുവിനു ഇന്ത്യാ ഗവൺമെന്റ് പദ്‌മ വിഭൂഷൺ നൽകി ആദരിച്ചപ്പോൾ ടെന്നീസ് ഇതിഹാസം വിജയ് അമൃത്‌രാജ്, ഡോക്ടർ പ്രതീക് ശർമ എന്നിവർക്കു പദ്‌മ ശ്രീയാണ് നൽകിയത്.

ലോക പ്രശസ്ത റേഡിയേഷൻ ഓങ്കോളജിസ്റ്റായ ദത്താത്രേയുഡു യുഎസ് നാഷണൽ കാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ നിരവധി ഗവേഷണ  പരീക്ഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2014ൽ അദ്ദേഹം യുസിൻറെ അത്യുന്നത ബഹുമതിയായ എല്ലിസ് ഐലൻഡ് മെഡൽ നേടി. 2015ൽ ഇന്ത്യ പദ്‌മ ശ്രീ നൽകി.

ആന്ധ്ര പ്രദേശിലെ കൃഷ്‌ണ ജില്ലയിൽ മൺതട ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. കുർണൂൽ, ഉസ്മാനിയ മെഡിക്കൽ കോളജുകളിൽ പഠിച്ചു. 

പദ്‌മ വിഭൂഷൺ അസാമാന്യ മികവുള്ള സേവനത്തിനാണ് നൽകാറ്. കല, സാമൂഹ്യ സേവനം, പൊതുജന സേവനം, ശാസ്ത്രം, എൻജിനിയറിംഗ്, സ്പോർട്സ്, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള രംഗങ്ങളിലെ മികവാണ് പരിഗണിക്കുക.  

മാർച്ച്-ഏപ്രിലിൽ രാഷ്‌ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതിയാണ് അവാർഡുകൾ സമ്മാനിക്കുക.

3 Indian Americans honored with Padma 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക