
കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രവാസി ശ്രീയുടേ ആഭിമുഖ്യത്തില്‍ ഉമ്മല്‍ ഹസ്സം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലുമായി ചേര്‍ന്ന് സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച സിപിആര്‍ (CPR) ട്രെയിനിങ് ക്ലാസ് ശ്രദ്ധേയമായി. 45-ല്‍ പരം വനിതകള്‍ ഈ ക്ലാസ് ഉപയോഗപ്രദമാക്കി. പ്രവാസി ശ്രീ ചെയര്‍പേഴ്‌സണ്‍ പ്രദീപ അരവിന്ദ് അധ്യക്ഷനായ ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഞ്ജലി രാജ് സ്വാഗതവും പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ബ്ലസ്സി ജി നന്ദിയും പറഞ്ഞു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ ട്രെയ്‌നര്‍ ഹെഡ് ദിവ്യ ക്കു കെപിഎയുടെ ഉപഹാരം കൈമാറി.കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ പി എ ട്രഷറര്‍ മനോജ് ജമാല്‍ കെ പി എ സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, പ്രവാസി ശ്രീ ചെയര്‍പേഴ്‌സണ്‍ ഷാമില ഇസ്മായില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പ്രവാസി ശ്രീ യൂണിറ്റ് ഹെഡ്മാരായ ഷാനി നിസാര്‍ , ആന്‍സിയ ആസിഫ്, നസീമ ഷഫീക്, റസീല മുഹമ്മദ് പരിപാടിക്കു നേതൃത്വം നല്‍കി. ചടങ്ങില്‍ കെ.പി.എ സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി അംഗങ്ങള്‍, പങ്കെടുത്തു.