
ദുബൈ: സിപിഎമ്മിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വന്നപ്പോള്‍ താന്‍ വിമാനത്തില്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വിഷയത്തില്‍ പ്രതികരിക്കുന്നില്ല. വിദേശത്തുവെച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.
വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂരിനെ ഇടതുപക്ഷത്തോടൊപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം നടത്തുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈയില്‍ തരൂരുമായി രഹസ്യ ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായി ശശി തരൂരുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന.
കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്തിലെ രാഹുല്‍ ഗാന്ധിയുടെ അവഗണനയില്‍ ശശി തരൂര്‍ കടുത്ത അതൃപ്തിയിലാണ്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും ശശി തരൂര്‍ വിട്ടു നിന്നിരുന്നു. തരൂരിനെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
ഇതിനിടയിലാണ്തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മും നീക്കം നടത്തുന്നത്